കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമ്മൂട്ടിയെ വെച്ച് 'ആന്റി ക്രൈസ്റ്റ്' എന്ന പടം ആലോചിച്ചു,പക്ഷേ ധൈര്യം ഉണ്ടായില്ല; സാന്ദ്ര തോമസ് പറയുന്നു

Google Oneindia Malayalam News

കൊച്ചി; ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ഈശോയെന്ന ചിത്രത്തിനെ ഒരു വിഭാഗ്യം ക്രിസ്ത്യൻ പുരോഹിതരും സംഘടനകളും രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ പേര് മതവികാരം വ്രണപ്പെടുത്തിയതാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

അതേസമയം ഈ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഒരു സംഭവം തുറന്ന് പറയുകയാണ് നടിയും നിർമ്മാതാവുമായ സാന്ദ്രാ തോമസ്. മമ്മൂട്ടിയെ വെച്ച് ആന്റി ക്രൈസ്റ്റ് എന്ന പേരിൽ ഒരു സിനിമ പ്ലാൻ ചെയ്തിരുന്നതായി മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സാന്ദ്ര തോമസ് വെളിപ്പെടുത്തി. എന്തുകൊണ്ടാണ് പിന്നീട് ആ ചിത്രം ഉപേക്ഷിച്ചതെന്നും താരം അഭിമുഖത്തിൽ പറഞ്ഞു. ഒപ്പം എന്തുകൊണ്ടാണ് താൻ സിനിമയിലേക്ക് വീണ്ടും തിരിച്ചെത്താതെന്നും തന്റെ ഇപ്പോഴത്തെ ജീവിതത്തെ കുറിച്ചുമെല്ലാം താരം തുറന്ന് പറയുന്നുണ്ട്.

1

നേരത്തേ വിജയ് ബാബുവുമായി ചേർന്ന് ഫൈഡ്രേ ഫിലിം ഹൗസ് എന്ന പ്രൊഡക്ഷൻ കമ്പനി സാന്ദ്രാ തോമസ് നടത്തിയിരുന്നു. ഈ കൂട്ടുകെട്ടിൽ നിരവധി മികച്ച ചിത്രങ്ങളായിരുന്നു പിറന്നത്. ഇടക്കാലത്ത് സാന്ദ്ര തോമസ് ഫ്രൈഡേ ഫിലിം ഹൗസില്‍ നിന്ന് പിന്മാറിയിരുന്നു. എന്നാൽ താൻ ഫ്രൈഡേ ഫിലിംസിൽ ഉണ്ടായിരുന്ന സമയത്ത് മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തിൽ ഒരു സിനിമ പ്ലാൻ ചെയ്തിരുന്നുവെന്നും അതിന് ആന്റി ക്രൈസ്റ്റ് എന്നൊരു പേരുമായിരുന്നു നൽകാൻ ഉദ്ദേശിച്ചിരുന്നതെന്ന് സാന്ദ്ര പറയുന്നു.

2

എന്നാൽ പിന്നീട് അത് അവസാന നിമിഷം ആ പ്രൊജക്ട് വേണ്ടെന്ന് വെച്ചു. ധൈര്യമില്ലാത്തത് കൊണ്ടാണ് വേണ്ടെന്ന് വെച്ചത്. പേര് മാത്രമല്ല ആ പ്രൊജക്ട് തന്നെ തുടക്കത്തിലേ ആശങ്കയായിരുന്നു. തന്റെ ഉള്ളിൽ നിന്നും ആരോ ഇതു വേണ്ടെന്ന് പറയുന്നത് പോലെയയാിരുന്നു. ലിജോയും വിജയിയോടും ഇത് താൻ ഇക്കാര്യം പറഞ്ഞ് കൊണ്ടേയിരുന്നു. അങ്ങനെയാണ് ആ സിനിമ വേണ്ടാന്ന് വെച്ചത്, സാന്ദ്ര പറഞ്ഞു.

3

എന്തുകൊണ്ടാണ് സിനിമയിൽ ഇപ്പോൾ സജീവമല്ലാത്തതെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു-ചെറു പ്രായത്തിൽ ബാലതാരമായി സിനിമയിൽ അഭിനയച്ചിട്ടുണ്ട്. പപ്പ സിനിമാ പ്രാന്തനാണ്. അങ്ങനെയാണ് സിനിമയിൽ എത്തിയത്. ഇപ്പോൾ സിനിമാ നിർമ്മാതാവായി 10 വർഷം പൂർത്തിയാക്കി. പക്ഷേ ഇപ്പോൾ പക്ഷേ താൻ സിനിമയിൽ സജീവമല്ല. ഇപ്പോഴത്തെ ഫാമിലി ലൈഫിൽ താൻ ഏറെ സന്തോഷവതിയാണ്. എന്റെ മക്കൾക്ക് എന്റെ കൂടുതൽ ശ്രദ്ധ വേണ്ട സമയം കൂടിയാണിത്. അതുകൊണ്ടാണ് താൻ സജീവമായി സിനിമയിൽ നിൽക്കാത്തതെന്ന് സാന്ദ്ര പറഞ്ഞു.

4

എന്നാൽ തന്റെ സുഹൃത്തുക്കളായ നിർമ്മാതാക്കളുടെ ഒപ്പം നിന്ന് ചില സിനിമകൾ ചെയ്യുന്നുണ്ടെന്നും അതിൽ തന്റെ പേര് വെയ്ക്കാത്തതാണെന്നും അവർ വ്യക്തമാക്കി. കുടുംബത്തിനാണ് താൻ ഇപ്പോൾ പ്രാധാന്യം കൊടുക്കുന്നത്. അതുകൊണ്ടാണ് ഫ്രൈഡേ ഫിലിം ഹൗസ് വിട്ടത്. ഇപ്പോൾ ഫ്രൈഡേ ഫിലിം ഹൗസ് വളരുകയാണെന്നത് തന്നെ ഏറെ സന്തോഷിപ്പിക്കുന്നുണ്ട്, സാന്ദ്ര വ്യക്തമാക്കി. എന്നാൽ നിർമ്മാതാവായിരിക്കുന്ന ആ കുറഞ്ഞ കാലയളവിൽ നിരവധി പ്രമുഖർക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് അംഗീകാരമാണെന്നും അവർ പറഞ്ഞു.

5

നേരത്തേ ഡെങ്കിപ്പനി ബാഝിച്ച് ദിവസങ്ങളോളും ഗുരുതരാവസ്ഥയിൽ സാന്ദ്ര കഴിഞ്ഞിരുന്നു. താൻ നേരിട്ട അവസ്ഥയെ കുറിച്ചും താരം പറഞ്ഞു.
എനിക്ക് ഡെങ്കിപനിയെ കുറിച്ച് കൂടുതൽ അറിവില്ലായിരുന്നു. പനി കൂടുതൽ ആയപ്പോൾ ഞാൻ പാരസെറ്റാമോൾ കഴിക്കാൻ തുടങ്ങി.പാരസെറ്റാമോൾ ശരിക്കും ആ സമയത്ത് കഴിക്കാൻ പാടില്ലായിരുന്നു. അതോടെ തന്റെ രോഗം മൂർച്ഛിച്ചു. ഒരു ദിവസം രാവിലെ ബോധം കെട്ട് താൻ വീണു. തന്റെ മുഖം കോച്ചി പോയി. ഉടൻ തന്നെ ആശുപത്രിയിൽ കൊമ്ടുപോയി.അവിടെയെത്തിയപ്പോൾ ബിപി 30 ന് താഴെയാണ്. ഉടൻ തന്നെ ഐസിയുവിൽ കയറഅറി.പിന്നീട് ആറേഴ് ദിവസത്തോളം ഐസിയുവിൽ ആയിരുന്നു. ആശുപത്രിയിൽ നിന്നും വീട്ടിൽ വന്നപ്പോൾ മറ്റ് പല അസ്വസ്ഥകളും അനുഭവപ്പെട്ടു. നിൽക്കുന്ന സ്ഥലം ഇഷ്ടമല്ലാതിരിക്കുക, ചില മണങ്ങൾ, ഭക്ഷണം ഇഷ്ടാവുന്നില്ല, ബിപിയും സ്റ്റഡി ആയില്ല. ഏകദേശം രണ്ട് മാസത്തോളം എടുത്താണ് താൻ റിക്കവർ ആയത്.

6

അസുഖമായിരുന്നപ്പോൾ മക്കൾ ഭയങ്കരമായി അഡ്ജസ്റ്റ് ചെയ്തു. അവർ എന്നെ കാണാൻ നിർബന്ധം പിടിച്ചില്ല.കാര്യങ്ങൾ വളരെ പെട്ടെന്ന് തന്നെ അവർ മനസിലാക്കി. വീട്ടിലെത്തിയപ്പോൾ മക്കൾ തന്നെ പത്ത് മിനിറ്റോളം കെട്ടിപിടിച്ചിരുന്നു. അത് വല്ലാത്തൊരു മൊമന്റായിരുന്നു. എന്നെ സംബന്ധിച്ച് ആശുപത്രിയിൽ മക്കളെ കാണാതെ കഴിയുകയെന്നത് വളരെയേറെ ബുദ്ധിമുട്ടിച്ച അവസ്ഥയായിരുന്നു.

