മുസ്ലീം യുവാവിനെ വിവാഹം കഴിക്കില്ല, താനിപ്പോൾ വായിക്കുന്നത് ഭഗവത് ഗീത; ഉർഫി ജാവേദ്
ദില്ലി; ബിഗ് ബോസ് ഹിന്ദി പതിപ്പിലൂടെ ആരാധാകരുടെ മനസിൽ ഇടംപിടിച്ച താരമാണ് ഉർഫി ജാവേദ്. പലപ്പോഴും തന്റെ വസ്ത്ര ധാരണ രീതി കൊണ്ടും നിലപാടുകൾകൊണ്ടും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ താരം വലിയ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും മനസ് തുറക്കുകയാണ് താരം. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് ഉർഫിയുടെ പ്രതികരണം. യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിൽ ജനിച്ച ഉർഫി പറയുന്നത് താൻ ഒരിക്കലും ഒരു മുസ്ലീമിനെ വിവാഹം കഴിക്കില്ലെന്നാണ്. അവരുടെ വാക്കുകളിലേക്ക്
മിനി കൂപ്പറിൽ പറന്ന് ദിലീപും കാവ്യയും മഹാലക്ഷ്മിയും... മീനാക്ഷി എവിടെ?

തന്റെ നിലപാടുകളുടേയും വസ്ത്രധാരണ രീതിയുടേയും പേരിൽ പലപ്പോഴും കടുത്ത വിദ്വേഷ കമന്റുകൾ ലഭിക്കാറുണ്ട്. ഒരുപക്ഷേ തനിക്ക് മോഡലിംഗ് മേഖലയിൽ ഗോഡ്ഫാദർമാർ ഇല്ലാത്തതിനാലാവാം അത്. അതിനെല്ലാം അപ്പുറം താനൊരു മുസ്ലീം പെൺകുട്ടി ആയത് കൊണ്ടും, ഉർഫി പറയുന്നു.

ഞാനൊരു മുസ്ലീം പെൺകുട്ടിയാണ്. എനിക്ക് ലഭിക്കുന്ന വിദ്വേഷ കമന്റുകളിൽ ഭൂരിഭാഗവും മുസ്ലീം സമുദായാംഗങ്ങളിൽ നിന്നാണ്. ഞാൻ ഇസ്‌ലാമിന്റെ പ്രതിച്ഛായ തകർക്കുകയാണെന്നാണ് അവർ പറയുന്നത്. മുസ്ലീം പുരുഷന്മാർ അവരുടെ സ്ത്രീകൾ ഒരു പ്രത്യേക രീതിയിൽ പെരുമാറണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ട് തന്നെ അവർ എന്നെ വെറുക്കുന്നു.

സമൂഹത്തിലെ എല്ലാ സ്ത്രീകളെയും നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവരാണവർ. ഇക്കാരണങ്ങൾ എല്ലാം കൊണ്ട് തന്നെ ഞാൻ ഇസ്ലാമിൽ വിശ്വസിക്കുന്നില്ല. അവർ എന്നെ ട്രോളാൻ കാരണം അവരുടെ മതത്തിന് അനുസരിച്ച് അവർ പ്രതീക്ഷിക്കുന്ന രീതിയിൽ ഞാൻ പെരുമാറാത്തതാണ്, ഉർഫി പറഞ്ഞു.

താൻ ഒരിക്കലും ഒരു മുസ്ലീം യുവാവിനെ വിവാഹം കഴിക്കില്ലെന്നും ഉർഫി പറഞ്ഞു. ഞാൻ ഇസ്ലാമിൽ വിശ്വസിക്കുന്നില്ല, ഒരു മതത്തിലും വിശ്വസിക്കുന്നില്ല. അതുകൊണ്ട് തന്നെ താൻ ആരെ പ്രണയിക്കുന്നുവെന്നത് പ്രസക്തിയുള്ള കാര്യമല്ല. നമുക്ക് ഇഷ്ടമുള്ളവരെ വിവാഹം കഴിക്കാൻ നമ്മുക്ക് സാധിക്കണം,ഉർഫി വ്യക്തമാക്കി. മതം ഒരിക്കലും അടിച്ചേൽപ്പിക്കരുതെന്നും ഉർഫി പറഞ്ഞു.

ഏത് മതമാണ് പിന്തുടരേണ്ടതെന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ടായിരിക്കണം. അത് താൻ തന്റെ വീട്ടിൽ നിന്നും പഠിച്ചതാണ്.എന്റെ അച്ഛൻ വളരെ യാഥാസ്ഥിതികനായിരുന്നു. എനിക്ക് 17 വയസ്സുള്ളപ്പോൾ അദ്ദേഹം അമ്മയേയും ഞങ്ങൾ മക്കളേയും ഉപേക്ഷിച്ച് പോയി. എന്റെ അമ്മ മതവിശ്വാസിയായ സ്ത്രീയാണ്. അവർ ഒരിക്കലും അവരുടെ മതം ഞങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ചിട്ടില്ലെന്നും ഉർഫി പറയുന്നു.

എന്റെ സഹോദരങ്ങൾ ഇസ്‌ലാം പിന്തുടരുന്നു, എന്നാൽ താൻ അതിൽ വിശ്വസിക്കുന്നില്ല. എന്ന് വെച്ച് സഹോദരങ്ങളും എന്നെ മതവിശ്വാസം പിന്തുടരാൻ നിർബന്ധിക്കാറില്ല. വിശ്വാസം ഒരിക്കലും നിർബന്ധിച്ച് ഉണ്ടാക്കേണ്ടതല്ല. നിങ്ങളുടെ ഭാര്യയുടെയും കുട്ടികളുടെയും മേൽ നിങ്ങളുടെ മതം അടിച്ചേൽപ്പിക്കാൻ നിങ്ങൾക്ക് കഴിയില്ല. മതവും വിശ്വാസവുമെല്ലാം ഹൃദയത്തിൽ നിന്നാണ് വരേണ്ടത്. അല്ലാത്ത പക്ഷം അള്ളാഹുവിനും സന്തോഷം ഉണ്ടാകില്ല, നിങ്ങൾക്കും സന്തോഷിക്കാൻ സാധിക്കില്ല.

ഇപ്പോൾ ഞാൻ ഭഗവത് ഗീത വായിച്ച് കൊണ്ടിരിക്കിക്കുകയാണ്. എനിക്ക് ഹിന്ദു മതത്തെ കുറിച്ച് കൂടുതൽ അറിയേണ്ടതുണ്ട്. മതത്തിന്റെ ലോജിക്കൽ വശത്തേ കുറിച്ചറിയാനാണ് തനിക്ക് താത്പര്യം. ഞാൻ തീവ്ര നിലപാടുകളെ വെറുക്കുന്ന ആളാണ്. അതുകൊണ്ട് തന്റെ ആ വിശുദ്ധ ഗ്രന്ഥത്തിലെ നല്ല ഭാഗത്തെ വേർതിരിച്ചെടുക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്, ഉർഫി പറഞ്ഞു.