ആ നടന്‍ എന്നെ പച്ചത്തെറി വിളിച്ചു: ഒടുവില്‍ വന്ന് കാല്‍ക്കല്‍ വീണ് മാപ്പ് പറഞ്ഞു: സാന്ദ്രാ തോമസ്

പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ ഉള്‍പ്പടേയുള്ള സംഘടനകളിലെ കുറഞ്ഞ സ്ത്രീ സാന്നിധ്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടിയും നിർമ്മാതാവുമായ സാന്ദ്രാ തോമസ്. താന്‍ അല്ലാതെ വേറൊരു പെണ്ണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ ഇല്ല. മറ്റുള്ളവരെ ബാധിക്കുന്നത് പോലെയാവില്ല ചില പ്രശ്നങ്ങള്‍ എന്നെ ബാധിക്കുന്നത്. അക്കാര്യത്തിലൊരു പരാതിയുമായി ചെന്നാല്‍ അത് കേള്‍ക്കാന്‍ മറ്റൊരു സ്ത്രീ അവിടേയില്ല. പേരിന് ഒരാള്‍ പോലും അവിടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലില്ല. ഭാര്യമാരുടെ പേരില്‍ സിനിമ ചെയ്യുന്ന എത്രയോ പേർ ഉണ്ട്. എന്നാല്‍ ഒരു സ്ത്രീ പ്രാതിനിധ്യം ഇല്ല. ഫെഫ്കയിലും അതില്ല.

അമ്മയില്‍ മാത്രമാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ സ്ത്രീകള്‍ ഉള്ളത്. അവിടേയും സ്ത്രീ സാന്നിധ്യം കൂട്ടണം. ഹേമ കമ്മീഷന്‍ വന്നപ്പോള്‍ ഞാന്‍ ആകെ പറഞ്ഞത് എല്ലായിടത്തും സ്ത്രീകളുടെ ഒരു പങ്കാളിത്തം കൂടി വരണമെന്നാണ്. മൂല്യമില്ലാത്തവർക്ക് തുല്യവേതനം ഞാന്‍ പോലും കൊടുക്കില്ല. അതിനുള്ള മൂല്യമുണ്ടെങ്കില്‍ കൊടുക്കും. ഇവിടെ മഞ്ജു വാര്യർ ഇപ്പോള്‍ നല്ല മുല്യമുള്ള നടിയാണ്. അതുപോലെ നമ്മുടെ വാല്യൂ നമ്മള്‍ ക്രിയേറ്റ് ചെയ്യണമെന്നും സാന്ദ്രാ തോമസ് പറയുന്നു. ബിഹൈന്‍ഡ് വുഡ്സില്‍ മണിയന്‍പിള്ള രാജുവുമൊത്തുള്ള ചാറ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആശുപത്രിയില്‍ കിടക്കുന്ന സമയത്ത് മോഹന്‍ലാലും മമ്മൂട്ടിയും

ഡെങ്കിപ്പനി പിടിച്ച് ആശുപത്രിയില്‍ കിടക്കുന്ന സമയത്ത് മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ വിളിച്ചു. ആദ്യം വിളിക്കുന്നത് മമ്മൂട്ടിയാണ്. ഭയങ്കര വേദനയായി കാറിക്കൂവി ഇരിക്കുന്ന സമയാണ്. കുറച്ചധികം സീരിയസ് ആയിരുന്നു. ആ സമയത്താണ് മമ്മൂട്ടിയുടെ കോള്‍ വരുന്നത്. അത് കണ്ടപ്പോള്‍ എന്റെ അസുഖമൊക്കെ മാറിയത് പോലെയായിരുന്നു. പിന്നീട് എല്ലാവരും വിളിച്ച് സംസാരിച്ചെന്നും സാന്ദ്രാ തോമസ് പറയുന്നു.

ഈ മാലയെങ്ങനെ പൊളിയല്ലേ: പുത്തന്‍ ലുക്കില്‍ റിമ കല്ലിങ്കല്‍

മണിയന്‍പിള്ള രാജുവും താന്‍ ആശുപത്രിയില്‍

ഈ സമയം മണിയന്‍പിള്ള രാജുവും താന്‍ ആശുപത്രിയില്‍ കിടന്ന സമയത്തെ കുറിച്ച് ഓർത്തെടുക്കുന്നുണ്ട്. മാർച്ചിലാണ് എനിക്ക് കോവിഡ് വരുന്നത്. ന്യൂമോണിയ കൂടി പിടിപെട്ടതോടെ സീരിയസായി പോയി. ആ സമയത്ത് എന്നെ എന്നും വിളിക്കുന്ന ആളായിരുന്നു മമ്മൂട്ടി. നിനക്ക് വേണ്ടി എന്നും ഞാന്‍ പ്രാർത്ഥിക്കുന്നുണ്ടെടാ.. എന്നൊക്കെ പറഞ്ഞു. എന്റെ ആരോഗ്യ സ്ഥിതി വളരെ മോശമായിരുന്നു. ഇഞ്ചക്ഷനൊക്കെ എടുത്തതോടെ മുഖത്തിനൊക്കെ വല്ലാതെ തടിയൊക്കെ വെച്ചിരുന്നുവെന്നും മണിയന്‍പിള്ള രാജു പറയുന്നു.

മാനസികമായിട്ടാണ് താന്‍ കൂടുതല്‍ ക്ഷീണിച്ച് പോയത്

മാനസികമായിട്ടാണ് താന്‍ കൂടുതല്‍ ക്ഷീണിച്ച് പോയതെന്നാണ് സാന്ദ്രാ തോമസ് വ്യക്തമാക്കുന്നത്. എനിക്ക് എന്തുകൊണ്ട് ഇത് വന്നു എന്ന ചിന്തയായിരുന്നു എനിക്ക്. ആ സമയത്തേക്കാള്‍ കൂടുതല്‍ അതിന് ശേഷമാണ് ബുദ്ധിമുട്ടുകള്‍. പോസ്റ്റ് കോവിഡ് സിന്‍ഡ്രോം നമ്മളെ ഭയങ്കരമായി തളർത്തി കളയും. മുടി കൊഴിയുകയും തടി കൂടുകയുമൊക്കെ ചെയ്യും

ഒറ്റക്ക് താമസിക്കുക എന്നുള്ളതാണ് ഏറ്റവും വലിയ ബുദ്ധിമുട്ട്.

ഒറ്റക്ക് താമസിക്കുക എന്നുള്ളതാണ് ഏറ്റവും വലിയ ബുദ്ധിമുട്ട്. എങ്ങനെയും അവിടുന്ന് ഇറങ്ങി ഓടിയാല്‍ മതി എന്നായിരുന്നു എനിക്ക്. ഐ സി യു എന്ന് പറയുന്നത് വല്ലാത്ത ഒരു അനുഭവമായിരുന്നു. ഐ സി യുവില്‍ കിടക്കുമ്പോള്‍ നമ്മള്‍ ബാത്ത് റൂമില്‍ പോയി തിരിച്ച് വരുമ്പോള്‍ കാണുന്നത് അപ്പുറത്ത് കിടന്നിരുന്ന ആള്‍ മരിച്ച് കിടക്കുന്നതാണെന്നും സാന്ദ്രാ തോമസ് പറയുന്നു.

ഞാന്‍ ബോള്‍ഡാണ്, അതുപോലെ തന്നെ വീക്കുമാണ്. അത് തുറന്ന് പറയുന്നതില്‍ എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. സെന്‍സിറ്റീവാണ്. പെട്ടെന്ന് സങ്കടമൊക്കെ വരും. എന്നാല്‍ പെട്ടെന്ന് തന്നെ അതില്‍ നിന്നെല്ലാം റിക്കവറാവുകയും ചെയ്യും. കരയുന്തോറും കൂടുതല്‍ സ്ട്രോങ് ആവുകയാണ് ചെയ്യുന്നത്. കരയുന്നതോടെ ആ പ്രശ്നം നമ്മള്‍ അവിടെ തീർത്തു. കരയാതിരിക്കുന്നവരാണ് ശരിക്കും വീക്കെന്നാണ് ഞാന്‍ മനസ്സിലാവുന്നത്.

സിനിമയില്‍ നിന്നൊക്കെ ഇന്സല്‍ട്ട് ചെയ്യുന്ന രീതിയില്‍

സിനിമയില്‍ നിന്നൊക്കെ ഇന്സല്‍ട്ട് ചെയ്യുന്ന രീതിയില്‍ പല പെരുമാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. അപ്പോള്‍ ഞാന്‍ ഇരുന്നങ്ങ് കരയും. കണ്ട് നില്‍ക്കുന്നവർക്ക് അത് പെട്ടെന്ന് അങ്ങ് അംഗീകരിക്കാന്‍ കഴിയില്ല. അവർ നോക്കുമ്പോള്‍ നിർമ്മാതാവായ സാന്ദ്രാ തോമസ് വളരെ ബോള്‍ഡാണ്. അങ്ങനെയുള്ള ഞാനാണ് നിസാരമായ കാര്യങ്ങള്‍ക്ക് പോലും കരയുന്നത്. ആരെന്ത് പറഞ്ഞാലും കരയണമെന്ന് തോന്നിയാല്‍ ഞാന്‍ കരയുമെന്നും സാന്ദ്രാ തോമസ് വ്യക്തമാക്കുന്നു.

പെണ്‍കുട്ടിയായത് കൊണ്ട് തന്നെ എനിക്ക് സിനിമയില്‍

പെണ്‍കുട്ടിയായത് കൊണ്ട് തന്നെ എനിക്ക് സിനിമയില്‍ നിന്നും ഒരുപാട് മോശം അനുഭവങ്ങള്‍ നേരിട്ടിട്ടുണ്ട്. പലപ്പോഴും പച്ചതെറികള്‍ വരെ കേട്ടിട്ടുണ്ട്. ഒരു ആക്ടറാണ് എന്നെ പച്ചത്തെറി വിളിച്ചത്. അവിടെ വെച്ച് പടം നിർത്തിവെച്ച് പോകാന്‍ പറ്റില്ലായിരുന്നു. ഏകദേശം ചിത്രീകരണം തീർന്ന സമയമാണ്. അവസാനത്തെ ഒരു പാട്ടിന് വേണ്ടി വിളിച്ചപ്പോള്‍ വരാന്‍ സൌകര്യമില്ലെന്ന് പറഞ്ഞു.

അതേ നടന്റെ അഭ്യർത്ഥന പ്രകാരമാണ് നേരത്തെ ചിത്രീകരണം മാറ്റിവെച്ചത്. അദ്ദേഹത്തിന് അന്ന് മൂഡില്ലെന്ന് പറഞ്ഞത് കൊണ്ടായിരുന്നു മാറ്റിവെച്ചത്. ആ പാട്ട് വീണ്ടും ചിത്രീകരിക്കുന്നതിന് വേണ്ടി ലൊക്കേഷന്‍ ഫിക്സ് ചെയ്യുകയും ഫുള്‍ ക്രൂ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്ത് എത്തുകയും ചെയ്തു. എല്ലാ ചെയ്ത് കഴിഞ്ഞതിന് ശേഷമാണ് രാത്രി വിളിച്ച് പറയുന്നത് എനിക്ക് നാളെ ചെയ്യാനും മൂഡില്ലെന്ന്.

അങ്ങനെ പറയല്ലെ, എല്ലാവരും ഇവിടെ എത്തിയിട്ടുണ്ടെന്ന്

അങ്ങനെ പറയല്ലെ, എല്ലാവരും ഇവിടെ എത്തിയിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞ് നോക്കിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് തെറിയായിരുന്നു. 'എനിക്ക് സൌകര്യമില്ലെടീ .................... ' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇങ്ങനെയൊന്നും പറയരുതെന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍വെച്ചു. എന്നോട്ട് മാപ്പ് പറയാതെ സിനിമ മുന്നോട്ട് പോവില്ലെന്ന നിലപാട് ഞാന്‍ സ്വീകരിച്ചതോടെ അവസാനം ആ നടന്‍ എന്റെ കാലേല്‍ വന്ന് വീണു. മാപ്പ് പറഞ്ഞതിന് ശേഷം മാത്രമേ ആ സിനിമയുമായി മുന്നോട്ട് പോയിള്ളു. സിനിമയില്‍ നിന്നും ഇത്തരത്തിലുള്ള ഒരുപാട് തിക്താനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും സാന്ദ്രാ തോമസ് വ്യക്തമാക്കുന്നു.

അതേസമയം ഇപ്പോള്‍ നമ്മള്‍ ഡീല്‍ ചെയ്യുമ്പോള്‍ വളരെ

അതേസമയം ഇപ്പോള്‍ നമ്മള്‍ ഡീല്‍ ചെയ്യുമ്പോള്‍ വളരെ കെയർഫുള്ളായി ഇടപെടേണ്ടത് പെണ്ണുങ്ങളുടെ അടുത്താണെന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്. ഒരു കഥ പറയാന്‍ ഒരു പെണ്‍കുട്ടി വന്നാല്‍ നമ്മള്‍ റിസപ്ഷനില്‍ ഇരിക്കാന്‍ പറയും. അവിടെ ചെന്നാണ് കഥ കേള്‍ക്കുക. ചുറ്റിനും സിസിടിവി ഒക്കെയുണ്ടല്ലോ. നേരെ മറിച്ച് റുമിലേക്ക് വന്ന് കഥ പറയുകയും എനിക്ക് ഇഷ്ടമായില്ലെന്ന് പറയുകയും ചെയ്താല്‍ നേരെ ചെന്ന് പൊലീസ് സ്റ്റേഷനില്‍ ചെന്ന് ഞാന്‍ കയറി പിടിച്ചു എന്ന പരാതി വല്ലതും കൊടുത്താല്‍ നാണവും മാനവും പണവുമൊക്കെ പോവുമെന്നും മണിയന്‍ പിള്ള പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+