• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തടിച്ചിയെന്ന് അധിക്ഷേപിച്ചു, മക്കളുടെ മതം വരെ പറഞ്ഞ് ട്രോളി, ചുട്ട മറുപടിയുമായി സംവിധായക

Google Oneindia Malayalam News

തന്റെ ശരീരത്തെ കുറിച്ച് വളരെ മോശമായ രീതിയില്‍ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായെന്ന് സംവിധായകയും കൊറിയോഗ്രാഫറുമായ ഫറാ ഖാന്‍. തന്റെ മക്കളെ വെറുതെ ഇവര്‍ വെറുതെ വിടാറില്ലെന്നും, മാനസികമായി കുട്ടികളെ അത് ബാധിക്കുന്നുവെന്നും ഫറ വെളിപ്പെടുത്തി.

നടന്‍ അര്‍ബാസ് ഖാന്റെ ഷോയായ പിഞ്ചില്‍ സംസാരിക്കവെയാണ് ഫറാ തനിക്കെതിരെയുള്ള വിദ്വേഷ ട്വീറ്റുകളെ കുറിച്ച് മനസ്സ് തുറന്നത്. സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ പോലും മക്കള്‍ തന്നോട് ചോദിക്കേണ്ട അവസ്ഥയാണെന്നും ഫറാ ഖാന്‍ വെളിപ്പെടുത്തി.

തണുത്തുവെറക്കുന്ന കൈകളും ചുണ്ടും; ഹിമാചലിലെ പുതിയ വിശേഷങ്ങളുമായി സാനിയ, ചിത്രങ്ങൾ കാണാം

1

തന്നെ തടിച്ചിയെന്ന് വിളിച്ച് പലവട്ടം ട്രോളിയിരുന്നു. ഒരു തരം വ്യക്തിപരമായ വിദ്വേഷമാണിത്. തീര്‍ച്ചയായും ആ പരാമര്‍ശത്തില്‍ വളരെയധികം ദേഷ്യം തോന്നിയിരുന്നു. അത് മാത്രമല്ല തന്റെ മക്കളുടെ മതത്തെ വരെ അവര്‍ ചോദ്യം ചെയ്തു. അതിനെ കുറിച്ചൊക്കെ വിദ്വേഷ പരാമര്‍ശം വന്നു. ദീപാവലിക്ക് സോഷ്യല്‍ മീഡിയയില്‍ താന്‍ ചിത്രങ്ങളൊന്നും പോസ്റ്റ് ചെയ്യാതിരുന്നത് അതുകൊണ്ടാണ്. മതപരമായ വിദ്വേഷ പരാമര്‍ശങ്ങള്‍ ഉറപ്പായും വരുമായിരുന്നുവെന്നും അതിനാല്‍ ചിത്രങ്ങള്‍ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ഫറാ ഖാന്‍ പറഞ്ഞു. സിനിമാ എഡിറ്ററായ ശിറിഷ് കുന്ദറാണ് ഫറാ ഖാന്റെ ഭര്‍ത്താവ്.

2

തന്റെ കുട്ടികള്‍ വളരെ ദുര്‍ബലരും ഇരുണ്ട നിറമുള്ളവരുമാണെന്ന് ഇവര്‍ പറഞ്ഞു. ഇങ്ങനെയാണ് വംശീയവാദം വരുന്നത്. എന്റെ മകന്‍ എന്നോട് അനുവാദം ചോദിച്ചിട്ടാണ് ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നത്. അവര്‍ അക്കാര്യത്തില്‍ വളരെയധികം വൈകാരികമായിട്ടാണ് പ്രതികരിക്കുന്നത്. അവരുടെ സ്വകാര്യതയെ ഞാന്‍ മാനിക്കുന്നു. ഒരു കാര്യത്തില്‍ ഭാഗ്യമുണ്ട്. എന്റെ കുട്ടികളെ കുറിച്ച് ഇവര്‍ അധികം ചിന്തിക്കുന്നു. പക്ഷേ കരീനയുടെ മകന്‍ തൈമൂറിനെ കുറിച്ചോ ഷാരൂഖ് ഖാന്റെ മകന്‍ സുഹാനയെ കുറിച്ചോ അങ്ങനെ പറയാനാവില്ല. ഇതേ ആളുകള്‍ അവരുടെ ചിത്രങ്ങള്‍ക്കായികാതിരിക്കുകയാണ്. ഒരു തരം ഇരട്ടത്താപ്പാണ് ഈ ട്രോള്‍ ഉണ്ടാക്കുന്നവര്‍ക്കെന്നും ഫറാ ഖാന്‍ പറഞ്ഞു.

3

തന്റെ അക്ഷയ് കുമാര്‍ ചിത്രമായ തീസ് മാര്‍ ഖാനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ നടന്നിരുന്നു. ഇതിന്റെ പേരില്‍ ഒരാളെ ഞാന്‍ ബ്ലോക്ക് ചെയ്തുവെന്നും ഫറ പറഞ്ഞു. ഇനിയും ഇതുപോലുള്ള സിനിമകള്‍ ചെയ്യും. ആളുകള്‍ ഇതിനേക്കാള്‍ മോശം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഇതിനേക്കാള്‍ മോശം സിനിമകളും ചെയ്തിട്ടുണ്ട്. പിന്നെ എന്തിനാണ് ഒരാളെ ടാര്‍ഗറ്റ് ചെയ്യുന്നതെന്നും ഫറാ ഖാന്‍ ചോദിക്കുന്നു. അതുകൊണ്ട് ഈ ട്രോളുകളെ ഞാന്‍ കാര്യമായിട്ടെടുക്കാറില്ല. ഒരു സാധാരണക്കാരന്റെ ചിത്രങ്ങളെ ഇവര്‍ക്ക് കാണേണ്ട. അവര്‍ക്ക് സൂപ്പര്‍ താരങ്ങളുടെ മക്കളുടെ ചിത്രങ്ങളാണ് കാണേണ്ടത്. ഇതേ ആളുകളാണ് സ്വജനപക്ഷപാതം ബോളിവുഡില്‍ ഉണ്ടെന്ന് ആരോപിക്കുന്നത്. ഇരട്ടത്താപ്പിന്റെ കൂടി വേര്‍ഷനാണ് ഇതെന്നും ഫറ കുറ്റപ്പെടുത്തി.

4

അതേസമയം പോപ്പ് ഗായകന്‍ എഡ് ഷീരാന് വേണ്ടി പാര്‍ട്ടി ഒരുക്കിയ കാര്യവും സംവിധായിക വെളിപ്പെടുത്തി. തനിക്ക് എഡ് ഷീരാന്‍ ആരാണെന്ന് പോലും അറിയില്ലായിരുന്നുവെന്നും ഫറാ പറയുന്നു. എന്റെ ബന്ധു ഒരു മ്യൂസിക് കമ്പനിയില്‍ അഭിഭാഷകനായിരുന്നു. അദ്ദേഹമാണ് എഡ് ഷീരാന്‍ ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നും, ബോളിവുഡ് പാര്‍ട്ടി അദ്ദേഹത്തിന് വേണമെന്നും പറഞ്ഞത്. ആ സമയം എഡ് ഷീരാന്‍ ആരാണെന്ന് ഞാന്‍ അന്വേഷിക്കുകയായിരുന്നു. എന്റെ ബന്ധുവിന്റെ സുഹൃത്താണെന്നാണ് ഞാന്‍ കരുതിയത്. അഭിഷേക് ബച്ചനാണ് ഇക്കാര്യം തന്നോട് പറഞ്ഞത്. ലോകത്തെ ഏറ്റവും വലിയ ഗായകനാണ് അദ്ദേഹമെന്ന് അഭിഷേക് പറഞ്ഞു.

5

വളരെ ചെറിയൊരു പാര്‍ട്ടിയായിരുന്നു എഡ് ഷീരാന് വേണ്ടി ഒരുക്കിയത്. എന്നാല്‍ പിന്നീട് ഇത് വലിയ പാര്‍ട്ടിയായി. പലരും എന്നെ വിളിച്ച് പാര്‍ട്ടിയില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. അതോടെ വലിയ പാര്‍ട്ടിയായി അത് മാറുകയായിരുന്നു. ഇതിന് പിന്നാലെ പലരും ട്രോളുമായി വന്നിരുന്നു. എഡിനെ കാണാന്‍ വളരെ മോശം ലുക്കാണെന്ന് പറഞ്ഞു. ഇതൊക്കെ വെറും അസംബന്ധമാണ്. എഡ് ഷീരാന് ഒരു പാര്‍ട്ടി വേണമായിരുന്നു. അത് വലിയ ഹിറ്റായി മാറി. എഡ് വലിയ സന്തോഷത്തിലായിരുന്നു. അടുത്ത് ദിവസം എന്നെ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ പരിപാടിയുടെ പാസുകള്‍ വരെ തന്നിരുന്നു. എനിക്ക് അദ്ദേഹത്തിന്റെ പാട്ടുകളെ കുറിച്ച് അറിയാത്തത് കൊണ്ട് ഞാന്‍ അത് മറ്റുള്ളവര്‍ക്ക് നല്‍കിയെന്നും ഫറാ പഞ്ഞു.

6

നേരത്തെ ബോളിവുഡ് താരങ്ങള്‍ കൊറോണയുടെ സമയത്ത് ബോളിവുഡ് താരങ്ങള്‍ വെക്കേഷന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനെതിരെയും ഫറാ രംഗത്തെത്തിയിരുന്നു. അതിനെ കുറിച്ചും ഫറാ പറഞ്ഞു. രാജ്യത്ത് അതിഥി തൊഴിലാളികള്‍ വീട്ടിലെത്താനായി ബുദ്ധിമുട്ടുകയായിരുന്നു. അത് എന്നെ വല്ലാതെ സങ്കടത്തിലാക്കിയിരുന്നു. ഈ സമയത്ത് ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതും ഗൗരവമില്ലായ്മയാണ്. അതുകൊണ്ട് നമുക്ക് അവരെ സഹായിക്കാന്‍ എന്ന നിലപാട് ഞാന്‍ എന്റെ സുഹൃത്തുക്കളുമായി ചേര്‍ന്നെടുത്തു. പലരും ഞാന്‍ വിമര്‍ശിച്ചപ്പോള്‍ എനിക്ക് അസൂയയാണെന്ന് ഒക്കെ പറഞ്ഞിരുന്നു.

7

പലരും എന്നെ ഈ വീഡിയോ വന്ന ശേഷം വിളിച്ചിരുന്നു. ചില താരങ്ങള്‍ അവരെ വിമര്‍ശിച്ചതാണെന്ന് തെറ്റിദ്ധരിച്ചിരുന്നു. എന്നാല്‍ അത് ഉദ്ദേശിച്ചല്ല ഞാന്‍ പറഞ്ഞതല്ല. തന്നെ തടിച്ചിയെന്നൊക്കെ വിളിക്കുന്നവരോടോട് അതേ നാണയത്തില്‍ തന്നെ നടി മറുപടി പറഞ്ഞു. ആരെയെങ്കിലും തടിച്ചി എന്നൊക്കെ വിളിക്കാന്‍ ഇവര്‍ക്ക് എളുപ്പമാണ്. മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്‍കിയതാണ് ഞാന്‍. അവരും അതുപോലൊക്കെ ചെയ്യട്ടെ. എന്നിട്ട് എന്നോട് ഇതൊക്കെ പറയട്ടെ എന്നും ഫറാ ഖാന്‍ തുറന്നടിച്ചു. അതേസമയം താന്‍ ഇറുങ്ങിയ വസ്ത്രം ധരിച്ച് വര്‍ക്ക് ഔട്ട് ചെയ്യുന്ന ചിത്രം പുറത്ത് വിട്ട് ഇവരോട് പ്രതികാരം ചെയ്യുമെന്നും ഫറ വ്യക്തമാക്കി.

cmsvideo
  What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam
  English summary
  director farah khan reveals trolls calling her fat and questiong childrens religion goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X