Get Updates
Get notified of breaking news, exclusive insights, and must-see stories!

'നായികയേക്കാള്‍ നിറം കൂടുതല്‍; ജൂനിയർ താരമായ തന്നെ കറുപ്പിച്ച് അഭിനയിപ്പിച്ചു': സൂര്യ ജെ മേനോന്‍

ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലുടെ പ്രശസ്തയായ സൂര്യ ജെ മേനോന്‍. കുട്ടിക്കാലത്തും അഭിനയ രംഗത്തേക്ക് എത്തിയപ്പോഴും ഇത്തരം അനുഭവം തനിക്കുണ്ടായിട്ടുണ്ടെന്നാണ് ഫ്ളവേഴ്സ് ചാനലിലെ ഒരു കോടിയെന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സൂര്യ പറയുന്നത്.

സ്കൂളില്‍ വെച്ച് ചെയ്യാത്ത ഒരു കാര്യത്തിന് തന്നെ കള്ളിയാക്കിയിട്ടുണ്ടെന്ന് പറയുന്ന താരം സിനിമയിലേക്ക് എത്തിയപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചും പരിപാടിയില്‍ മനസ്സ് തുറക്കുന്നുണ്ട്.

സ്കൂളില്‍ ഡാന്‍സ് മത്സരമുള്ള സമയത്ത്

സ്കൂളില്‍ ഡാന്‍സ് മത്സരമുള്ള സമയത്ത് എന്റെ കൂടെയുണ്ടായിരുന്ന ഒരു കുട്ടിയുടെ മാല കണാതെ പോയി. സ്വർണ്ണമല്ല, ഇമിന്റേഷന്‍ മാലയാണ്. ഇളക്കത്താലി എന്ന് പറയും. അവിടെ നോക്കിയിട്ടൊന്നും കണ്ടില്ല. അങ്ങനെ നോക്കുമ്പോള്‍ കൂട്ടത്തില്‍ കുറച്ച് സാമ്പത്തികമായി താഴ്ന്ന് നില്‍ക്കുന്നത് ഞാനാണ്. കൂട്ടത്തിലെ കാശില്ലാവത്തവരായിരിക്കും മോഷ്ടിക്കുന്നതെന്ന് ചിന്തിക്കുന്ന ഒരു കൂട്ടരുണ്ട്.

ഒരു ബണ്‍ മോഷ്ടിച്ചെന്ന് പറഞ്ഞ് ഒരാളെ തല്ലിക്കൊന്നിട്ടുള്ള ലോകം

ആ രീതി നമുക്ക് ചുറ്റും ഉണ്ടല്ലോ. ഒരു ബണ്‍ മോഷ്ടിച്ചെന്ന് പറഞ്ഞ് ഒരാളെ തല്ലിക്കൊന്നിട്ടുള്ള ലോകമാണല്ലോ. അങ്ങനെ സ്കൂളിലെ അധ്യാപകരായ സിസ്റ്റേഴ്സ് വന്ന് എന്നെ വഴക്ക് പറയുകയും മാല എടുത്തിട്ടുണ്ടെങ്കില്‍ തിരികെ കൊടുക്കാനും പറഞ്ഞു. ഞാന്‍ വേണമെങ്കില്‍ പട്ടിണികിടക്കും, വീട്ടില്‍ ഒറ്റക്ക് ഇരിക്കും പക്ഷെ ഞാന്‍ മോഷ്ടിക്കില്ലെന്നായിരുന്നു എന്റെ മറുപടിയെന്നും സൂര്യ പറയുന്നു.

