Get Updates
Get notified of breaking news, exclusive insights, and must-see stories!

സുഹൃത്തുക്കള്‍ സിനിമയില്‍ നിന്ന് അവഗണിച്ചു, ചാരിറ്റി പണം വാങ്ങാറില്ല, ബാധ്യതയുണ്ടെന്ന് സീമ ജി നായര്‍

നടി ശരണ്യ ശശിയുടെ ക്യാന്‍സര്‍ ചികിത്സയും അതിന് വേണ്ടി പ്രയത്‌നിച്ചതും അടക്കമുള്ള കാര്യങ്ങളാണ് സീമ ജി നായരെ പ്രശസ്തയാക്കിയത്. സോഷ്യല്‍ മീഡിയ അവരെ മദര്‍ തെരേസയെന്ന് പോലും വിളിക്കുകയുണ്ടായി. ഇപ്പോഴിതാ ആ ചാരിറ്റി പ്രവര്‍ത്തനങ്ങളെ കുറിച്ചും, തന്നെ വേദനിപ്പിച്ച കാര്യങ്ങളെ കുറിച്ചുമെല്ലാം തുറന്ന് പറയുകയാണ് സീമ ജി നായര്‍.

കര്‍ണാടകത്തില്‍ സൂപ്പര്‍ സ്‌ട്രോംഗായി കോണ്‍ഗ്രസ്, എംഎല്‍സി തിരഞ്ഞെടുപ്പില്‍ ബിജെപി വീണു

ചാരിറ്റിക്കായി വരുന്ന പണം തന്റെ അക്കൗണ്ടിലക്ക് അല്ല വരുന്നതെന്ന് സീമ പറയുന്നു. താന്‍ ചികിത്സയ്‌ക്കോ മറ്റോ വേണ്ടുന്ന പണം സൗകര്യപ്പെടുത്തി കൊടുക്കുക മാത്രമാണ് ചെയ്യുന്നതെന്ന് അവര്‍ പറയുന്നു. അതേസമയം സുഹൃത്തുക്കള്‍ അടക്കം മലയാള സിനിമയില്‍ തനിക്ക് അവസരം നല്‍കാതിരുന്നിട്ടുണ്ടെന്നും സീമ പറയുന്നു.

1

സുഹൃദ്ബന്ധങ്ങള്‍ പല തലത്തിലുള്ളതാണ്. തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്ന പലരും ചിത്രത്തില്‍ ഒരു വേഷം തന്നിട്ടില്ല. ഞാന്‍ ചോദിച്ചിട്ട് പോലും തന്നിട്ടില്ല. അവരുടെ സിനിമകള്‍ കാണുമ്പോള്‍ തനിക്ക് ചെയ്യാന്‍ പറ്റിയ വേഷമുണ്ടായിരിക്കും. എന്നാല്‍ മറ്റാര്‍ക്കെങ്കിലും നല്‍കിയിട്ടുണ്ടാവും. ഞാനും അവരും നേരില്‍ കാണുമ്പോള്‍ ആ വേഷം തരാത്തതിന് പറയാന്‍ ഒരുപാട് കള്ളങ്ങളും മനസ്സില്‍ വെച്ചിട്ടുണ്ടാവും. എന്റെ മനസ്സില്‍ അവരുടെ കൈയ്യില്‍ ഒരു കഥാപാത്രമുണ്ടായിട്ടും എനിക്ക് തന്നില്ലല്ലോ എന്ന വിഷമമുണ്ടായിരിക്കും. ഇത് പലപ്പോഴും സംഭവിച്ചിട്ടുണ്ട്. നമുക്ക് വിധിച്ചതേ കിട്ടൂ എന്ന് ഇതോടെ മനസ്സിലായി. വളരെ വിഷമം തോന്നിയിട്ടുണ്ട് പലപ്പോഴും. സിനിമ തന്നെ വിട്ട് പോയാലോ എന്ന് തോന്നിയിട്ടുണ്ട്. ആരെയും ആശ്രയിക്കാതെ ജീവിക്കാന്‍ വേറെ മാര്‍ഗം തന്റെ മുന്നില്‍ ഇല്ലെന്നും സീമ പറയുന്നു.

