Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപജീവന മാര്‍ഗമാണ്, അധിക്ഷേപിക്കരുത്, സീരിയലുകള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് നടിയുടെ മറുപടി

ടിവി സീരിയലുകള്‍ അടുത്ത് നടന്ന അവാര്‍ഡ് ചടങ്ങില്‍ അവാര്‍ഡുകളൊന്നും നല്‍കാത്തതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളൊക്കെ ഉണ്ടായിരുന്നു. സീരിയലുകള്‍ക്ക് നിലവാരമില്ലെന്ന ജൂറിയുടെ പരാമര്‍ശം കടന്നുപോയെന്ന് പല പ്രമുഖരും പറഞ്ഞിരുന്നു. സ്ത്രീകളെയും കുട്ടികളെയും വഴിതെറ്റിക്കുന്നു എന്ന ആരോപണം ഇതിനിടെ ശക്തമായി.

എന്നാല്‍ ഈ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി രേഖ സുരേഷ്. സീരിയലുകളെ ഇങ്ങനെ അധിക്ഷേപിക്കുന്നത് ശരിയല്ലെന്ന് നടി പറയുന്നു.

1

സീരിയലുകളെ ഇത്തരത്തില്‍ അപമാനിക്കുന്നത് ശരിയല്ലെന്ന് രേഖ മനോരമ ഓണ്‍ലൈനുമായുള്ള അഭിമുഖത്തില്‍ പറയുന്നു. നന്മ തിന്മകള്‍ എല്ലാ മേഖലയിലുമുണ്ട്. അതിന് സീരിയലുകളെ കുറ്റപ്പെടുത്തേണ്ട. നല്ലതാണോ മോശമാണോ തിരഞ്ഞെടുക്കേണ്ടത് ഓരോരുത്തരുടെയും വിവേചന ബുദ്ധിക്ക് അനുസരിച്ചുള്ളതാണ്. നന്മ ആഗ്രഹിക്കുന്നവര്‍ക്ക് അത് തിരഞ്ഞെടുക്കാവുന്നത്. രാഷ്ട്രീയത്തിലായാലും സിനിമയിലായാലും മോശമായ കാര്യങ്ങളില്ലേ. ഈ മഹാമാരി കാലത്ത് പോലും ഹാന്‍ഡ് സാനിറ്റൈസര്‍ ഇരട്ടി വിലയ്ക്ക് വിറ്റ് ചൂഷണം ചെയ്യുന്നവരില്ലേ. അതിനൊക്കെ എന്താണ് പറയാനുള്ളതെന്നും രേഖ ചോദിക്കുന്നു.

2

സിനിമയോ സീരിയലോ കണ്ടത് കൊണ്ട് ആരും മോശക്കാരായി മാറുന്നില്ല. മനസ്സില്‍ നന്മ ഉള്ളവര്‍ നന്മ മാത്രമേ ചെയ്യൂ. സീരിയല്‍ കുറച്ചുപേരുടെ ഉപജീവന മാര്‍ഗമാണ്. അതിനെ ഈ രീതിയില്‍ പൂര്‍ണമായി അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും രേഖ പറഞ്ഞു. നേരത്തെ നടി ബീന ആന്റണി റേറ്റിംഗിന് വേണ്ടിയാണ് സീരിയല്‍ എടുക്കുന്നതെന്ന് പറഞ്ഞിരുന്നു. വേണ്ടവര്‍ക്ക് കാണാം. അല്ലാത്തവര്‍ കാണാതിരിക്കട്ടെ. സീരിയലില്‍ പറയുന്നത് നന്മയും തിന്മയും തമ്മില്‍ പോരാട്ടമാണെന്നും ബീന പറഞ്ഞിരുന്നു. ഇത്രയും ജനങ്ങള്‍ അത് കാണുന്നുണ്ട്. അവരെ ജൂറി പരിഹസിക്കരുതെന്നും നടി പറഞ്ഞിരുന്നു.

