പ്രിയദര്‍ശന്‍ സര്‍ വിളിച്ച് കാര്യം പറഞ്ഞപ്പോള്‍ ഞെട്ടി; ഏറ്റവും സന്തോഷിച്ച നിമിഷം: മണിക്കുട്ടന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 3 യില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെ ആരാധകരുടെ എണ്ണത്തിലും പിന്തുണയിലും വലിയ മുന്നേറ്റമുണ്ടാക്കിയ താരമാണ് മണിക്കുട്ടന്‍. സീസണില്‍ ടൈറ്റില്‍ വിന്നറാക്കുന്നതിലും അദ്ദേഹത്തെ സഹായിച്ച പ്രധാനഘടകവും അത് തന്നെയാണ്. ബിഗ് ബോസില്‍ മാത്രമായിരുന്നില്ല പ്രേക്ഷകരുടെ ഈ പിന്തുണ മണിക്കുട്ടന് സഹായകമായത്.

ജീവിതത്തിലെ തന്നെ ഏറ്റവും മികച്ചൊരു മുഹുര്‍ത്തതിന് ഇടയാക്കിയതും പ്രേക്ഷകരുടെ ഈ സ്നേഹവും പിന്തുണയാണെന്ന് റേഡിയോ മാംഗോയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലും അദ്ദേഹം വ്യക്തമാക്കുന്നത്. അഭിമുഖത്തിലെ മണിക്കുട്ടന്റെ വാക്കുകളിലൂടെ..

ബിഗ് ബോസ് റിയാലിറ്റി ഷോ

ബിഗ് ബോസ് റിയാലിറ്റി ഷോ കഴിഞ്ഞതിന് ശേഷമായിരുന്നു നവരസയുടെ ട്രെിയിലര്‍ പുറത്ത് വരുന്നത്. പക്ഷെ അതിന്റെ ഷൂട്ടിങ് ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ റിയാലിറ്റി ഷോയ്ക്ക് മുന്‍പ് കഴിഞ്ഞിരുന്നു. കോവിഡ് സാഹചര്യത്തില്‍ ബുദ്ധിമുട്ടിലായ തമിഴ് സിനിമാ ലോകത്തെ സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ സഹായിക്കാന്‍ വേണ്ടി മണിരത്നം സാറും നെറ്റ്ഫ്ലിക്സും കൂടി ചേര്‍ന്നിട്ടുള്ള ഒരു പ്രോജക്ടായിരുന്നു നവരസ. സൂര്യ, വിജയ് സേതുപതി, പ്രകാശ് രാജ്, രേവതി, പാര്‍വതി തിരുവോത്ത് തുടങ്ങിയവരുടെ ഒക്കെ ചിത്രങ്ങള്‍ ഉണ്ടായിരുന്നു നവരസയില്‍.

പ്രിയപ്പെട്ടവരോടൊപ്പമുള്ള സന്തോഷ നിമിഷങ്ങള്‍: പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി ശ്രുതി ലക്ഷ്മി

നവരസ

അങ്ങനെയുള്ള പ്രധാന താരങ്ങള്‍ വരുമ്പോള്‍ ട്രെയിലറില്‍ എന്റെ ഭാഗം വരണമെന്നില്ല. അതുകൊണ്ട് തന്നെ ഞാന്‍ അത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ എന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ അത് പ്രതീക്ഷിച്ചിരുന്നു. എന്നെ കാണാതായപ്പോള്‍ അവര്‍ 'എവിടെ ഞങ്ങളുടെ എംകെ' എന്ന് യൂട്യൂബില്‍ ട്രെയിലറിന്റെ ഇന്‍ബോക്സില്‍ പോയി ചോദിക്കുകയായിരുന്നു. അങ്ങനെയാണ് മണിരത്നം എന്നെ കുറിച്ച് ചോദിക്കുന്നത്. അപ്പോള്‍ തന്നെ പ്രിയദര്‍ശന്‍ എന്നെ വിളിച്ച് കാര്യം പറഞ്ഞുവെന്നും മണിക്കുട്ടന്‍ പറയുന്നു.

