ഞാനൊരു കവയിത്രിയാകാന്‍ ആഗ്രഹിച്ചു: ഗൗരിയമ്മ

തിങ്കളാഴ്ച ആലപ്പുഴയില്‍ തന്റെ ആത്മകഥാപ്രകാശനച്ചടങ്ങ് നടക്കുമ്പോഴായിരുന്നു ഗൗരിയമ്മയുടെ ഈ വെളിപ്പെടുത്തല്‍. ചടങ്ങില്‍ സംസാരിച്ച എംപി വീരേന്ദ്രകുമാര്‍ ഗൗരിയമ്മയ്ക്ക് കവിമനസ്സുണ്ടെന്ന് പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അവര്‍.
'കവിതയെഴുതാന്‍ പുഴയരികില്‍ പോയിട്ടുണ്ട്. പ്രകൃതിയെ നോക്കിയിരുന്നിട്ടുണ്ട്. പക്ഷികളെയും മറ്റും നിരീക്ഷിച്ചിട്ടുണ്ട്. പക്ഷേ, എനിക്ക് കവിതയെഴുതാന്‍ കഴിഞ്ഞിട്ടില്ല. ഞാനിപ്പോള്‍ എഴുതിയത് എന്റെ ആത്മകഥയാണ്'-ഗൗരിയമ്മ പറഞ്ഞു.
കോളേജ് പഠനകാലത്ത് വില്യം വേര്‍ഡ്‌സ്‌വര്‍ത്തിന്റെ 'ഡാഫോഡില്‍സ്' വായിച്ചശേഷമാണ് കവയിത്രി ആകണമെന്ന് മനസ്സില്‍ മോഹമുദിച്ചതെന്ന് ഗൗരിയമ്മ ആത്മകഥയില്‍ എഴുതിയിട്ടുണ്ട്.
ചടങ്ങില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനാണ് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന് ആദ്യ പ്രതി നല്‍കിക്കൊണ്ട് പുസ്തകം പ്രകാശനം ചെയ്തത്.
കമ്യൂണിസ്റ്റുകാരിയായിരുന്ന കെ.ആര്‍ ഗൗരിയമ്മ പില്ക്കാലത്ത് യുഡിഎഫിന്റെ ഭാഗമായി എന്നതുകൊണ്ട് അവര്‍ ജീവിതത്തിന്റെ സിംഹഭാഗവും നിലകൊണ്ട പുരോഗമന രാഷ്ട്രീയം വിസ്മൃതമാവുന്നില്ലെന്ന് ചടങ്ങില്‍ സംസാരിക്കവേ വി.എസ്. അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications