കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമം ചാനല്‍ പത്തിന് കണ്ണുതുറക്കും

Google Oneindia Malayalam News

കോഴിക്കോട്: മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന്റെ മീഡിയ വണ്‍ ചാനല്‍ ഈ മാസം പത്തിന് സംപ്രേഷണം തുടങ്ങും. വൈകീട്ട് നാല് മണിയ്ക്ക് സ്വപ്‌നനഗരിയില്‍ നടക്കുന്ന ചടങ്ങില്‍ ചാനലിന്റെ സംപ്രേഷണ ഉദ്ഘാടനം കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി നിര്‍വ്വഹിക്കും. ചടങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.

മീഡിയ വണ്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ബില്‍ഡിംഗ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ന്യൂസ് സ്റ്റുഡിയോ വ്യവസായവകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും ഉദ്ഘാടനം ചെയ്യും. വെബ്‌സൈറ്റ് പ്രകാശനം സാംസ്‌കാരികവകുപ്പ് മന്ത്രി കെ സി ജോസഫും സിഗ്നേച്ചര്‍ മ്യൂസിക് പ്രകാശനം സംവിധായകന്‍ രഞ്ജിത്തും നിര്‍വ്വഹിക്കും. പ്രോഗ്രാം സ്റ്റുഡിയോ എം എ യുസഫലി ഉദ്ഘാടനം ചെയ്യും.

Media One

മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന്റെ എന്റര്‍ടെയ്ന്‍മെന്റ് ചാനലായ മീഡിയ വണ്‍ ലൈഫും പ്രവാസികള്‍ക്കായുള്ള ചാനലായ മീഡിയ വണ്‍ ഗ്ലോബലും വൈകാതെ തന്നെ സംപ്രേഷണം ആരംഭിക്കുമെന്ന് മാധ്യമബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുസലാം അഹമ്മദ്, ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുറഹിമാന്‍ എന്നിവര്‍ അറിയിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം വെള്ളിപറമ്പിലാണ് മീഡിയ വണ്ണിന്റെ ആസ്ഥാന മന്ദിരവും സ്റ്റുഡിയോ കോംപ്ലക്‌സും പ്രവര്‍ത്തനമാരംഭിക്കുന്നത്. വാര്‍ത്തകള്‍ക്കും വിനോദപരിപാടികള്‍ക്കും തുല്യപ്രാധാന്യം നല്‍കിയാണ് മീഡിയ വണ്‍ സംപ്രേക്ഷണം ആരംഭിക്കുക.

മാധ്യമം ഗ്രൂപ്പ് മുറുകെ പിടിക്കുന്ന മൂല്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ സിനിമയും സിനിമാധിഷ്ഠിത പരിപാടികളും മീഡിയ വണ്‍ സംപ്രേക്ഷണം ചെയ്യുമെന്ന് പ്രോഗ്രാംസ് സീനിയര്‍ ജനറല്‍ മാനേജര്‍ ഷിബു ചക്രവര്‍ത്തി, ഡെപ്യൂട്ടി സി ഇ ഒ എം സാജിദ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ എം വെങ്കിട്ടരാമന്‍, എഡിറ്റര്‍ ഇന്‍ ചീഫ് സി എല്‍ തോമസ്, മാനേജിംഗ് എഡിറ്റര്‍ സുനില്‍ ഹസന്‍ എന്നിവര്‍ അറിയിച്ചു.

English summary
Defence Minister A K Antony will launch 'MediaOne', the Malayalam television channel by renowned malayalam daily 'Madhyamam' and operated by Madhyamam Broadcasting Limited, at a function here on February 10.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X