കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരണ്യ മൂന്നാമതും ഗര്‍ഭിണി? വ്യാജ വാര്‍ത്ത നല്‍കിയവര്‍ കുടുങ്ങും, ഉപദേശിച്ച് നന്നാക്കാനില്ലെന്ന് നടി

Google Oneindia Malayalam News

നടി ശരണ്യ മോഹന്‍ അമ്മയുടെ മീറ്റിംഗില്‍ കഴിഞ്ഞ ദിവസം പങ്കെടുത്തിരുന്നു. അതിന്റെ ചിത്രവും നടി പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ വലിയ സോഷ്യല്‍ മീഡിയ പ്രചാരണമായിരുന്നു നടന്നത്. ശരണ്യ മൂന്നാമതും ഗര്‍ഭിണിയായി എന്നായിരുന്നു പ്രചാരണം. ഇത് വ്യാപകമായി പങ്കുവെക്കപ്പെട്ടിരുന്നു. ഇതിന് നടി നല്‍കിയ മറുപടിയും അതിനെതിരെ എന്തൊക്കെയാണ് ചെയ്യാന്‍ പോകുന്നതെന്നും ശരണ്യ വിശദീകരിക്കുകയാണ്.

പ്രിയങ്കയുടെ റോള്‍ മാറുന്നു, യുപി തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സോണിയയുടെ സ്ഥാനം, ഉത്തരവാദിത്തം ഇങ്ങനെപ്രിയങ്കയുടെ റോള്‍ മാറുന്നു, യുപി തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സോണിയയുടെ സ്ഥാനം, ഉത്തരവാദിത്തം ഇങ്ങനെ

ബോഡി ഷെയിമിംഗും വ്യാജ വാര്‍ത്തകളും ഉണ്ടാക്കിയവര്‍ക്കെതിരെ ശക്തമായ നിയമ നടപടിയുണ്ടാകുമെന്ന് ശരണ്യ വ്യക്തമാക്കി. ഇതില്‍ മിണ്ടാതിരിക്കാന്‍ ഉദേശിക്കുന്നില്ലെന്ന് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ നടി പറയുന്നു.

1

നേരത്തെ തനിക്കെതിരെ സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ നടി നല്‍കിയ മറുപടി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭര്‍ത്താവിനോട് സംസാരിക്കുന്ന തരത്തിലായിരുന്നു.' ചേട്ടാ, ഫോട്ടോയില്‍ ഞാന്‍ ഒന്ന് ചരിഞ്ഞു നിന്നോട്ടെയെന്നും, ഇല്ലേല്‍ നാളെ കഥ ഇറങ്ങും, ഞാന്‍ പ്രെഗ്‌നന്റ് ആണെന്നും പറഞ്ഞ് എന്ന് ശരണ്യ പോസ്റ്റില്‍ പരിഹസിച്ച് പറയുന്നുണ്ട്. അറിവില്ലാത്തതു കൊണ്ടല്ലേ.. പ്രെഗ്‌നന്‍സി സമയത്തു ഉണ്ടാകുന്ന Diastasis recti എന്ന അവസ്ഥ പോകാന്‍ സമയം എടുക്കും എന്നും അതിനെ പറ്റി നീ ഒരു അവബോധം പോസ്റ്റ് ഇട്. അപ്പോള്‍ ഡയലോഗ് വരും പോയി exercise ചെയ്യാന്‍.. ഇവിടെ തല കുത്തി നിക്കുന്നത് എനിക്കല്ലേ അറിയൂ എന്നും ശരണ്യ കുറിച്ചിരുന്നു.

2

അതേസമയം ശരണ്യ മൂന്നാമതും ഗര്‍ഭിണി എന്ന തലക്കെട്ടില്‍ ഒരു ചിത്രവും വ്യാജവാര്‍ത്തയും പ്രചരിപ്പിച്ചിരുന്നു. ഇതിന് വന്ന കമന്റുകളില്‍ ഏറെയും ബോഡി ഷെയ്മിംഗായിരുന്നു. ഇതിനെ തുടര്‍ന്നാണ് ശരണ്യ നേരത്തെ പോസ്റ്റിട്ടത്. എന്നാല്‍ ശരണ്യയുടെ വീട്ടുകാരെയും പ്രിയപ്പെട്ടവരെയും ബാധിക്കുന്ന തരത്തിലേക്ക് സൈബര്‍ ആക്രമണങ്ങള്‍ മാറിയിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ നടി തീരുമാനിച്ചത്. താന്‍ ഗര്‍ഭിണിയാണെന്ന വ്യാജ വാര്‍ത്ത വന്നപ്പോള്‍ ഗൗരവത്തിലെടുക്കാതെ വിട്ടുകളയാമെന്നാണ് കരുതിയത്. എന്നാല്‍ പ്രതികരിക്കണമെന്ന് പിന്നീട് തോന്നി. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഗര്‍ഭിണിയാണെന്ന വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് കേസ് നല്‍കിയത്. കണ്ടന്റ് വായിക്കാതെ തലക്കെട്ട് മാത്രം വായിച്ചാണ് ഇവര്‍ തോന്നുന്നതൊക്കെ കമന്റായി ഇടുന്നത്.

3

വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാനുള്ളതാണ്. പക്ഷേ ഇത്തരക്കാര്‍ അതിനെ ദുരുപയോഗം ചെയ്യുകയാണ്. ഇവരെ അങ്ങനെ പിന്നണിയില്‍ നിന്ന് കളിക്കാന്‍ അനുവദിക്കില്ല. അവരുടെ മുഖം പുറത്തുകൊണ്ടുവരണം. എന്റെ വ്യക്തിപരമായ കാര്യങ്ങളാണ് ഇവര്‍ സംസാരിക്കുന്നത്. ഒരു തരത്തിലും മറ്റുള്ളവരെ ബാധിക്കാത്ത കാര്യങ്ങളാണിത്. നേരത്തെ ഇത്തരം വാര്‍ത്തകള്‍ അവഗണിക്കാറായിരുന്നു പതിവ്. അത് പക്ഷേ എനിക്ക് ഏറ്റവും വേണ്ടപ്പെട്ടവരെ ബാധിക്കാറുണ്ട്. അതുകൊണ്ട് ഇത്തവണ പ്രതികരിച്ചു. വാര്‍ത്തകള്‍ ശരിയാണെങ്കിലാണ് പ്രചരിപ്പിക്കേണ്ടത്. മനസ്സുഖത്തിനോ വരുമാനം വേണ്ടി എന്തിനാണ് കള്ളം പ്രചരിപ്പിക്കുന്നത്.

4

ഈ കേസ് കൊടുത്തത് കൊണ്ട് വ്യാജ വാര്‍ത്തകള്‍ നല്‍കുന്നവരെയും അത് വായിച്ച് മനസ്സുഖം കിട്ടുന്നവരെയുമൊന്നും നന്നാക്കാനാവുമെന്ന വിശ്വാസത്തിലൊന്നുമല്ല ഞാനുള്ളത്. പക്ഷേ ജീവിതത്തിലും ചെയ്യുന്ന കാര്യത്തിലും എത്തിക്‌സ് എന്ന കാര്യമുണ്ട്. അത് പലപ്പോഴും ഇവര്‍ മറന്നുപോവുകയാണ്. അതൊന്ന് ഓര്‍മിപ്പിക്കാനാണ് പ്രതികരിച്ചത്. പ്രസവാനന്തരമുണ്ടാകുന്ന ഡയാസ്റ്റാറ്റിസ് റെക്ടി എന്ന അവസ്ഥയെ കുറിച്ച് നേരത്തെ ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞിരുന്നു. അത് പല സ്ത്രീകളും നേരിടുന്നുണ്ടെന്ന് മനസ്സിലായി. അവര്‍ക്ക് ഇതിനെ കുറിച്ചൊന്നും അറിയില്ലായിരുന്നു. വ്യായാമത്തിലൂടെയും ഭക്ഷണ നിയന്ത്രണത്തിലൂടെയുമാണ് ശരീരഭാരം പ്രസവ ശേഷം നിയന്ത്രിച്ചത്. ഫിറ്റ്‌നെസ് പ്രൊഫഷന്റെ ഭാഗമായി നിലനിര്‍ത്തേണ്ടതുണ്ട്. പക്ഷേ വയര്‍ മാത്രം കുറഞ്ഞില്ലെന്ന് ശരണ്യ പറയുന്നു.

5

ഈ വയര്‍ കൂടുകയോ കുറയുകയോ ചെയ്യുന്നതില്‍ മറ്റുള്ളവര്‍ക്ക് എന്ത് കാര്യമാണ്് ഉള്ളത്. അത് നിങ്ങളുടെ വയര്‍ ആണ്, അത് നിങ്ങളുടെ മാത്രം കാര്യമാണ്. ഇത്തരം കമന്റുകള്‍ ഞാന്‍ മോശം വസ്ത്രം ധരിച്ചെന്നോ, ശരീരപ്രകൃതിക്ക് തീരെ യോജിക്കാത്ത വേഷം കെട്ടിയെന്നൊക്കെ പറഞ്ഞിരുന്നതെങ്കില്‍ ഞാനതിന് ചെവി കൊടുക്കുമായിരുന്നു. കുടുംബവും ഡാന്‍സ് സ്‌കൂളും സ്വകാര്യ സന്തോഷങ്ങളുമാണ് എനിക്കുള്ളത്. അതിനെ കുറിച്ച് എന്തിനാണ് മോശം കമന്റുകള്‍ ഇടുന്നത്. അമ്മയുടെ യോഗത്തില്‍ വളരെ മാന്യമായ വസ്ത്രമാണ് ധരിച്ചത്. കാറ്റത്ത് ഷോള്‍പറന്നപ്പോള്‍ എടുത്ത ചിത്രമാണ് താന്‍ വീണ്ടും ഗര്‍ഭിണി എന്ന തരത്തില്‍ വ്യാജ വാര്‍ത്തയ്ക്കായി ചിലര്‍ ഉപയോഗിച്ചത്. സൈബര്‍ ബുള്ളിയിംഗാണ് ഇതെന്നും ശരണ്യ പറയുന്നു.

6

ഇവരുടെ പിന്നാലെ നടന്ന് ഉപദേശിച്ച് നന്നാക്കാന്‍ നമുക്കാവില്ല. അവര്‍ തെറ്റ് തിരിച്ചറിയുകയാണ് വേണ്ടത്. ഇത്തരക്കാരെ കുടുക്കാന്‍ ശക്തമായ നിയമം വേണം. ഇനി ഈ വിഷയത്തില്‍ പ്രതികരിച്ചാലും പ്രശ്‌നമുണ്ട്. ഞങ്ങളുടെ കാശു കൊണ്ടാണ് നിങ്ങള്‍ ജീവിക്കുന്നതെന്നാണ് എന്നാണ് ചോദിക്കുക. സിനിമാക്കാര്‍ മാത്രമാണോ അങ്ങനെ ജീവിക്കുന്നത്. ഈ ചോദ്യം ഒരു ഡോക്ടറോടോ, അധ്യാപകനോടോ, എഞ്ചിനീയറോടോ മാധ്യമപ്രവര്‍ത്തകനോടോ ചോദിക്കാത്തത് എന്തുകൊണ്ടാണ്. മറ്റുള്ളവര്‍ സേവന മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. കലാകാരന്മാര്‍ വിനോദ മേഖലയിലും എന്നേയുള്ളൂ. ആളുകള്‍ രസിപ്പിക്കുന്ന ജോലിയാണ് ചെയ്യുന്നത്. അതിനുള്ള പ്രതിഫലവും മറ്റുള്ള ജോലിയെ പോലെ കിട്ടുന്നുണ്ട്.

