Get Updates
Get notified of breaking news, exclusive insights, and must-see stories!

'നിങ്ങള്‍ ഉദ്ദേശിക്കുന്ന പെണ്ണല്ല ഞാൻ, കുറേ ദിവസമായി മസാല പരിപാടി', വിനുവിനെ എയറിലാക്കി അനിത പുല്ലായിൽ

ഏഷ്യാനെറ്റ് ന്യൂസിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വിനു വി ജോണിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം. ഏഷ്യാനെറ്റ് ന്യസിലെ പ്രതിദിന പ്രൈം ടൈം ചര്‍ച്ചാ പരിപാടിയായ ന്യൂസ് അവറിന്റെ അവതാരകനാണ് വിനു വി ജോണ്‍. പുരാവസ്തു തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ടായിരുന്നു കഴിഞ്ഞ ദിവസത്തെ ന്യൂസ് അവര്‍ ചര്‍ച്ച.

മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ മോന്‍സണ്‍ മാവുങ്കലിന് പരിചയപ്പെടുത്തിയ പ്രവാസി വനിത ആയ അനിത പുല്ലായില്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ഇവരോട് വിനു ഉന്നയിച്ച ചില ചോദ്യങ്ങളാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി തുറന്നിരിക്കുന്നത്. വിനു വി ജോണിനോട് അനിത പുല്ലായില്‍ പൊട്ടിത്തെറിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

1

ന്യൂസ് അവർ ചർച്ചയിലെ വൈറലായ ഭാഗങ്ങൾ ഇങ്ങനെ: '' കേരളത്തിന്റെ പോലീസ് മേധാവിയെ നിരന്തരം കാണുകയും കേസുകളില്‍ ഇടപെടുകയും ചെയ്യുന്നു. കേരളത്തില്‍ തട്ടിപ്പിന്റെ പ്രതിരൂപമായി നില്‍ക്കുന്ന ഒരു മനുഷ്യനുമായി പോലീസ് മേധാവിയെ ബന്ധപ്പെടുത്തുന്നു. നിങ്ങള്‍ ഇടനിലക്കാരിയാണോ എന്നും നിങ്ങള്‍ ആര്‍ക്ക് വേണ്ടിയാണ് ഈ പണി ചെയ്യുന്നത്'' എന്നാണ് അനിത പുല്ലായിലിനോട് വിനു വി ജോൺ ചോദിച്ചത്. മോന്‍സണ്‍ മാവുങ്കല്‍ എന്ന തട്ടിപ്പുകാരന്റെ കൂട്ടാളിയാണോ അനിത പുല്ലായില്‍ എന്നും വിനു വി ജോണ്‍ ചോദിച്ചു.

പച്ചപനംതത്തയായി സാരിയിൽ അനുമോൾ കാർത്തു... വൈറൽ ചിത്രങ്ങൾ

2

ഇതോടെയാണ് അനിത പുല്ലായില്‍ പൊട്ടിത്തെറിച്ചത്. ഇമോഷന്റെ പുറത്ത് പല ചോദ്യങ്ങളും ചോദിക്കാമെന്നും ഇമോഷന്റെ പുറത്ത് തനിക്ക് അതിന് മറുപടി പറയുകയും ചെയ്യാം. തനിക്ക് അത്തരത്തില്‍ ദാസ്യപ്പണി ചെയ്യേണ്ട കാര്യമില്ല. താന്‍ ഒരു ബിസിനസ്സുകാരിയല്ല. ഇത്തരം കാര്യങ്ങളിലേക്ക് ഒരാളേയും ഇടപെടുത്തേണ്ട ആവശ്യമില്ലെന്ന് അനിത പറഞ്ഞു.