7

താൻ ആശുപത്രിയിൽ കിടന്നപ്പോൾ ഇൻഡസ്ട്രിയിൽ നിന്നുള്ള ചിലർ വിളിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു. എന്നാൽ പ്രതീക്ഷിച്ചവർ ഒന്നും തന്നെ വിളിച്ചില്ല. അത് വിഷമിപ്പിച്ചിരുന്നു. എന്നാൽ ആ വിഷമത്തിൽ സംസാരിച്ചത് പിന്നീട് വേണ്ടിയിരുന്നില്ലെന്ന് തോന്നിയിരുന്നുവെന്നും സാന്ദ്ര പറഞ്ഞു. താന്‍ ആശുപത്രിയിലായിരുന്നപ്പോള്‍ ഡബ്ല്യുസിസി അടക്കമുള്ള വനിതാ സംഘടനകള്‍ തിരിഞ്ഞ് പോലും നോക്കിയില്ലെന്നും എല്ലാവരും ആദര്‍ശം പറയാന്‍ മാത്രം ഉണ്ടാവുന്നവരാണെന്നും സാന്ദ്ര പറഞ്ഞിരുന്നത്.

8

അതേസമയം താൻ ആശുപത്രിയിൽ കഴിഞ്‍പ്പോൾ മോഹൻലാലും മമ്മൂട്ടിയും തന്നെ വിളിച്ചിരുന്നതായി ംസാന്ദ്ര പറഞ്ഞു. മമ്മൂട്ടിയും മോഹൻലാലുമായൊന്നും വ്യക്തിപരമായ അനുഭവങ്ങളൊന്നും അല്ല. മമ്മൂക്ക വളരെ നല്ലൊരു മനുഷ്യനാണ്. അദ്ദേഹത്തിനെ താൻ ആദ്യമായി കാണുന്നത് ജിമ്മിൽ വെച്ചാണ്. രണ്ടാമത് കണ്ടത് ഒരു പ്രൊജക്ടിന് വേണ്ടിയായിരുന്നു. അന്നാണ് താൻ അദ്ദേഹവുമായി വ്യക്തിപരമായി സംസാരിക്കാനും ഇടപെടാനും അവസരം ലഭിച്ചത്. അവരുമായി സംസാരിക്കുമ്പോഴാണ് അവർ ഇത്രയും നല്ല ആൾക്കാരാണെന്നും ഇത്രയും ബ്രോഡ് ആയി ചിന്തിക്കുന്നവരാണെന്നും മനസിലായത്. നേരിട്ട് സംസാരിച്ചപ്പോൾ അദ്ദേഹത്തോട് തനിക്ക് വളരെയധികം റെസ്പെക്റ്റ് തോന്നി. പക്ഷേ പിന്നീട് അദ്ദേഹവുമായി യാതൊരു തരത്തിലും ബന്ധമില്ലായിരുന്നു.

9

എന്നാൽ താൻ അസുഖമായി കിടന്നപ്പോൾ പക്ഷേ മമ്മൂക്ക മെസേജ് അയച്ചു. വയ്യാതായി പ്ലാസ്മ കയറ്റാനായി പോകുമ്പോഴായിരുന്നു അത്. ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ മോഹൻലാലും വിളിച്ചു. അദ്ദേഹം തന്നോട് സംസാരിച്ചത് തന്റെ പപ്പയെ പോലെയാണ്. ശരിക്കും അവരെ പോലുള്ള മഹാനടൻമാരെ വിളിക്കുകയെന്നതൊക്കെ എന്നെ സംബന്ധിച്ച് വലിയൊരു ഭാഗ്യമാണ്. അതുകൊണ്ട് താൻ ഒരിക്കലും സിനിമ വിടില്ലെന്നും സാന്ദ്ര പറഞ്ഞു.

മഞ്ജുവിനെ ചേര്‍ത്തുപിടിച്ച് ഗീതുവും സംയുക്തയും; സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി ചിത്രങ്ങള്‍

Recommended Video

cmsvideo
എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ഫ്രൈഡേ ഫിലിംസ് | Oneindia Malayalam

English summary
Actress sandra thomas says planned a movie with mammootty but later dropped
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X