കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അന്ന് എനിക്ക് വേണ്ടി ബിഗ് ബോസ് ഷോ സംഘാടകരോട് കലഹിച്ചത് നിങ്ങൾ കല്ലെറിയുന്ന സാബുമോനാണ്';അഞ്ജലി

Google Oneindia Malayalam News

കൊച്ചി; ബിഗ് ബോസ് സീസൺ 1 വിജയി കൂടിയായ നടൻ സാബുവിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ ട്രാൻസ്ജെന്റർ സമൂഹം രംഗത്തെത്തിയിരുന്നു. ക്ലബ് ഹൗസിലൂടെ താരം ട്രാൻസ്ഫോബിക് പരാമർശം നടത്തിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ശിഖണ്ഡി എന്ന പദം ഉപയോഗിക്കുന്നത് ഒരു കുറ്റകൃത്യം ആണോ, ട്രാന്‍സ് വുമണ്‍ ഒരു സ്ത്രീയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? തുടങ്ങിയ തലക്കെട്ടുകളില്‍ സാബുമോന്‍ ആരംഭിച്ച ചർച്ചകളായിരുന്നു വിവാദങ്ങൾക്ക് കാരണമായത്.

ട്രാൻസ്ജെന്റർ ആക്ടിവിസ്റ്റ് ശീതൾ ശ്യാം ഉൾപ്പെടെയുള്ളവർ വിഷയത്തിൽ സാബുവിനെതിരെ രംഗത്തെത്തിയിരുന്നു. അതേസമയം പ്രതിഷേധം പുകയുന്നതിനിടെ സാബുവിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടിയും മുൻ ബിഗ് ബോസ് താരം കൂടിയായിരുന്ന അഞ്ജലി അമീർ. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം.

പ്രൊഫസറും പിള്ളേരും തിരിച്ചെത്തുന്നു. മണി ഹീസ്റ്റ് അഞ്ചാം സീസണിന്റെ ട്രെയ്‌ലര്‍ പുറത്ത്‌

1

ബിഗ് ബോസിൽ പങ്കെടുത്ത കാലത്തെ അനുഭവമാണ് അഞ്ജലി ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. അന്ന് താൻ ഗുരുതരമായ ആരോഗ്യ പ്രശ്നത്തിലൂടെ ഞാൻ കടന്ന് പോയിരുന്നു. ഷോയിൽ വെച്ചുണ്ടായ അസ്ഥി നുറുങ്ങുന്ന വേദനയിൽ തന്നെ സഹായിക്കാൻ ആദ്യം എത്തിയത് സാബുമോൻ ആയിരുന്നുവെന്ന് അഞ്ജലി പറയുന്നു.. 'ജെൻഡർ അഫിർമേറ്റീവ് സർജറിയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളുടെ തുടർച്ചയായി ഉണ്ടായ മൂത്രതടസ്സം സൃഷ്ടിക്കുന്ന പ്രാണൻ ശരീരത്തിൽ നിന്ന് വിട്ടുമാറുന്നത് പോലെയുള്ള വേദനയെ കുറിച്ച് ഓർക്കുമ്പോൾ ഇന്നുമെൻ്റെ അടിവയറ്റിൽ വേദന ഘനം വെച്ചുയരും. എന്നെ പോലുള്ള വ്യക്തിത്വങ്ങൾ സമൂഹത്തിൽ നേരിടുന്ന അപമാനക്കൾക്കെതിരെയുള്ള പോരാട്ടമായാണ് ഞാൻ ബിഗ്ബോസിൽ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നത്. നിങ്ങൾ കാലങ്ങളായി അപരവത്ക്കരണം നടത്തി ഒറ്റപ്പെടുത്തി തെറി പറഞ്ഞ് ഓടിക്കുന്ന ഞങ്ങൾ മനുഷ്യരാണെന്ന് നിങ്ങളെ ബോധിപ്പിക്കാൻ, ഞങ്ങളെ നിങ്ങൾക്ക് മനസ്സിക്കി തരേണ്ട ബാധ്യതയും പേറി, അനേകം കാലം ജീവിക്കാൻ പ്രചോദനം തരുന്ന ഊർജം തേടിയാണ് ഞാൻ ആ ഷോയിൽ പങ്കെടുത്തത്', അഞ്ജലി പറഞ്ഞു.

Also Read: 1.80 രൂപ ദിവസവും മാറ്റി വയ്ക്കാം 36,000 രൂപ വരെ പെന്‍ഷനായി നേടാം; അറിയാം സര്‍ക്കാറിന്റെ ഈ പെന്‍ഷന്‍ പദ്ധതിയെ

2

ബിഗ് ബോസ് സീസൺ 4 അവതാരകൻ;സൂചന നൽകിയ മോഹൻലാൽ.. അടുത്ത ഷോയിൽ ഈ 3 കൂട്ടർ വേണ്ടെന്ന് പ്രേക്ഷക

