കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മക്കുട്ടിയുടെ ലോകം... ഗ്രാമീണ നന്മയുടെ എഴുത്ത്

  • By Desk
Google Oneindia Malayalam News

കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ അവരുടെ മാനസിക വളര്‍ച്ചയുടെ പ്രധാനഭാഗമാണ്. എഴുത്തിന്റെ മേഖലയില്‍ വ്യത്യസ്തമായ ഒരു സ്ഥാനമുള്ള എഴുത്തുകാരി കെ എ ബീന പുതിയ പുസ്തകമാണ് അമ്മക്കുട്ടിയുടെ ലോകം. കുട്ടികള്‍ക്കുള്ള രണ്ട് കഥകളാണ് ഉള്ളടക്കം. ഇനിയുള്ള തലമുറയ്ക്ക് അന്യമായ ഗ്രാമീണനന്മ വെളിപ്പെടുത്തുന്ന നോവല്‍.

അച്ഛനും അമ്മയും ഓഫീസില്‍ പോകുമ്പോള്‍ വീട്ടിലൊറ്റയ്ക്കാവുന്ന അപ്പു വെറുതെയിരുന്ന് മടുത്ത് മയങ്ങിപ്പോകുമ്പോള്‍ പഴയ ആല്‍ബത്തില്‍ കണ്ടിട്ടുളള അമ്മയുടെ കുട്ടിക്കാലത്തെ ഫോട്ടോയ്ക്കു ജീവന്‍ വച്ചതുപോലെ അമ്മക്കുട്ടി മുന്നില്‍ ! പെറ്റിക്കോട്ടു മാത്രമിട്ട കുട്ടിയുടെ രൂപത്തിലുള്ള അമ്മയുടെ കൈപിടിച്ച് അമ്മയുടെ കുട്ടിക്കാലത്തേയ്ക്ക് അവന്‍ യാത്രയാകുന്നു.

Ammakkuttiyude Lokam

ഒരു ഫാന്റസി ലോകമാണ് അവന്റെ മുന്നില്‍ തെളിയുന്നത്. നമ്മള്‍ വിട്ടുപോന്ന ഗ്രാമാന്തരീക്ഷവും ജീവിതരീതിയും കൂട്ടുകുടുംബവുമൊക്കെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനുതകുന്ന രീതിയില്‍ അപ്പുവും അമ്മക്കുട്ടിയും വിദൂരഭൂതകാലത്തിലൂടെ സഞ്ചരിക്കുന്നു. വാഴക്കുമ്പില്‍നിന്നും തേന്‍പോള പറിച്ച് തേന്‍തുള്ളി കുടിയ്ക്കുന്ന അപ്പു. കുളത്തിലെ കുളി, സര്‍പ്പക്കാവ്, ഒരുപാട് മുറികളും നീണ്ട വരാന്തയുമുള്ള തറവാട്, കരി പിടിച്ച അടുക്കള, മുണ്ടും ബ്ലൗസും നീണ്ട മുടിയുമുള്ള സ്ത്രീകള്‍, ചാണകത്തിന്റെയും മൂത്രത്തിന്റെ ഗന്ധമുള്ള തൊഴുത്ത്, മുറ്റത്ത് കൂട്ടിയിട്ടിരിയ്ക്കുന്ന നെല്ല്, നിലവിളക്കിനു മുന്നിലെ കൂട്ടായ നാമജപം, കടല്‍ജീവിയുടെ മുള്ളു കൊണ്ടുള്ള ഉലക്കപ്പെന്‍സില്‍, സ്ലേറ്റില്‍ എഴുതിയിരിക്കുന്നതു മാറ്റാനുള്ള മഷിത്തണ്ട്, കുഴിപ്പിഞ്ഞാണത്തില്‍ വിളമ്പുന്ന ആവി പാറുന്ന കഞ്ഞി, ഒപ്പം ഇലയില്‍ വിളമ്പുന്ന പുഴുക്കും മാങ്ങാക്കറിയും - അങ്ങനെ ഒരുപാടൊരുപാട് അപ്പു കാണുന്നു.

ആല്‍ബത്തിലെ ചിത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള കുടുബാംഗങ്ങള്‍ - മരിച്ചവരും അല്ലാത്തവരും- തങ്ങളുടെ ചെറുപ്പകാലത്തെ രൂപത്തില്‍ അവനു മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. അവര്‍ക്കാര്‍ക്കും അപ്പുവിനെ കാണാനോ കേള്‍ക്കാനോ കഴിയുന്നില്ല. അവന്റെ സാന്നിധ്യം അറിയുകപോലും ചെയ്യാതെ അവര്‍ അവര്‍ അവരുടെ ജോലികള്‍ ചെയ്തുകൊണ്ടിരുന്നു. അപ്പുവിനെ കാണുകയും അവനോട് സംസാരിക്കുകയും ചെയ്യുന്നത് കുട്ടിയായ അമ്മ മാത്രം.

ഈ പുസ്തകം കുട്ടികളേക്കാളുപരി മുതിര്‍ന്നവര്‍ക്കാവും ഇഷ്ടമാകുക. കാരണം ഈ കഥ അവരുടെ ഓര്‍മ്മകളിലേയ്ക്കുള്ള തിരിഞ്ഞുനോട്ടമാണ്. ബീന കണ്ട റഷ്യ എന്ന പുസ്തകത്തിലൂടെ സാഹിത്യലോകത്ത് ഇന്നും പ്രിയങ്കരിയായി നിരവധി പുസ്തകളുടെ സൃഷ്ടി നടത്തുന്ന കെഎ ബീനയുടെ ഹൃദ്യമായ രണ്ട് കഥകളാണ് അമ്മക്കുട്ടിയുടെ ലോകം.

പുസ്തകത്തിന്റെ പേര് - അമ്മക്കുട്ടിയുടെ ലോകം (കഥ )
എഴുത്ത് -കെ എ ബീന
പബ്ലീഷര്‍ - മാമ്പഴം ( ഡി സി ബുക്‌സ് )
വില - 65
ISBN : 9788126465170

English summary
DC Books Book review: Ammakkuttiyude Lokam by KA Beena.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X