Get Updates
Get notified of breaking news, exclusive insights, and must-see stories!

'റോബിന്‍ കാരണം ദിലീപിനോട് കരഞ്ഞ് കാല് പിടിച്ചു': നഷ്ടപരിഹാരം ചോദിച്ചാല്‍..; ശാലു പേയാട് പറയുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 4 താരം റോബിന്‍ രാധാകൃഷ്ണനെതിരായ വിമർശനം ശക്തമാക്കി മുന്‍ സുഹൃത്തും സ്റ്റില്‍ ഫോട്ടോഗ്രാഫറുമായ ശാലു പേയാട്. റോബിന്‍ വീണ്ടും ബിഗ് ബോസില്‍ എത്തിയപ്പോള്‍ അഖില്‍ മാരാറെക്കൊണ്ട് കാലുപിടിപ്പിക്കാന്‍ നോക്കി. ദേഹത്ത് മസാജ് ചെയ്യിച്ചു. അതൊക്കെ വളരെ ക്രൂരമായ മനസ്സുള്ള ആളുകള്‍ക്ക് മാത്രമേ ചെയ്യാന്‍ സാധിക്കുകയുള്ളുവെന്നാണ് ശാലു പേയാട് പറയുന്നത്.

നാളെ ഏതെങ്കിലും ശത്രു ഇതുപോലെ എന്റെ മുന്നില്‍ വരികയാണെങ്കില്‍ ഞാന്‍ ഇങ്ങനെയൊന്നും ചെയ്യില്ല. സീക്രട്ട് ഏജന്റ് എന്ന് അറിയപ്പെടുന്ന സായി എനിക്കെതിരെ ഒരു വീഡിയോ ചെയ്തിരുന്നു. എന്നെ അവന് അറിയുക പോലും ഇല്ല. പക്ഷെ അദ്ദേഹത്തോട് പോലും എനിക്ക് ദേഷ്യമില്ലെന്നും ശാലു പേയാട് വ്യക്തമാക്കുന്നു. സില്ലി മോങ്ക്സ് മോളിവുഡ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ROBIN shalupeyadu

ദുഷ്ടനെ പന പോലെ വളർത്തും എന്നൊരു ബൈബിള്‍ വചനമുണ്ടാണ്. അതാണ് ഇപ്പോള്‍ റോബിനോട് ഏഷ്യാനെറ്റ് കാണിച്ചത്. ദുഷ്ടനെ പനപോലെ വളർത്തി, എന്നിട്ട് മൂടേല്‍ വെച്ച് വെട്ടിക്കളഞ്ഞു. ഇയാള്‍ ഫ്രോഡാണെന്ന് എല്ലാവർക്കും അറിയാം. ഒരു ഫ്രോഡിന് ഒരിക്കലും നല്ലവന്‍ അവാന്‍ പറ്റില്ല, നേരെ മറിച്ച് നല്ലവന് ഫ്രോഡും. ഇവന്റെ മനസ്സില്‍ യഥാർത്ഥമായി ഉള്ളതെല്ലാം എന്തായാലും പുറത്ത് വരുമെന്ന് എനിക്ക് അറിയാമായിരുന്നു.

റോബിന്‍ രണ്ടാമതും ബിഗ് ബോസില്‍ കയറിയപ്പോള്‍ പലരും എന്നെ വിളിച്ച് വലിയ കാര്യം പോലെ സംസാരിച്ചിരുന്നു. എന്നാല്‍ ഇത് അവന്റെ സർവ്വ നാശത്തിന് വേണ്ടിയാണെന്നും കാത്തിരിക്കൂ എന്നുമായിരുന്നു എന്റെ മറുപടി. കറക്ടായി ആദ്യത്തെ രണ്ട് ദിവസം അവന്‍ സന്യാസിയായി അഭിനയിച്ചു. മൂന്നാമത്തെ ദിവസം അവനിനിലുള്ള കള്ളന്‍ അങ്ങ് പുറത്ത് ചാടി. അങ്ങനെയാണ് അഥിതിയായി എത്തിയ അവന്‍ ക്യാമറ തല്ലിപ്പൊട്ടിക്കുമെന്നെക്കെ പറയുന്നതെന്നും ശാലു പേയാട് പറയുന്നു.