'പക്ഷെ, എൻ്റെ അരോഗ്യം അനുവദിക്കാത്തതിനാൽ എനിക്ക് ഷോ ഉപേക്ഷിക്കേണ്ടതായി വന്നു. ഷോയിൽ വെച്ചുണ്ടായ അസ്ഥി നുറുങ്ങുന്ന വേദനയിൽ എന്നെ സഹായിക്കാൻ ആദ്യം എത്തിയത് സാബുമോനാണ്. സമൂഹത്തിലെ വിവിധ മേഖലയിൽ മികവ് തെളിയിച്ചിട്ടുള്ള വ്യക്തിത്വങ്ങളിൽ എൻ്റെ വേദനയറിഞ്ഞ് എനിക്ക് ഡോക്ടറിൻ്റെ സേവനം വേഗത്തിൽ ഉറപ്പ് വരുത്താൻ ബിഗ്ബോസ് ഷോയുടെ സംഘാടകരോട് കലഹിച്ചത് നിങ്ങൾ ഇടതടവില്ലാതെ കല്ലെറിയുന്ന സാബുമോനാണ്, അവർ പറയുന്നു.

3

ട്രാൻസ്ഫോബിയ ആരോപിച്ച് നിങ്ങൾ ക്രൂശിക്കുന്ന സാബു ചേട്ടനിൽ ഞാൻ ഇതുവരെയും വെറുപ്പ് കണ്ടിട്ടില്ലെന്നും വിവാദങ്ങൾക്ക് അഞ്ജലി മറുപടി നൽകുന്നു. 'വേദനയിൽ പുളയുന്ന എന്നെ ആശ്വസിപ്പിക്കാൻ ചേർത്ത് പിടിച്ച സാബു ചേട്ടൻ്റെ സ്നേഹത്തിൽ ഇന്നുവരെയും ആത്മാർത്ഥമല്ലാതെയൊന്നും ഉണ്ടായിട്ടില്ല, അഞ്ജി വ്യക്തമാക്കി.

Also Read: 10 വര്‍ഷത്തില്‍ നേടാം 2.5 കോടി ; എസ്‌ഐപിയില്‍ ഈ തുക നിക്ഷേപിക്കൂ

4

ലോക്ക്ഡൗൺ കാലത്ത് സാബു നൽകിയ പിന്തുണയെ കുറിച്ചും അഞ്ജലി വ്യക്തമാക്കുന്നുണ്ട്. 'ഇക്കഴിഞ്ഞ ലോക്ഡൗൺ കാലത്ത്, എന്നോട് "എന്താ വിശേഷം, വർക്കുകൾ നടക്കുന്നുണ്ടോന്ന്" ആത്മാർത്ഥമായി ചോദിക്കുന്ന, സഹായം വാഗ്ദാനം ചെയ്യുന്ന മനുഷ്യരിൽ ഒരാൾ ട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റുകൾ വെറുക്കുന്ന സാബു ചേട്ടനാണെ്' ,അവർ പറഞ്ഞു. ' എൻ്റെ പ്രശ്നനങ്ങൾ കേൾക്കുന്ന, അതിന് പരിഹാരങ്ങൾ നിർദ്ദേശിക്കാൻ സമയം നീക്കിവെയ്ക്കുന്ന മനുഷ്യനെ എന്നെ ഉൾപ്പെടുത്തേണ്ട സമൂഹം ക്രൂശിക്കുന്നത് കണ്ടിരിക്കാൻ കഴിയുന്നില്ലെന്നും അഞ്ജലി വ്യക്തമാക്കുന്നു.

5

വ്യക്തികളുടെ പ്രശ്നങ്ങളെ ഒരു സമൂഹത്തിൻ്റെ പ്രശ്നമാക്കി ഒരു മനുഷ്യനെ സമൂഹമധ്യത്തിൽ കല്ലെറിയാൻ ഇട്ട് കൊടുക്കുന്നത് ട്രാൻസ് സമൂഹത്തിൻ്റെ രാഷ്ട്രീയമല്ലെന്നും അഞ്ജലി പറയുന്നു. നിരവധി മനുഷ്യരുടെ സ്വകാര്യ ആവശ്യകൾക്കായി ആൾക്കൂട്ട ആക്രമണങ്ങൾക്ക് വിധേയരായി ഉണങ്ങാത്ത മുറിവുകളുമായി ജീവിക്കുന്ന കമ്യൂണിറ്റിയിൽ തുടരേണ്ട പ്രാക്ടിസല്ലയിത്. ഒറ്റപ്പെടുത്തലിൻ്റെ വൈലൻസ് ട്രാൻസ് സമൂഹത്തിൻ്റെ രാഷ്ട്രിയ മല്ലെന്നും അഞ്ജലി ആവർത്തിച്ചു.

6

മൊബ് ലിഞ്ചിംഗിനെതിരെ ശബ്ദമുയർത്തി അതിജീവിക്കാൻ വിധിക്കപ്പെട്ടവരുടെ രാഷ്ട്രീയമല്ലയത്. ആവർത്തിച്ച് പറയട്ടെ, സാബുമോൻ ട്രാൻസ് ഫോബിക്കാണെന്ന് ആരോപിക്കുമ്പോൾ എന്നെ നിങ്ങൾ കേൾക്കാതിരിക്കൽ നിങ്ങളുടെ രാഷ്ട്രീയ മുതലെടുപ്പാണ്. ഒറ്റപ്പെടലും ചേരിതിരിച്ചിലും നല്ലോണം അനുഭവിച്ച വ്യെക്തിയാണ് ഞാൻ, പോസ്റ്റിൽ അഞ്ജലി വ്യക്തമാക്കി.

7

അതേസമയം കടുത്ത വിമർശനമാണ് അഞ്ജലിയുടെ പോസ്റ്റിനെതിരെ ഉയരുന്നത്. നിങ്ങളെ വ്യക്തിപരമായി സാബു സഹായിച്ചെന്നത് കൊണ്ട് മറ്റ് ട്രാൻസ്ജൻഡറുകളുടെ ജീവിതത്തിൽ ഉണ്ടാക്കിയിട്ടുള്ള ട്രോമകളെ ഇല്ലാതാക്കുന്നില്ലെന്നായിരുന്നു ഒരാളുടെ പ്രതികരണം. എല്ലാമനുഷ്യരും എല്ലാവരോടും ഒരുപോലെയല്ല... അവൻ നല്ലവനായിരുന്നു എന്ന് ഇരയോട് പറയാൻ കഴിയില്ലല്ലോ. അടുപ്പമുള്ളവർ തെറ്റ് ചെയ്യുമ്പോൾ പറഞ്ഞു മനസ്സിലാക്കുക... അല്ലാതെ ന്യായീകരിക്കരുത്. ട്രാൻസ്‌ഫോബിക് ആയിട്ടുള്ളത് സിസ്ജെൻഡർ മനുഷ്യർ മാത്രമല്ലെന്ന് മനസിലാക്കുന്നുവെന്ന് മറ്റൊരാൾ കുറിച്ചു. സാബുമോൻ എന്ന് പറയുന്ന ആ വ്യകതിയുടെ ദുഷിച്ച വാക്കുകൾ ഒരു ട്രാൻസ്‌വ്യക്തി എന്ന നിലയിൽ ഒരിക്കലും ക്ഷമിക്കാൻ സാധിക്കാത്തതാണ്...അത് കേവലം വ്യക്തി വിരോധം മൂലമാണ് എന്ന് കരുതാൻ സാധിക്കില്ല... അതിലൂടെ അയാളുടെ ദുഷിച്ച രീതികളാണ് പുറത്ത് വന്നതെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

പ്രതിഷേധത്തിന് കാരണം

2014 നല്‍സ ജഡ്ജ്‌മെന്റ് ,ട്രാന്‍സ്‌ജെന്റര്‍പോളിസി 2015, ട്രാന്‍സ്‌റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ആക്റ്റ് നിലനില്‍ക്കെ ട്രാന്‍സ് യുവതികള്‍ പെണ്ണാണോ?ശിഖണ്ഡി എന്ന പദം ഉപയോഗിക്കാമോ? തുടങ്ങിയ ചോദ്യങ്ങളായിരുന്നു ക്ലബ് ഹൗസിലെ വിവാദ ചർച്ചയിൽ സാബുമോൻ ചോദിച്ചത്.വിവാദ പരാമർശങ്ങൾക്കെതിരെ ട്രാൻസ്ജെന്റർ സമൂഹം ഒന്നടങ്കം രംഗത്തെത്തിയിരുന്നു. സാബുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇവർ വ്യക്തമാക്കിയിരുന്നു.

രഞ്ജു രഞ്ജിമാർ പറഞ്ഞത്

അതിനിടെ സാബുവിൽ നിന്ന് വ്യക്തിപരമായി മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കി സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാറും രംഗത്തെത്തിയിരുന്നു. താൻ ഏറ്റവും കൂടുതൽ വെറുക്കുന്ന വ്യക്തിയാണ് സാബുമോനെന്നും രാത്രി കുടിച്ച് വിളിച്ച് സാബു തന്നോട് മോശമായി സംസാരിച്ചിരുന്നുവെന്നും രഞ്ജു ആരോപിച്ചിരുന്നു. ബിഗ് ബോസിൽ സാബുമോൻ വിന്നറാകുന്ന സമയത്ത് താൻ പേളി മാണിയെ പിന്തുണച്ച് കൊണ്ട് പോസ്റ്റടിട്ടതാണ് സാബുവിനെ ചൊടിപ്പിച്ചതെന്നും പിന്നീട് ഷോയിൽ വിജയിച്ച ശേഷമാണ് അയാൾ നാട്ടിലെത്തി കുടിച്ച് ലക്കുകെട്ട് വിളിച്ച് തന്നെ ചീത്തവിളിച്ചതെന്നും ഇതിന്റെ റെക്കോഡ് ഇപ്പോഴും തന്റെ കൈയ്യിൽ ഉണ്ടെന്നും രഞ്ജു രഞ്ജിമാർ വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
ഞാന്‍ മോദിയുടെ ആരാധകനെന്ന് സാബുമോന്‍

English summary
Bigg boss fame Anjali Ameer supports Sabumon, says he supported me during my struggles
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X