കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിയുടെ മരണം; തുടര്‍ന്ന് സംഭവിച്ചത് എന്ത്, അതുണ്ടാക്കിയ മുറിവ് വളരെ വലുതാണ്: ജാഫര്‍ ഇടുക്കി പറയുന്നു

Google Oneindia Malayalam News

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഉണ്ടായ ആരോപണങ്ങള്‍ ഉള്ളുലയ്ക്കുന്നത് ആയിരുന്നുവെന്ന് നടന്‍ ജാഫര്‍ ഇടുക്കി. ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തെ കുടിപ്പിച്ചുു കൊന്നുവെന്നായിരുന്നു കേസ്. പൊതുജനവും അങ്ങനെ വിചാരിച്ചെന്നും അദ്ദേഹം പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്ന് സംഭവിച്ച കാര്യങ്ങള്‍ക്ക് ആരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മണിയുടെ കുടുംബക്കാരും കൂട്ടുകാരൊക്കെ സാധാരണക്കാരും പാവപ്പെട്ടവരുമാണ്. മണി സിനിമയിലേക്ക് വന്നപ്പോഴാണ് അവരൊക്കെ സാമ്പത്തികമായി മെച്ചപ്പെട്ടത്. ബാക്കി എല്ലാവരും കൂലിപ്പണിക്കാരും സാമ്പത്തികമായി വളരെ താഴെ നിൽക്കുന്നവരുമാണെന്നും ജാഫര്‍ ഇടുക്കി അഭിമുഖത്തില്‍ പറയുന്നു.

ആ നടിമാര്‍ ആരുടെയൊക്കെയോ ആയുധങ്ങള്‍ ആയതായിരിക്കും; വീണ്ടും വിമര്‍ശനം ശക്തമാക്കി സന്തോഷ് പണ്ഡിറ്റ്ആ നടിമാര്‍ ആരുടെയൊക്കെയോ ആയുധങ്ങള്‍ ആയതായിരിക്കും; വീണ്ടും വിമര്‍ശനം ശക്തമാക്കി സന്തോഷ് പണ്ഡിറ്റ്

കലാഭവന്‍ മണി

കലാഭവന്‍ മണിയുടെ വീടിന് അടുത്തുള്ള പാടി എന്ന് പറയുന്ന സ്ഥലത്ത് തലേദിവസങ്ങളില്‍ ധാരാളം ആളുകള്‍ വന്ന് പോയിരുന്നു. വന്നവരൊക്കെ നല്ലത് ചെയ്യാന്‍ മാത്രം വന്നവരാണോ? മോശം ചെയ്യാന്‍ വന്നതാണോ? ഇവനൊക്കെ എവിടുന്ന കയറി വന്നു എന്നൊക്കെയുള്ള ചിന്താഗതി അവര്‍ക്ക് വന്നതില്‍ തെറ്റി പറയാന്‍ സാധിക്കില്ല. സാമൂഹ്യ മാധ്യമങ്ങളിലൂടേയും പലരും പലരും പറഞ്ഞ് ആക്ഷേപിച്ചിരുന്നുവെന്നും ജാഫര്‍ ഇടുക്കി പറയുന്നു.

ക്യൂട്ട് ലുക്കില്‍ തിളങ്ങി നടി അനിഘ സുരേന്ദ്രന്‍: ചിത്രം ഏറ്റെടുത്ത് ആരാധാകര്‍

അത് ആളുകളുടെ വിവരമില്ലായ്മ കൊണ്ടായിരുന്നില്ല

അത് ആളുകളുടെ വിവരമില്ലായ്മ കൊണ്ടായിരുന്നില്ല. അവരെ സംബന്ധിച്ചടത്തോളം ദൈവത്തിന് തുല്യനായ ഒരു വലിയ മനുഷ്യനാണ് മരിച്ചത്. ഇത്രയും ആരാധകരുള്ള മണിയെ പോലുള്ള ഒരു കാലാകാരന്‍ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. അങ്ങനെയുള്ള ഒരാള്‍ മരണപ്പെട്ടപ്പോള്‍ ഉണ്ടായ വികാരമാണ് അവിടെ കണ്ടത്. പക്ഷെ അത് നമ്മളിലും നമ്മുടെ കുടുംബത്തിലും ഉണ്ടാക്കിയ മുറിവ് വളരെ വലുതായിരുന്നു.

ലാഭവന്‍ മണിയെ ആദ്യമായി കാണുന്നത്

മിമിക്രി കാലത്താണ് കലാഭവന്‍ മണിയെ ആദ്യമായി കാണുന്നത്. കലാഭവൻ റഹ്മാനിക്കയുടെ ജോക്സ് ഇന്ത്യ ട്രൂപ്പിൽ കളിച്ചു കൊണ്ടിരിക്കുന്ന സമയമാണ്. അങ്കമാലി ബസ്റ്റാന്‍ഡിന് മുന്നിലെ ഒരു കടയില്‍ കയറി കലാഭവൻ റഹ്മാനിക്കയും രാജൻ മാഷും രാജേഷ് പുതുമയും ഞാനും കൂടി ഭക്ഷ​ണം ഓര്‍ഡര്‍ ചെയ്തിരിക്കുമ്പോള്‍ ഒരു കള്ളി ഷർട്ടും പഴക്കമുള്ള ജീൻസും ധരിച്ച് ഒരു പയ്യൻ കയറിവന്ന്. 'റഹ്മാനിക്കാ നമസ്കാരം... എന്റെ പേര് മണി. ഞാൻ ചാലക്കുടിയിൽ ഓട്ടോറിക്ഷ ഓടിക്കുകയാണ്. അങ്കമാലിക്ക് ഒരു ഓട്ടം വന്നതാ' എന്ന് പറയുന്നത്.

ള്ളിക്ക് അറിയില്ലായിരുന്നു

ഗ്രൂപ്പിന്റെ വണ്ടി വെളിയിൽ കിടക്കുന്നത് കണ്ട് നിങ്ങളെയൊന്നു കാണാൻ വന്നതാണ്. രാജൻ ചേട്ടനല്ലേ, രാജൻചേട്ടൻ അവതരിപ്പിച്ച മുക്കുവനും ഭൂതവും എന്ന ഐറ്റം ഞാൻ കല്യാണവീടുകളിൽ ചെയ്യാറുണ്ട്. എന്നൊക്കെ പറഞ്ഞു. കുരങ്ങനെയും ബെന്‍ജോണ്‍സനേയുമൊക്കെ കാണിക്കും. എന്തെങ്കിലും അവസരങ്ങള്‍ ഉണ്ടെങ്കില്‍ പറയണം എന്നും പറഞ്ഞായിരുന്നു മണി അന്ന് പോയത്. അവിടെ ഉണ്ടായിരുന്നു എന്നേയും രാജേഷ് പുതുമനയേയും പുള്ളിക്ക് അറിയില്ലായിരുന്നു.

കലാഭവനില്‍ മണി എന്നൊരാള്‍

അവിടുന്നും ഒരുമാസം കഴിഞ്ഞപ്പോഴാണ് കലാഭവനില്‍ മണി എന്നൊരാള്‍ ചേര്‍ന്ന വിവരം അറിയുന്നത്. മണി വന്ന് കുരങ്ങനേയും ബെന്‍ ജോണ്‍സനേയും ഒക്കെ കാണിച്ച് കത്തിക്കയറുകയായിരുന്നു. കലാഭവന് ധാരാളം പരിപാടികളുമൊക്കെ കിട്ടി. അത് കേട്ടപ്പോള്‍ ഞങ്ങള്‍ക്ക് ചെറിയ കുശുമ്പ് തോന്നി. പിന്നീടൊരിക്കല്‍ രാജൻ മാഷും ഞാനും കൂടി പോകുമ്പോൾ അദ്ദേഹമാണ് മണി തെങ്ങിന്റെ മുകളിൽ ഇരിക്കുന്ന സല്ലാപത്തിന്റെ പോസ്റ്റർ ഒട്ടിച്ച ബോർഡ് കാണിക്കുന്നത്. അത് ഞങ്ങളെ ശരിക്കം ഞെട്ടിച്ചുവെന്നും ജാഫര്‍ ഇടുക്കി പറയുന്നു.

ആരാടാ തെമ്മാടിക്കുഴിയിൽ

കലാഭവനില്‍ നിന്നും മണി പോയ ഒഴിവിലാണ് ഞാന്‍ അവിടേക്ക് എത്തുന്നത്. ഒരു ദിവസം പാലക്കാട് പ്രോഗ്രാം കഴിഞ്ഞ് ചാലക്കുടി വഴി വരുമ്പോള്‍ മണി ഞങ്ങളുടെ വണ്ടിക്ക് പിറകെ വന്ന് വണ്ടിയില്‍ കയറി. അന്ന് ട്രൂപ്പില്‍ ഉണ്ടായിരുന്ന എന്നെ ഒഴിച്ച് എല്ലാവരേയും മണിക്ക് അറിയാമായിരുന്നു. ആരാടാ തെമ്മാടിക്കുഴിയിൽ കിടക്കുന്നതെന്ന് ചോദിച്ചു മണി വണ്ടിയുടെ ഏറ്റവും പിന്നിലുള്ള സീറ്റിലേക്ക് വന്നു. ഞാനും വേറെ രണ്ടു പേരും കൂടിയാണ് അവിടെ ഇരുന്നിരുന്നത്.

