Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിംപലിനെ പറഞ്ഞാൽ പുറത്താകുമോയെന്ന് ഇവിടെ എല്ലാവർക്കും പേടിയുണ്ട്: കിടിലം ഫിറോസ്

ഡിംപലിനെ പറഞ്ഞാൽ പുറത്താകുമോയെന്ന് ഇവിടെ എല്ലാവർക്കും പേടിയുണ്ട്: കിടിലം ഫിറോസ്

ബിഗ് ബോസ് മലയാളം സീസൺ 3 അതിന്റെ അവസാന ദിവസങ്ങളിലേക്ക് എത്തുമ്പോൾ മത്സരം കനക്കുകയാണ്. അവസാന ആഴ്ചകളിൽ ആരൊക്കെയാണ് പുറത്തുപോകും എന്ന് മത്സരാർഥികളും പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുന്നതിനൊപ്പം തന്നെ എതിരാളികളെ വീഴ്ത്താനുള്ള തന്ത്രങ്ങളും അണിയറയിൽ ഒരുക്കുകയാണ് ഓരോ മത്സരാർഥികളും. നാട്ടുകൂട്ടം വീക്കിലി ടാസ്ക്കിന് ശേഷം ഇക്കാര്യത്തിൽ എല്ലാവർക്കും വ്യക്തത വന്നതായാണ് മനസിലാക്കാനും സാധിക്കുന്നത്. ഫൈനൽ ഫൈവിലുണ്ടാകുമെന്ന് കരുതുന്ന രണ്ട് മത്സരാർഥികളാണ് കിടിലൻ ഫിറോസും ഡിംപൽ ഭാലും. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരന്തരം ഏറ്റുമുട്ടുകയാണ് ഇരുവരും.

എല്ലാവർക്കും ഭയം

എല്ലാവർക്കും ഭയം

ജയിൽ നോമിനേഷന് മുൻപായി ഭാവി കാര്യങ്ങളെക്കുറിച്ച് കാര്യമായി ചിന്തിക്കുന്നതിനിടയിലാണ് താൻ എവിക്ടാകുന്നതിനെക്കുറിച്ച് കിടിലൻ ഫിറോസ് സന്ധ്യയോട് സംസാരിക്കുന്നത്. "ഇവിടെ എല്ലാവരുടെയും സംശയമാണ് ഡിംപുവിനെ പറഞ്ഞാല്‍ പുറത്താവുമോ എന്ന്. അങ്ങനെ പറഞ്ഞാല്‍ ഇവിടെ പുറത്തുപോവുമെന്ന് പലര്‍ക്കും പേടിയുണ്ട്. എന്നോട് എത്ര പേര്‍ പറഞ്ഞെന്ന് അറിയുമോ. ഡിംപലിനെ പറഞ്ഞുവെന്ന പേരിലായിരിക്കുമല്ലോ നോമിനേഷന്‍ വരിക. ഇനി അങ്ങോട്ട് എടുത്തു കളിക്കാന്‍ സാധ്യതയുളള സാധനം ഇതാണ്."

എനിക്കറിയാനുള്ളത്

എനിക്കറിയാനുള്ളത്

ബിഗ് ബോസില്‍ ഡിംപലിന് എതിരെ സംസാരിക്കുന്നവര്‍ പുറത്താവുമോ എന്നാണ് തനിക്ക് അറിയാനുളളതെന്നാണ് കിടിലം ഫിറോസ് പറയുന്നത്. "അങ്ങനെ ആവട്ടെ, അവര്‍ ഇരുന്ന് പ്ലാന്‍ ചെയ്യുകയാണ്. എങ്കില്‍ 77-ാം ദിവസം അവരുടെ ഭാഗത്താണ് ശരി, ഞാന്‍ ചെയ്തത് തെറ്റാണ് എങ്കില്‍ ജനം ഈ വാതില്‍ തുറന്ന് എന്നെ പുറത്താക്കട്ടെ. ജനങ്ങള്‍ക്കിടയിലേക്ക് തിരിച്ചിറങ്ങാന്‍ ഒരു മടിയുമില്ല. പക്ഷേ പറയാനുളളത് പറയും.

