മമ്മൂട്ടിക്കും വിലക്കുണ്ടാവുമോ? സല്യൂട്ടിന് പിന്നാലെ പുഴുവും ഒടിടിക്ക്, റിലീസ് സോണി ലിവില്‍
മലയാള സിനിമയില്‍ വീണ്ടും വിലക്കിന്റെ കാലം വരുന്നു. ദുല്‍ഖര്‍ സല്‍മാനെ കേരളത്തിലെ തിയേറ്റര്‍ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക് വിലക്കിയിരിക്കുകയാണ്. ഇതിന് പിന്നാലെ മമ്മൂട്ടിയെയും വിലക്കുമോ എന്നാണ് സംശയങ്ങള്‍ ഉയരുന്നത്. മമ്മൂട്ടിയുടെ പുതിയ ചിത്രമായ പുഴു ഒടിടിയില്‍ റിലീസാവുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായിക രത്തീന.
മമ്മൂട്ടിയുടെ ആദ്യത്തെ ഡയറക്ട് ഒടിടി റിലീസായിരിക്കും ഈ ചിത്രം. എന്നാല്‍ ഈ ചിത്രവും ജനുവരിയില്‍ കേരളത്തിലെ തിയേറ്ററുകളില്‍ റിലീസാവുമെന്ന് പറഞ്ഞ് കേട്ടിരുന്ന ചിത്രമാണ്. അതുകൊണ്ട് തന്നെ ഫിയോക് എന്ത് നടപടിയെടുക്കുമെന്ന ആശങ്ക സിനിമാ ലോകത്തിനുണ്ട്.

മമ്മൂട്ടിയുടെ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ കാത്തിരിക്കുന്ന ചിത്രമാണ് പുഴു. നടി പാര്‍വതിയും അഭിനയിക്കുന്നുണ്ട്. മൂന്നാം തരംഗം വന്നപ്പോള്‍ റിലീസ് വൈകിയ ചിത്രമായിരുന്നു പുഴു. ഭീഷ്മ പര്‍വത്തിന് മുമ്പ് പുഴു തിയേറ്ററുകളിലെത്തുമെന്നും നേരത്തെ സൂചനകളുണ്ടായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ചിത്രം ഒടിടി റിലീസാവുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യം ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുകയാണ് സംവിധായിക റത്തീന. സോണി ലിവിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. മമ്മൂട്ടി ആദ്യമായിട്ടാണ് മലയാളത്തില്‍ ഒരു വനിതാ സംവിധായികയുടെ ചിത്രത്തില്‍ അഭിനയിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ സല്യൂട്ടും സോണി ലിവിലൂടെയാണ് പ്രദര്‍ശത്തിനെത്തുന്നത്.

ദുല്‍ഖറിനും വേ ഫെറര്‍ ഫിലിംസിനും തിയേറ്റര്‍ ഉടമകളുടെ സംഘടന നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇവിടെ പുഴുവിന്റെ നിര്‍മാണവും ദുല്‍ഖര്‍ സല്‍മാന്റെ വേ ഫേറര്‍ ഫിലിംസിനാണ്. ദുല്ഖക്കറിനും നിര്‍മാണ കമ്പനിക്കും ഏര്‍പ്പെടുത്തിയ വിലക്ക് മുതിര്‍ന്ന നടായ മമ്മൂട്ടിക്കും ബാധകമാകുമോയെന്നാണ് മലയാള സിനിമാ ലോകം ഉറ്റുനോക്കുന്നത്. അതേസമയം അടുത്ത കാലത്ത് തിയേറ്ററുകള്‍ക്ക് വലിയ ലാഭമുണ്ടാക്കി കൊടുത്ത ചിത്രമാണ് മമ്മൂട്ടിയുടെ ഭീഷ്മ പര്‍വവും കുറുപ്പും. ഇതൊക്കെ കണക്കിലെടുക്കുമ്പോള്‍ മമ്മൂട്ടിയെ വിലക്കാന്‍ ഫിയോക് തയ്യാറായേക്കില്ല. പുഴു തിയേറ്ററുകളുമായി കരാറുണ്ടാക്കിയിട്ടില്ലെന്നാണ് സൂചന.

അതേസമയം ഫിയോക്ക് ദുല്‍ഖറുമായി ഇടഞ്ഞത് അമ്പരപ്പിക്കുന്ന കാര്യമാണ്. മമ്മൂട്ടിയുടെ പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ റിലീസുണ്ടായതിന് പിന്നാലെ വിജയകുമാര്‍ അടക്കമുള്ളവര്‍ സൂപ്പര്‍ താരത്തിനെ വീട്ടിലെത്തി കണ്ടിരുന്നു. ചിത്രം തിയേറ്റര്‍ റിലീസായതിന് അദ്ദേഹത്തോട് നന്ദി അറിയിക്കുകയും ചെയ്തിരുന്നു. അതുപോലെ മമ്മൂട്ടി ഇടപെട്ടാണ് ദുല്‍ഖറിന്റെ കുറുപ്പ് തിയേറ്ററുകള്‍ക്ക് നല്‍കിയത്. അത് വമ്പന്‍ വിജയമായിരുന്നു. അന്ന് വിജയകുമാറിനും ഫിയോക്കിലെ മറ്റ് അംഗങ്ങള്‍ക്കുമൊപ്പം ദുല്‍ഖറും വാര്ത്താസമ്മേളത്തിനെത്തിയിരുന്നു. ദുല്‍ഖറിനോട് നന്ദി അറിയിക്കുകയും ചെയ്തിരുന്നു വിജയകുമാര്‍. മാസങ്ങള്‍ കൊണ്ടാണ് ഇപ്പോള്‍ ദുല്‍ഖറിന് വിലക്കേര്‍പ്പെടുത്തുന്ന അവസ്ഥയിലേക്ക് ഫിയോക് എത്തിയത്.

കുറുപ്പിന് വേണ്ടി ദുല്‍ഖര്‍ ഞങ്ങളോട് സഹകരിച്ചതിനേക്കാള്‍ ഫിയോക് അവരുമായി സഹകരിച്ചിട്ടുണ്ട്. ഫിയോക്കിനെ കൊണ്ട് ചെയ്യാന്‍ സാധിക്കുന്ന എല്ലാ സഹായങ്ങളും സഹകരണങ്ങളും നല്‍കിയിട്ടുണ്ട്. കുറുപ്പിനെ ഒരു വന്‍ വിജയമാക്കിയതിന്റെ പങ്ക് കേരളത്തിലെ തിയേറ്ററുകാര്‍ക്കുണ്ട്. അത് നിഷേധിക്കാന്‍ ആര്‍ക്കുമാവില്ല. തുടര്‍ച്ചയായി ചിത്രങ്ങള്‍ എടുത്ത് ഒടിടിയിലേക്ക് മാത്രം വിതരണം ചെയ്യുന്ന നിര്‍മാതാക്കള്‍ക്കും താരങ്ങള്‍ക്കുമെതിരെ എന്തായാലും നടപടിയെടുക്കും. ഇത് തിയേറ്ററുകളുടെ നിലനില്‍പ്പിന്റെ പ്രശ്നമാണ്. സല്യൂട്ട് തിയേറ്റര്‍ റിലീസിനായി കരാറുണ്ടായിരുന്നു. കേരളമാകെ പരസ്യവും നല്‍കിയിരുന്നുവെന്ന് ഫിയോക് പ്രസിഡന്റ് പറയുന്നു.

