അടിയേറ്റ് കേള്‍വി ശക്തി പോയി, 25 പവന്‍ തിരിച്ച് ചോദിച്ചതിനാണ്...പൊട്ടിക്കരഞ്ഞ് ജാസ്മിന്റെ ഉമ്മ
ബിഗ് ബോസ് ഹൗസില്‍ തനിക്ക് കൂടുതല്‍ ഇഷ്ടം പിതാവിനോടാണ് ജാസ്മിന്‍ വെളിപ്പെടുത്തിയിരുന്നു. എന്തുകൊണ്ട് അമ്മയെ പറഞ്ഞില്ല എന്നൊക്കെയുള്ള ചോദ്യം സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. ഒരു ജീവിതത്തില്‍ താങ്ങാവുന്നതില്‍ അധികം പ്രശ്‌നങ്ങള്‍ നേരിട്ടാണ് അവര്‍ ഇന്ന് കാണുന്ന ജാസ്മിനായത്.
ആംഗ്രി ബേഡ് റിയാസ്, ബ്യൂട്ടി ദില്‍ഷ, റോബിനെ കുറിച്ച് വിനയ് പറഞ്ഞത് ഇങ്ങനെ, വൈറലായി വാക്കുകള്‍
അതേസമയം ബിഗ് ബോസിനെ കുറിച്ചും ജാസ്മിന്‍ ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെ കുറിച്ചുമെല്ലാം അമ്മ സംസാരിക്കുകയാണ്. വലിയ പ്രശ്‌നങ്ങളിലൂടെയാണ് മകള്‍ കടന്നുപോയിട്ടുള്ളതെന്നും, സാഹചര്യങ്ങളാണ് അവളെ മാറ്റിയതെന്നും ജാസ്മിന്റെ ഉമ്മ പറയുന്നു. ജാസ്മിന്റെ പരാജയപ്പെട്ട വിവാഹങ്ങളെ കുറിച്ചും അതിലെ പ്രശ്‌നങ്ങള്‍ കുറിച്ചുമെല്ലാം ഉമ്മ വെളിപ്പെടുത്തുന്നുന്നുണ്ട്.

ജാസ്മിന്റെ ആദ്യ വിവാഹം പരാജയമായിരുന്നു. പിന്നീട് വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് രണ്ടാമതൊരു വിവാഹം കൂടി കഴിക്കേണ്ടി വന്നത്. അതില്‍ ശാരീരികവും മാനസികവുമായ ഒരുപാട് പ്രശ്‌നങ്ങളിലൂടെയും ജാസ്മിന് കടന്നുപോകേണ്ടി വന്നിരുന്നു. ഇപ്പോഴിതാ തന്റെ മകളോട് തനിക്ക് ഒരു ദേഷ്യവും ഇല്ലെന്നും, ഇന്നും അവള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും ജാസ്മിന്റെ ഉമ്മ പറയുന്നു. ആണുങ്ങള്‍ മാത്രം ചെയ്യുന്ന പണി മകള്‍ തിരഞ്ഞെടുക്കുകയായിരുന്നു. വേറെ ഒരു ഉദ്ദേശവും അവള്‍ക്കില്ല. ജനങ്ങളുടെ ഇടയില്‍ അവള്‍ മോശക്കാരിയാകരുതെന്നും ഉമ്മ പറഞ്ഞു. ജീവിതത്തില്‍ തന്റെ മകള്‍ ഒരുപാട് പരാജയപ്പെട്ടുവെന്നും ഉമ്മ പറഞ്ഞു.

മകള്‍ ഭൂമിയോളം സഹിച്ചിട്ടുണ്ട്. എന്നാല്‍ ഭര്‍ത്താവ് പല സ്ത്രീകളെയും മുറിയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. അതൊക്കെ മകള്‍ കാണേണ്ടി വന്നു. ജാസ്മിന് വയറ്റിലുണ്ടെന്ന് പറഞ്ഞ് ഓപ്പറേഷന്‍ ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ പോലും അവന്‍ സമ്മതിച്ചില്ല. വേറൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അവിടെ 30000 രൂപ കെട്ടിവെക്കാന്‍ പോലും അവന്‍ തയ്യാറായില്ല. കുട്ടി മരിക്കലായിരുന്നു അവന്റെ ലക്ഷ്യം. ജാസ്മിനോട് എന്നോട് ചെറിയ ദേഷ്യമുണ്ട്. ഇത്രയും ദൂരത്തേക്ക് ജോലിക്ക് പോകേണ്ട എന്ന് പറഞ്ഞതാണ് എന്നോടുള്ള ദേഷ്യത്തിന് കാരണം. പക്ഷേ അവളെ ആരും ഉപേക്ഷിച്ചിട്ടില്ല. എപ്പോള്‍ വേണമെങ്കിലും ഇങ്ങോട്ട് വരാമെന്നും അവര്‍ വ്യക്തമാക്കി.