എന്നാല്‍ എന്റെ മറുപടി അവർ പരിഗണിച്ചില്ല

എന്നാല്‍ എന്റെ മറുപടി അവർ പരിഗണിച്ചില്ല. മോളെ കുഴപ്പമില്ല, നമ്മള്‍ രണ്ടുപേർ മാത്രമല്ലേ അറിയൂ എന്നായിരുന്നു സിസ്റ്റർ പറഞ്ഞത്. ഞാന്‍ കരഞ്ഞുകൊണ്ട് അമ്മയുടെ അടുത്തേക്ക് പോയി. നീ തെറ്റ് ചെയ്തിട്ടില്ലാല്ലോ, അതുകൊണ്ട് തന്നെ കരയേണ്ട ആവശ്യമില്ലെന്നുമായിരുന്നു അമ്മയുടെ മറപടി. പക്ഷെ അത്രയും ആളുകളുടെ മുന്നില്‍ വെച്ചായിരുന്നു എന്നെ കള്ളിയാക്കിയത്. കുഞ്ഞ് മനസ്സാണല്ലോ, അതുകൊണ്ട് തന്നെ അത് വലിയ വേദനയുണ്ടാക്കും.

കൂട്ടുകാരികളൊക്കെ നീ ആണല്ലേ കള്ളി

കൂട്ടുകാരികളൊക്കെ നീ ആണല്ലേ കള്ളി എന്ന തരത്തില്‍ നോക്കുമായിരുന്നു. അതൊക്കെ ഏറെ വേദനിപ്പിച്ചു. ആ സംഭവം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ആഭരണങ്ങള്‍ ഇട്ടുവെക്കുന്ന പെട്ടി തുറന്ന് നോക്കുമ്പോള്‍ ആ മാല അതിനകത്ത് നിന്നും കിട്ടി. മാല കിട്ടിയെന്ന് എല്ലാവരേയും അറിയിച്ചെങ്കിലും എന്നോട് ഒരു സോറി പോലും പറയാന്‍ അവർ തയ്യാറായില്ലെന്നും സൂര്യ വ്യക്തമാക്കുന്നു

ഒരു സിനിമയില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍

ഒരു സിനിമയില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ അതിലെ നായിക ഇത്തിരി നിറം കുറഞ്ഞിട്ടുള്ളയാളായിരുന്നു. സൌന്ദര്യത്തിലും നിറത്തിലും വലിയ കാര്യമില്ലെങ്കിലും സിനിമയില്‍ അന്ന് അതിന് പ്രധാന്യം കൊടുത്തിരുന്നു. ജൂനിയർ ആർട്ടിസ്റ്റായ ഞാന്‍ മേക്കപ്പ് ചെയ്ത് വന്നപ്പോഴേക്കും ഇത്രയും വേണ്ടെന്നും മുഖം കഴുകി വരാനും പറഞ്ഞു. അതിന് ശേഷം മുഖം കറുപ്പിച്ചു. ബാക്കില്‍ നില്‍ക്കുന്നവർക്കൊക്കെ ഇത്ര നിറം മതിയെന്ന് പറഞ്ഞു.

ആ സെയിം സെറ്റില്‍ തന്നെ വേറേയും അനുഭവം

ആ സെയിം സെറ്റില്‍ തന്നെ വേറേയും അനുഭവം ഉണ്ടായി. ഫുഡ് കഴിക്കാന്‍ മെയിന്‍ കലാകാരന്മാർക്കും മറ്റുള്ളവർക്കും വേറെ വേറെ ഇടങ്ങളായിരുന്നുവെന്ന് എനിക്ക് അറിയില്ലായിരുന്നു. അങ്ങനെ ഞാന്‍ ഉച്ചക്കത്തെ ഭക്ഷണം കഴിക്കാന്‍ മെയിന്‍ ആർട്ടിസ്റ്റുകള്‍ പോവേണ്ട സ്ഥലത്ത് പോയി നിന്നു. അപ്പോഴാണ് പ്രോഡക്ഷന്‍ കണ്‍ട്രോളർ വന്ന് നിനക്കുള്ള സ്ഥലം വേറെയാണെന്ന് പറയുന്നത്. മറ്റുള്ള താരങ്ങളൊക്കെ നോക്കി നില്‍ക്കുകയാണ്. അറിയാതെ കണ്ണുനീർ വന്നുപോയി. അപ്പുറത്ത് പോയി ഭക്ഷണം വാങ്ങി കഴിച്ചെങ്കിലും എനിക്ക് കരച്ചില്‍ നിർത്താന്‍ പറ്റിയിരുന്നില്ലെന്നും സൂര്യ കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+