• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച പെൺകുട്ടിയും കൈരളി ടിവി വാർത്തയും.. സോഷ്യൽ മീഡിയയിൽ പൊങ്കാല!!

  • By Kishor

വർഷങ്ങളോളം തന്നെ ക്രൂരമായി പീഡിപ്പിച്ചുവന്ന സ്വാമി ഗംഗേശാനന്ദയുടെ ലിംഗം പെൺകുട്ടി ഛേദിച്ച വാർത്ത വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. പെൺകുട്ടി ചെയ്തത് നന്നായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വരെ പറഞ്ഞു. ഇപ്പോഴിതാ ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച പെൺകുട്ടി എന്ന പേരിൽ പലരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. കൂട്ടത്തിൽ സാമൂഹ്യപ്രവർത്തകയായ ധന്യ രാമന്റെ ചിത്രവുമുണ്ട്. എന്താണ് ഇതിലെ സത്യാവസ്ഥ?

''നിന്റെ അമ്മയ്ക്ക് കൊടുക്ക്‌, ചേച്ചി തന്നതാണെന്ന് പറഞ്ഞാ മതി''... 800 രൂപയുമായി വന്ന സംഘിയോട് രശ്മി നായർ പറഞ്ഞ മറുപടി!!

പെൺകുട്ടി ലിംഗം മുറിച്ച ഗംഗേശാനന്ദ സ്വാമിയെ രക്ഷിച്ചത് എൽഡിഎഫ് സർക്കാർ?? ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്!!

സരിത നായർ ചെത്താനിറങ്ങിയാൽ കേരളം അ%^&*യില്ലാത്തവരുടെ സംസ്ഥാനമാകുമെന്ന് രശ്മി നായർ, സരിതക്ക് പറയാനുള്ളത്..

ആരാണ് ആ പെൺകുട്ടി

ആരാണ് ആ പെൺകുട്ടി

പീഡിപ്പിക്കാൻ ശ്രമിച്ച സ്വാമിയുടെ ലിംഗം മുറിച്ച ആ പെൺകുട്ടി ആര് എന്ന് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചകൾ നടന്നിരുന്നു. തിരുവനന്തപുരത്തെ നായർ കുടുംബത്തിലെ കുട്ടിയാണ് എന്നായിരുന്നു വാർത്തകളിൽ പറഞ്ഞിരുന്നത്. ഈ കുടുംബവുമായി സ്വാമിക്ക് വർഷങ്ങളോളമായി ബന്ധമുണ്ടത്രെ. പെൺകുട്ടിയെ പീഡിപ്പിക്കാൻ സ്വാമിക്ക് ഒത്താശ ചെയ്ത് കൊടുത്തത് പോലും വീട്ടുകാരാണെന്ന് പറയപ്പെടുന്നുണ്ട്.

പെൺകുട്ടിയുടെ ചിത്രങ്ങൾ

പെൺകുട്ടിയുടെ ചിത്രങ്ങൾ

സ്വാമിയുടെ പൈപ്പ് മുറിച്ച ലേഡി പ്ലംബർ - എന്ന പേരിലാണ് വാട്സാപ്പ് ഗ്രൂപ്പുകളിൽ ചിത്രം പരക്കുന്നത്. ഈ സംഭവത്തിലെ പെൺകുട്ടി ഒരു തരത്തിലും ധന്യാ രാമനല്ല എന്ന യാഥാർഥ്യം നിലനിൽക്കേയാണ് ഈ പ്രചാരണം. കേരളത്തിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകയും ദളിത് ആക്ടിവിസ്റ്റുമാണ് ധന്യ രാമൻ. കാസർകോട് സ്വദേശിനിയായ ധന്യാരാമൻ തിരുവനന്തപുരത്ത് എത്തിയിട്ട് ഏതാനും വർഷങ്ങൾ ആകുന്നതേയുള്ളൂ.