3

അതേസമയം നടി രേഖ വ്യക്തിപരമായ വിഷയങ്ങളിലും വൈറലായ ഫോട്ടോഷൂട്ടിനെ കുറിച്ചുമെല്ലാം മറുപടി നല്‍കിയിട്ടുണ്ട്. കൊവിഡ് സീരിയല്‍ മേഖലയെയും ബാധിച്ചിരുന്നു. മറ്റ് എല്ലാ മേഖലയിലുമുള്ള പോലെയായിരുന്നു സീരിയലിനും സംഭവിച്ചത്. ഷൂട്ടിംഗ് പോലും നിര്‍ത്തിവെക്കേണ്ടി വന്നു. ഇപ്പോള്‍ നിര്‍ത്തിവെച്ച ഷൂട്ട് വീണ്ടും തുടങ്ങി. പക്ഷേ പ്രശ്‌നങ്ങള്‍ ഇടയ്ക്കിടെ വരുന്ന ലോക്ഡൗണാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഷൂട്ടിംഗ്. പക്ഷേ അഭിനയിക്കുമ്പോള്‍ മാസ്‌ക് വെച്ച് അഭിനയിക്കാന്‍ പറ്റില്ലല്ലോ. കുട്ടികളാണ് കൊവിഡ് കാലത്ത് ഏറെ ബുദ്ധിമുട്ടയത്. കുട്ടികള്‍ കൂട്ടിലടച്ച കിളികളെ പോലെയായി. അവര്‍ക്ക് സുഹൃത്തുക്കളെ കാണാനോ കളിക്കാനോ പോലും സാധിക്കുന്നില്ല.

'ഇത് ഞങ്ങടെ പാത്തു അല്ല'; ആറ്റിറ്റിയൂഡ് ലുക്കില്‍ ഞെട്ടിച്ച് സുരഭി ലക്ഷ്മി. കിടുക്കാച്ചി ഫോട്ടോഷൂട്ട്

4

സിംഗിള്‍ പേരന്റ് എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങളും ബുദ്ധിമുട്ടുകളും രേഖ തുറന്ന് പറയുന്നുണ്ട്. മകന്‍ അയാന്‍ പത്ത് വയസ്സായി. അഞ്ചാം ക്ലാസിലാണ് പഠിക്കുന്നത്. മുമ്പ് ബുദ്ധിമുട്ടുകളുണ്ടായിരുന്നു. അതൊക്കെ കഴിഞ്ഞു. അവനെ നോക്കാന്‍ ഒരു അമ്മ ഉണ്ടായിരുന്നു. ചെറുതായിരുന്നപ്പോള്‍ അവനെ നോക്കാന്‍ ഞാന്‍ വളരെയധികം ബുദ്ധിമുട്ടിയിരുന്നു. വീട്ടില്‍ നിര്‍ത്തി ഷൂട്ടിന് പോയാല്‍ വലിയ വിഷമമാണ് പിന്നീട് തിരിച്ചെത്തുന്നത് വരെ. അതേസമയം തന്നേക്കാള്‍ പ്രായം കൂടിയവരെയാണല്ലോ സീരിയലില്‍ അവതരിപ്പിക്കുന്നതെന്ന ചോദ്യത്തിനും രേഖമറുപടി നല്‍കി. കഥാപാത്രത്തിന്റെ പ്രായം പ്രശ്‌നമല്ല. അഭിനയസാധ്യതയുണ്ടോ എന്ന് മാത്രമാണ് നോക്കാറുള്ളതെന്നും നടി പറഞ്ഞു.

5

തന്റെ അച്ഛനും അമ്മയുമൊക്കെ കലാരംഗത്തുള്ളവരായിരുന്നെന്ന് രേഖ പറയുന്നു. സത്യന്‍, നസീര്‍ എന്നിവരും അമ്മയായും മധു സാറിന്റെ സെക്കന്‍ഡ് ഹീറോയിനായുമെല്ലാം അമ്മ രാധാദേവി അഭിനയിച്ചിട്ടുണ്ട്. അച്ഛന്‍ രതീഷ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആയിരുന്നുവെന്നും അവര്‍ പറഞ്ഞു. ക്യാപ്റ്റന്‍ രാജുവാണ് തന്നെ സീരിയലിലേക്ക് കൊണ്ടുവരുന്നത്. മോള്‍ക്ക് വേണ്ടി ശ്രമിച്ചാലോ എന്ന് അച്ഛനോട് അദ്ദേഹമാണ് പറഞ്ഞത്. സ്‌ക്രീന്‍ ടെസ്റ്റ് നടത്തി വേഷം കിട്ടുകയായിരുന്നു. അഭിനയമാണ് ഇപ്പോള്‍ എന്റെ ജോലി. ഒരു കുടുംബിനി ആയിരിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. പക്ഷേ അതെനിക്ക് വിധിച്ചിട്ടില്ലെന്നാണ് കരുതുന്നതെന്നും രേഖ വ്യക്തമാക്കി. വര്‍ക്കഔട്ട് ചെയ്ത് ശരീരഭാരം കുറച്ച സമയത്ത് എടുത്ത മേക്കോവര്‍ ചിത്രങ്ങളാണ് വൈറലായി മാറിയതെന്നും നടി പറഞ്ഞു. ഇപ്പോള്‍ വര്‍ക്കൗട്ട് മുടങ്ങിയെന്നും നടി വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+