Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടി പറഞ്ഞതൊന്നും ഏഷ്യാനെറ്റിലില്ല... കാണികള്‍ 'ശശി'യായി

കൊച്ചി: ഏഷ്യാനെറ്റിന്റെ സീരിയല്‍ അവാര്‍ഡ് ദാന ചടങ്ങില്‍ മമ്മൂട്ടിയുണ്ടാക്കിയ പുകിലൊന്നും സീരിയല്‍ രംഗത്ത് പ്രവര്‍ത്തിയ്ക്കുന്നവര്‍ ഒരുകാലത്തും മറക്കാനിടയില്ല. സംഭവം വലിയ വാര്‍ത്തയാവുകയും സോഷ്യല്‍ മീഡിയ ആഘോഷിയ്ക്കുകയും ചെയ്തു.

എന്നാല്‍ ഏഷ്യാനെറ്റ് ഇക്കാര്യത്തില്‍ പ്രേക്ഷകരെ ശരിയ്ക്കും പറ്റിച്ചുകളഞ്ഞു. ഇത്രയും വിവാദമായ മമ്മൂട്ടിയുടെ പരാമര്‍ശങ്ങളൊന്നും പരിപാടി സംപ്രേഷണം ചെയ്തപ്പോള്‍ കണ്ടില്ല. ഇനിയും വിവാദം ക്ഷണിച്ചുവരുത്തേണ്ടെന്ന് കരുതി മമ്മൂട്ടിയുടെ വിവാദ പരമാര്‍ശങ്ങളെല്ലാം തന്നെ ഒഴിവാക്കിയാണ് അവാര്‍ഡ് നൈറ്റ് സംപ്രേഷണം ചെയ്തത്.

മമ്മൂട്ടിയുടെ പരിഹാസം

മമ്മൂട്ടിയുടെ പരിഹാസം

സീരിയല്‍ അവാര്‍ഡുകള്‍ നല്‍കാന്‍ വന്ന മമ്മൂട്ടി മൊത്തം സീരിയലുകളേയും അതിന്റെ പ്രവര്‍ത്തകരേയും അപമാനിക്കുയും പരിഹസിയ്ക്കുകയും ചെയ്തു എന്നായിരുന്നു ആക്ഷേപം.

 ഇതൊക്കെ എന്ത് അവാര്‍ഡ്

ഇതൊക്കെ എന്ത് അവാര്‍ഡ്

എല്ലാവര്‍ക്കും അവാര്‍ഡ് കിട്ടിയില്ലേ, എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഈ അവാര്‍ഡ് കൊടുക്കുന്നത് - ഇമ്മാതിരിയായിരുന്നു മമ്മൂട്ടിയുടെ ചോദ്യങ്ങള്‍

ഏഷ്യാനെറ്റിന് ടിവി അവാര്‍ഡ് മാത്രമേ ഉള്ളോ

ഏഷ്യാനെറ്റിന് ടിവി അവാര്‍ഡ് മാത്രമേ ഉള്ളോ

ഏഷ്യാനെറ്റ് വര്‍ഷാവര്‍ഷം ഫിലിം അവാര്‍ഡും നല്‍കാറുണ്ട്. പലതവണ മമ്മൂട്ടി ഈ അവാര്‍ഡ് സ്വീകരിച്ചിട്ടും ഉണ്ട്. എന്നിട്ടാണ് സീരിയല്‍ അവാര്‍ഡിനെ പരിഹസിച്ചത്.

ബെസ്റ്റിനെന്താ കുഴപ്പം

ബെസ്റ്റിനെന്താ കുഴപ്പം

ബെസ്റ്റ് ആക്ടര്‍, ആക്ട്രസ് തുടങ്ങി അവാര്‍ഡുകള്‍ പ്രഖ്യാപിയ്ക്കുമ്പോള്‍ 'ബെസ്റ്റ്' എന്ന് വാക്കിനെ മമ്മൂട്ടി പരിഹസിയ്ക്കുകയും ചെയ്തു.

'ബെസ്റ്റ് ആക്ടര്‍' മറന്നോ?

'ബെസ്റ്റ് ആക്ടര്‍' മറന്നോ?

ഏഷ്യാനെറ്റില്‍ തന്നെ ആയിരുന്നു പണ്ട് 'മമ്മൂട്ടി ബെസ്റ്റ് ആക്ടര്‍ റിയാലിറ്റി ഷോ' നടന്നത്. മമ്മൂട്ടി അക്കാര്യം ഒക്കെ മറന്നുപോയോ.

അസഹിഷ്ണുത

അസഹിഷ്ണുത

പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ കടുത്ത അസഹിഷ്ണുതയാണത്രെ മമ്മൂട്ടി പ്രകടിപ്പിച്ചത്. തനിക്ക് അധിക സമയം ഇവിടെ ഇരിയ്ക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഉടന്‍ മടങ്ങുകയും ചെയ്തു.

അങ്കമാലിയില്‍

അങ്കമാലിയില്‍

മെയ് 21 ന് അങ്കമാലിയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാരിയരുന്നു അവാര്‍ഡ് നിശ നടന്നത്. കഴിഞ്ഞ ദിവസങ്ങളിലാണ് ഏഷ്യാനെറ്റ് ഇത് സംപ്രേഷണം ചെയ്തത്.

പറഞ്ഞതൊന്നും ഇല്ലേ

പറഞ്ഞതൊന്നും ഇല്ലേ

മമ്മൂട്ടി അവാര്‍ഡ് നിശയില്‍ പറഞ്ഞ കാര്യങ്ങളൊന്നും തന്നെ ടിവിയില്‍ സംപ്രേഷണം ചെയ്തപ്പോള്‍ ആരും കണ്ടില്ല. അതെല്ലാം അപ്പോള്‍ എവിടെ പോയി?

വിവാദം കൂട്ടണ്ട?

വിവാദം കൂട്ടണ്ട?

ഒരിക്കല്‍ വലിയ വിവാദമായി, അതിനി സംപ്രേഷണം ചെയ്ത് കൂടുതല്‍ വിവാദമാക്കേണ്ട എന്നാണോ ഏഷ്യാനെറ്റ് ചിന്തിച്ചത്?

വീണ്ടും ചര്‍ച്ച

വീണ്ടും ചര്‍ച്ച

മമ്മൂട്ടിയുടെ വിവാദ പരാമര്‍ശങ്ങള്‍ എഡിറ്റ് ചെയ്ത് ഒഴിവാക്കിയ സംഭവം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ചര്‍ച്ചയായിക്കൊണ്ടിരിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+