നടക്കുന്നത് വ്യാജ പ്രചാരണം

നടക്കുന്നത് വ്യാജ പ്രചാരണം

വിവാദസാമിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രശസ്ത സാമൂഹ്യ പ്രവർത്തക ധന്യരാമനെ ഉൾപ്പെടുത്തി വാട്സാപ്പിൽ ഇന്നലെ മുതലേ വ്യാജ പ്രചരണം നടക്കുകയാണ് എന്ന കാര്യം രാഹുൽ ഹംബിൾ സനൽ ഫേസ്ബുക്കിൽ എഴുതുന്നു. വാട്സ് ആപ്പിൽ തനിക്ക് കിട്ടിയ ഫോർവേഡ് മെസേജും രാഹുൽ പങ്കുവെക്കുന്നുണ്ട്.

ധന്യ പരാതി നൽകിയെന്ന്

ധന്യ പരാതി നൽകിയെന്ന്

ധന്യയോട് ശത്രുത ഉള്ള ഏവനോ, ഏവളോ ആണ് ഇത് ചെയ്തത് എന്ന് വ്യക്തം. സത്യം അറിയാതെ പലരും ആ മെസേജ് ഫോർവേഡ് ചെയ്യുകയാണ്... ഞങ്ങൾ അടുത്ത സുഹൃത്തുക്കൾ ആയത് കൊണ്ട് ഇന്നലെ തന്നെ സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പടെ ഉള്ളവർ ഈ കാര്യം എന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു... ധന്യയെ വിളിച്ചപ്പോൾ ഒരു ചാനൽ ചർച്ചയിൽ പങ്കെടുക്കാൻ പോവുകയാണെന്നും, ഈ വ്യാജ പ്രചരണത്തിനെതിരെ ഡിജിപിക്ക് പരാതി കൊടുത്തു എന്നും അറിഞ്ഞു - രാഹുൽ വ്യക്തമാക്കുന്നു.

എന്താണ് പ്രകോപനമായത്

എന്താണ് പ്രകോപനമായത്

ഈ സംഭവവുമായി ഒരു തരത്തിലും ബന്ധമില്ലാത്ത ധന്യ രാമന്റെ ചിത്രം എങ്ങനെയാണ് ഈ പേരും പറഞ്ഞ് വാട്സ് ആപ്പിൽ പരക്കുന്നത്. കൈരളി ചാനലിന്റെ ഓൺലൈൻ പോർട്ടൽ കൊടുത്ത ഒരു വാർത്തയാണ് ഈ വാട്സാപ്പ് ഫോർവേഡുകൾ തുടങ്ങിവെച്ചതെന്നാണ് ആരോപണം. ആ പെൺകുട്ടിയോട് ബഹുമാനം തോന്നുന്നു എന്ന ചിന്താ ജെറോമിന്റെ പ്രസ്താവനയായിരുന്നു കൈരളിയുടെ വാർത്ത.

സംഭവിച്ചത് ഇതാണ്

സംഭവിച്ചത് ഇതാണ്

ഇതേ വിഷയത്തിൽ ധന്യാ രാമനും പ്രതികരിച്ചിരുന്നു. അതുകൊണ്ട് തന്നെ ചിന്താ ജെറോമിനൊപ്പം ധന്യാ രാമന്റെ ഫോട്ടോയും വാർത്തയ്ക്കൊപ്പം കൊടുത്തിരുന്നു. എന്നാൽ ഫേസ്ബുക്കിൽ കൊടുത്ത പ്രൊമോഷൻ തലക്കെട്ടിൽ ചിന്ത ജെറോമിന്റെ പ്രസ്താവന മാത്രമാണ് കൈരളി കൊടുത്തത്. അതുകൊണ്ട് തന്നെ ധന്യ രാമനാണ് ആ പെൺകുട്ടി എന്ന് പലരും തെറ്റിദ്ധരിക്കുകയായിരുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വാദം.

