സെബാസ്റ്റിയന്‍ പോള്‍ ഇന്ത്യാവിഷന്‍ ചീഫ് എഡിറ്റര്‍

ലീഗ് ചാനലെന്ന പരിവേഷവുമായി പ്രവര്‍ത്തനം ആരംഭിച്ച ഇന്ത്യാവിഷന്‍ മുസ്ലീം ലീഗിനെ പ്രതിസന്ധിയിലാക്കിയ റിപ്പോര്‍ട്ടുകളിലൂടെയാണ് കേരളത്തിലെ മാധ്യമരംഗത്ത് നിറഞ്ഞുനിന്നത്. ഇപ്പോള്‍ ഇടതുപക്ഷ സഹയാത്രികനായ സെബാസ്റ്റ്യന്‍ പോള്‍ ചാനലിന്റെ തലപ്പത്തേക്ക് വരുന്നതെന്നും ഏറെ ശ്രദ്ധേയമാണ്.
പ്രശസ്ത സാഹിത്യകാരനായ എംടി വാസുദേവന്‍ നായരുടെ പേരും ചാനല്‍ ബോര്‍ഡ് യോഗം പരിഗണിച്ചിരുന്നു. എന്നാല്‍ കൃത്യതയാര്‍ന്ന മാധ്യമ നിരൂപണവും ദീര്‍ഘകാലത്തെ പത്രപ്രവര്‍ത്തന അനുഭവവുമാണ് സെബാസ്റ്റിയന്‍ പോളിനെ പദവിക്ക് അര്‍ഹനാക്കിയത്. മാര്‍ച്ച് ഒന്നിനാണ് ഔദ്യോഗികമായി സ്ഥാനമേല്‍ക്കുന്നതെങ്കിലും ചൊവ്വാഴ്ച മുതല്‍ ചാനല്‍ ഓഫീസില്‍ പ്രവര്‍ത്തനനിരതനാവും.
ചാനലിന്റെ ഡിഇഒ.യായിരുന്ന നികേഷ്‌കുമാര്‍ പുതിയ ചാനല്‍ ആരംഭിയ്ക്കാനായി ഇന്ത്യാവിഷന്‍ വിട്ടതോടെയാണ് സെബാസ്റ്റിയന്‍ പോള്‍ എത്തുന്നത്. ഇത് ചാനലിന് ഏറെ ഗുണം ചെയ്യുമെന്നാണ് ബോര്‍ഡ് യോഗത്തിന്റെ വിലയിരുത്തല്‍.
പൂര്‍ണ്ണ അധികാരമുള്ള ചീഫ് എഡിറ്ററായാണ് അധികാരമേല്‍ക്കുന്ന പോളിന് പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നതിനോ മറ്റു ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനോ തടസമില്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്കില്ല.












Click it and Unblock the Notifications