Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസിലെ ആ തീരുമാനം നിരാശപ്പെടുത്തി, ശരിക്കും വിഷമം തോന്നിയിരുന്നു. തുറന്ന് പറഞ്ഞ് അനൂപ്

ബിഗ് ബോസ് മൂന്നാം സീസണില്‍ ഏറ്റവും ഞെട്ടിച്ച മത്സരാര്‍ത്ഥിയായിരുന്നു അനൂപ കൃഷ്ണന്‍. മികച്ച രീതിയില്‍ ടാസ്‌ക് പൂര്‍ത്തിയാക്കുന്നതും, പരിപാടിയില്‍ മാന്യത വിട്ട് പെരുമാറാതിരുന്നതുമായ ഏക മത്സരാര്‍ത്ഥിയും അനൂപായിരുന്നു. മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമായിരുന്ന അനൂപ് ബിഗ് ബോസിലൂടെ കൂടുതല്‍ ജനപ്രീതിയിലേക്ക് ഓടിയെത്തി.

അനൂപ് ഇപ്പോള്‍ ബിഗ് ബോസ് ഓര്‍മകള്‍ പങ്കുവെക്കുകയാണ്. ലാലേട്ടനുമായൊക്കെ വേദി പങ്കിടാന്‍ സാധിച്ചതില്‍ താന്‍ ഭാഗ്യാവാനാണെന്ന് അടക്കം അനൂപ് പറയുന്നു. എന്നാല്‍ നിരാശപ്പെടുത്തിയ കാര്യം വേറെ ഉണ്ടെന്നും അനൂപ് വെളിപ്പെടുത്തുന്നു.നേരത്തെ അനൂപ് ബിഗ് ബോസിലെ ഏറ്റവും അടുത്ത സുഹൃത്ത് മണിക്കുട്ടനാണെന്നും വെളിപ്പെടുത്തിയിരുന്നു. ബിഗ് ബോസില്‍ നിന്ന് വന്ന ശേഷം താരം വിവാഹം കഴിഞ്ഞ പെണ്‍കുട്ടിക്കെതിരെ ബോഡി ഷെയിമിംഗ് കമന്റുകളും വന്നിരുന്നു. അതിന് നല്ല മറുപടിയും താരം നല്‍കിയിരുന്നു.

ഓണസാരിയില്‍ കിടിലന്‍ ലുക്കില്‍ ബിഗ് ബോസ് താരം ആര്യ; വൈറലായി പുതിയ ഫോട്ടോഷൂട്ട്

1

ബിഗ് ബോസിലേക്ക് വിളിച്ചപ്പോള്‍ രണ്ടാമതൊന്ന് എനിക്ക് ആലോചിക്കേണ്ടി വന്നില്ല. അല്ലെങ്കില്‍ തന്നെ പങ്കെടുക്കാതിരിക്കേണ്ട കാര്യമെന്താണ്. ആത്മവിശ്വാസം തീരെയില്ലാത്തവരാണ് അത്തരം അവസരങ്ങള്‍ തട്ടിക്കളയുക. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും സ്വഭാവത്തില്‍ വലിയ വ്യത്യാസമുള്ളവര്‍ മടിക്കും, എന്നാല്‍ താന്‍ ജീവിതത്തില്‍ അഭിനയിക്കുന്നയാളല്ല. അതുകൊണ്ട് തന്നെ ബിഗ് ബോസില്‍ നല്ല മത്സരാര്‍ത്ഥിയാകാന്‍ പറ്റുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്നും അനൂപ് പറയുന്നു.

2

അതേസമയം താന്‍ ഇനി അങ്ങോട്ട് എല്ലാ കാലത്തും അറിയപ്പെടുക ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലെ ഫൈനലിസ്റ്റ് ആയിട്ടായിരിക്കുമെന്നും അനൂപ് പറഞ്ഞു. എന്റെ സ്വന്തം കൈമുദ്ര എല്ലാ ടാസ്‌കിലും കൊണ്ടുവരാനാണ് ശ്രമിച്ചിട്ടുള്ളത്. കാനന വില്ലയിലെ വാച്ച്മാനായാലും ടാലന്‍ഡ് ഷോയിലെ അല്‍ഷിമേഴ്‌സ് രോഗിയായാലും എല്ലാ അത്തരത്തിലുള്ളത്. എന്റെ പ്രകടനം പ്രത്യേകമായി ശ്രദ്ധിക്കുന്ന എന്തെങ്കിലും അവയില്‍ ഉണ്ടാവണമെന്നുണ്ടായിരുന്നു. അതാണ് പ്രകടനത്തില്‍ കണ്ടതെന്നും അനൂപ് പറഞ്ഞു.

3

ടാലന്റ് ഷോയില്‍ അവതരിപ്പിച്ച അല്‍ഷിമേഴ്‌സ് രോഗിയെയാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. അത് മോഹന്‍ലാലിന്റെ പ്രശസ്തമായ ഒരു കഥാപാത്രമായിരുന്നു. അതുകൊണ്ട് അങ്ങനൊരു ക്യാരക്ടര്‍ ചെയ്യണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. കൂടെയുള്ളവര്‍ അതിനെ അഭിനന്ദിച്ചത് നല്ല കാര്യം. എന്നാല്‍ എന്ന അമ്പരിപ്പിച്ചത് ബിഗ് ബോസ് ക്രൂവിലെ അംഗങ്ങള്‍ വരെ അഭിനന്ദിച്ചതാണ്. തന്റെ പ്രകടനത്തെ എടുത്ത് മാറ്റാനായിരുന്നു ആദ്യം തീരുമാനിച്ചത്. കാരണം ഞാന്‍ വരികളൊക്കെ മറന്ന്, നിരവധി പിഴവുകള്‍ വരുത്തുന്നുണ്ടായിരുന്നു. എന്നാല്‍ അല്‍ഷിമേഴ്‌സ് രോഗിയായത് കൊണ്ട് അങ്ങനെ വേണമായിരുന്നു എന്ന് അവര്‍ തിരിച്ചറിഞ്ഞു.

4

ഞാന്‍ റിയലിസ്റ്റിക് പ്രകടനമാണ് നടത്തിയതെന്നായിരുന്നു അവര്‍ പറഞ്ഞത്. മാസ്റ്റര്‍ ഷെഫിനെ കുറിച്ചും അനൂപ് മനസ്സ് തുറന്നു. പാചകം ഇഷ്ടപ്പെടുന്നയാളല്ല ഞാന്‍. എന്നാല്‍ ബിഗ് ബോസ് ഹൗസില്‍ സമയം പോക്കാന്‍ ഏറ്റവും നല്ല കാര്യം പാചകമാണ്. അതുകൊണ്ടാണ് അക്കാര്യത്തില്‍ കാര്യമായി ഇടപെട്ടത്. എല്ലാവര്‍ക്കും അത് ഇഷ്ടപ്പെട്ടതില്‍ സന്തോഷം. എന്റെ അരി ഉപ്പുമാവ് വളരെ പോപ്പുലറായെന്നും അനൂപ് പറയുന്നു. അതുപോലെ തന്നെ മോഹന്‍ലാലില്‍ നിന്ന് മാസ്റ്റര്‍ ഷെഫ് ഓഫ് ദ സീസണ്‍ കിട്ടുക എന്നത് തന്നെ വലിയ കാര്യമാണ്. ഇതില്‍ കൂടുതല്‍ എന്താണ് എനിക്ക് ചോദിക്കാനാവുക. ഒരു മുട്ട പൊരിക്കുന്നതെങ്ങനെ എന്നതിലെല്ലാം ലാലേട്ടന്‍ സഹായിച്ചത് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്നും അനൂപ് പറഞ്ഞു.

5

ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ തനിക്ക് യാതൊരു കുറ്റബോധവുമില്ല. അങ്ങനെ ആവേണ്ട കാര്യമില്ല. റാങ്കിംഗ് ടാസ്‌കില്‍ താന്‍ തിരഞ്ഞെടുത്തത് അഞ്ചാം സ്ഥാനമായിരുന്നു. അത് നേടാന്‍ സാധിച്ചത് തന്നെ നേട്ടമായിട്ടാണ് ഞാന്‍ കാണുന്നതെന്ന് അനൂപ് പറയുന്നു. അതിനൊക്കെ പുറമേ ഗെയിമര്‍ ഓഫ് ദ സീസണ്‍ ഞാനാണ്. അത് വലിയ നേട്ടമാണ്. ബിഗ് ബോസില്‍ ഥാന്‍ ആരെയും വേദനിപ്പിച്ചിട്ടില്ല. ആരുടെയും വെറുപ്പ് സമ്പാദിക്കാതെ ഷോ പൂര്‍ത്തിയാക്കാന്‍ സാധിച്ചത് എന്നെ സന്തോഷിപ്പിക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ യാതൊരു കുറ്റബോധവുമില്ല.

6

ലാലേട്ടനൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ സാധിച്ചു എന്നതാണ് മറ്റൊരു കാര്യം. ഇതിനൊക്കെ പുറമേ എനിക്ക് ഇനിയെന്താണ് വേണ്ടതെന്നും അനൂപ് ചോദിച്ചു. ആദ്യ വീക്കെന്‍ഡ് എപ്പിസോഡില്‍ ഞാനാണ് ലാലേട്ടനോട് ആദ്യമായി സംസാരിക്കുന്നത്. അതേ കാര്യം ഞാന്‍ ഫൈനലിലും ആവര്‍ത്തിച്ചിരുന്നു. ലാലേട്ടനില്‍ നിന്ന് ആദ്യമായി അവാര്‍ഡ് വാങ്ങിയ ആള്‍ ഞാനാണെന്നത് നേട്ടമാണ്. അത് വലിയ ഭാഗ്യമായി ഞാന്‍ കാണുന്നു. ലാലേട്ടനെ ആരാധിക്കുന്ന കോടാനുകോടി ആരാധകരില്‍ ഒരാളാണ് ഞാന്‍. ഓരോ തവണയും അദ്ദേഹം എന്നെ അനൂപ് എന്ന് വിളിക്കുമ്പോഴും അത് എന്റെ കാതുകളില്‍ ഉച്ചത്തില്‍ മുഴങ്ങാറുണ്ടായിരുന്നുവെന്ന് അനൂപ് പറഞ്ഞു.

7

ബിഗ് ബോസില്‍ ഞെട്ടിച്ച അനുഭവങ്ങളും ഉണ്ടായിരുന്നു. ഷോ അപ്രതീക്ഷിതമായി നിര്‍ത്തിവെച്ചപ്പോള്‍ ശരിക്കും ഞാന്‍ ഞെട്ടിപ്പോയി. എന്റെ മനസ്സില്‍ മുഴുവന്‍ ടിക്കറ്റ് ടു ഫിനാലെയായിരുന്നു. അവസാന ഗെയിമില്‍ മുന്നിട്ട് നിന്നത് ഞാന്‍ തന്നെയായിരുന്നു. അതുകൊണ്ട് ആ തീരുമാനത്തില്‍ വലിയ വിഷമം തോന്നിയിരുന്നുവെന്ന് അനൂപ് പറയുന്നു. പിന്നീട് വോട്ടിംഗ് പ്രഖ്യാപിച്ചപ്പോഴും തനിക്ക് പ്രതീക്ഷകള്‍ നഷ്ടപ്പെട്ടു. അനൗദ്യോഗിക വോട്ടിംഗ് പോള്‍ ഫലങ്ങള്‍ തന്നെ നിരാശപ്പെടുത്തുന്നതായിരുന്നു. ഇഷയായി പലരും ഇതിനിടെ തെറ്റിദ്ധരിച്ചത് സുഹൃത്ത് വിജിതയെ ആണെന്നും അനൂപ് പറഞ്ഞു.

Recommended Video

cmsvideo
    Body shaming on Anoop Krishnan's fiancee after their engagement video was out
    8

    അതേസമയം ബിഗ് ബോസിന് ശേഷം എനിക്ക് കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. അതേ രീതി തന്നെയാണ് ഇപ്പോഴും. പോപ്പുലാരിറ്റി ഉയര്‍ന്നു എന്നത് ശരിയാണ്. കൂടുതല്‍ പേര്‍ എന്നെ തിരിച്ചറിയുന്നുണ്ട്. എന്റെ സ്വപ്‌ന പദ്ധതികളൊന്നായ നഖം അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. ചില സര്‍പ്രൈസുകള്‍ കൂടി വരാനുണ്ട്. നിലവില്‍ ഞാന്‍ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട തിരക്കിലാണെന്നും അനൂപ് പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+