വിതുമ്പി കരഞ്ഞാണ് ജാസ്മിന്റെ ഉമ്മ അഭിമുഖത്തില്‍ സംസാരിച്ചത്. മകളുടെ വിവാഹം കഴിഞ്ഞ് കാണണമെന്നതാണ് എനിക്ക് അവളോടുള്ള ദേഷ്യം. അത് ഏതൊരു അമ്മയും ആഗ്രഹിക്കുന്നതല്ലേ. ബാപ്പയൊന്നും അവളെ നോക്കിയില്ല. രണ്ടാമത് കല്യാണം കഴിപ്പിച്ച് കൊടുത്തതിലുള്ള 25 പവന്‍ ഭര്‍ത്താവിന്റെ കൈയ്യിലാണ്. ഒറ്റപ്പൈസ ഞങ്ങള്‍ക്ക് അവന്‍ തന്നിട്ടില്ല. ഞാനും എന്റെ മോളും അത് ചോദിക്കാന്‍ പോയപ്പോള്‍ ക്രൂരമായിട്ടാണ് മര്‍ദിച്ചത്. എന്നെ ഒരുപാട് അടിച്ചു. മകള്‍ക്ക് വലിയ സങ്കടമായിരുന്നു അത്. മകളെ ചവിട്ടി പുറത്താക്കി. ഞങ്ങള്‍ പോലീസ് സ്‌റ്റേഷനില്‍ പോകുമെന്ന് തോന്നിയത് കൊണ്ട് ബൈക്കുമെടുത്ത് പുറകേ വന്നു. അപായപ്പെടുത്താനായിരുന്നു ശ്രമം. ഒടുവില്‍ നാട്ടുകാര്‍ അവനെ പിടിച്ച് വെച്ചു.

നാട്ടുകാര്‍ ഞങ്ങളെ അടിക്കുന്നത് കണ്ട് അവനെ പൂട്ടിയിട്ടിരുന്നു. അവന്റെ അടിയില്‍ എന്റെ ചെവിയുടെ കേള്‍വി ശക്തി തന്നെ പോയി. അവന് എന്റെ വീട്ടിലേക്ക് വരാനുള്ള അനുമതി പോലും കോടതി നല്‍കിയിരുന്നില്ല. വിലക്കുണ്ടായിരുന്നു. പോലീസിന് വരെ അത് ബോധ്യപ്പെട്ടിരുന്നു. എസ്പി പോലും ഞങ്ങളുടെ കൂടെ നിന്നു. അത്രയ്ക്കും മകള്‍ അനുഭവിച്ചിരുന്നു. ജിമ്മിലെ ജോലി ആണിന് മാത്രമുള്ളതല്ല, അത് പെണ്ണിനും ചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കാനാണ് ജാസ്മിന്‍ ആ ജോലി ചെയ്യുന്നത്. ഞാന്‍ മരിച്ച് പോയാലും അവള്‍ക്ക് ഈ വീട്ടിലേക്ക് വരാം. അവള്‍ ഭര്‍ത്താവിനൊപ്പം പിടിച്ച് നിന്നത് കുടുംബത്തിലെ മറ്റ് സ്ത്രീകള്‍ക്ക് പ്രശ്‌നങ്ങള്‍ വരേണ്ട എന്ന് കരുതിയാണെന്നും ജാസ്മിന്റെ ഉമ്മ പറഞ്ഞു.

പിന്നീടാണ് അറിയുന്നത് ആ പയ്യന്‍ മയക്കുമരുന്നിനൊക്കെ അഡിക്ടായിരുന്നു. അങ്ങനെ ഏതൊക്കെയോ കേസിലൊക്കെ അവന്‍ കുടുങ്ങിയിട്ടുണ്ട്. പലതും പൈസയുടെ പേരില്‍ അവന്‍ ഒതുക്കി തീര്‍ത്തതാണ്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞ ശേഷം വയറ്റില്‍ ചവിട്ടുക ഒക്കെ ചെയ്തിട്ടുണ്ട്. കൈക്കും കാലിനുമൊക്കെ മുറിവേറ്റ അടയാളം കണ്ട ചോദിച്ചപ്പോള്‍ മാത്രമാണ് അവള്‍ എല്ലാം തുറന്ന് പറഞ്ഞത്. എന്നെ അടിച്ച കാര്യങ്ങളൊക്കെയാണ് അവളെ തളര്‍ത്തിയത്. അതാണ് കേസ് കൊടുക്കാന്‍ കാരണം. അവന്‍ റിമാന്‍ഡില്‍ ഒക്കെയായിരുന്നു. അവള്‍ ബിഗ് ബോസില്‍ പറഞ്ഞതൊക്കെ യാഥാര്‍ഥ്യമായിരുന്നു. കല്യാണം കഴിക്കാത്ത പെണ്ണ് എന്ന് നാട്ടുകാര്‍ പറയുന്നത് കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തത് കൊണ്ടാണ് ദൂരത്ത് ജോലി ചെയ്യുന്നതെന്നും ജാസ്മിന്റെ ഉമ്മ പറഞ്ഞു.
12 മണിക്കൂര്‍ ഒരേ കസേരയില്‍; ഇഡി ചോദിച്ചത് ആ രഹസ്യത്തെ കുറിച്ച്... രാഹുലിന്റെ വെളിപ്പെടുത്തല്‍