Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇഷ്ടമുളളത് പോലെ ജീവിക്കും, എന്റെ ജീവിതമാണ്', ബിഗ് ബോസിൽ കരയിച്ചും കയ്യടി വാങ്ങിയും ഡിംപൽ ഭാൽ

ബിഗ് ബോസ് മൂന്നാം സീസണ്‍ ആരംഭിച്ച് ദിവസങ്ങള്‍ക്കുളളില്‍ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥികളില്‍ ഒരാളായി മാറിയിരിക്കുകയാണ് ഡിംപല്‍ ഭാല്‍. ആത്മവിശ്വാസവും ചുറുചുറുക്കും വാക്കുകളിലും പ്രവര്‍ത്തികളിലും നിറയ്ക്കുന്ന ഡിംപല്‍ സൈക്കോളജിസ്റ്റും മോഡലും ഫാഷന്‍ സ്റ്റൈലിസ്റ്റുമാണ്.

പാതി മലയാളിയായ ഡിംപല്‍ കഴിഞ്ഞ ദിവസം ബിഗ് ബോസ് വേദിയില്‍ പങ്കുവെച്ച ജീവിതാനുഭവം മറ്റ് മത്സരാര്‍ത്ഥികളുടേയും പ്രേക്ഷകരുടേയും കണ്ണ് നനയിക്കുന്നതായിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ അമിത് ഷാ ബംഗാളിൽ- ചിത്രങ്ങൾ

വേദന നിറഞ്ഞ അനുഭവങ്ങൾ

വേദന നിറഞ്ഞ അനുഭവങ്ങൾ

ബിഗ് ബോസില്‍ കഴിഞ്ഞ ദിവസം ഡിംപലിന് ലഭിച്ച രണ്ട് ടോപിക്കുകള്‍ ആത്മസുഹൃത്ത് എന്നതും ഫീനിക്‌സ് പക്ഷി എന്നതുമായിരുന്നു. രണ്ടിനെ കുറിച്ചും വേദന നിറഞ്ഞ അനുഭവങ്ങളാണ് ഡിംപല്‍ ബിഗ് ബോസില്‍ പങ്കുവെച്ചത്. ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളായ മാസായെ കുറിച്ചും ജൂലിയറ്റിനെ കുറിച്ചുമാണ് ഡിംപല്‍ സംസാരിച്ചത്.

നിന്നെ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ

നിന്നെ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ

കുട്ടിക്കാലത്ത് ജൂലിയറ്റിനെ നഷ്ടപ്പെട്ടതിനെ കുറിച്ച് വേദനയോടെയാണ് ഡിംപല്‍ പറഞ്ഞത്. സ്‌കൂള്‍ വിട്ട് വരുന്ന വഴിക്ക് തന്റെ മടിയില്‍ കിടന്നാണ് ജൂലിയറ്റ് മരിച്ചത്. നിന്നെ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ എന്നാണ് അവള്‍ അവസാനമായി ചോദിച്ചത്. ജീവിതത്തില്‍ ആദ്യമായി ഒരാളുടെ ശവമഞ്ചം കാണുന്നത് ജൂലിയറ്റിന്റേതാണ് എന്നും ഡിംപല്‍ പറഞ്ഞത് ഏവരുടേയും കണ്ണുകളെ ഈറനണിയിച്ചു.

ഫീനിക്‌സ് പക്ഷിയെ പോലെ ജീവിതത്തിലേക്ക്

ഫീനിക്‌സ് പക്ഷിയെ പോലെ ജീവിതത്തിലേക്ക്

പിന്നീട് ജൂലിയറ്റിന്റെ അമ്മയെ കാണാന്‍ പോയതും അവളുടെ യൂണിഫോം ധരിച്ചതുമായ അനുഭവങ്ങളും ഡിംപല്‍ പങ്കുവെച്ചു. ഡിംപലിന്റെ കയ്യില്‍ ജൂലിയറ്റിന്റെ പേര് പച്ച കുത്തിയിട്ടുണ്ട്. തന്റെ നട്ടെല്ലിന് കാന്‍സര്‍ ബാധിക്കുകയും മരണത്തില്‍ നിന്ന് ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ജീവിതത്തിലേക്ക് ഉയിര്‍ത്തെഴുന്നേറ്റതുമായ അനുഭവവും ഡിംപല്‍ പങ്കുവെക്കുകയുണ്ടായി. ഒസ്റ്റിയോ ബ്ലാസ്‌റ്റോമ എന്ന അപൂര്‍വ്വമായ കാന്‍സറാണ് ഡിംപലിനെ ബാധിച്ചത്.

