• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദില്‍ഷ ദ ലേഡി ബിഗ് ബോസ്'; വിജയകിരീടം ചൂടി ദില്‍ഷ പ്രസന്നന്‍, റണ്ണറപ്പായി ബ്ലെസ്ലി

Google Oneindia Malayalam News

കാത്തിരിപ്പിന് വിരാമിമിട്ട് ബിഗ് ബോസിന്റെ വിജയിയെ പ്രഖ്യാപിച്ച് മോഹന്‍ലാല്‍. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന ബിഗ് ബോസ് കിരീടം ഇത്തവണ ദില്‍ഷ പ്രസന്നനാണ് സ്വന്തമാക്കിയത്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത മത്സരാര്‍ത്ഥി ഒന്നാം സ്ഥാനത്തെത്തുന്നത്.

1

ബ്ലെസ്ലിയെയും റിയാസ് സലീമിനെയും പിന്നിലാക്കിയാണ് ദില്‍ഷ പ്രസന്നന്‍ ബിഗ് ബോസ് കിരീടം സ്വന്തമാക്കിയത്. ബ്ലെസ്ലിയാണ് റണ്ണറപ്പ്. റിയാസ് സലീമാണ് സെക്കന്‍ഡ് റണ്ണറപ്പായത്. ധന്യ, ദില്‍ഷ, ലക്ഷ്മി പ്രിയ, സൂരജ്, റിയാസ്, ബ്ലെസ്ലി എന്നിവരാണ് ഫൈനല് സിക്‌സില്‍ എത്തിയ മത്സരാര്‍ത്ഥികള്‍. ഏറ്റവും കൂടുതല്‍ വിജയ സാധ്യത കല്‍പ്പിച്ച മത്സരാര്‍ത്ഥികളാണ് അവസാന നിമിഷം വരെ പോരാടിയത്.

2

ഇവര്‍ മൂന്ന് പേരും അവസാന റൗണ്ട് വരെ എത്തുമെന്ന പ്രവചനാണ് ഇപ്പോള്‍ ശരിയായിരിക്കുന്നത്. സൂരജും ധന്യയും ലക്ഷ്മിയും പുറത്തായതോടെ പ്രേക്ഷകര്‍ പ്രവചിച്ചത് പോലെ ബ്ലെസ്ലിയും ദില്‍ഷയും റിയാസും തമ്മിലായി. എന്നാല്‍ റിയാസ് പുറത്തുപോയതോടെ ദില്‍ഷയും ബ്ലെസ്ലിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായി മത്സരം.

3

ഏറ്റവും അവസാനമായി വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ റിയാസാണ് മൂന്നാം സ്ഥാനത്തെത്തിയത്. നാലാം സ്ഥാനത്തായാണ് ലക്ഷ്മി പ്രിയ പുറത്തായത്. ധന്യ അഞ്ചാം സ്ഥാനത്തെത്തിയപ്പോള്‍ സൂരജ് തേലക്കാട് ആറാം സ്ഥാനം നേടി. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത മത്സരാര്‍ത്ഥി കിരീടം ചൂടുന്നത്.

4

ബിഗ് ബോസ് വിജയിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ വിജയികളെ തേടി അഭിനന്ദന പ്രവാഹമാണ്. വിജയ കിരീടം സ്വന്തമാക്കിയ ദില്‍ഷയ്ക്ക് അഭിനന്ദനം അറിയിച്ച് നടി അശ്വതി രംഗത്തെത്തി. ചില്‍ ചിലെന്നു സംസാരിച്ചു തുള്ളിചാടി നടന്നു ശ്രദ്ധ ആകര്‍ഷിച്ചു കൊണ്ടിരുന്ന കുട്ടി ഇന്നിതാ ബിഗ്ബോസിന്റെ ടൈറ്റില്‍ വിന്നര്‍ സ്ഥാനത്തു. സന്തോഷമെന്ന് അശ്വതി ഫേസ്ബുക്കില്‍ കുറിച്ചു.

5

ഒരു സിനിമയുടെ ഇന്റര്‍വെല്‍ന് ശേഷം അടിപൊളി എന്ന് പറയുന്നത് പോലെ ബിഗ്ബോസ് സീസണ്‍ 4ന്റെ ഇന്റര്‍വെല്‍ ആയിരുന്നു ഡോക്ടറുടെ പുറത്താകല്‍ . അവിടെ നിന്നായിരുന്നു ദില്‍ഷ പ്രസന്നന്‍ എന്ന മത്സരാര്‍ഥിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് അതുവരെ രണ്ടു പേരുടെ ഇടയില്‍ ഒതുങ്ങിയിരുന്ന, ക്യൂട്ട്‌നെസ് ഓവര്‍ലോഡഡില്‍ നിറഞ്ഞു നിന്നിരുന്ന കുട്ടി. ഒന്നിച്ചു മഞ്ച് സ്റ്റാര്‍സ് എന്ന പ്രോഗ്രാമില്‍ ഉണ്ടായിരുന്നപ്പോള്‍ എപ്പോളും ചില്‍ ചിലെന്നു സംസാരിച്ചു തുള്ളിചാടി നടന്നു ശ്രദ്ധ ആകര്‍ഷിച്ചു കൊണ്ടിരുന്ന കുട്ടി ഇന്നിതാ ബിഗ്ബോസിന്റെ ടൈറ്റില്‍ വിന്നര്‍ സ്ഥാനത്തു. സന്തോഷം - അശ്വതി ഫേസ്ബുക്കില്‍ കുറിച്ചു.

6

രണ്ടാം സ്ഥാനത്തെത്തിയ ബ്ലെസ്ലിക്കും അശ്വതി ആശംസകള്‍ അറിയിച്ചു. ലൂപ്‌ഹോള്‍സ്‌ന്റെ രാജാവ്... എന്റെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയാണെന്ന് അശ്വതി പറഞ്ഞു. വിജയകിരീടം ചൂടുമെന്ന് പ്രതീക്ഷ നല്‍കി ഇടയ്ക്ക് വെച്ച് ദിശ തെറ്റി, വൈകിയെങ്കിലും തിരിച്ചെത്തി പക്ഷെ.. ബിഗ്ബോസ് ഹൗസില്‍ ഓരോ നിമിഷങ്ങളും വിലപ്പെട്ടതാണ്,

7

എവിടെയെങ്കിലും ഒന്ന് തെറ്റിയാല്‍ വേറൊരു വ്യക്തി കയറി താണ്ടവം ആടും. അങ്ങനെ പറ്റിപോയതായിരിക്കാം എന്ന് ആശ്വസിക്കുന്നു ??ഇനി ബ്ലെസ്ലിയുടെ പാട്ടുകള്‍ കേരളക്കരയും താണ്ടി ഉലകമെങ്ങും മുഴങ്ങട്ടെ എന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നു- അശ്വതി ഫേസ്ബുക്കില്‍ കുറിച്ചു.

8

മൂന്നാം സ്ഥാനത്തെത്തിയ റിയാസ് സലീമിനും അശ്വതി ആശംസയുമായി രംഗത്തെത്തി. പകുതിക്കു വെച്ചു വന്നപ്പോള്‍ ഇങ്ങനെയെങ്കില്‍ ആദ്യമേ വന്നിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്ന് എല്ലാ ബിഗ്ബോസ് പ്രേക്ഷകരുടെയും ഉള്ളില്‍ ചോദ്യമുയര്‍ത്തിയ മത്സരാര്‍ത്ഥിയായിരുന്നു റിയാസ് എന്ന് അശ്വതി പറഞ്ഞു.

9

റിയാസ് സലീം... എന്താ പറയാ..കളിയുടെ ഗതി മാറ്റിയ സിംഹക്കുട്ടി വീട്ടിലേക്കു കടന്നു വന്നപ്പോള്‍ ഞാനടക്കം ഉള്ള പ്രേക്ഷകര്‍ക്കു എതിരഭിപ്രായം ഉണ്ടായിരുന്ന മത്സരാര്‍ത്ഥി. പക്ഷെ പതിയെ പതിയെ ആ ഒരു അഭിപ്രായം അവന്‍ തന്നെ മാറ്റിയെടുത്തു. പകുതിക്കു വെച്ചു വന്നപ്പോള്‍ ഇങ്ങനെയെങ്കില്‍ ആദ്യമേ വന്നിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്ന് എല്ലാ ബിഗ്ബോസ് പ്രേക്ഷകരുടെയും ഉള്ളില്‍ ചോദ്യമുയര്‍ത്തി...

10

ജനപിന്തുണയോടെ ഫിനാലെയില്‍ 3ആം സ്ഥാനത്തെത്തി.. പക്ഷെ ഞാനൊന്ന് ചോദിച്ചോട്ടെ ബിഗ്ബോസ്സേ? റിയാസ് തന്നെ ആയിരുന്നോ 3ആം സ്ഥാനത് നില്‍ക്കേണ്ടി ഇരുന്നത്?? എന്നെപോലെ പലരുടെയും ഉള്ളില്‍ ഈ ചോദ്യം ഉയര്‍ന്നിട്ടുണ്ടാകാം ??പക്ഷെ ഞാന്‍ ഒരു കാര്യം പറയട്ടെ... റിയാസ് നിന്നെ പോലൊരു മത്സരാര്‍ത്ഥി ഇനി വന്നാലായി - അശ്വതി കുറിച്ചു.

അപര്‍ണ അത് ചെയ്തതിലൂടെ റോബിന്റെ മാസ്റ്റര്‍ പ്ലാന്‍ അടപടലമായി, പ്രതീക്ഷിച്ച ഫൈറ്റും; കുറിപ്പ്അപര്‍ണ അത് ചെയ്തതിലൂടെ റോബിന്റെ മാസ്റ്റര്‍ പ്ലാന്‍ അടപടലമായി, പ്രതീക്ഷിച്ച ഫൈറ്റും; കുറിപ്പ്

English summary
Bigg Boss Malayalam Season 4: Dilsha Prasannan won the Bigg Boss title Crown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X