ഗെയിം തിരിയും

ഗെയിം തിരിയും

ജനം വിധിയെഴുതുന്ന ഒരു എപ്പിസോഡാണാല്ലോ എഴുപത്തിയേഴാം എപ്പിസോഡ്. തിങ്കളാഴ്ച ഞാന്‍ നോമിനേഷനില്‍ വന്നാല്‍ 77ാമത്തെ എപ്പിസോഡല്ല, ഈ ആഴ്ചയ്ക്ക് ശേഷം ലാലേട്ടന്‍ വരുമ്പോള്‍ വരുന്ന എവിക്ഷനില്‍ പുറത്തുപോയാല്‍ അവര്‍ പറയുന്നത് കറക്ടാണ്. പുറം ലോകത്ത് ഡിംപല്‍ ഭാലിനെ ആരെങ്കിലും തൊട്ടുകളിച്ചാല്‍ പണി കിട്ടും എന്നത് നടന്നു. പക്ഷേ 77ല്‍ ഞാന്‍ ഇരുന്നാല്‍ ഈ ഗെയിം തിരിയുമെന്നും കിടിലം ഫിറോസ് പറഞ്ഞു.

ക്യാൻസർ സർവൈവർ

ക്യാൻസർ സർവൈവർ

ഒരു ക്യാന്‍സര്‍ സര്‍വൈവര്‍ എന്ന് ഡിംപൽ ഭാലിന് അവകാശപ്പെടാനുളള ക്വാളിറ്റി ഉണ്ടോ എന്ന് എനിക്ക് സംശയമുണ്ടെന്നും കിടിലൻ ഫിറോസ് ക്യാമറയോട് തനിച്ചായി സംസാരിക്കുമ്പോൾ പറഞ്ഞു. ഇന്ന് ഡിംപുവിനെ പിന്തുണയ്ക്കുന്ന ഓരോരുത്തരും ഡിംപലിനെ കുറിച്ച് ഒരുപാട് കുറ്റങ്ങള്‍ മുന്‍പ് എന്നോട് പറഞ്ഞിട്ടുണ്ട്. മണിക്കുട്ടന്‍ പോലും ഡിംപലിന് ജനപ്രീതി കൂടുന്നു എന്ന ധാരണയില്‍ അയ്യോ എന്റെ ഫ്‌ളാറ്റ് പോയെ എന്ന് പറഞ്ഞ് ഇവിടെ കിടന്ന് കരഞ്ഞിട്ടുണ്ട്. അതൊന്നും നിലപാടല്ലെന്നും കിടിലൻ കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
    Fukru talking about the cyber attacks he is facing | Oneindia Malayalam
    സിമ്പതി കാണിച്ച് നിലനിൽക്കാൻ നോക്കുന്നു

    സിമ്പതി കാണിച്ച് നിലനിൽക്കാൻ നോക്കുന്നു

    ഡിംപല്‍ സിമ്പതി കാണിച്ചാണ് ബിഗ് ബോസില്‍ നില്‍ക്കുന്നതെന്നാണ് കിടിലം ഫിറോസ് ആരോപിച്ചത്. ഇത് ഗെയിം പ്ലാനാണെന്നും കിടിലൻ പറഞ്ഞു. എന്നാൽ ശസ്ത്രക്രിയ നടത്തിയതിന്റെ പാടുകൾ വീണ്ടും കാണിച്ചായിരുന്നു ഡിംപൽ മറുപടി നൽകിയത്. ഞാൻ മറ്റുള്ളവർക്ക് ഒരു പ്രചോദനം മാത്രമാണെന്നും അസുഃഖത്തിന്റെ പേരിൽ ഒരിക്കലും മാറിയിരുന്നിട്ടില്ലെന്നും തന്റെ ജോലിയും അതിലും കൂടുതും ഇവിടെ ചെയ്യുന്നുണ്ടെന്നും ഡിംപൽ വ്യക്തമാക്കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+