'മരിക്കാന്‍ പോവുകയാണ്'

'മരിക്കാന്‍ പോവുകയാണ്'

നട്ടെല്ല് ക്ഷയിച്ച് പോവുക എന്നതാണ് ഈ കാന്‍സര്‍ ശരീരത്തില്‍ ചെയ്യുന്നത്. തനിക്ക് രോഗമുളള വിവരം ക്ലാസ്സില്‍ ആര്‍ക്കും അറിയില്ലായിരുന്നു. താന്‍ എല്ലാവരോടും ചിരിക്കുകയും സംസാരിക്കുകയും ചെയ്യും. എന്നാല്‍ മരിക്കാന്‍ പോവുകയാണ് എന്ന് തന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. അത്തരത്തിലുളള തോന്നല്‍ വരുമ്പോഴൊക്കെ താന്‍ ട്രാക്കിലോടാറുണ്ടായിരുന്നുവെന്ന് ഡിംപല്‍ പറയുന്നു.

ഡോക്ടര്‍മാര്‍ പറഞ്ഞത്

ഡോക്ടര്‍മാര്‍ പറഞ്ഞത്

വേദനയ്ക്കുളള ഗുളികകള്‍ വാങ്ങി കഴിച്ച് സ്‌പോര്‍ട്‌സ് ഡേയിലും താന്‍ പങ്കെടുത്തിരുന്നുവെന്നും ഡിംപല്‍ പറയുന്നു. അതിന് ശേഷം അച്ഛനും അമ്മയും ചികിത്സയ്ക്ക് വേണ്ടി തന്നെ ദില്ലിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ഡോക്ടര്‍മാര്‍ പറഞ്ഞത് ഇനി താന്‍ ജീവിക്കില്ലെന്നാണ്. തന്റെ നട്ടെല്ല് കാന്‍സര്‍ ബാധിച്ച് അലിഞ്ഞ് പോയിരുന്നുവെന്നും ഡിംപല്‍ പറഞ്ഞു..

ദൈവമാണ് രക്ഷിച്ചത്

ദൈവമാണ് രക്ഷിച്ചത്

താന്‍ വിശ്വസിക്കുന്ന ദൈവമാണ് രക്ഷിച്ചത്. 99.9 ശതമാനവും ജീവിതത്തിലേക്ക് തിരിച്ച് കിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞ ഇടത്ത് നിന്നാണ് താന്‍ ഒരു അത്ഭുതം പോലെ ജീവിതത്തിലേക്ക് തിരിച്ച് വന്നത്. അതിന് ശേഷം സ്‌പോര്‍ട്‌സൊന്നും ചെയ്യരുത് എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ താന്‍ 2004ലെ സ്‌കൂള്‍ മീറ്റില്‍ പങ്കെടുത്തു.

ഇഷ്ടമുളളത് പോലെ ജീവിക്കും

ഇഷ്ടമുളളത് പോലെ ജീവിക്കും

ഏറ്റവും മികച്ച കായിക താരത്തിനുളള അവാര്‍ഡും ആ വര്‍ഷം വാങ്ങിച്ചുവെന്ന് ഡിംപല്‍ പറയുന്നു. ഇനിയും തനിക്ക് കാന്‍സര്‍ വരികയാണെങ്കില്‍ തന്നെയും താന്‍ ഓടുകയും ചാടുകയും ചെയ്യുമെന്ന് ഡിംപല്‍ ആത്മവിശ്വാസത്തോടെ പറയുന്നു. ഇപ്പോഴും നട്ടെല്ലിന് ചെറിയ പ്രശ്‌നങ്ങളുണ്ട്. എങ്കിലും ഇത് തന്റെ ജീവിതമാണെന്നും അത് ഇഷ്ടമുളളത് പോലെ ജീവിക്കുമെന്നും ഡിംപല്‍ ഭാല്‍ പറയുന്നു.

ജീവിതം എപ്പോഴും ആസ്വദിക്കുന്നു

ജീവിതം എപ്പോഴും ആസ്വദിക്കുന്നു

നമുക്കുളള വേദനകള്‍ അല്ല പ്രതിസന്ധികളെന്നും മറിച്ച് ആ വേദനകള്‍ക്ക് നമ്മള്‍ പ്രതിസന്ധിയായി മാറുകയാണ് വേണ്ടത് എന്നും ഡിംപല്‍ ഭാല്‍ പറഞ്ഞു. നിങ്ങള്‍ ഈ കാണുന്നതല്ല താന്‍. ആരും ആരെയും ജഡ്ജ് ചെയ്യുകയും പരിഹസിക്കുകയോ ചെയ്യാതിരിക്കുകയെന്നും ഡിംപല്‍ ആവശ്യപ്പെട്ടു. മറ്റുളളവര്‍ എന്ത് പറയുമെന്നോര്‍ത്ത് ജീവിക്കാറില്ലെന്നും ജീവിതം എപ്പോഴും ആസ്വദിക്കുന്ന ആളാണെന്നും ഡിംപല്‍ പറയുന്നു.

വേറിട്ട ലുക്കുമായി ഇനിയ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    ബോസ് ഹൗസിലേയ്ക്ക് ഡിംപൽ ഭാൽ, ആരാണ് ഈ സുന്ദരി | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+