കലാഭവനിലുള്ള സമയത്ത്

കലാഭവനിലുള്ള സമയത്ത് മണി ഇരിക്കുന്ന സീറ്റായിരുന്നു അത്. എന്നെ കണ്ടപ്പോള്‍ ഇതാരാണെന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, പുതിയ ആർട്ടിസ്റ്റാണ്, ജാഫർ ഇടുക്കി. ഞങ്ങൾ പരിചയപ്പെട്ടു. പിന്നീട് എന്നെ അദ്ദേഹം ഓര്‍ക്കുമെന്ന് കരുതിയെങ്കിലും ഓര്‍ത്തിരുന്നില്ല. പിന്നീടൊരിക്കില്‍ പാടിയില്‍ പോയി കണ്ട സമയത്താണ് പണ്ട് അങ്കമാലിയില്‍ വെച്ച് കണ്ട കാര്യം പറഞ്ഞത്. അത് പറഞ്ഞപ്പോള്‍ മണിയുടെ കണ്ണൊക്കെ നിറഞ്ഞു.

വലിയ സ്നേഹമായിരുന്നു

അതിന് ശേഷം എന്നോട് വലിയ സ്നേഹമായിരുന്നു. തുടര്‍ന്ന് മണി അഭിനയിക്കുന്ന സിനിമകളില്‍ ചെറിയ വേഷമെങ്കിലും എനിക്ക് തരുമായിരുന്നു. ഞങ്ങള്‍ ഒരുപാട് വിദേശ യാത്രകള്‍ ഒക്കെ നടത്തിയിട്ടുണ്ട്. ചാലക്കുടിയിൽ പോപ്പ്കോൺ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് മണിയെ അവസാനമായി കാണുന്നത്. പിറ്റേന്ന് ഷൂട്ടിങ് കഴിഞ്ഞ് രാത്രി ഞാൻ ഹോട്ടൽ മുറിയിലെത്തിയ നേരം ഒരു സുഹൃത്താണ് മണിയെ സുഖമില്ലാതെ ആശുപത്രിയിലേക്ക് കൊണ്ടുപോയ കാര്യം പറയുന്നത്. പിന്നീട് സംഭവിച്ച കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയുന്നതാണ്.

മാധ്യമങ്ങളില്‍ വന്ന പല കഥയും

മാധ്യമങ്ങളില്‍ വന്ന പല കഥയും സത്യമല്ലായിരുന്നു. നമ്മുടെ ഭാഗം വിശദീകരിക്കാന്‍ പോലും ഒരു അവസരം മാധ്യമങ്ങള്‍ തന്നില്ല. അതിലൊക്കെ നമുക്ക് വലിയ വിഷമമുണ്ട്. തെറ്റ് സംഭവിച്ചാല്‍ അത് അംഗീകരിക്കണം. നമ്മളെക്കുറിച്ച് ഇല്ലാത്ത കഥകൾ എഴുതി നിറച്ചവർക്ക് ആ ബാധ്യതയുണ്ട്. പോയിസണാണ് മരണ കാരണം എന്ന് പറഞ്ഞപ്പോഴാണ് ആളുകള്‍ക്ക് സംശയം ഉണ്ടായത്. അന്ന് ഞാനും കുടുംബവും വളരെ അധികം വേദനിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ വളരെ നല്ല രീതിയിലാണ് പെരുമാറിയത്. ഈ സംഭവങ്ങളുടെ പേരില്‍ ഒറ്റപ്പെടുത്തല്‍ ഉണ്ടായിട്ടില്ല. എന്നാല്‍ നമ്മളെ വിളിച്ചാൽ ഉണ്ടാകാവുന്ന തടസ്സങ്ങൾ കാരണം വിളിക്കാതിരുന്നിട്ടുണ്ടെന്നും ജാഫര്‍ ഇടുക്കി തുറന്ന് പറയുന്നു.

Recommended Video

cmsvideo
Mohanlal's Drishyam To Get An Indonesian Remake, Confirms Antony Perumbavoor

പുത്തന്‍ ലുക്കില്‍ ഞെട്ടിച്ച് സൂര്യ ജെ മേനോന്‍: തകര്‍ത്തെന്ന് ആരാധകര്‍

English summary
Actor Jafar Idukki talks openly about the controversy following the death of Kalabhavan Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X