7

ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് വിമര്‍ശം. സ്വന്തം മുഖവും വ്യക്തിത്വും ഒളിപ്പിച്ച് വെച്ചാണ് ഇവര്‍ വിദ്വേഷ പ്രചാരണം നടത്തുന്നുണ്ട്. അവരുടെ പ്രിയപ്പെട്ടവര്‍ക്ക് ഇത്തരമൊരു ദുരനുഭവം ഉണ്ടാവുന്നത് വരെ അവരിത് തുടരും. അറിവില്ലായ്മ മാത്രമല്ല ഈ കമന്റുകള്‍ക്ക് കാരണം. കേവലം മാനസിക സുഖത്തിന് വേണ്ടി ഇവര്‍ തെറ്റില്‍ ഉറച്ച് നില്‍ക്കുകയാണ്. വ്യാജ പ്രൊഫൈലുമായി ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു നടന്നാല്‍ നിയമം പണി തരുമെന്ന് ഭയമുണ്ടാവണം. പരാതികള്‍ ലഭിച്ചാല്‍ കാലതാമസമില്ലാതെ ഇത്തരം വ്യാജന്മാരെ പൂട്ടണം. അത്തരം നടപടികള്‍ വന്നാല്‍ ഇത്തരക്കാരുടെ സ്വഭാവവും മാറും. വയര്‍ കുറയാത്തതെന്താണെന്ന് ചോദിക്കുന്നവരുണ്ട്. നൃത്തം ചെയ്തിട്ടും കുറയുന്നില്ലേ എന്നും ചോദിക്കുന്നവരുണ്ട്.

8

ഒരു മനുഷ്യന് നൃത്തവും വ്യായാമവും ദിവസവും ചെയ്യുന്നതില്‍ പരിമിതികളുണ്ട്. നുണ പ്രചരിപ്പിക്കുന്നവര്‍ ആദ്യം അതൊന്ന് ചെയ്ത് നോക്കട്ടെ. ആരോപണങ്ങളൊക്കെ ചിരിച്ച് കൊണ്ട് തള്ളി കളയുകയായിരുന്നു പതിവ്. പക്ഷേ ക്രൂരമായ വാക്കുകള്‍ ഇതിലുണ്ട്. അത് മനസ്സിനെ മുറിവേല്‍പ്പിക്കും. ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും പരസ്പരം ബഹുമാനിക്കാന്‍ പഠിപ്പിക്കണം. മാറ്റം കുടുംബത്തില്‍ നിന്നാണ് വേണ്ടത്. സ്ത്രീകളെ ബഹുമാനിക്കണമെന്ന് ആണ്‍കുട്ടികള്‍ക്ക് പറഞ്ഞ് കൊടുക്കണം. ഓരോ മനുഷ്യരും മാനസികമായും ശാരീരികമായും വ്യത്യസ്തരാണ്. നിറത്തിന്റെയും മുടിയുടെയും അഴകളവിന്റെയും കാര്യത്തില്‍ അപമാനിക്കാന്‍ പാടില്ല. അത്തരം ആളുകളാണ് ഇവിടെ വേണ്ടതെന്നും ശരണ്യ പറഞ്ഞു.

ഉത്തരാഖണ്ഡില്‍ കടുത്ത പോരാട്ടമെന്ന് ജന്‍കീ ബാത്ത് സര്‍വേ, വ്യത്യാസം 4 സീറ്റ്, പഞ്ചാബില്‍ ത്രില്ലര്‍ഉത്തരാഖണ്ഡില്‍ കടുത്ത പോരാട്ടമെന്ന് ജന്‍കീ ബാത്ത് സര്‍വേ, വ്യത്യാസം 4 സീറ്റ്, പഞ്ചാബില്‍ ത്രില്ലര്‍

Recommended Video

cmsvideo
നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കി ആഭ്യന്തര മന്ത്രാലയം

English summary
actress saranya mohan says cyber bullies will face legal action, her reply on pregnancy goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X