2

സിനിമയില്‍ ശരിക്കും ഇടിച്ച് കയറേണ്ടതുണ്ട്. ഇല്ലെങ്കില്‍ മത്സരം നടക്കുന്നത് കൊണ്ട് നമ്മള്‍ പിന്നിലായി പോകും. ഇടിച്ച് കയറേണ്ട ഇടത്ത് അത് തന്നെ ചെയ്യണം. ഒഴിഞ്ഞ് മാറിയാലും ഒതുങ്ങി നിന്നാലും ചവിട്ട് താഴ്ത്തും. അത് തനിക്ക് കുറേയധികം നേരിടേണ്ടി വന്നിട്ടുണ്ടെന്നും സീമ ജി നായര്‍ വ്യക്തമാക്കി. പ്രശ്‌നങ്ങളെ നോക്കിയിരുന്നാല്‍ അത് മാത്രമേ ഉണ്ടാവൂ. ഞാന്‍ തളര്‍ന്നുപോയാല്‍ മൊത്തത്തില്‍ എല്ലാം തളരും. ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാതെ വരും. ജീവിതത്തില്‍ ഒറ്റയ്ക്കാണെന്ന തോന്നല്‍ എപ്പോഴും തനിക്കുണ്ടായിട്ടുണ്ട്. എനിക്ക് ആകെ അറിയാവുന്ന തൊഴില്‍ അഭിനയമാണ്. അതിലാണ് ജീവിതം മുന്നോട്ട് പോകുന്നമെന്നും സീമ പറഞ്ഞു.

3

ചാരിറ്റി ശരിക്കുമൊരു വേദനയാണ്. ശരണ്യക്ക് വേണ്ടി ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്തു. ഒരുപാട് കാര്യങ്ങള്‍ അതിലുണ്ട്. അവള്‍ ജീവിതത്തിലേക്ക് തിരിച്ചുവരാനായിട്ടായിരുന്നു എല്ലാം ചെയ്തത്. പക്ഷേ ഈശ്വരന്‍ അവളെ കൊണ്ടുപോയി. വളരെ വേദനയുണ്ടാക്കുന്ന കാര്യമായിരുന്നു അത്. നന്ദു മഹാദേവയും പോയി. അവനെ ഞാന്‍ ഹൃദയത്തോട് തിരിച്ചുപിടിച്ചിരുന്നതാണ്. അങ്ങനെ ഒരുപാട് പേരുണ്ട്, വേദന സമ്മാനിച്ച് എന്നെ വിട്ടുപോയവര്‍. അസുഖം ബാധിച്ചവരെ സഹായിക്കണമെന്ന് പറഞ്ഞ് ഒരുപാട് ആളുകള്‍ വരുന്നുണ്ട്. അവര്‍ വരുന്നത് അത്രയും കഷ്ടപ്പെട്ടാണ്. നൂറുകണക്കിന് മെസേജുകളും ഫോണ്‍ വിളികളും ഇതേ ആവശ്യം ഉന്നയിച്ച് വരുന്നുണ്ടെന്നും സീമ ജി നായര്‍ പറഞ്ഞു.

4

വിളിക്കുന്നവര്‍ക്കും ആവശ്യപ്പെടുന്നവര്‍ക്കും പരമാവധി സഹായങ്ങള്‍ നല്‍കാന്‍ ശ്രമിക്കാറുണ്ട്. ചാരിറ്റി നടത്തിയത് കൊണ്ട് ഇതുവരെ വ്യക്തിപരമായി ആക്ഷേപങ്ങളൊന്നും കേട്ടിട്ടില്ല. നാലെ എന്താവും കേള്‍ക്കാന്‍ പോകുന്നതെന്ന് അറിയാന്‍. അതൊക്കെ മനസ്സിലാക്കിയിട്ടാണ് മുന്നോട്ട് പോകുന്നത്. ചാരിറ്റി കൊണ്ട് എനിക്ക് പ്രയോജനമൊന്നും ഉണ്ടായിട്ടില്ല. ജീവിക്കണമെങ്കില്‍ ഒരു തൊഴില്‍ വേണം. വരുമാനവും ആവശ്യമാണ്. ഒരാള്‍ക്ക് അസുഖം വന്ന് സഹായം ആവശ്യപ്പെട്ട് നമ്മുടെ അടുത്ത് വന്നാല്‍ അതിനുള്ള വഴിയുണ്ടാക്കാനാണ് ആദ്യം ശ്രമിക്കുക. സാധ്യമായ എല്ലാ സ്ഥലത്തും വിളിച്ച് സാമ്പത്തികമായി സഹായിക്കാന്‍ തയ്യാറുള്ളവര്‍ക്ക് രോഗികളുടെ വിശദാംശങ്ങള്‍ അയച്ച് കൊടുക്കുമെന്നും സീമ വ്യക്തമാക്കി.

5

ചാരിറ്റിയുടെ പേരില്‍ ഒറ്റപൈസ എന്റെ അക്കൗണ്ടിലേക്ക് വന്നിട്ടില്ല. രോഗിയുടെ വിശദാംശം നല്‍കാറുണ്ട്. അതുകൊണ്ട് തന്നെ അവര്‍ രോഗിയുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് പണം അയച്ച് കൊടുക്കുക. പണമിടപാടുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ചാരിറ്റിക്ക് വേണ്ടി എന്റെ പേഴ്‌സണല്‍ അക്കൗണ്ടിലേക്ക് ആരും പൈസ അയക്കാറില്ല. അങ്ങനെ അയക്കണമെന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. സഹായം ആവശ്യമുള്ളവരുടെ അക്കൗണ്ട് വിവരങ്ങള്‍ നേരിട്ട് അയച്ച് കൊടുക്കാറുണ്ട്. അതുകൊണ്ട് പണം എന്റെ അക്കൗണ്ടിലേക്ക് അയക്കേണ്ട ആവശ്യമില്ല. സഹായം ആവശ്യമുള്ളവര്‍ക്ക് അത് എത്തിച്ച് കൊടുക്കാന്‍ നമ്മള്‍ ഒരു കാരണമാകുന്നു എന്നേയുള്ളൂ. ഇതിനിടയില്‍ ഷൂട്ടിംഗിന് ആരെങ്കിലും വിളിക്കുകയാണെങ്കില്‍ ഞാന്‍ പോകും. ഇത് മാത്രമാണ് നടക്കുന്നതെന്നും സീമ പറഞ്ഞു.

6

ഷൂട്ടിംഗിന് പോകുന്നത് കൊണ്ട് ചാരിറ്റി പ്രവര്‍ത്തനങ്ങളൊന്നും തടസ്സപ്പെടില്ല. ഫോണിലൂടെ കാര്യങ്ങളൊക്കെ നടത്താറുണ്ട്. ഒപ്പം വീട്ടുകാര്യവും നടത്തികൊണ്ട് പോകേണ്ടതുണ്ട്. മനസ്സുണ്ടെങ്കില്‍ നമുക്ക് ഇതെല്ലാം സാധിക്കാം. താന്‍ ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ട് കാര്യമില്ലെന്ന് പറഞ്ഞവര്‍ വരെയുണ്ട്. കിട്ടുന്ന സമയത്ത് മറ്റുള്ളവരെ സഹായിക്കുക. ഞാന്‍ അത് മാത്രമാണ് ചിന്തിക്കുന്നത്. ഞാന്‍ പല കാര്യങ്ങളും ഇങ്ങനെ ഓടി നടന്ന് ചെയ്യുന്നത് കൊണ്ട് പലരും സാമ്പത്തികമായി വന്‍ നിലയിലാണ് ഞാനെന്ന് കരുതുന്നുണ്ടാവും. സീമ അഭിനയിച്ചാലും ഇല്ലെങ്കിലും കാര്യങ്ങളൊക്കെ നടന്നുപോകുമെന്നാണ് ഇവര്‍ പറയുന്നത്. എല്ലാ കാര്യങ്ങളും എന്റെ പോലും അഭിപ്രായമറിയാതെ ഇവര്‍ അങ്ങ് തീരുമാനിക്കുകയാണ്.