ഇതൊക്കെ ദൈവമായി ചെയ്യിപ്പിക്കുന്നതാണ്. നമ്മുടെ വീട്ടില്‍ പ്രാർത്ഥിക്കുന്ന ആരെങ്കിലുമൊക്കെ ഉണ്ടെങ്കില്‍ നമ്മള്‍ ചെയ്യുന്ന ഒരു വിധം തെറ്റുകളൊക്കെ ദൈവം പൊറുക്കും. ആരെയും ഉപദ്രവിക്കാതിരിക്കുക എന്നുള്ളതാണ് നമ്മള്‍ ചെയ്യേണ്ട കാര്യം. സത്യമായും എന്റെ ഈ 37 വയസ്സില്‍ ആരേയും ഞാന്‍ ഉപദ്രവിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ താരമാകണമെന്ന ആഗ്രഹവും എനിക്കില്ല.

robin

ഏതെങ്കിലും തരത്തിലുള്ള സ്റ്റാർ ആകണമെന്ന മോഹം എനിക്കുണ്ടായിരുന്നെങ്കിലും മരയ്ക്കാർ സിനിമ നടക്കുന്ന സമയത്ത് അഞ്ച് റീല്‍സ് ഇട്ടാല്‍ മതിയായിരുന്നു. പക്ഷെ ഇപ്പോഴത്തെ ഈ പ്രസിദ്ധി ഞാന്‍ ആസ്വദിക്കുന്നുണ്ട്. അതായത് ഒരു കള്ളന്റെ മുഖം മൂടി വലിച്ചെറിയുകയാണല്ലോ. മര്യാദക്ക് പോയ ഞാനാണ്. ആ സമയത്താണ് ആ മാപ്പ് വീഡിയോ അവന് തന്നെ ഒരു ആപ്പായി അവന്‍ എടുത്തിടുന്നതെന്നും ശാലുപേയാട് അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

അടുത്ത ജനപ്രിയ നായകന്‍ റോബിനാണെന്ന് ദിലീപ് വിശേഷിപ്പിച്ചുവെന്ന പ്രചരണം വ്യാജ പ്രചരണം. അങ്ങനെ ദിലീപ് ഒരിടത്തും പറഞ്ഞിട്ടില്ല. വീഡിയോ കോള്‍ ചെയ്തപ്പോള്‍ ' ആ മോനെ.. അറിയാം' എന്ന് മാത്രമേ പറഞ്ഞിട്ടുള്ളു. എല്ലാത്തിനും ഒടുവില്‍ എനിക്ക് ദിലീപിന്റെ കാലില്‍ കരഞ്ഞ് കാല് പിടിക്കേണ്ടി വന്നു. റോബിന്‍ വഴി ആ ലുക്ക് വെളിയില്‍ പോയതാണ് പ്രശ്നമായത്.

വോയിസ് ഓഫ് സത്യനാഥന്‍ എന്ന ചിത്രത്തിന്റെ ലുക്ക് ഞങ്ങള്‍ അതുവരെ വെളിയില്‍ വിട്ടിരുന്നില്ല. അതാണ് റോബിനിലൂടെ പുറത്ത് പോയത്. ആ ചിത്രത്തിന്റെ നിർമ്മാതാവ് എങ്ങാനും നഷ്ടപരിഹാരം ചോദിച്ചിരുന്നെങ്കില്‍ ഞാന്‍ കുടുംബം വില്‍ക്കേണ്ടി വരുമായിരുന്നു. എന്നെക്കൊണ്ട് കൂട്ടിയാല്‍ അതൊന്നും കൂടില്ല. നമ്മള്‍ വെറും സാധാരണക്കാരനാണെന്നും ശാലു പേയാട് വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+