രൂക്ഷമായ പ്രതികരണങ്ങൾ

രൂക്ഷമായ പ്രതികരണങ്ങൾ

ഏതോ മാക്രി ചെറ്റ കാണിച്ച പണി ആണെന്ന് ആദ്യമേ തോന്നിയിരുന്നു... രണ്ട് പേർ ഒരേ വിഷയത്തിൽ പ്രതികരിക്കുമ്പോൾ ഒരാൾ പറഞ്ഞ കാര്യം മാത്രം ഹെഡ് ലൈനായി കൊടുത്തു മറ്റേ ആളുടെ ഫോട്ടോ മാത്രം കൊടുക്കുകയും ചെയ്യുമ്പോൾ തെറ്റിദ്ധരിക്കപ്പെടാനുള്ള സാദ്ധ്യത കൂടുതലാണ്... ഏതവനാണോ ഇതൊക്കെ എഡിറ്റ് ചെയ്യുന്നത്... കഷ്ടം... അറിയാവുന്ന പണിക്ക് വല്ലോം പൊയ്ക്കൂടെ.... - ആരതി റോബിൻ ഫേസ്ബുക്കിൽ എഴുതിയ പോസ്റ്റ്.

ആരാണ് ഉത്തരവാദികൾ?

ആരാണ് ഉത്തരവാദികൾ?

മാക്രി കൂട്ടങ്ങൾക്ക് അറ്റവും, വാലും, മുറിയും ഒക്കെ മതി എന്നത് മിക്കപ്പോഴും ഓരോ പോസ്റ്റിലും ഞാൻ നേരിട്ട് അനുഭവിക്കുന്ന കാര്യമാണ്... മുഴുവൻ വായിച്ചു പോലും നോക്കാൻ മിനക്കെടാതെ വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന രീതി.. അങ്ങനെ ഉള്ളവരല്ലേ ഈ ലിങ്ക് ഓപ്പൺ ചെയ്ത് അതിൽ എഴുതിയിരിക്കുന്നത് വായിക്കാൻ ശ്രമിക്കുന്നത്....എന്നിട്ട് അത് വ്യാപകമായി പ്രചാരണം ചെയ്യുകയും ചെയ്തു... ആ ചേച്ചിക്ക് ഉണ്ടായ മാനനഷ്ടത്തിന് നീയൊക്കെ ഉത്തരവാദികളാണ്... - ആരതിയുടെ പോസ്റ്റിൽ പറഞ്ഞ ഇതേ നിലപാടാണ് ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ പരക്കെ ഉള്ളത്.

ധന്യയ്ക്ക് സപ്പോർട്ട്

ധന്യയ്ക്ക് സപ്പോർട്ട്

ചിലർക്ക് എന്തെങ്കിലും കിട്ടിയാൽ സത്യം തിരക്കില്ല അന്നേരെ ഫോർവേർഡ് ചെയ്യും.. എന്തായാലും ധന്യാ രാമനെ അറിയാത്തവരല്ല കേരളീയർ... അവളായിരുന്നെങ്കിൽ പതിനാറാമത്തെ വയസ്സിൽ തന്നെ സ്വാമീടതു മുറിച്ചേനെ. അത്രയും ചങ്കുറപ്പ് അവൾക്കുണ്ട്. എന്തായാലും ഈ വാർത്ത തെറ്റാണ്.... ഇതിന്റെ ഉറവിടം കണ്ടെത്തി ശിക്ഷിക്കുക. - സോഷ്യൽ മീഡിയയിൽ ധന്യാ രാമന് പിന്തുണ നൽകുന്നവരാണ് ഏറെയും.

ചിത്രങ്ങൾ വേറെയും

ചിത്രങ്ങൾ വേറെയും

ബലാത്സംഗശ്രമത്തിനിടെ പെണ്‍കുട്ടി ലിംഗം ഛേദിച്ച സ്വാമിയുടേത് എന്ന പേരിൽ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. സ്വാമിയുടെ ഛേദിക്കപ്പെട്ട ലിംഗത്തിന്റേതാണ് എന്ന് പറഞ്ഞാണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്.