3

നിങ്ങള്‍ ഒരു ഭൂലോക തട്ടിപ്പുകാരനെ ആണ് പോലീസ് മേധാവിക്ക് പരിചയപ്പെടുത്തിയത് എന്നും നിങ്ങള്‍ അയാളുടെ വീട്ടിലെ നിത്യസന്ദര്‍ശക ആയിരുന്നുവെന്നും വിനു വി ജോണ്‍ പറഞ്ഞു. പോലീസ് മേധാവിയും തട്ടിപ്പുകാരനും തമ്മിലുളള പാലം നിങ്ങള്‍ ആയിരുന്നുവെന്നും വിനു പറഞ്ഞു. ഇറ്റലിയില്‍ ഇരുന്ന് കൊണ്ട് നിങ്ങള്‍ ലോക്‌നാഥ് ബെഹ്‌റയുമായി നടത്തുന്ന ഇടപാടുകള്‍ എന്താണ് എന്ന് അനിത പുല്ലായിലിനോട് വിനു ചോദിച്ചു.

4

ഇത്തരം വിഡ്ഢിത്തരങ്ങള്‍ ചോദിക്കുമ്പോള്‍ ഒരു പക്ഷേ താന്‍ വല്ലതും പറഞ്ഞ് അത് മാധ്യമങ്ങളില്‍ വരുമെന്ന് അനിത മറുപടി നല്‍കി. തന്റെ കണ്‍ട്രോള്‍ പോകുന്ന ചോദ്യങ്ങളാണ് വിനു ചോദിക്കുന്നതൊക്കെ. മോന്‍സണ്‍ ഒരു ഫ്രോഡാണ് എന്നുളള കാര്യം എന്തുകൊണ്ട് താന്‍ തന്നെ മറ്റുളളവരെ അറിയിക്കണം. മോന്‍സണും നിങ്ങളുമായി തെറ്റിയത് കൊണ്ടാണത് എന്ന് വിനു പറഞ്ഞു. താന്‍ ഇന്നുവരെ മോന്‍സണുമായി തെറ്റിയിട്ടില്ലെന്ന് അനിത മറുപടി നല്‍കി.

5

നിങ്ങളും മോന്‍സണുമായി നല്ല ബന്ധത്തില്‍ ആയിരുന്നപ്പോള്‍ ലോക്‌നാഥ് ബെഹ്‌റ മോന്‍സണിന്റെ ഇഷ്ടക്കാരന്‍ ആയിരുന്നുവെന്നും നിങ്ങള്‍ തെറ്റിയപ്പോള്‍ ബെഹ്‌റ മോന്‍സണിന്റെ ശത്രു ആയെന്നും വിനു വി ജോണ്‍ പറഞ്ഞു.. എന്ത് വിണ്ഡിത്തങ്ങളാണ് പറയുന്നത് എന്ന് അനിത പുല്ലായില്‍ തിരിച്ചടിച്ചു. മുന്നിലിരിക്കുന്ന മൈക്കിന്റെ ബലത്തില്‍ എന്ത് തോന്നിയവാസവും പറയാം എന്ന് ധരിക്കരുത്. അതിനുളള ആളല്ല താന്‍.

6

നിങ്ങള്‍ ലോക്‌നാഥ് ബെഹ്‌റയും മോന്‍സണും തമ്മിലുളള പാലമാണ് എന്നാണ് താന്‍ പറഞ്ഞതെന്ന് വിനു വിശദീകരിച്ചു. അങ്ങനെ എങ്കില്‍ എന്തുകൊണ്‍ മോന്‍സണുമായി രമേശ് ചെന്നിത്തല 25 കോടിയുടെ ബിസിനസ്സ് തുടങ്ങിയത് നിര്‍ത്തി എന്നും മോന്‍സണെ നന്നായി അറിയാവുന്ന ആളാണ് ചെന്നിത്തല എന്നും അനിത പറഞ്ഞു. മോന്‍സണ്‍ ഫ്രോഡാണെന്ന് എന്തുകൊണ്ട് രമേശ് ചെന്നിത്തല പറഞ്ഞില്ലെന്നും അനിത ചോദിച്ചു.

