അമ്മ യോഗം മൊബൈലിൽ പകർത്തി നടൻ ഷമ്മി തിലകൻ; നടനെതിരെ നടപടിക്ക് സംഘടന
കൊച്ചി; സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ യോഗം മൊബൈലിൽ പകർത്താൻ ശ്രമിച്ച സംഭവത്തിൽ നടൻ ഷമ്മി തിലകനെതിരെ നടപടിക്കൊരുങ്ങി സംഘടന. വിഷയം അടുത്ത എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ച ചെയ്ത് കൈക്കൊള്ളാനാണ് തിരുമാനം.

കഴിഞ്ഞ ദിവസം അമ്മയുടെ ജനറൽ ബോഡി യോഗം കൊച്ചിയിൽ നടന്നിരുന്നു. യോഗത്തിനെത്തിയ നടൻ ഷമ്മി തിലകൻ അംഗങ്ങളുടെ ചർച്ചകൾ മൊബൈലില്‍ ചിത്രീകരിച്ചതാണ് വിവാദമായത്. ഇത് കണ്ടയുടനെ യോഗത്തിൽ പങ്കെടുത്ത താരങ്ങളിൽ ഒരാൾ അമ്മ അംഗങ്ങളുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. മാത്രമല്ല സംഘടന ചർച്ചകൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചതിന് ഷമ്മി തിലകനെതിരെ നടപടി വേണമെന്ന ആവശ്യവും താരങ്ങൾ ഉയർത്തി.
കറുപ്പില്‍ തിളങ്ങി റായ് ലക്ഷ്മി, പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

അതേസമയം ഉടൻ തന്നെ നടനെതിരെ നടപടി എടുക്കരുതെന്ന നിർദ്ദേശമാണ് മമ്മൂട്ടി ഉൾപ്പെടെയുള്ളവർ ഉന്നയിച്ചതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിൽ ഷമ്മി തിലകനെ താക്കീത് ചെയ്യുകയായിരുന്നു. അതേസമയം നടനെതിരെ നടപടി ആവശ്യമാണെന്ന് താരങ്ങളിൽ ചിലർ ഉറച്ച് നിന്നു. ഇതോടെ അടുത്ത അമ്മ ഏക്സിക്യൂട്ടീവ് യോഗത്തിൽ ഷമ്മി തിലകനെതിരെ നടപടിയെടുക്കുന്ന കാര്യം ചർച്ച ചെയ്ത് തിരുമാനിക്കാമെന്നാണ് ഇപ്പോൾ സംഘടന നിലപാട്. എന്തായാലും നടപടി ഉണ്ടായേക്കുമെന്ന് തന്നെയാണ് വിവരമെന്നും റിപ്പോർട്ടിൽ പറയുന്നു.

നേരത്തേ ഭാരവാഹി തിരഞ്ഞെടുപ്പിൽ നിന്നും തന്റെ നോമിനേഷൻ തള്ളിയതിൽ സംഘടനേ നേതൃത്വത്തിനെതിരെ ഷമ്മി തിലകൻ രംഗത്തെത്തിയിരുന്നു.മനപൂർവ്വം തന്റെ നോമിനേഷൻ തള്ളുകയായിരു്നനുവെന്ന ആരോപണമായിരുന്നു ഷമ്മി തിലകൻ ഉയർത്തിയത്. പത്രികയിൽ ഒപ്പ് രേഖപ്പെടുത്താത്തതിനാലായിരുന്നു നോമിനേഷൻ തള്ളിയത്.

അതേസമയം അമ്മയുടെ തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിന് വോട്ട് അഭ്യർത്ഥിച്ച് നടൻ സിദ്ധിഖ് പങ്കുവെച്ച കുറിപ്പിനെതിരേയും ഷമ്മി തിലകൻ രംഗത്തെത്തിയിരുന്നു. 'അമ്മ ഉണ്ടാക്കിയത് താനാണെന്ന് അവകാശം മുഴക്കിയവരല്ല ഇവരാരും. അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ അടിയത്തറ ഇളക്കുമെന്നും ഇവരാരും വീരവാദം മുഴക്കിയിട്ടില്ല. അമ്മയുടെ തലപ്പത്തിരിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി താനാണെന്ന് വിശ്വസിച്ച് അതിനുവേണ്ടി മത്സരക്കാന്‍ നല്‍കിയ നോമിനേഷനില്‍ പേരെഴുതി ഒപ്പിടാന്‍ അറിയാത്തവരുമല്ല. ഇല്ലാത്ത ഭൂമി അമ്മയ്ക്കു നല്‍കാം എന്ന് വാഗ്ദാനം നൽകി അമ്മയെ കബളിപ്പിച്ചവരുമല്ല എന്നായിരുന്നു സിദ്ധിഖിന്റെ പോസ്റ്റിലെ വിവാദ പരാമർശം. തുടർന്ന് പരാമർശം തന്നെ മാത്രം ലക്ഷ്യം വെച്ച് ഉള്ളതാണെന്ന് ഷമ്മി തിലകൻ പറഞ്ഞിരുന്നു. .സിദ്ദിഖ് ഈ പരമാര്‍ശം നടത്തിയത് കുറ്റബോധം കൊണ്ടാണെന്നും ഷമ്മി തിലകൻ പറഞ്ഞിരുന്നു.

അതിനിടെ അമ്മ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ സിദ്ധിഖിനെതിരെ വിമർശനവുമായി നടൻ നാസർ ലത്തീഫ് രംഗത്തെത്തി. ഇല്ലാത്ത ഭൂമി നൽകാമെന്ന് പറഞ്ഞ് താരസംഘടനയെ താൻ കബളിപ്പിച്ചിട്ടില്ലെന്ന് നാസർ ലത്തീഫ് പറഞ്ഞു. ആലപ്പുഴയിൽ തന്റെ പേരിൽ ഉണ്ടായിരുന്ന 20 സെന്റ് സ്ഥലം വിട്ട് നൽകാമെന്ന് താൻ പറഞ്ഞിരുന്നു. എന്നാൽ അമ്മ അത് ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വസ്തുത മറച്ച് വെച്ചാണ് സിദ്ധിഖിന്റെ പരാമർശം. പൊതുജനമധ്യത്തിൽ തന്നെ അപമാനിക്കുകയാണ് സിദ്ധിഖ് ചെയ്തത്. വിഷയത്തിൽ പ്രസിഡന്റ് ആയ മോഹൻലാലിന് താൻ പരാതി നൽകിയിട്ടുണ്ടെന്നും ലത്തീഫ് പറഞ്ഞു.

ഇത്തവണ വാശിയേറി തിരഞ്ഞെടുപ്പായിരുന്നു സംഘടനയിൽ നടന്നത്. തിരഞ്ഞെടുപ്പിൽ മണിയൻപിള്ള രാജു വൈസ് പ്രസിഡന്റായും ലാലും വിജയ് ബാബുവും നിര്‍വാഹക സമിതി അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു.ശ്വേതാ മേനോന്‍ വൈസ് പ്രസിഡന്‍റായി. പ്രസിഡൻ്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും ട്രഷററായി സിദ്ധിഖും ജോയിന്‍റ് സെക്രട്ടറിയായി ജയസൂര്യയും നേരത്തേ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.