വല്ല ബന്ധവും ഉണ്ടോ

വല്ല ബന്ധവും ഉണ്ടോ

ബന്ധമുണ്ടോ എന്നൊന്നും പ്രചരിപ്പിക്കുന്നവര്‍ അന്വേഷിക്കുന്നതേയില്ല. ഹരി എന്ന് പൂര്‍വ്വാശ്രമത്തില്‍ പേരുണ്ടായിരുന്ന സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദരുടെ ജനനേന്ദ്രിയമാണ് പെണ്‍കുട്ടി ഛേദിച്ചത്. ഹരിസ്വാമി എന്നും ഇയാള്‍ അറിയപ്പെടുന്നുണ്ട്. സ്വാമിയുടെ ഛേദിക്കപ്പെട്ട ലിംഗം എന്ന പേരില്‍ ഒരുപാട് ചിത്രങ്ങള്‍ വാട്‌സ് ആപ്പില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ അതിന്റെ സത്യാവസ്ഥയെ കുറിച്ച് ഒരു ധാരണയും ഇല്ല.

പലതരം ചിത്രങ്ങൾ

പലതരം ചിത്രങ്ങൾ

ഒരേ ചിത്രം തന്നെയാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത് എന്ന് കരുതരുത്. പലരൂപത്തില്‍ പല വലിപ്പത്തില്‍, പല തരത്തിലുള്ള ചിത്രങ്ങളാണ് വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സ്വാമിയുടെ ജനനേന്ദ്രിയും പൂര്‍ണമായും അറ്റുപോയി എന്നാണ് പലരും ധരിച്ചുവച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ അത്തരക്കാര്‍ സംഘടിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും ഈ രീതിയില്‍ ഉള്ള ചിത്രങ്ങളാണ്.

തുന്നിപ്പിടിപ്പിക്കാൻ പറ്റുമോ

തുന്നിപ്പിടിപ്പിക്കാൻ പറ്റുമോ

സ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ 90 ശതമാനവും മുറിച്ച് മാറ്റപ്പെട്ട അവസ്ഥയിലായിരുന്നു ജനനേന്ദ്രിയം എന്ന് ആശുപത്രി അധകൃതര്‍ തന്നെ പറയുന്നുണ്ട്. തുന്നിച്ചേര്‍ക്കാന്‍ പോലും പറ്റാത്ത സ്ഥിതി ആയിരുന്നത്രെ. എന്നാല്‍ പലരും കരുതുന്നതുപോലെ സ്വാമിയുടെ ജനനേന്ദ്രിയും അറ്റുപോയിട്ടില്ല. ഡോക്ടര്‍മാര്‍ അത് തുന്നിച്ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ സ്വാഭാവിക പ്രവര്‍ത്തനങ്ങള്‍ സാധ്യമാകില്ലെന്നാണ് റിപ്പോര്‍ട്ട്.

എവിടെ നിന്നാണ് ചിത്രങ്ങൾ

എവിടെ നിന്നാണ് ചിത്രങ്ങൾ

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങള്‍ എന്ന രീതിയിലാണ് ഇവ പ്രചരിപ്പിക്കപ്പെടുന്നത്. പക്ഷേ ആശുപത്രിയില്‍ നിന്ന് ആര്‍ക്കെങ്കിലും ഇത്തരം ചിത്രങ്ങള്‍ പകര്‍ത്താന്‍ പറ്റുമോ എന്നൊന്നും ആരും ചോദിക്കുന്നില്ല. അര്‍ദ്ധരാത്രിയോടെ ആണ് സ്വാമിയെ പോലീസ് ആശുപത്രിയില്‍ എത്തിക്കുന്നത്. അടിയന്തര ശസ്ത്രക്രിയകള്‍ അപ്പോള്‍ തന്നെ നടക്കുകയും ചെയ്തു. പക്ഷേ പ്രചരിക്കുന്ന ചിത്രങ്ങളില്‍ മിക്കവയും പകല്‍ വെളിച്ചത്തില്‍ പകര്‍ത്തിയവയാണ്.

English summary
Whatsapp forward spreads girls image as the girl chopped private parts of Swami Ganeshananda.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more