കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂര്‍വ്വജന്മത്തെക്കുറിച്ചറിയാന്‍, വരുംകാലത്തെക്കുറിച്ചറിയാന്‍... മന:ശാസ്ത്രത്തിന്‍റെ വഴി?

  • By Desk
Google Oneindia Malayalam News

മനശാസ്ത്രജ്ഞൻ, ഹിപ്നോതെറാപിസ്റ്റ് എന്നി നിലകളിലാണ് ഡോ ബ്രിയാൻ എൽ വീസ് അറിയപ്പെടുന്നത്. മനുഷ്യമനസ്സുകളെ ഹിപ്നോട്ടിസത്തിലൂടെ പൂർവ്വജന്മ സ്മരണകളിലേക്ക് ആനയിക്കുന്ന പാസ്റ്റ് ലൈഫ് റിഗ്രഷനിലാണ് അദ്ദേഹം കൂടുതൽ ഗവേഷണങ്ങൾ നടത്തിയിട്ടുള്ളത്. ഇതു കൂടാതെ ഭാവിയിലേക്ക് വെളിച്ചം വീശുന്ന ഫ്യുച്ചർ ലൈഫ് പ്രോഗ്രഷൻ തെറാപ്പിയിലും അദ്ദേഹം ഗവേഷണങ്ങൾ നടത്തി വരുന്നു.

കൊളംബിയ യൂണിവേഴ്സിറ്റി, യേൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽനിന്ന് മനശാസ്ത്രത്തിൽ ബിരുദം നേടി തന്റെ മേഖലയിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിന്റെ ജീവിതത്തിൽ മാറ്റം സംഭവിക്കുന്നത് കാതറിൻ എന്ന പെൺകുട്ടി ചികിത്സയ്ക്ക് എത്തിയതു മുതലാണ്. മാനസിക പ്രശ്നങ്ങളിൽ അകപ്പെട്ടിരുന്ന കാതറിന്റെ രോഗം ഭേദമാക്കാൻ അദ്ദേഹം പല വിധത്തിൽ ശ്രമിച്ചു. പക്ഷേ അവയൊന്നും ഫലം കാണാതെ വന്നപ്പോഴാണ് പാസ്റ്റ് ലൈഫ് റിഗ്രഷൻ സാധ്യത കണക്കിലെടുത്തത്. തന്നെ ആശ്ചര്യപ്പെടുത്തിയ കാര്യങ്ങളാണ് കാതറിൻ പറഞ്ഞതെന്ന് പിന്നീട് അദ്ദേഹം തന്റെ 'നിരവധി ജന്മങ്ങൾ അനവധി ഗുരുക്കന്മാർ' (MANY LIVES, MANY MASTERS) എന്ന പുസ്തകത്തിൽ വിവരിക്കുകയുണ്ടായി. ഇതിനു ശേഷമാണ് അദ്ദേഹം പുനർജ്ജന്മത്തിൽ വിശ്വസിച്ചു തുടങ്ങിയത്.

Ore Athmavu book cover

ഇതേ തുടർന്നാണ് ഭാവി ദർശനത്തിനു സഹായകമാവുന്ന ഫ്യുച്ചർ ലൈഫ് പ്രോഗ്രഷൻ തെറാപ്പിയിലും അദ്ദേഹം ഗവേഷണങ്ങൾ നടത്തിയത്. ഭാവി ദർശനത്തിലൂടെ വർത്തമാനകാല ജീവിത പ്രശ്നങ്ങളിൽനിന്ന് ആശ്വാസമേകുക എന്നതാണ് ഇതിലൂടെ അദ്ദേഹം ലക്ഷ്യം വച്ചത്. ഭാവിയെപ്പറ്റിയുള്ള പ്രതീക്ഷകളിലൂടെ പല മാനസിക പ്രശ്നങ്ങളും അകറ്റാം എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. തന്റെ അടുത്ത് എത്തുന്ന രോഗികളെ ആദ്യം പാസ്റ്റ് ലൈഫ് റിഗ്രഷനിലേക്ക് കൊണ്ടുപോയി അവരുടെ പ്രശ്നങ്ങളുടെ അടിവേരുകൾ കണ്ടെത്തുകയും തുടർന്ന് ഫ്യുച്ചർ ലൈഫ് പ്രോഗ്രഷനിലൂടെ ഭാവിയിലേക്ക് നയിക്കുയുമാണ് അദ്ദേഹം ചെയ്യുന്നത്.

ഇത്തരം അനുഭവങ്ങളും അദ്ദേഹം തന്റെ പുസ്തകങ്ങളിൽ വിവരിക്കുന്നുണ്ട്. ഓരോ അനുഭവത്തിലൂടെയും ജീവിതത്തിൽ മൂല്യവത്തായ പാഠങ്ങൾ പഠിക്കുന്നു എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഒരേ ആത്മാവ് അനവധി ശരീരങ്ങൾ (SAME SOUL, MNAY BODIES) എന്ന പുസ്തകത്തിൽ ഇത്തരം അനുഭവങ്ങളാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. ഈവ്ലിൻ, ജോർജ്, സമാന്ത, എമിലി തുടങ്ങിയവരുടെ ജീവിതത്തിലേക്ക് കടന്നുചെന്ന് അവർ പറഞ്ഞ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് അദ്ദേഹം. പതിനാല് ആധ്യായങ്ങളിലായി ജീവിതം അദ്ദേഹത്തിനു നൽകിയ പല പാഠങ്ങളെപ്പറ്റിയാണ് അദ്ദേഹം ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

നമ്മുടെ ഭാവി എന്താകുമെന്ന് അറിയാൻ ആഗ്രഹിക്കാത്തവർ ആരുമുണ്ടാകില്ല. ഈ പുസ്തകം വായിച്ചപ്പോൾ മനസ്സിൽ തോന്നിയതും അതുതന്നെയാണ്. മരണമില്ലാത്ത ആത്മാവിനെപ്പറ്റി അറിയാനും നമ്മൾ എന്തായിരുന്നു എന്നും ഇനി എങ്ങനെ ആവും എന്നും കൂടുതലറിയണമെന്നും ആഗ്രഹിക്കുന്നവർക്ക് വായനാസുഖം നൽകുന്ന പുസ്തകമാകും ഇത് എന്ന് തോന്നുന്നു. വളരെ ലളിതമായ ഭാഷയിലാണ് ഓരോ അധ്യായവും അവതരിപ്പിച്ചിരിക്കുന്നത്.

പുസ്തകം - ഒരേ ആത്മാവ് അനവധി ശരീരങ്ങൾ
ഗ്രന്ഥകാരൻ - ഡോ ബ്രിയാൻ എൽ. വീസ്
വിവർത്തകൻ - രാധാകൃഷ്ണപണിക്കർ
പ്രസാധകർ - ഡിസി ബുക്സ്
വില - 225 രൂപ
ISBN - 9788126466627

English summary
Book Review: Ore Athmavu , Anavadhi Sareerangal published by DC Books
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X