കര്‍ണാടകത്തില്‍ സൂപ്പര്‍ സ്ട്രോംഗായി കോണ്‍ഗ്രസ്, എംഎല്‍സി തിരഞ്ഞെടുപ്പില്‍ ബിജെപി വീണു
ബെംഗളൂരു: കര്‍ണാടകത്തില്‍ ഭരണമാറ്റത്തിന്റെ സൂചന നല്കി എംഎല്‍സി തിരഞ്ഞെടുപ്പ് ഫലം. കോണ്‍ഗ്രസിന് മുന്നില്‍ ബിജെപി മുട്ടുകുത്തിയിരിക്കുകയാണ്. കര്‍ണാടകത്തില്‍ ഇതിന് മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്തതാണ് എംഎല്‍സി തിരഞ്ഞെടുപ്പില്‍ ഭരിക്കുന്ന പാര്‍ട്ടിയേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ പ്രതിപക്ഷത്തിന് ലഭിക്കുക എന്നത്. ഇതോടെ എത്ര രൂക്ഷമാണ് ബിജെപിയിലെ പ്രശ്നങ്ങള്‍ എന്ന് വ്യക്തം.
സാമന്തയുടെ ആരോഗ്യനില മോശം? വൈറല്‍ ഇന്ഫക്ഷന്, ആശുപത്രിയിലെത്തി നടി, മാനേജര്‍ പറയുന്നത് ഇങ്ങനെ
യെഡിയൂരപ്പയെ മാറ്റി ബസവരാജ് ബൊമ്മൈയെ കൊണ്ടുവന്നിട്ടും യാതൊരു മാറ്റവും ബിജെപിയില്‍ ഉണ്ടായിട്ടില്ല. നേരത്തെ ഹംഗലിലെ ഉപതിരഞ്ഞെടുപ്പിലും ബിജെപി പരാജയപ്പെട്ടിരുന്നു. നിശബ്ദമായ ഒരു ഭരണവിരുദ്ധ തരംഗവും കര്‍ണാടകത്തിലുണ്ട്.

ബിജെപി ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് കര്‍ണാടകത്തില്‍ സംഭവിച്ചിരിക്കുന്നത്. 25 സീറ്റിലേക്ക് നടന്ന എംഎല്‍സി തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ആകെ നേടാനായത് 11 സീറ്റാണ്. കോണ്‍ഗ്രസും പതിനൊന്ന് സീറ്റ് തന്നെ നേടി. കടുത്ത പോരാട്ടമാണ് നടന്നത്. മുഖ്യപ്രതിപക്ഷം കൂടിയായ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് കൂടിയാണ് ഈ തിരഞ്ഞെടുപ്പിലൂടെ കണ്ടത്. അതേസമയം ജെഡിഎസ്സിന് ചെറിയ തിരിച്ചടി നേരിട്ടു. രണ്ട് സീറ്റ് മാത്രമാണ് അവര്‍ നേടിയത്. ബെല്‍ഗാവില്‍ ഞെട്ടിപ്പിക്കുന്ന വിജയം സ്വതന്ത്രന് നേടി. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയെയാണ് തകര്‍ത്തത്. മൊത്തത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്‍തൂക്കം നേടിയ തിരഞ്ഞെടുപ്പാണ് കര്‍ണാടകത്തില്‍ ഇപ്പോള്‍ നടന്നത്.

അതേസമയം 75 അംഗ എംഎല്‍എസി കൗണ്‍സിലില്‍ ബിജെപിയുടെ അംഗ സംഖ്യ പക്ഷേ ഉയര്‍ന്നിട്ടുണ്ട്. 32 സീറ്റില്‍ നിന്ന് 37 ആയി ഉയര്‍ന്നു. എന്നാല്‍ ഭൂരിപക്ഷം നേടാനായിട്ടില്ല. 38 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. കോണ്‍ഗ്രസിന്റെ സീറ്റ് നില പക്ഷേ കുറഞ്ഞു. 29 സീറ്റില്‍ നിന്ന് 26 ആയിട്ടാണ് കുറഞ്ഞത്. ജെഡിഎസ്സിന്റെ അംഗസംഖ്യയും കുറഞ്ഞു. പന്ത്രണ്ടില്‍ നിന്ന് പതിനൊന്നായിട്ടാണ് കുറഞ്ഞതാണ്. എന്നാല്‍ ഇതിനേക്കാളും വലിയ തിരിച്ചടിയാണ് ബിജെപി നേരിട്ടത്. ദശാബ്ദങ്ങളായി ഭരിക്കുന്ന പാര്‍ട്ടി പ്രതിപക്ഷത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടുന്നതാണ് എംഎല്‍സി തിരഞ്ഞെടുപ്പില്‍ കണ്ടുവരുന്ന ട്രെന്‍ഡ്. മൂന്നില്‍ രണ്ട് ഭാഗം സീറ്റുകളും സാധാരണ ഭരിക്കുന്ന പാര്‍ട്ടിയാണ് കൊണ്ടുപോവാറുണ്ട്. മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ 15 സീറ്റും കോണ്‍ഗ്രസ് നേടിയിരുന്നു. ബിജെപിക്ക് ആറ് സീറ്റും ജെഡിഎസ്സിന് നാല് സീറ്റുമാണ് ലഭിച്ചിരുന്നത്.

കര്‍ണാടകത്തില്‍ ബിജെപി നേതൃത്വത്തിനും മുഖ്യമന്ത്രിക്കും ജനങ്ങളിലുള്ള സ്വാധീനം കുറഞ്ഞ് വരുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. നേരത്തെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയുടെ കോട്ട തന്നെ ബിജെപിക്ക് നഷ്ടമായിരുന്നു. എംഎല്‍സി തിരഞ്ഞെടുപ്പില്‍ 15 സീറ്റായിരുന്നു ബിജെപി ജയിക്കുമെന്ന് പ്രതീക്ഷിച്ചത്. ബിജെപിയുടെ ആഭ്യന്തര സര്‍വേകളിലും മികച്ച നേട്ടമായിരുന്നു പ്രവചിച്ചത്. പ്രതിപക്ഷത്തിന് പത്തില്‍ താഴെ സീറ്റ് മാത്രമേ ലഭിക്കൂ എന്നായിരുന്നു പ്രവചനം. എന്നാല്‍ അതെല്ലാം പാളിപ്പോയി. മുഖ്യമന്ത്രി ജനപ്രിയനല്ല, മറിച്ച് ദുര്‍ബലനായ നേതാവാണെന്ന കോണ്‍ഗ്രസ് വാദത്തിനും ഇതോടെ ബലം പകര്‍ന്നിരിക്കുകയാണ്.

ജയിച്ച സീറ്റുകളില്‍ തന്നെ വളരെ കുറഞ്ഞ മാര്‍ജിനാണ് ബിജെപി ജയിച്ചത്. ചിക്കമഗളൂരു, ഗുല്‍ബര്‍ഗ, വിജയപുര എന്നിവിടങ്ങളില്‍ നേരിയ ഭൂരിപക്ഷത്തിനാണ് ബിജെപി ജയിച്ചത്. കോണ്‍ഗ്രസും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും ചേര്‍ന്ന് കടുത്ത പോരാട്ടമാണ് ഇവിടങ്ങളില്‍ നടത്തിയത്. സംസ്ഥാനത്തെ ഏറ്റവും വീറുറ്റ പോരാട്ടമായി കണ്ട മൈസൂരു-ചാമരാജ്നഗര്‍ സീറ്റില്‍ ബിജെപി തോറ്റത് ജെഡിഎസ്സിനോടാണ്. രണ്ടാം മുന്‍ഗണനാ വോട്ടിലാണ് ബിജെപി തോറ്റത്. വിജയപുരയിലെ രണ്ടംഗ സീറ്റില്‍ ബിജെപി ജയിച്ചത് ഇരുപതില്‍ താഴെ വോട്ടിനാണ്. ഇവിടെ ബിജെപി രക്ഷപ്പെട്ടത് രണ്ടാം മുന്‍ഗണനാ വോട്ട് കൊണ്ടാണ്. ചിക്കമഗളൂരുവില്‍ ആറ് വോട്ടിനും ഗുല്‍ബര്‍ഗയില്‍ നൂറില്‍ താഴെ വോട്ടിനുമായിരുന്നു ബിജെപിയുടെ ജയം.

ബിജെപി വമ്പന്‍ ജയമാണ് നേടിയതെന്നാണ് പറഞ്ഞ് കൊണ്ടിരിക്കുന്നത്. എന്നാല്‍ പാര്‍ട്ടിയിലെ പലരും ഷോക്കിലാണ്. ഹംഗലില്‍ തോറ്റതിനേക്കാള്‍ വലിയ ആഘാതമാണിത്. യെഡിയൂരപ്പയും ബൊമ്മൈയും പറയുന്നത് ബിജെപി പ്രകടനം മെച്ചപ്പെടുത്തിയെന്നാണ്. അഞ്ച് സീറ്റ് വര്‍ധിപ്പിച്ചെന്നും ബിജെപി പറയുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് ഡികെ ശിവകുമാറിന്റെ വിജയമാണ്. വമ്പന്‍ പ്രചാരണമാണ് ശിവകുമാര്‍ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ക്കായി നടത്തിയത്. മൂന്നോളം സീറ്റുകള്‍ ഇനിയും നേടാമായിരുന്നുവെന്ന് ശിവകുമാര്‍ പറഞ്ഞു. ഞങ്ങളുടെ തന്ത്രത്തില്‍ ചില പാളിച്ചകളുണ്ടായി. അതുകൊണ്ട് ആ സീറ്റുകള്‍ നഷ്ടമായി. എന്നാല്‍ തിരഞ്ഞെടുപ്പ് ഫപലത്തിലൂടെ ബിജെപിയെ ജനങ്ങള്‍ക്ക് മടുത്തുവെന്ന് വ്യക്തമാണെന്നും ശിവകുമാര്‍ വ്യക്തമാക്കി.

കര്‍ണാടകത്തിലെ രാഷ്ട്രീയ മേഖലയില്‍ അതിശക്തനായി ശിവകുമാര്‍ മാറിയിരിക്കുകയാണ്. ബിജെപി നേതൃത്വവുമായി യെഡിയൂരപ്പയ്ക്കുള്ള പ്രശ്നങ്ങള്‍ കാര്യങ്ങള്‍ കോണ്‍ഗ്രസിനും അനുകൂലമാക്കിയിരിക്കുകയാണ്. വൊക്കലിഗ ആധിപത്യമുള്ള പഴയ മൈസൂരൂവിലെ ആറ് ജില്ലകളില്‍ കോണ്‍ഗ്രസ് തൂത്തുവാരി. അഞ്ച് സീറ്റുകളാണ് കോണ്‍ഗ്രസ് ജയിച്ചത്. ഗൗഡ കുടുംബത്തിന്റെ കോട്ടയായിട്ടാണ് ഈ മേഖലയെ കാണുന്നത്. ജെഡിഎസ്സിനെ തോല്‍പ്പിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും ഒന്നിച്ച് ചേര്‍ന്ന് പ്രവര്‍ത്തിച്ചെന്ന് കുമാരസ്വാമി കുറ്റപ്പെടുത്തി. എന്നാല്‍ ബിജെപിയുമായി ചേര്‍ന്നത് ജെഡിഎസ്സാണെന്നും, എന്നാല്‍ അത് പൊളിഞ്ഞുവെന്നും കോണ്‍ഗ്രസ് പറഞ്ഞു.
Recommended Video
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
കുട്ടികളുടെ സ്ക്രീന്‍ടൈം ഒരു മണിക്കൂര്‍ മാത്രം; കര്‍ണാടക നടപ്പാക്കുന്ന ഡിജിറ്റല്‍ ഡിറ്റോക്സ് നയം ഇങ്ങനെ












Click it and Unblock the Notifications