മണിരത്നം

അതുകേട്ടപ്പോള്‍ വലിയ സന്തോഷം തോന്നി. നമ്മളൊക്കെ സിനിമയെ സ്നേഹിച്ച് തുടങ്ങുന്ന കാലം മുതല്‍ കാണുന്നതാണ് മണിരത്നം ചിത്രങ്ങള്‍. അങ്ങനെപോലുള്ള ഒരു ലെജന്‍ഡ് നമ്മളെയൊക്കെ അന്വേഷിച്ചു എന്ന് കേട്ടപ്പോള്‍ വലിയ സന്തോഷം തോന്നി. എന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരോടാണ് അതിന് ഞാന്‍ നന്ദി പറയേണ്ടത്. പ്രിയദര്‍ശന്‍ സാറും ഞാനും തമ്മിലുള്ള ബന്ധം തുടങ്ങുന്നത് സെലിബ്രറ്റി ക്രിക്കറ്റ് ലീഗ് മുതലാണ്. ഏഴ് വര്‍ഷമായി ആ ബന്ധം തുടരുന്നു.

പ്രിയദര്‍ശന്‍

പ്രിയദര്‍ശന്‍ സാറിനെ പോലുള്ള ഒരാള്‍ എങ്ങനെ നമ്മളെ നോട്ട് ചെയ്യും എന്ന കാര്യം എനിക്ക് സംശയമായിരുന്നു. അത്രയും തിരക്ക് ഉള്ള വ്യക്തിയാണ് അദ്ദേഹം. ദൈവാനുഗ്രഹം കൊണ്ട് സിസിഎല്‍ പോലുള്ള ഒരു പ്ലാറ്റ് ഫോമില്‍ വരാനും പ്രിയന്‍ സാറിനെ പരിചയപ്പെടാനും സാധിച്ചു. ഗ്രൗണ്ടില്‍ അല്ലാതുള്ള സമയത്തെ നമ്മുടെ ഇടപെടലുകള്‍ സര്‍ നോട്ട് ചെയ്യുമല്ലോ. അങ്ങനെയാണ് നമുക്ക് ഒരു സിനിമ ചെയ്യണമെന്ന് സര്‍ ഇങ്ങോട്ട് പറയുന്നത്.

മോഹന്‍ലാല്‍, ഒപ്പം

ഒപ്പം എന്ന ചിത്രത്തിലായിരുന്നു ആദ്യമായി അവസരം തരുന്നത്. തമിഴില്‍ രണ്ട് സിനിമയും തന്നതും അദ്ദേഹമാണ്. ഒന്ന് നിമിറും ഇപ്പോള്‍ നവരസ. പിന്നെ മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായി മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്.

മണിക്കുട്ടന്‍

തോമസ് ജയിംസ് എന്നതാണ് യഥാര്‍ത്ഥ പേര് എങ്കിലും മണിക്കുട്ടന്‍ എന്ന് അറിയപ്പെടാനാണ് ഇഷ്ടം. സ്കൂളില്‍ ആയാല്‍പ്പോലും എന്റെ അടുത്ത സുഹൃത്തുക്കളൊക്കെ മണിക്കുട്ടന്‍ എന്ന് തന്നെയാണ് വിളിച്ചിരുന്നത്. സീരിയിലില്‍ വന്നപ്പോഴും എല്ലാവരും പറഞ്ഞു ആ പേര് കൊള്ളാം അത് തന്നെ നില്‍ക്കട്ടെ എന്ന് പറഞ്ഞു. പക്ഷെ സിനിമയില്‍ വന്നപ്പോള്‍ പലരും ആ പേര് മാറ്റണം എന്ന് പറഞ്ഞു. ഒരു ഹീറോ ആവാന്‍ ആഗ്രഹിക്കുന്ന ആള്‍ക്ക് ചേര്‍ന്നതല്ല ആ പേര് എന്നായിരുന്നു അവര്‍ പറഞ്ഞത്.

ബിഗ് ബോസില്‍

എന്നാല്‍ മണിക്കുട്ടന്‍ എന്ന പേര് മാറ്റാന്‍ ഞാന്‍ തയ്യാറായില്ല. എനിക്ക് ഈ പേരാണ് ഇഷ്ടം. രക്ഷപ്പെടുകയാണെങ്കില്‍ ആ പേരില്‍ രക്ഷപ്പെട്ടാല്‍ മതിയെന്ന് പറഞ്ഞു. ബിഗ് ബോസില്‍ വന്നപ്പോള്‍ മണിക്കുട്ടന്‍ എന്ന പേരിനെ ആളുകള്‍ ഇഷ്ടപ്പെടുകയും അതിനെ ബ്രാന്‍ഡ് ചെയ് എംകെ എന്നാക്കുകയും ചെയ്തു. അവര്‍ അങ്ങനെ കൂടിയാണ് സ്നേഹം കാണിച്ചത്.

സിനിമ

സിസിഎല്ലില്‍ വരുമ്പോഴും സിനിമയില്‍ കൂടുതല്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. സിനിമയിലെ പല മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒത്തുചേര്‍ന്നാണ് സിസിഎല്‍ എന്ന പ്ലാറ്റ് ഫോം നിലനില്‍ക്കുന്നത്. അവരെ പരിചയപ്പെടാനും ഒപ്പം നന്നായി കളിക്കുകയും ചെയ്താല്‍ പ്രേക്ഷകര്‍ക്ക് ഇടയില്‍ കൂടുതല്‍ പിന്തുണ ലഭിക്കും. ഇതെല്ലാം വഴി സിനിമയിലേക്ക് അവസരങ്ങള്‍ തുറക്കുമെന്ന് പ്രതീക്ഷിച്ചു. എന്നെ സംബന്ധിച്ച് എല്ലാം തന്നെ സിനിമയിലേക്കുള്ള വഴികളായിരുന്നവെന്നും മണിക്കുട്ടന്‍ വ്യക്തമാക്കുന്നു.

ഒടിടി

ബിഗ് ബോസ് റിയാലിറ്റി ഷോയിലേക്ക് വരുന്നത് കോവിഡ് കാലത്ത് കൂടിയാണല്ലോ. അപ്പോഴേക്കും സിനിമകള്‍ കൂടുതലായി ഒടിടിയിലേക്ക് മാറിയിരുന്നു. ഈ സാഹചര്യത്തില്‍ നമ്മളും എങ്ങനെ ഇത്തരം സിനിമകളുടെ ഭാഗമാവും, ഒരു ആക്ടര്‍ എന്ന രീതിയില്‍ മുന്നോട്ട് പോവും എന്നുള്ള ചിന്തകളായിരുന്നു. ആ സമയത്താണ് ഈ റിയാലിറ്റി ഷോയിലേക്ക് എന്നെ വിളിക്കുന്നത്. സിനിമയ്ക്ക് വേണ്ടി ഡാന്‍സും ആക്ഷനും ഒക്കെ പഠിക്കാന്‍ പോയ ആളാണ് ഞാന്‍. ഇതൊക്കെ പെര്‍ഫോമന്‍സ് ചെയ്യാന്‍ പറ്റിയ ഇടമായിട്ടാണ് ബിഗ് ബോസിനെ കുറിച്ച് തോന്നിയത്.

മമാങ്കം, തട്ടത്തിന്‍ മറയത്ത്

എനിക്ക് ദൈവം തന്ന ഒരു മഹാഭാഗ്യം തന്നെയാണ് സിനിമ. നമ്മള്‍ ആത്മാര്‍ത്ഥമായി സ്നേഹിച്ചാല്‍ സിനിമ തന്നെ ഒരുപാട് ഭാഗ്യം കൊണ്ട് വരും. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമയാണെങ്കിലും കറക്ട് ആയിട്ടുള്ള സിനിമയുടെ ഭാഗമാവാന്‍ സാധിച്ചിട്ടുണ്ട്. മമാങ്കം, തട്ടത്തിന്‍ മറയത്ത്, ഒപ്പം, കമ്മാര സംഭവം, മരയ്ക്കാര്‍, നവരസ ഇതൊക്കെ ഉദാഹരണമാണ്. നമ്മള്‍ എപ്പോഴും ഒരുങ്ങിയിരിക്കുക. സിനിമ വരുമ്പോള്‍ ഒരു ആക്ടിങ് വിദ്യാര്‍ത്ഥി എന്ന നിലയില്‍ തന്നെ അത് ഏറ്റവും മികച്ചതാക്കാനുള്ള തയ്യാറെടുപ്പോടെ ഇരിക്കുക എന്നേയുള്ളുവെന്നും അദ്ദേഹം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+