7

സാമ്പത്തികമായി എനിക്ക് പ്രശ്‌നങ്ങളൊന്നുമില്ല എന്ന് ഈ പറയുന്നവര്‍ അങ്ങ് തീരുമാനിക്കുകയാണ്. അതെല്ലാം വെറും തെറ്റിദ്ധാരണയാണ്. അഭിനയം എന്റെ തൊഴിലാണ്. അത് ചെയ്‌തേ മുന്നോട്ട് പോകാനാവൂ. തൊഴില്‍ ചെയ്ത് വരുമാനമുണ്ടെങ്കില്‍ മാത്രമേ ജീവിക്കാന്‍ സാധിക്കൂ. അത് കൊണ്ട് മാത്രമേ മറ്റുള്ളവരെ സഹായിക്കാനാവൂ. ആരെങ്കിലും വിളിച്ച് സങ്കടം പറഞ്ഞാല്‍ അത് പരിഹരിക്കുന്നത് വരെ ഒരു സമാധാനവും എനിക്കുണ്ടാവില്ല. ഇപ്പോള്‍ 24 മണിക്കൂര്‍ സമയം ദിവസവും പോരാന്ന് തോന്നുന്നുണ്ടെന്നും സീമ ജി നായര്‍ പറഞ്ഞു. ജീവിതത്തില്‍ വലിയ സങ്കല്‍പ്പങ്ങളോ ഭയങ്കരമായി സമ്പാദിക്കമമെന്നോ എന്നൊന്നും എനിക്ക് തോന്നിയിട്ടില്ല. ഒരു മ്യൂസിക് ടീച്ചറോ അല്ലെങ്കില്‍ ജനറല്‍ നഴ്‌സിംഗോ ചെയ്യണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ ആഗ്രങ്ങള്‍ എല്ലാം സാധിച്ച് കിട്ടണം എന്ന് വാശി പിടിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും നടി പറയുന്നു.

8

എന്റെ തലവര ചിലപ്പോള്‍ നഴ്‌സിംഗോ അഭിനയമോ ആയിരിക്കില്ല. അതുകൊണ്ടാണല്ലോ അഭിനയ വേദിയിലെത്തിയത്. ഇവിടെ ഒരുപാട് ബുദ്ധിമുട്ടുകള്‍ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. 36 വര്‍ഷത്തോളമായി അഭിനയ മേഖലയില്‍ വന്നിട്ട്. കാര്യമായ സമ്പാദ്യങ്ങളൊന്നും എനിക്കില്ല. ബാധ്യതകളിലൂടെയാണ് ഞാന്‍ ഇപ്പോള്‍ കടന്നുപോകുന്നത്. സിനിമാ നടിയോ സെലിബ്രിറ്റായോ ആയാല്‍ ജീവിതത്തില്‍ കളര്‍ തന്നെ മാറി പോകും. പക്ഷേ ഇന്നുവരെ എനിക്ക് തൃപ്തിയായിട്ടുള്ള പ്രതിഫലം കിട്ടിയിട്ടില്ല. ചോദിച്ച് വാങ്ങിയിട്ടുമില്ല. ചോദിച്ചാല്‍ കിട്ടണമെന്നുമില്ല. അബദ്ധത്തില്‍ ചോദിച്ചാലും കുറ്റക്കാര്‍ നമ്മള്‍ തന്നെയായി മാറും. അവരെ വേണ്ടാട്ടോ, എടുത്താല്‍ പൊങ്ങാത്ത പ്രതിഫലമാണ് ചോദിക്കുക എന്നൊക്കെയുള്ള കഥകളാവും വരിക. നമ്മുടെ കൂടെയുള്ള പലരും വാങ്ങിക്കുന്ന പ്രതിഫലം കേട്ട് കണ്ണുനിറഞ്ഞ് പോയിട്ടുണ്ട്. കഴിവ് ഉണ്ടായത് കൊണ്ട് ഒരാള്‍ രക്ഷപ്പെടണമെന്നില്ലെന്നും സീമ പറഞ്ഞു.

Recommended Video

cmsvideo
    Actress SEEMA G NAIR Receives Mother Teresa Award

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+