Get Updates
Get notified of breaking news, exclusive insights, and must-see stories!

'സിനിമ ചെയ്താൽ ഞാൻ തേക്കുമെന്ന് റോബിനോട് പറഞ്ഞു,എല്ലാം പൊളിഞ്ഞത് അപ്പോൾ'; ശാലു പേയാടിനെതിരെ ആരതി പൊടി

അടുത്തിടെയാണ് സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫറായ ശാലു പേയാട് ബിഗ് ബോസ് താരമായ റോബിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർത്തി രംഗത്ത് വന്നത്. റോബിന്‍റെ പല വാദങ്ങളും പൊളിച്ച വെളിപ്പെടുത്തലുകളാണ് ശാലു നടത്തിയത്. മാത്രമല്ല ചില സ്ക്രീൻഷോട്ടുകളും ശബ്ദരേഖകളും ശാലു പുറത്തുവിടുകയും ചെയ്തൂ. ഇതിന് പിന്നാലെ ശാലുവിനെതിരെ റോബിന്റെ നവവധുവായ ആരതി പൊടി പോലീസിൽ പരാതി നൽകിയിരുന്നു. ഇപ്പോഴിതാ പരാതി കൊടുക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് തുറന്ന് പറയുകയാണ് ആരതി. യു ടു സി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആരതിയുടെ പ്രതികരണം. വായിക്കാം

'എന്റെ ചില ചാറ്റുകൾ എന്ന രീതിയിൽ ചില കാര്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ആ വ്യക്തിയുടെ പേര് എവിടേയും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നമ്മൾ രണ്ട് പേരും പരിചയപ്പെട്ട സമയത്ത് ബിഗ് ബ്രദർ എന്ന് പറഞ്ഞ് ഞങ്ങൾക്ക് ഇടയിലേക്ക് വന്നയാളുണ്ട്.എന്റെ സേഫ്റ്റിക്ക് വേണ്ടി എന്ന് പറഞ്ഞിട്ട് ഞാൻ പെട്ട് പോകരുത് എന്ന് പറഞ്ഞിട്ട്, എന്നേയും എന്റെ സുഹൃത്തുക്കളേയും തെറ്റിധരിപ്പിച്ചിട്ട് റെക്കോഡ് ചെയ്തിട്ടുണ്ട്.

 robin-

അതേപോലെ തന്നെ റോബിൻ ചേട്ടന് അടുത്ത് പോയി പറഞ്ഞിട്ട് റെക്കോഡ് ചെയ്യിപ്പിച്ച കാര്യങ്ങളും ഉണ്ട്. അതൊക്കെയാണ് ഇപ്പോൾ പുറത്ത് വിട്ട് ഭീഷണിപ്പെടുത്തുന്നത്. പല ഫേക്ക് കാര്യങ്ങളും പറഞ്ഞ് ഞങ്ങളെ പരസ്പരം തെറ്റിധരിപ്പിച്് റെക്കോഡ് ചെയ്തിട്ട് ഒരു വർഷത്തിന് ശേഷമാണ് ഇപ്പോൾ പുറത്ത് വിടുന്നത്.

ഇപ്പോൾ ഞങ്ങളുടെ ഇടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ആർക്കും കഴിയില്ല. കാരണം ഞങ്ങൾ പരസ്പരം മനസിലാക്കി ഒരുപാട് സമയം ചെലവഴിച്ച് നമ്മുടെ നെഗറ്റീവ്സും പോസിറ്റീവ്സും മനസിലാക്കിയാണ് പോകുന്നത്. ഇനി ഞങ്ങളുടെ ജീവിതത്തിൽ മൂന്നാമത് ഒരു വ്യക്തിക്ക് യാതൊരു റോളുമില്ല.

തുടക്ക കാലത്ത് നമ്മൾ രണ്ട് പേരും പരസ്പരം മനസിലാക്കാൻ ശ്രമിച്ച് കൊണ്ടിരിക്കുന്ന സമയമാണത്. ബ്രദർ എന്ന് പറഞ്ഞ് കൂടെ നടക്കുന്ന വ്യക്തിയാണ് നമ്മളോട് ഓരോ കാര്യങ്ങളും പറയുന്നത്. ആരാണെങ്കിലും വിശ്വസിച്ച് പോകും. അതേപോലത്തെ അനുഭവങ്ങൾ നമ്മുക്ക് ഉണ്ടാക്കിപ്പിച്ച് തരുന്നുമുണ്ട്.

എന്നോട് ഓരോന്ന് പറഞ്ഞ് തരുമ്പോ ഞാൻ വിചാരിക്കുന്നത് എനിക്ക് ജനിക്കാതെ പോയ ചേട്ടനാണ് എന്ന് കരുതി ചേട്ടാ എന്ന് വിളിച്ച് പുറകിൽ നടക്കും.അതേസമയം ബിഗ് ബ്രദർ റോബിൻ ചേട്ടന്റെ അടുത്ത് പോയിട്ട് പറയും അവൾ സിനിമ ചെയ്തിട്ടുണ്ടെങ്കിൽ നിന്നെ അവൾ തേക്കുമെന്ന്.

ആള് പറഞ്ഞ് തന്ന കാര്യങ്ങൾ ശരിയാണോയെന്ന് അറിയാൻ വേണ്ടി ഞാൻ പോയപ്പോൾ എന്നെ കുറിച്ച് മോശം പറയുന്നത് ഞാൻ കേട്ടു. അപ്പോഴാണ് മനസിലായത് ഞങ്ങൾ രണ്ട് പേരുടെ അടുത്തും പുള്ളി ഡബിൾ ഗെയിം കളിക്കുകയായിരുന്നുവെന്ന്.

അതിന് ശേഷം ഞങ്ങൾ പരസ്പരം കാര്യങ്ങൾ സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാൻ തീരുമാനിച്ചു. ഞങ്ങളുടെ എൻഗേജ്മെന്റ് കഴിഞ്ഞു, നമ്മുടെ കാര്യങ്ങളുമായി മുന്നോട്ട് പോകുമ്പോളാണ് പണ്ട് നടന്ന കാര്യങ്ങൾ പറഞ്ഞ് വന്നിട്ട് അടുത്ത ബിഗ് ബോസ് സീസൺ ഇറങ്ങുന്ന കറക്ട് സമയത്ത് വന്നിട്ട് ഒടുക്കത്തെ ഡീഗ്രേഡിംഗ്. ഇപ്പോഴും പറയുന്നത് ഞങ്ങൾ പറയുന്നത് പോലെ നീ ചെയ്തിട്ടില്ലെങ്കിൽ ഞങ്ങൾ വോയിസ് എടുത്തിടുമെന്നാണ്.

ഞാൻ പല കാര്യങ്ങളും തുറന്ന് പറഞ്ഞാൽ ഈ വ്യക്തിക്ക് പുറത്തേക്ക് പോലും ഇറങ്ങാൻ കഴിയില്ല. എന്റെ കൈയ്യിൽ തെളിവുകൾ ഉള്ളത് കൊണ്ടാണ് രാമൻപിള്ള വക്കീൽ സാറിന്റെ അസിസ്റ്റന്റ് ആയിട്ടുള്ള വക്കീലിനെ കണ്ടിട്ട് തെളിവുകൾ കൈമാറിയത്.

ഞങ്ങൾക്കെതിരായ ഓരോ കാര്യങ്ങളും ലീഗൽ എവിഡൻസായി ഞങ്ങൾ ശേഖരിച്ച് വെയ്ക്കുകയാണ്. ഇനി അവർ എന്തിട്ടാലും ഞങ്ങൾക്ക് അതൊക്കെ ശക്തമായ എവിഡൻസാണ്. കേസ് കുറച്ച് കൂടി സ്ട്രോങ്ങാകും, അവരിടുന്നതൊക്കെ ഞങ്ങൾക്ക് പോസിറ്റീവ് ആവുകയേ ഉള്ളൂ.

ഞങ്ങൾ ഈ വിഷയത്തിലൊന്നും പ്രതികരിക്കാതിരിക്കുന്നത് ഞങ്ങൾ നിയമപരമായി പോയത് കൊണ്ടാണ്. മാത്രമല്ല വ്യക്തിപരമായ കാര്യങ്ങൾ കൂടിയാണ്. കമ്മീഷ്ണർ ഓഫീസ് കയറി ഇറങ്ങി കേസുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത് ഞങ്ങളുടെ ഭാഗത്ത് ശരി ഉള്ളത് കൊണ്ട് തന്നെയാണ്', ആരതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+