നിങ്ങള്‍ ഫുള്‍ ഫേക്കാണ്; പുറത്തായിട്ടും വിടാതെ ഭാഗ്യലക്ഷ്മി; മജ്സിയക്കെതിരെ കടുകട്ടി പ്രതികരണം
കൊച്ചി: ബിഗ് ബോസ് സീസണ് 3യില്‍ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് അരങ്ങേറുന്നത്. സജ്ന-ഫിറോസ് ദമ്പതികള്‍ പുറത്തായതും തിരിച്ചുവിളിച്ചതുമെല്ലാം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുകയാണ്. ബിഗ് ബോസ് നേരത്തെ തയ്യാറാക്കിയ പരിപാടിയാണെന്നും വിന്നറെ തീരുമാനിച്ചിട്ടുണ്ടെന്നുമുള്ള ഗുരുതരമായ ആരോപണവുമായി മുന്‍ മല്സരാര്ഥി കൂടിയായ മിഷേല്‍ ആന്‍ ഡാനിയേല്‍ രംഗത്തുവന്നതും കണ്ടു. എന്നാല്‍ ഇപ്പോള്‍ ഭാഗ്യലക്ഷ്മിയുടെത് എന്ന പേരില്‍ ഒരു വോയ്സ് ആണ് പ്രചരിക്കുന്നത്. മജ്സിയ ഭാനുവിനെതിരെ അവര്‍ കടുത്ത ഭാഷയിലാണ് പ്രതികരിക്കുന്നത്...

തുടക്കം ഇങ്ങനെ
മജ്സിയ ഒരു ഓണ്‍ലൈന്‍ മീഡിയക്ക് നല്കിയ അഭിമുഖത്തില്‍ തന്നെ കുറേ കുറ്റം പറഞ്ഞത് അറിഞ്ഞുവെന്ന് പറഞ്ഞാണ് ഭാഗ്യലക്ഷ്മിയുടെ വോയ്സ് തുടങ്ങുന്നത്. നിങ്ങള്‍ പോകുമ്പോള്‍ ഞാന്‍ കെട്ടിപ്പിടിച്ച് കരഞ്ഞുവെന്നും പുറത്തുവന്ന് നോക്കിയപ്പോള്‍ ഭാഗ്യലക്ഷ്മിയാണ് തന്നെ നോമിനേറ്റ് ചെയ്തത് എന്നറിഞ്ഞുവെന്നും നിങ്ങള്‍ പറഞ്ഞില്ലേ...

നിങ്ങള്‍ എന്നെ നോമിനേറ്റ് ചെയ്തില്ലേ
മജ്സിയയുടെ ഡിംപലും എന്നെ ടാര്‍ഗറ്റ് ചെയ്തിരുന്നു. രണ്ടുപേരും എന്നെ നോമിനേറ്റ് ചെയ്തില്ലേ. അക്കാര്യം എനിക്ക് വ്യക്തമായി അറിയാമായിരുന്നു. ഞാന്‍ നോമിനേറ്റ് ചെയ്യുന്നതിന് മുമ്പുള്ള എപ്പിസോഡ് നിങ്ങള്‍ കണ്ടോ എന്നും നിങ്ങള്‍ എന്നെ എത്ര തവണ നോമിനേറ്റ് ചെയ്തിട്ടുണ്ടെന്നും ഭാഗ്യ ലക്ഷ്മി മജ്സിയ ഭാനുവിനോട് ചോദിക്കുന്നു.

എനിക്ക് ഫീല്‍ ചെയ്ത കാര്യം
നിങ്ങള്‍ എന്നെ നോമിനേറ്റ് ചെയ്തത് ഞാന്‍ അറിഞ്ഞിരുന്നില്ല. നിങ്ങളല്ല ബിഗ് ബോസിലെ ആരും എനിക്ക് വിഷയമല്ല. ഞാന്‍ ആത്മാര്‍ഥമായിട്ടാണ് ഓരോ കാര്യങ്ങളും ചെയ്തത്. എന്നാല്‍ നിങ്ങള്‍ കള്ളത്തരമാണ് ചെയ്തത്. ടാസ്കില് പോലും നിങ്ങള്‍ എന്നോട് കള്ളത്തരം കാണിച്ചു അതാണ് തനിക്ക് ഫീല്‍ ചെയ്തതെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

കൂടുതല്‍ വ്യക്തമാകണമെങ്കില്‍
കളി മനസിലാകാത്തത് കൊണ്ടാണ് അവിടെ താന്‍ പിന്മാറിയത്. മജ്സിയ നുണ പറഞ്ഞത് കാരണമാണ് ഞാന്‍ നോമിനേറ്റ് ചെയ്തത്. എന്നാല്‍ നിങ്ങള്‍ എന്നെ മൂന്ന് തവണ നോമിനേറ്റ് ചെയ്തുവെന്നും മജ്സിയ ഭാനുവിനോട് ഭാഗ്യലക്ഷ്മി പറയുന്നു. എപ്പിസോഡുകള്‍ കണ്ടാല്‍ നിങ്ങള്‍ക്ക് എല്ലാം വ്യക്തമാകുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

മക്കള്‍ പറഞ്ഞു
വീട്ടിലെത്തിയപ്പോള്‍ മക്കള്‍ പറഞ്ഞു അമ്മയെ ഏറ്റവും കൂടുതല്‍ നോമിനേറ്റ് ചെയ്തത് മജ്സിയ ആണെന്ന്. എനിക്ക് ഷോക്കില്ലായിരുന്നു. ഞാന്‍ ഗെയിം ആയിട്ടാണ് കണ്ടത്. ഞാന്‍ നോമിനേറ്റ് ചെയ്ത വേളയില്‍ മജ്സിയ പുറത്തായിട്ടില്ല. അടുത്ത തവണയാണ് പുറത്തായത്. അഞ്ച് പേര് നിങ്ങളെ നോമിനേറ്റ് ചെയ്തില്ലേ. പക്ഷേ എന്റെ പേര് മാത്രമാണ് പറഞ്ഞതെന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി.

പ്രശസ്തിക്ക് വേണ്ടിയല്ലേ
ഭാഗ്യലക്ഷ്മിയുടെ പേര് പറഞ്ഞാലേ നിങ്ങള്‍ക്ക് പ്രശസ്തി കിട്ടുകയുള്ളൂ അല്ലേ. ഞാന്‍ മീഡിയകളോട് സംസാരിക്കാന്‍ തുടങ്ങിയിട്ട് 40 വര്‍ഷത്തോളമായി. ബിഗ് ബോസിലൂടെയല്ല ഞാന്‍ അറിയപ്പെട്ടത്. നിങ്ങളുടെ ലെവലിലേക്ക് എന്നെ കാണേണ്ട. ഇത് വേറെ തരമാണ്. കഷ്ടപ്പാടും പ്രശസ്തിയും കഴിഞ്ഞിട്ടാണ് ഇവിടെ എത്തിയതെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

ഫാന്‍സുണ്ടായിട്ടും മജ്സിയ പുറത്തായി
മില്യണ്‍ കണക്കിന് ഫാന്‍സുണ്ടായിട്ടും മജ്സിയ എങ്ങനെ പുറത്തായി. നിങ്ങളെ കുറിച്ചുള്ള കഥകളാണ് ഇതിന് കാരണം. എനിക്ക് മജ്സിയ ഒരു വിഷയമേയല്ല. നിങ്ങള്‍ ലോകം ചുറ്റുകയും അഞ്ച് നേരം നിസ്കരിക്കുകയും ചെയ്യുന്ന ആളല്ലേ. എന്നിട്ടും നിങ്ങള്‍ എന്തിനാണ് നുണ പറയുന്നത്. നിങ്ങളുടെ പേരിലുള്ള കേസുകളെ സംബന്ധിച്ചും എനിക്കറിയാമെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

നിങ്ങള്‍ അടിമുടി ഫേക്ക്
നിസ്കരിച്ച് അഞ്ച് നേരം ഈശ്വരനെ വിളിച്ചിട്ട് കാര്യമില്ല. മനസ് കൂടി നന്നാവുമ്പോഴേ ശരിയാകൂ. നിങ്ങള്‍ അടിമുടി ഫേക്കാണ് എന്ന കഥകള്‍ വരുന്നുണ്ട്. എന്റെ ചെറിയ മകളുടെ പ്രായം പോലും മജ്സിയക്കില്ല. നിങ്ങളെ പോലെ ഏതെങ്കിലും ഓണ്‍ലൈന്‍ മീഡിയക്ക് ഞാന്‍ ഇന്റര്‍വ്യൂ കൊടുക്കില്ല. മനോരമ, മാതൃഭൂമി, ഇന്ത്യന്‍ എക്സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ എന്നിവയെ പോലുള്ള മാധ്യമങ്ങള്‍ക്കേ നല്‍കൂ എന്നും ഭാഗ്യലക്ഷ്മി പറയുന്ന വോയ്സ് മെസ്സേജാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications