ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ കേരളത്തിലേക്ക് മടങ്ങി; ഇനി പ്രതീക്ഷ വേണ്ട? ലോക്ക്ഡൗണ്‍ തീര്‍ന്നാലോ...
ചെന്നൈ: ബിഗ് ബോസ് മലയാളം സീസണ്‍ ത്രീയുടെ ചിത്രീകരണം തമിഴ്‌നാട് അധികൃതര്‍ അവസാനിപ്പിച്ചു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മത്സരാര്‍ത്ഥികളെ ഹോട്ടലിലേക്ക് മാറ്റി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
തമിഴ്‌നാട്ടില്‍ കര്‍ഫ്യു അവസാനിക്കുന്നതോടെ ചിത്രീകരണം പുനരാരംഭിക്കും എന്ന പ്രതീക്ഷയിലായിരുന്നു പ്രേക്ഷകര്‍. എന്നാല്‍ ഇനി അങ്ങനെയൊരു പ്രതീക്ഷ പോലും വേണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മത്സരാര്‍ത്ഥികളായ താരങ്ങളെ കേരളത്തിലേക്ക് തിരിച്ചയച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദാംശങ്ങള്‍...

കേരളത്തിലേക്ക് മടക്കി
ബിഗ് ബോസ് മലയാളം സീസണ്‍ ത്രീയിലെ മത്സരാര്‍ത്ഥികളെ കേരളത്തിലേക്ക് മടക്കി അയച്ചു എന്നാണ് പുറത്ത് വരുന്ന വാര്‍ത്ത. തമിഴ്‌നാട് അധികൃതര്‍ ഷൂട്ടിങ് ലൊക്കേഷന്‍ പൂട്ടിയതിനെ തുടര്‍ന്നായിരുന്നു ഇത് എന്നാണ് ബിബിസി തമിഴ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇ പാസ് നല്‍കിയാണ് മത്സരാര്‍ത്ഥികളെ മടക്കി അയച്ചത്. എത്രപേരെയാണ് ഇത്തരത്തില്‍ തിരിച്ചയച്ചത് എന്നത് വ്യക്തമല്ല

പുറത്തിറക്കി
ചെന്നൈയിലെ ഇവിപി ഫിലിം സിറ്റിയില്‍ ആയിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ ത്രീ ചിത്രീകരിച്ചിരുന്നത്. ക്ര്യൂ മെമ്പര്‍മാരില്‍ ചിലര്‍ക്ക് കൊവിഡ് ബാധിച്ചതോടെയാണ് അധികൃതര്‍ ഇടപെട്ട് ചിത്രീകരണം തടഞ്ഞത്. മത്സരാര്‍ത്ഥികളോട് അവരുടെ സാധനങ്ങള്‍ എടുത്ത് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടു എന്നാണ് വിവരം. പിപിഇ കിറ്റും ഫേസ് ഷീല്‍ഡുകളും ധരിച്ചാണ് ഇവര്‍ പുറത്ത് പോയത് എന്നും പറയുന്നു.

പുനരാരംഭിക്കുമോ?
തമിഴ്‌നാട് ഇപ്പോള്‍ സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ആണ്. ഇതേ തുടര്‍ന്ന് സീരിയല്‍, സിനിമ ചിത്രീകരണങ്ങള്‍ നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും ബിഗ് ബോസ് മലയാളം ചിത്രീകരണം തുടരുകയായിരുന്നു. ലോക്ക് ഡൗണ്‍ തീര്‍ന്നാല്‍ ഷോയുടെ ചിത്രീകരണം പുനരാരംഭിക്കുമോ എന്നതായിരുന്നു പിന്നീട് ഉയര്‍ന്ന ചര്‍ച്ച.

ശ്രമങ്ങള്‍
ബിഗ് ബോസിന്റെ നിര്‍മാതാക്കാളും ഏഷ്യാനെറ്റും തമിഴ്‌നാട് സര്‍ക്കാരുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നു എന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഏതെങ്കിലും തരത്തില്‍ ചിത്രീകരണം പുനരാരംഭിക്കാനുള്ള സാധ്യത ആരായുക ആയിരുന്നു ലക്ഷ്യം. എന്നാല്‍ അതിനുള്ള സാധ്യതകളും അവസാനിച്ചോ എന്നാണ് ഇപ്പോഴത്തെ സംശയം.

കൃത്യമായ വിവരങ്ങള്‍
എന്തായാലും ബിഗ് ബോസ് മലയാളം സീസണ്‍ ത്രിയ്ക്ക് എന്ത് സംഭവിക്കും എന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഒന്നും ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. കന്നഡ ബിഗ് ബോസ് ആഴ്ചകള്‍ക്ക് മുമ്പ് ഉപേക്ഷിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. മലയാളത്തില്‍ കഴിഞ്ഞ സീസണും പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല.

എട്ട് പേര്‍ ബാക്കി
ഇതുവരെ സംപ്രേഷണം ചെയ്ത എപ്പിസോഡുകള്‍ നോക്കിയാല്‍ എട്ട് മത്സരാര്‍ത്ഥികള്‍ ആണ് ബിഗ് ബോസ് ഹൗസില്‍ അവശേഷിക്കുന്നത്. മണിക്കുട്ടന്‍, ഡിംപല്‍ ഭാല്‍, കിടിലം ഫിറോസ്, നോബി മാര്‍ക്കോസ്, ഋതുമന്ത്ര, റംസാന്‍, സായ് വിഷ്ണു, അനൂപ് എന്നിവരാണ് അവര്‍.

ഒരു ലക്ഷം പിഴ
ലോക്ക് ഡൌൺ സമയത്ത് ഷോയുടെ ചിത്രീകരണം നടത്തിയത് നിയമലംഘനം ആണ്. 2005 ലെ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് പ്രകാരം ബിഗ് ബോസ് നിർമാതാക്കൾക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട് അധികൃതർ. നിർമാതാക്കൾക്കെതിരെ അന്വേഷണവും തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications