Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിംപലിനെ തൊട്ടാല്‍ പുറത്താവുമോയെന്ന് 77ാം എപ്പിസോഡില്‍ അറിയാം: രണ്ടും കല്‍പ്പിച്ച് കിടിലം ഫിറോസ്

ബിഗ് ബോസിലെ മൂന്നാം സീസണില്‍ കിടിലം ഫിറോസും ഡിംപല്‍ ഭാലും തമ്മിലുള്ള പോര് രൂക്ഷമാവുന്നു. പ്രേക്ഷകരുടെ ആരുടെ ഭാഗത്താണ് എന്ന് അറിയണമെന്ന രീതിയിലാണ് ഫിറോസ് ബിഗ് ബോസിനോട് സംസാരിച്ചത്. ഒറ്റയ്ക്കുള്ള സംസാരത്തില്‍ ഡിംപലിനെ കുറ്റപ്പെടുത്തിയാണ് കിടിലത്തിന്റെ സംസാരം. അവര്‍ സര്‍വൈവറാണെന്ന് പറയാനുള്ള ക്വാളിറ്റിയില്ലെന്ന് വരെ കിടിലം തുറന്നടിച്ചു. മണിക്കുട്ടനെതിരെയും അനൂപിനെതിരെയും കിടിലം സംസാരിക്കുന്നുണ്ട്.

ഡിംപലിനെതിരെ പറഞ്ഞാല്‍ പുറത്താവുമോ?

ഡിംപലിനെതിരെ പറഞ്ഞാല്‍ പുറത്താവുമോ?

ആരും കൂടെയില്ലാത്ത നേരത്ത് ക്യാമറ നോക്കി ബിഗ് ബോസിനോടാണ് കിടിലം ഫിറോസ് ഓരോ കാര്യങ്ങള്‍ സംസാരിച്ചത്. ഡിംപലിന് എതിരെ സംസാരിക്കുന്നവര്‍ പുറത്താവുമോ എന്നാണ് തനിക്ക് അറിയാനുള്ളതെന്ന് ഫിറോസ് പറയുന്നു. അങ്ങനെ ആവട്ടെ, അവര്‍ ഇരുന്ന് അക്കാര്യം പ്ലാന്‍ ചെയ്യുകയാണ്. എങ്കില്‍ 77ാം ദിവസം അവരുടെ ഭാഗത്താണ് ശരി. ഞാന്‍ ചെയ്തതാണ് തെറ്റെങ്കില്‍ ജനം ഈ വാതില്‍ തുറന്ന് എന്നെ പുറത്താക്കട്ടെ. ജനങ്ങള്‍ക്കിടയിലേക്ക് തിരിച്ചിറങ്ങാന്‍ തനിക്ക് ഒരു മടിയുമില്ലെന്ന് ഫിറോസ് പറഞ്ഞു. പക്ഷേ പറയാനുള്ളത് പറയും.

അവളെ കുറിച്ച് കുറ്റം പറഞ്ഞവര്‍

അവളെ കുറിച്ച് കുറ്റം പറഞ്ഞവര്‍

ഇന്ന് ഡിംപിനെ സപ്പോര്‍ട്ട് ചെയ്യുന്ന ഓരോരുത്തരും ഒരു കാലത്ത് എന്നോട് അവരെ കുറിച്ച് ഒരുപാട് കുറ്റങ്ങള്‍ പറഞ്ഞിട്ടുണ്ട്. അത് മണി പോലും ഉണ്ട്. ഡിംപുവിന് ജനപ്രീതി കൂടുന്നു എന്ന ധാരണയില്‍ അയ്യോ എന്റെ ഫ്‌ളാറ്റ് പോയേ എന്നും പറഞ്ഞ് ഇവിടെ കിടന്ന് കരഞ്ഞിട്ടുണ്ട്. അതൊന്നും ഒരു നിലപാടല്ല. ഒരു ക്യാന്‍സര്‍ സര്‍വൈവര്‍ എന്ന് ഡിംപലിന് അവകാശപ്പെടാനുള്ള ക്വാളിറ്റിയുണ്ടോ എന്ന് എനിക്ക് സംശയമുണ്ടെന്നും ഫിറോസ് പറഞ്ഞു. ഇതിനിടയില്‍ സന്ധ്യ കടന്നുവന്നു. ഇതോടെ നോമിനേഷനെ കുറിച്ചായി സംസാരം

അതാണ് പ്ലാന്‍

അതാണ് പ്ലാന്‍

അവര്‍ വെല്‍ പ്ലെയ്ഡ് ആണെങ്കില്‍ ജയില്‍ നോമിനിഷേന്‍ എനിക്ക് നാലെണ്ണം വരുമെന്നായിരുന്നു സന്ധ്യയോട് ഫിറോസ് പറഞ്ഞത്. അതാണ് അവരുടെ പ്ലാന്‍. ഞാന്‍ അതിനകത്ത് കിടക്കുമ്പോ, എന്തോ തെറ്റ് ഞാന്‍ ചെയ്തിട്ടാണെന്ന ഒരു ഫീല്‍ കൊണ്ടുവന്നാല്‍ അടുത്ത തിങ്കളാഴ്ച്ചത്തെ നോമിനേഷനില്‍ എന്നെ നോമിനേറ്റ് ചെയ്യാന്‍ സ്‌ട്രോംഗ് റീസണ്‍ അത് തന്നെ മതി. പക്ഷേ അതവരുടെ അതിബുദ്ധിയായി പോകുമെന്ന് ഫിറോസ് പറഞ്ഞു. എന്നാല്‍ ഇത്രയൊക്കെ കടന്ന് അവര്‍ ആലോചിക്കുന്നുണ്ടാവുമോ എന്നായിരുന്നു സന്ധ്യ ചോദിച്ചത്. അനൂപ് അത് ആലോചിക്കും. കേരളവും അവരും ഒരുപോലെയാണോ ചിന്തിക്കുന്നതെന്ന് മാത്രം അറിയണം. 77ാം ദിവസം എന്നെ ഇവിടുന്ന ഇറക്കും.

അക്കാര്യം അറിയണം

അക്കാര്യം അറിയണം

നിങ്ങള് എന്താണ് അതില്‍ തന്നെ പിടിച്ച് നില്‍ക്കുന്നതെന്ന് സന്ധ്യ ഫിറോസിനോട് ചോദിച്ചു. എനിക്കത് അറിയണമെന്ന് കിടിലം പറഞ്ഞു. അത് ബ്രേക്കറാണ്. പാരാമീറ്റര്‍ ബ്രേക്കറാണ്. ഇവിടെ എല്ലാവരുടെയും സംശയമാണ് ഡിംപുവിനെ പറഞ്ഞാല്‍ പുറത്തുപോകുമോ എന്നത്. അങ്ങനെ പറഞ്ഞാല്‍ പുറത്തുപോവുമെന്ന് പലര്‍ക്കും പേടിയുണ്ട്. എന്നോട്ട് എത്ര പേര്‍ അക്കാര്യം പറഞ്ഞിട്ടുണ്ട്. ഡിംപലിനെ പറഞ്ഞുവെന്ന പേരിലായിരിക്കുമല്ലോ നോമിനേഷന്‍ വരിക. ഇനി അങ്ങോട്ട് എടുത്ത് കളിക്കാന്‍ സാധ്യതയുള്ള സാധനം ഇതാണ്. 77ാം എപ്പിസോഡില്‍ ഞാന്‍ പുറത്തുപോയാല്‍ അവര്‍ പറയുന്നത് കറക്ടാണ്. അല്ലെങ്കില്‍ ഈ ഗെയിം തിരിയുമെന്നും ഫിറോസ് പറഞ്ഞു.

പുതിയ ക്യാപ്റ്റന്‍

പുതിയ ക്യാപ്റ്റന്‍

ബിഗ് ബോസില്‍ അടുത്ത വാരത്തിലെ ക്യാപ്റ്റനെയും തിരഞ്ഞെടുത്തു. വനിതാ മത്സരാര്‍ത്ഥികളാണ് ഇത്തവണ ക്യാപ്റ്റന്‍സി ടാസ്‌കില്‍ മത്സരിച്ചത്. ക്യാപ്റ്റന്‍സി ടാസ്‌കിലേക്ക് ഈ വാരം ഏറ്റവും നല്ല പ്രകടനം നടത്തിയ മൂന്ന് പേരെ വീതം തിരഞ്ഞെടുക്കുകയായിരുന്നു. രമ്യക്കാണ് ഏറ്റവുമധികം വോട്ടുകള്‍ ലഭിച്ചത്. പത്ത് വോട്ടുകളാണ് കിട്ടിയത്. ഡിംപലിന് ഏഴും സന്ധ്യക്ക് അഞ്ചും വോട്ടുകള്‍ ലഭിച്ചു. കണ്ണാടിയില്ലാതെ മേക്കപ്പ് ചെയ്യുക എന്നതാണ് ഇവര്‍ക്ക് ബിഗ് ബോസ് നല്‍കിയ ടാസ്‌ക്.

രണ്ട് പേര്‍ ജയിലിലേക്ക്

രണ്ട് പേര്‍ ജയിലിലേക്ക്

ഇത്തവണ രണ്ട് പേര്‍ ജയിലിലായി. രണ്ട് ടീമുകളോടും ഓരോരുത്തരെ തിരഞ്ഞെടുക്കാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടു. ഒരു ടീം റംസാനെയും മറ്റേ ടീം അഡോണിയെയും തിരഞ്ഞെടുത്തു. ഡിംപലിന്റെയും മണിക്കുട്ടന്റെയും സായ് വിഷ്ണുവിന്റെയും ടീമിന് റംസാന്‍ എന്ന ഒറ്റ തിരഞ്ഞെടുപ്പേ ഉണ്ടായിരുന്നുള്ളൂ. സായ് വിഷ്ണുവിനെതിരെ മത്സരത്തിനിടെ ചെരിപ്പ് എറിഞ്ഞതാണ് കാരണമായി ഉന്നയിച്ചത്. ഫിറോസിന്റെ ടീം എതിര്‍ത്ത് ടീം റംസാനെ പറയുകയാണെങ്കില്‍ അഡോണിയെ പറയാണെന്നും, മറ്റാരെ പറഞ്ഞാലും സൂര്യയുടെ പേര് പറയാമെന്നും തീരുമാനിച്ചിരുന്നു. റംസാനും അഡോണിയും ഒടുവില് ജയിലില്‍ പോകാന്‍ തീരുമാനമായി.

Recommended Video

cmsvideo
    Fukru talking about the cyber attacks he is facing | Oneindia Malayalam
    ക്യാപ്റ്റന്‍സിയില്‍ നിരാശ

    ക്യാപ്റ്റന്‍സിയില്‍ നിരാശ

    ഈ ആഴ്ച്ചയിലെ ക്യാപ്റ്റനായിരുന്ന അഡോണിയാണ് രമ്യയെ അടുത്ത ആഴ്ച്ചയിലെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. എന്നാല്‍ രമ്യ ക്യാപ്റ്റനായതില്‍ സന്തോഷമുണ്ടെങ്കിലും ചെറിയൊരു നിരാശ ഡിംപലില്‍ പ്രകടമായിരുന്നു. എന്റെ മുഖത്ത് എത്ര കഴുകി എത്ര മേക്കപ്പ് ഇട്ടാലും ഇങ്ങനയല്ലെ വരത്തുള്ളൂ എന്ന് ഡിംപല്‍ പറഞ്ഞു. ഇതിന് സാരമില്ല, നമുക്കെന്ത് ചെയ്യാന്‍ പറ്റുമെന്ന് സന്ധ്യ മറുപടി നല്‍കി. വിത്തൗട്ട് മേക്കപ്പും രമ്യയുടെ ഫേസ് അതുപോലെ തന്നെയാണെന്ന് ഡിംപല്‍ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+