Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിക്കുട്ടനും അനൂപും അല്ല, സന്ധ്യ മനോജ് മാത്രം പുറത്ത്... ബിഗ് ബോസില്‍ എലിമിനേഷന്‍

ബിഗ് ബോസ് മലയാളം സീസണ്‍ ത്രീ 71 ദിവസം പിന്നിട്ടിരിക്കുകയാണ്. പലരും പല ഘട്ടങ്ങളില്‍ ഷോയില്‍ നിന്ന് പുറത്ത് പോയി. രണ്ട് പേരെ ബിഗ് ബോസ് ഇടപെട്ട് നേരിട്ട് പുറത്താക്കുകയും ചെയ്തു. ഇനി അവസാന 30 ദിവസങ്ങളായിരുന്നു ബാക്കിയുണ്ടായിരുന്നത്.

71-ാം എപ്പിസോഡില്‍ മൂന്ന് പേര്‍ പുറത്തായേക്കും എന്നൊരു പ്രചാരണം ഉണ്ടായിരുന്നു. മണിക്കുട്ടന്‍, അനൂപ്, സന്ധ്യ മനോജ് എന്നിവര്‍ പുറത്താകുമെന്നായിരുന്നു ഊഹാപോഹം. എന്നാല്‍ പുറത്തായത് സന്ധ്യ മനോജ് മാത്രമായിരുന്നു. എന്താണ് സംഭവിച്ചത് എന്ന് നോക്കാം...

നോമിനേഷനില്‍ ഉള്ളവര്‍

നോമിനേഷനില്‍ ഉള്ളവര്‍

ആറ് പേര്‍ ആയിരുന്നു ഇത്തവണ നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. സായി വിഷ്ണു, ഋതു മന്ത്ര, ഡിംപല്‍ ഭാല്‍, സൂര്യ, അനൂപ്, സന്ധ്യ മനോജ് എന്നിവരായിരുന്നു അവര്‍. ഈ ആറ് പേരോടും ആക്ടിവിറ്റി ഏരിയയിലേക്ക് മറിയിരിക്കാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടു.

അവിടേയും ഇവിടേയും

അവിടേയും ഇവിടേയും

കിടിലന്‍ ഫിറോസ്, രമ്യ പണിക്കര്‍, നോബി മാര്‍ക്കോസ്, റംസാന്‍, അഡോണി, മണിക്കുട്ടന്‍ എന്നിവരായിരുന്നു നോമിനേഷനില്‍ ഇല്ലാത്തവര്‍. അവരെ ഒരുഭാഗത്ത് തന്നെ ഇരുത്തിക്കൊണ്ട് മറ്റൊരു കാര്യവും മോഹന്‍ലാല്‍ ചെയ്യിച്ചിരുന്നു.

സേഫ് ആയവരുടെ നോമിനേഷന്‍

സേഫ് ആയവരുടെ നോമിനേഷന്‍

ഇത്തവണ നോമിനേഷന്‍ ലിസ്റ്റില്‍ ഇല്ലാത്തവരെക്കൊണ്ട് ആരൊക്കെ ആണ് പുറത്ത് പോകാന്‍ സാധ്യതയെന്ന് പ്രവചിക്കാന്‍ പറഞ്ഞു മോഹന്‍ലാല്‍. അവര്‍ ഓരോരുത്തരും പറഞ്ഞത്, ആക്ടിവിറ്റി ഏരിയയില്‍ കാത്തിരിക്കുകയായിരുന്ന നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നവര്‍ കേള്‍ക്കുകയും ചെയ്തു.

അനൂപ് മുതല്‍ ഡിംപല്‍ വരെ

അനൂപ് മുതല്‍ ഡിംപല്‍ വരെ

ഇവിടെ ഓരോരുത്തരുടേയും എലിമിനേഷന്‍ ഓരോരുത്തരായി പ്രവചിച്ചുകൊണ്ടിരിക്കെ ബസര്‍ ശബ്ദങ്ങളും കേട്ടുകൊണ്ടിരുന്നു. അത് ആരെങ്കിലും പുറത്തായതാണോ സേഫ് ആയതാണോ എന്ന് അകത്തിരിക്കുന്നവര്‍ക്ക് മനസ്സിലായതും ഇല്ല. ആദ്യം അനൂപും ഒടുവില്‍ ഡിംപലും സേഫ് ആണെന്ന് ആക്ടിവിറ്റി ഏരിയയിലെ ടിവി സ്‌ക്രീനില്‍ എഴുതിക്കാണിച്ചു.

സന്ധ്യയും സൂര്യയും

സന്ധ്യയും സൂര്യയും

ഡിംപല്‍ സേഫ് ആണെന്ന് കാണിക്കുമ്പോള്‍ സൂര്യയും സന്ധ്യയും ആയിരുന്നു ബാക്കിയുണ്ടായിരുന്നു. വികാരഭരിതയായ സൂര്യ, തന്റെ കൈയ്യിലുണ്ടായിരുന്ന ചോക്ലേറ്റ് മണിക്കുട്ടന് നല്‍കാന്‍ വേണ്ടി ഡിംപലിനെ ഏല്‍പിക്കുകയും ചെയ്തു. രണ്ട് പേരും പുറത്ത് പോയേക്കുമെന്ന ചിന്തയിലായിരുന്നു പിന്നീടുള്ള കാത്തിരിപ്പ്.

ബിഗ് ബോസ് വിളിച്ചു

ബിഗ് ബോസ് വിളിച്ചു

ഒടുവില്‍ ബിഗ് ബോസ് പുറത്തേക്ക് വിളിച്ചത് സന്ധ്യ മനോജിനെ ആയിരുന്നു. സൂര്യ ആകെ ആശയക്കുഴപ്പത്തിലാവുകയും ചെയ്തു. ഒടുവില്‍ സൂര്യ സേഫ് ആണെന്ന് ബിഗ് ബോസ് പറഞ്ഞപ്പോഴാണ് ആശ്വാസവും സന്തോഷവും അണപൊട്ടിയത്.

 ദു:ഖമില്ലാതെ മടങ്ങി

ദു:ഖമില്ലാതെ മടങ്ങി

കഴിഞ്ഞ തവണ പ്രാങ്ക് എലിമിനേഷനില്‍ പെട്ട ആളായിരുന്നു സന്ധ്യ. അന്ന് എല്ലാവരേയും കെട്ടിപ്പിടിച്ച് യാത്രപറഞ്ഞതും ആയിരുന്നു. അതുകൊണ്ടായിരിക്കാം ഇത്തവണ അത്തരം രംഗങ്ങള്‍ ഒന്നും ഉണ്ടായില്ല. മോഹന്‍ലാലിന് അടുത്തെത്തി വെര്‍ച്വല്‍ ആയിട്ടായിരുന്നു യാത്ര പറച്ചില്‍.

പേരെടുത്ത് വിളിച്ചവര്‍

പേരെടുത്ത് വിളിച്ചവര്‍

റംസാന്‍, കിടിലം ഫിറോസ്, ഡിംപല്‍ ഭാല്‍, ഋതുമന്ത്ര എന്നിവരെ പേരെടുത്ത് വിളിച്ചുകൊണ്ടായിരുന്നു സന്ധ്യയുടെ യാത്രപറച്ചില്‍. റംസാന്‍ തനിക്ക് മകനെ പോലെ ആണെന്നും പറഞ്ഞു. എല്ലാവരും നീതിപൂര്‍വ്വം കളിക്കുക എന്ന് കൂടി സന്ധ്യ അവസാനമായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+