7

ഒരു സ്ത്രീ വന്ന് ഇത്തരം കാര്യങ്ങള്‍ തുറന്ന് പറയുമ്പോള്‍ മസാല കഥകളിലേക്ക് പോകുന്ന നിങ്ങളെ പോലുളള ആളുകളിലുളള വിശ്വാസം ഇല്ലായ്മ കാരണമാണ് ഒരാളും ഇത്തരം കാര്യങ്ങള്‍ തുറന്ന് പറയാത്തത് എന്ന് അനിത പുല്ലായില്‍ തുറന്നടിച്ചു. നിങ്ങള്‍ ഉദ്ദേശിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയണമെങ്കില്‍ താന്‍ അത്തരമൊരു സ്ത്രീ ആയിരിക്കണം. താന്‍ എന്തിന് ഡിജിപി ഓഫീസില്‍ പോയി പേഴ്‌സണല്‍ കാര്യങ്ങള്‍ സംസാരിക്കണം, തനിക്ക് വേറെ സ്ഥലങ്ങളില്ലേ എന്നും അനിത ചോദിച്ചു.

8

സിപിഎം ആണോ അതോ ബെഹ്‌റ ആണോ നിങ്ങളുടെ പ്രശ്‌നം അ്ത് പറയൂ എന്ന് അനിത പുല്ലായില്‍ അവതാരകനോട് പൊട്ടിത്തെറിച്ചു. കുറേ ദിവസങ്ങളായി നിങ്ങള്‍ എല്ലാവരും കൂടി മസാല പരിപാടികളിലേക്ക് പോകുന്നു. ഒരു സ്ത്രീയെ തേജോവധം ചെയ്യാന്‍ നിങ്ങള്‍ക്ക് എന്ത് അധികാരമാണ് ഉളളത്. ബെഹ്‌റയ്ക്ക് കൂട്ട് കച്ചവടം ചെയ്യുകയാണോ എന്ന് ചോദിച്ചത് നിങ്ങളുടെ മാന്യത ഇല്ലായ്മയാണ്. എത്ര അന്തസ്സ് ഇല്ലായ്മ ആണ് അതെന്നും അനിത പുല്ലായില്‍ പൊട്ടിത്തെറിച്ചു.

9

ഇത്തരം പരിപാടികള്‍ക്ക് ഇനി തന്നെ വിളിക്കരുതെന്നും നിങ്ങള്‍ ഉദ്ദേശിക്കുന്ന പെണ്ണല്ല താനെന്നും അനിത പുല്ലായില്‍ തുറന്നടിച്ചു. ഇതോടെ വിനു വി ജോണ്‍ ഇടവേളയിലേക്ക് പോവുകയായിരുന്നു. ന്യൂസ് അവര്‍ ചര്‍ച്ചയിലെ ഈ ഭാഗം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മാത്രമല്ല ചർച്ചയിൽ പങ്കെടുത്ത റോയ് മാത്യു 24 ന്യൂസ് ചാനലിലെ സഹിൻ ആന്റണിയുടെ കുടുംബത്തെ അപമാനിച്ചതിലും വലിയ പ്രതിഷേധം ഉയരുന്നു. പ്രമുഖരടക്കം നിരവധി പേരാണ് വിനു വി ജോണിനെയും റോയ് മാത്യുവിനേയും രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുന്നത്.

10

മാധ്യമപ്രവർത്തക സുനിത ദേവദാസിന്റെ കുറിപ്പ് വായിക്കാം: '' ഏഷ്യാനെറ്റ് ചാനൽ ചർച്ചയിൽ റോയ് മാത്യു സഹിൻ ആന്റണിയുടെ കുഞ്ഞിന്റെ പിതൃത്വം ചോദ്യം ചെയ്യുന്നത് കണ്ട് ഞെട്ടിപ്പോയി. മാതൃക മാധ്യമപ്രവർത്തനം എന്നും പറഞ്ഞു കൊണ്ട് വിനു വി ജോണും റോയ് മാത്യുവുമൊക്കെ കൂടിയിരുന്നു പരദൂഷണം പറയുന്നത് എല്ലാ അതിരുകളും ലംഘിച്ചിരിക്കുകയാണ്. ആ സ്റ്റേറ്റ്മെന്റ് പിൻവലിച്ചു റോയ് മാത്യവും ചാനലും മാപ്പ് പറയണം. എല്ലാ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും അമ്മമാർക്കും വേണ്ടി കേരളം ഇത് ആവശ്യപ്പെടണം

ഇവിടെ സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ, അന്തസോടെ ജീവിക്കാൻ കഴിയണം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+