Get Updates
Get notified of breaking news, exclusive insights, and must-see stories!

മയക്കുമരുന്ന് കുത്തിവച്ചു, 17ാം വയസില്‍ അവര്‍ എന്നെ ലൈംഗികമായി പീഡിപ്പിച്ചു; അശ്വിന്റെ ഞെട്ടിക്കുന്ന ജീവിതകഥ

ബിഗ് ബോസ് സീസണ്‍ 4 ആരംഭിച്ച സന്തോഷത്തിലാണ് ഓരോ ആരാധകരും . ഗംഭീര തുടക്കത്തോടെ ആരംഭിച്ച പുതിയ സീസണില്‍ 17 മത്സരാര്‍ത്ഥികളാണുള്ളത് . പുതിയ സീസണില്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാണാന്‍ ആഗ്രഹിച്ചത് ഓരോ മത്സരാര്‍ത്ഥികളുടെയും ജീവിത കഥയെ കുറിച്ചാണ് .

അതില്‍ ഏറ്റവും ആകാക്ഷയോടെ കാത്തിരുന്നത് അശ്വിന്റെ ജീവിത കഥ കേള്‍ക്കാനാണ് . കാരണം കണ്ണീരണിഞ്ഞ് നില്‍ക്കുന്ന അശ്വിന്റെ പ്രമോ വീഡിയോ സോഷ്യവല്‍ മീഡിയയില്‍ വൈറലായിരുന്നു. 17ാം വയസില്‍ നേരിട്ട ദുരനുഭവങ്ങള്‍ അടക്കം അശ്വിന്‍ പങ്കുവയ്ക്കുന്നുണ്ട്...അശ്വിന്റെ വാക്കുകളിലേക്ക്. . . .

1

യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ ഈ കാണുന്ന അശ്വിന്‍ അല്ല, എന്റെ ജീവിതത്തില്‍ എല്ലാം ഞാന്‍ പൊരുതി നേടിയതാണ്. അമ്മ മാനസിക രോഗിയാണെന്ന് അറിയാതെയാണ് അച്ഛന്‍ വിവാഹം ചെയ്തത്. അത് അറിഞ്ഞതോടെ അമ്മയെ അമ്മ വീട്ടില്‍ കൊണ്ടാക്കി. അപ്പോഴേക്കും അമ്മയുടെ വയറ്റില്‍ ഞാന്‍ ആയി. എന്റെ ജനനശേഷം അമ്മ വീണ്ടും അച്ഛന്റെ വീട്ടിലേക്ക് എത്തി. എനിക്ക് ഒരു അനിയത്തിയും ഉണ്ടായി.

2

എന്നാല്‍ ആ സമയം ആകുമ്പോഴേക്കും അമ്മ വീട് വിട്ടുപോയി. അമ്മ പോയതിന്റെ വിഷമത്തില്‍ അച്ഛന്‍ ആത്മഹത്യ ചെയ്തു. ആരും ഇല്ലാതെയായതോടെ അമ്മമ്മയാണ് എന്നെ നോക്കിയത്. പഠിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പണം ഉണ്ടായിരുന്നില്ല. അഡ്മിഷന്‍ എടുക്കാന്‍ 2000 രൂപയില്ലാതെ വന്നപ്പോള്‍ പഠിപ്പ് നിര്‍ത്താന്‍ തീരുമാനിച്ചതാണ്.

3

എന്നാല്‍ അന്ന് അമ്മമ്മ കടം വാങ്ങി എന്നെ പഠിപ്പിച്ചു. അമ്മമ്മയുടെ മരണശേഷം ഞാന്‍ ബന്ധുക്കള്‍ക്കൊപ്പമാണ് കഴിഞ്ഞത്. അപ്പോഴാണ് ഞാന്‍ ശരിക്കും അച്ഛന്റെയും അമ്മയുടെയും വില മനസിലാക്കുന്നത്. ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും അച്ഛനും അമ്മയും ഇല്ലെങ്കില്‍ തീര്‍ന്നു- അശ്വിന്‍ പറഞ്ഞു.

4

ഇത്രയൊക്കെ ജീവിതത്തില്‍ അനുഭവിച്ചിട്ടുണ്ടെങ്കില്‍ ജീവിതം നിനക്ക് കരുതിവച്ചത് മറ്റെന്തോ ആണ് എന്ന് ആരോ പറയുന്നത് പോലെ തോന്നി. അന്ന് അവിടെ നിന്ന് തിരിച്ചുവന്നു- അശ്വിന്‍ പറഞ്ഞു. ജീവിതാനുഭവങ്ങള്‍ക്കൊപ്പം താന്‍ നേടിയ ലോക റെക്കോര്‍ഡുകളെ കുറിച്ചും അശ്വിന്‍ പറഞ്ഞു.

5

ബന്ധുവീട്ടിലെ അവസ്ഥ താങ്ങാനാവാതെ വന്നതോടെയാണ് ഹോസ്റ്റലിലേക്ക് മാറിയത്. അവിടെയുള്ള മറ്റ് സഹപാഠികള്‍ എന്നെ മയക്ക് മരുന്നിന് അടിമപ്പെടുത്താന്‍ ശ്രമിച്ചു. ഞാന്‍ വേണ്ട എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. 17ാം വയസില്‍ അവര്‍ എനിക്ക് മയക്കുമരുന്ന് കുത്തിവച്ച് എന്നെ ലൈംഗികമായി പീഡിപ്പിച്ചു. അതോടെ ജീവിതം മടുത്ത ഞാന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ റെയില്‍വെ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ എന്റെ മനസ് പിന്നോട്ടുവലിച്ചു.

6

ഒന്നര വയസ്സില്‍ എന്നെ ഉപേക്ഷിച്ചു പോയ അമ്മയെ ഞാന്‍ കണ്ടെത്തിയത് 22ാം വയസിലാണ്. ഒരു അനാഥാലയത്തില്‍ ഉണ്ട് എന്ന് അറിഞ്ഞ് അവിടെ പോകുമ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചത്, മകനേ എന്ന് വിളിച്ച് അമ്മ അടുത്ത് വരും എന്നാണ്. പക്ഷെ അമ്മയ്ക്ക് എന്നെ മനസ്സിലായില്ല. പക്ഷെ തിരിച്ച് കിട്ടിയ സന്തോഷം. അമ്മ ജീവിതത്തിലക്ക് എത്തിയ ശേഷം പിന്നെ എല്ലാം വച്ചടി കയറ്റം ആയിരുന്നു. രണ്ട് വേള്‍ഡ് റെക്കോഡുകള്‍ എന്റെ പേരിലുണ്ട് എന്ന് പറയാന്‍ എനിക്കിപ്പോള്‍ അഭിമാനമാണെന്ന് അശ്വിന്‍ പറഞ്ഞു. അശ്വിന്‍ തന്റെ ജീവിതകഥ പറയുമ്പോള്‍ മറ്റ് മത്സരാര്‍ത്ഥികള്‍ എല്ലാം തന്നെ കണ്ണീരണിയുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+