ബിഗ് ബോസ് ആരാധകർക്ക് സന്തോഷ വാർത്ത; കാത്തിരുന്ന പ്രഖ്യാപനം.. ഫിനാലെ നടക്കുക ഇവിടെ വെച്ച്?
കൊച്ചി; വളരെ പെട്ടെന്നാണ് ബിഗ് ബോസ് റിയാലിറ്റി ഷോ മലയാളി പ്രേക്ഷകർ ഏറ്റെടുത്തത്. ഷോയുടെ ഒന്നും രണ്ടും സീസൺ പോലെ തന്നെ സീസൺ ത്രീയും പെട്ടെന്ന് തന്നെ പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്നു. എന്നാൽ കഴിഞ്ഞ സീസണിന്റെ സമാന അവസ്ഥയായിരുന്നു സീസൺ ത്രീയ്ക്കും ഇത്തവണ നേരിടേണ്ടി വന്നത്. ഷോ കഴിയാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ കൊവിഡിന്റെ പശ്ചാത്തലത്തിൽ ഷൂട്ടിംഗ് അവസാനിപ്പിക്കുകയായിരുന്നു.
തങ്ങളുടെ പ്രീയപ്പെട്ട മത്സരാർത്ഥികൾ കിരീടം ചൂടുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്ന അവസാന ഘട്ടത്തിലായിരുന്നു ഷൂട്ടിംഗ് നിർത്തിവെച്ചത്. എന്നാൽ രണ്ടാം സിസണിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ വോട്ടിംഗിലൂടെ വിജയിയെ പ്രഖ്യാപിക്കുമെന്ന് ചാനൽ അണിയറ പ്രവർത്തകർ അറിയിച്ചു. വോട്ടോടുപ്പ് നടക്കുകയും ചെയ്തു. ഇപ്പോഴിതാ ഫിനാലെയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം: ചൈനീസ് എംബസ്സിക്ക് മുന്നിൽ പ്രതിഷേധം

ഫെബ്രുവരി 14 നാണ് ചെന്നൈ ഇവിപി ഷൂട്ടിംഗ് സൈറ്റിൽ ബിഗ് ബോസ് സീസൺ 3 ഷോ ആരംഭിച്ചത്. 94 ദിവസം പിന്നിട്ടപ്പോഴായിരുന്നു ഷോ അവസാനിച്ചത്. 100 ദിവസം നടക്കേണ്ടിയിരുന്ന ഷോ ചെന്നെയിലെ ലോക്ക് ഡൗണും കൊവിഡ് പ്രശ്നങ്ങളും പരിഗണിച്ച് രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയിരുന്നു.ഇതിനിടയിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചെന്നാരോപിച്ച് പരിപാടി നിർത്തി വെയ്ക്കുകയായിരുന്നു.

തുടർന്ന് മത്സരാർത്ഥികൾ എല്ലാവരും കേരളത്തിലേക്ക് തിരിച്ചു. ഇതോടെ ഇത്തവണയും വിജയി ഉണ്ടാകില്ലെന്ന നിരാശയിലാണ് ആരാധകർ. അപ്പോഴാണ് പ്രേക്ഷകരുടെ ആവശ്യം കൂടി പരിഗണിച്ച് ഈ സീസണിൽ വിജയി ഉണ്ടാകുമെന്ന കാര്യം പരിപാടിയുടെ അണിയറ പ്രവർത്തകർ അറിയിച്ചത്. ഗ്രാന്റ് ഫിനാലെ ഉണ്ടാകുമെന്നും
വോട്ടിംഗ് നടത്തി വിജയിയെ കണ്ടെത്തുമെന്നും അറിയിപ്പ് വന്നു.

ഇതോടെ തങ്ങളുടെ പ്രിയപ്പെട്ട മത്സരാർത്ഥികളെ വിജയിപ്പിക്കാനുള്ള ശ്രമങ്ങളും വോട്ടഭ്യർത്ഥിക്കലുമെല്ലാം വിവിധ ഫാൻ ആർമികൾ ശക്തമാക്കുകയും ചെയ്തു. ചാനൽ അറിയിച്ചത് പ്രകാരം വോട്ടിംഗ് അവസാനിച്ചെങ്കിലും പക്ഷേ ആരാണ് വിജയിയെന്ന് പ്രഖ്യാപനം ചാനൽ തയ്യാറായിരുന്നു.

ഇതിനിടയിൽ മണിക്കുട്ടനാണ് വിജയിയെന്നും സായി കൃഷ്ണ, ഡിംപൽ എന്നിവരാണ് വോട്ടെടുപ്പിൽ മുന്നിലെത്തിയ മറ്റ് താരങ്ങൾ എന്ന തരത്തിലുള്ള പ്രചരണങ്ങളും ശക്തമായി. അതേസമയം തെറ്റായ പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നതോടെ പരിപാടി അവതാരകനായ മോഹൻലാൽ തന്നെ വിശദീകരണവുമായി രംഗത്തെത്തി.

അല്‍പം കൂടി ക്ഷമിച്ചേ മതിയാവൂ. മഹാമാരി മൂലമുളള ഇപ്പോഴത്തെ ഗുരുതര പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക ശമനം ആകുമ്പോള്‍ ബിഗ് ബോസ് വിജയിയെ പ്രഖ്യാപിക്കുന്ന ഗ്രാന്‍ഡ് ഫിനാലെ ഉണ്ടായിരിക്കുമെന്നുമായിരുന്നു ലാൽ പറഞ്ഞത്. അതേസമയം ലോക്ക് ഡൗൺ ഇളവ് വന്നിട്ടും ഫിനാലെ പ്രഖ്യാപിക്കാൻ ചാനൽ തയ്യാറാകാതിരുന്നതോടെ ആരാധകർ കടുത്ത അതൃപ്തിയിലായിരുന്നു.

മത്സരാർത്ഥികൾ ലൈവിൽ വിശേഷങ്ങൾ പങ്കുവെച്ച് എത്തുമ്പോഴെല്ലാം ആരാധകർ ഫിനാലെയെ കുറിച്ചായിരുന്നു ചോദ്യങ്ങൾ ഉയർത്തിയത്. എന്നാൽ അണിയറ പ്രവർത്തകർ തന്നെ ഇക്കാര്യം പറയുമെന്നായിരുന്നു മത്സരാർത്ഥികൾ പ്രതികരിച്ചത്. അതേസമയം കഴിഞ്ഞ ദിവസം മത്സരാർത്ഥിയായ ഡിംപവ്‍ ഭാൽ ഫൈനൽ ഉടൻ ഉണ്ടാകുമെന്ന സൂചന നൽകിയിരുന്നു.

ഇപ്പോഴിതാ ഫിനാലെയുടെ തീയതിയും എവിടെ വെച്ച് നടക്കുമെന്നതും സംബന്ധിച്ചുള്ള ചില വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. .ലോക്ക് ഡൗൺ ഇളവ് നൽകിയിട്ടും ഷോ ഇനിയും നീട്ടി കൊണ്ടുപോകുന്നത് നല്ലതല്ലെന്ന നിഗമനത്തിലാണ് എത്രയും പെട്ടെന്ന് ഫിനാലെ നടത്താൻ അണിയറ പ്രവർത്തകർ ഒരുങ്ങുന്നതെന്നാണ് ചർച്ച.

ജുലൈ 15 ന് തന്നെ ഫിനാലെ നടന്നേക്കുമെന്നാണ് വിവരമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രചരണം. നേരത്തേ ഷോ അവസാനിച്ച് താരങ്ങൾ നാട്ടിലേക്ക് മടങ്ങിയതോടെ ഇത്തവണ കേരളത്തിലാകും ഫിനാലെ നടത്തിയേക്കുക എന്ന തരത്തിലുള്ള ചർച്ചകൾ ഉണ്ടായിരുന്നു.

എന്നാൽ ചെന്നൈയിൽ വെച്ച് തന്നെ ഷോ നടത്താനാണ് തിരുമാനം എന്നും ബിഗ് ബോസ് സെറ്റിൽ വെച്ച് തന്നെ ഫിനാലെ നടത്തിയേക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.. എന്തായാലും പുതിയ റിപ്പോർട്ടോടെ ആരാധകരും ആവേശത്തിലാണ്. മണിക്കുട്ടന്‍, ഡിംപല്‍, നോബി, റിതു മന്ത്ര, അനൂപ് കൃഷ്ണന്‍, സായി കൃഷ്ണ, റംസാന്‍ എന്നിവരാണ് ഫൈനലില്‍ മത്സരിക്കുന്നത്.
ബെഡ് റൂമിലെ ചൂടന്‍ ചിത്രങ്ങളുമായി സൃഷ്ടി ദാംഗെ; പുതിയ ഫോട്ടോഷൂട്ട് ട്രെന്‍ഡിംഗ്












Click it and Unblock the Notifications