ദുല്‍ഖറിന്റെ എല്ലാ ഭാഷകളിലുമുള്ള ചിത്രങ്ങളുമായും ദുല്‍ഖറിന്റെ നിര്‍മാണ കമ്പനിയ വേഫെറര്‍ കമ്പനിയുമായും ഇനി യാതൊരു തരത്തിലുള്ള സഹകരണവും ഞങ്ങള്‍ക്ക് വേണ്ട എന്നാണ് തീരുമാനം. അതൊക്കെ ഒടിടിയില്‍ തന്നെ നില്ക്കട്ടെ. തുടര്‍ച്ചയായി ഒടിടി കൊണ്ട് മാത്രം അവര്‍ക്ക് നിലനില്ക്കാന് സാധിക്കുമെങ്കില്‍ അങ്ങനെ തന്നെ നടക്കട്ടെ. കരാര്‍ വ്യവസ്ഥ ലംഘിച്ചത് കൊണ്ടാണ് ദുല്‍ഖര്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ല എന്ന് തീരുമാനിച്ചത്. മറ്റ് താരങ്ങള്‍ക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ് ഇതെന്നും വിജയകുമാര്‍ പറഞ്ഞു. ജനുവരി 14നാണ് ഈ ചിത്രം റിലീസ് ചെയ്യാനായി എഗ്രിമെന്റ് ചെയ്യപ്പെട്ടതെന്നും വിജയകുമാര്‍ പറയുന്നു.

ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് എല്ലാ തിയേറ്ററുകളിലും ഫ്ളക്സ് വെക്കുകയും പ്രമോഷന് തുടങ്ങുകയും ചെയ്തിരുന്നു. ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങുകയും ചെയ്തിരുന്നു. ചിത്രം തിയേറ്ററില്‍ എത്താനായി അന്നത്തേക്കാള്‍ ഇപ്പോള്‍ സാഹചര്യം അനുകൂലമാണ്. തിയേറ്ററുകളെ കൊണ്ട് വളര്‍ന്നവര്‍ ഈ ഘട്ടത്തില്‍ പിന്തുണയ്ക്കേണ്ടതായിരുന്നു. അനൗണ്‍സ്മെന്റ് വന്നപ്പോഴാണ് സല്യൂട്ട് ഒടിടി റിലീസാണെന്ന് മനസ്സിലായത്. അതുകൊണ്ട് തല്ക്കാലം ദുല്‍ഖറുമായി സഹകരിക്കേണ്ടെന്ന് തീരുമാനിച്ചത്. ദുല്‍ഖറിന്റെ ഒരു ചിത്രം കഴിഞ്ഞ ആഴ്ച്ച റിലീസായിരുന്നു മോശം റിപ്പോര്‍ട്ടും കളക്ഷനും കുറഞ്ഞിട്ടും പരമാവധി ദിവസം തിയേറ്ററില്‍ കളിച്ച് സഹകരിക്കുകയാണ് ഞങ്ങള്‍ ചെയ്തതെന്നും വിജയകുമാര്‍ പറഞ്ഞു.

സല്യൂട്ട് ഒടിടിയിലേക്ക് പോകുമെന്ന് ദുല്‍ഖര്‍ ഞങ്ങളോട് പറഞ്ഞില്ല. ദുല്‍ഖര്‍ അന്ന് ഞങ്ങളെ സഹായിച്ചത് ഞങ്ങള്‍ അവഗണിക്കുന്നില്ല. അതിന് മറ്റൊരു വശം കൂടിയുണ്ട്. ചിത്രത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ പരസ്യം ചെയ്തത് കേരളത്തിലെ തിയേറ്റുകാരാണ്. വലിയ പ്രമോഷന് ആ ചിത്രത്തിന് കിട്ടി. ദുല്‍ഖറിനാണ് അതിന്റെ സാമ്പത്തികവും അല്ലാതെയുമുള്ള നേട്ടം കിട്ടിയത്. ആ പടത്തിന് ഇത്ര കളക്ഷന്‍ തിയേറ്ററുകാരെ കൊണ്ടാണ് കിട്ടിയത്. ദുല്‍ഖര്‍ സൂപ്പര്‍ താരമായത് അതുകൊണ്ട്. ആ താരമൂല്യം ഒടിടിയില്‍ പോയത് കൊണ്ട് കിട്ടുമോ. ദുല്‍ഖറുമായി ചര്‍ച്ചയ്ക്ക് ഇപ്പോഴും അവസരങ്ങള്‍ ഉണ്ട്. ചര്‍ച്ച നടത്തിയാല്‍ ഈ തീരുമാനം മാറിയേക്കാമെന്നും ഫിയോക് പറഞ്ഞു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications