'റോബിന്‍ മറന്നു, അന്ന് ജാസ്മിന്‍ ഇതുപോലെ പ്രതികരിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി'; ദിയ സന
ബിഗ് ബോസിലെ മത്സരാര്‍ത്ഥി റിയാസിനെതിരെ ബിഗ് ബോസിനകത്തും പുറത്തുമായി നടക്കുന്ന സമീപനത്തിനെതിരെ വിമര്‍ശനവുമായി മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയും ആക്ടിവിസ്റ്റുമായ ദിയ സന രംഗത്ത്. റിയാസും റോബിനും തമ്മിലുണ്ടായ വഴക്കിന്റെ പശ്ചാത്തലത്തിലാണ് ദിയ സനയുടെ വിമര്‍ശനം.
റോബിന്‍ റിയാസിനോട് സ്വീകരിക്കുന്ന സമീപനത്തിനെതിരെ രൂക്ഷവിമര്‍ശമാണ് ദിയ സന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. 'ആണുങ്ങളെ പോലെ കളിക്കടാ, ആണുങ്ങളോട് സംസാരിക്കടാ,'എന്നുള്ള ഡയലോഗുകള്‍ അഹങ്കാരത്തോടെയാണ് റോബിന്‍ പറയുന്നതെന്ന് ദിയ സന പറയുന്നു. ഇത് റോബിന്‍ റിയാസിനോട് മാത്രമാണ് ആ വീട്ടില്‍ പറഞ്ഞിട്ടുള്ളതെന്നും ദിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. ദിയ സനയുടെ വാക്കുകളിലേക്ക്...

സീസണ്‍ ഓഫ് കളര്‍സ്
ബിഗ്ഗ്ബോസ് മലയാളം സീസണ്‍ 4 തുടങ്ങാന്‍ പോകുമ്പോള്‍ ഏറെ ആകര്‍ഷിച്ച, ഒരുപാട് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ ഒരു വിശേഷണം ആയിരുന്നു അത്.വളരെ മനോഹരമായ, ഇനിയും ഒരുപാട് കാലത്തേക്ക് വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന ഒരു കോണ്‍സെപ്റ്റ് . അതായത് സമൂഹത്തിലെ വിവിധ മനുഷ്യരെ, അതിനി അവര്‍ റെപ്രസെന്റ് ചെയ്യുന്ന മതം ആയിക്കോട്ടെ, രാഷ്ട്രീയം ആയിക്കോട്ടെ, ജെന്‍ഡര്‍ ആയിക്കോട്ടെ, സെക്ഷ്വല്‍ ഓറിയന്റേഷന്‍ ആയിക്കോട്ടെ എല്ലാത്തിനേം ഒരു പോലെ ചേര്‍ത്ത് പിടിച്ചു ഒരു വീട്ടില്‍ താമസിപ്പിക്കുക.

അവരിലെ ചിന്താഗതിയും വിവേകവും അഭിപ്രായങ്ങളും ആദര്‍ശങ്ങളും മനസ്സിന്റെ വിശാലതയും എത്രത്തോളം ഉണ്ടെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുക.പല വര്‍ണങ്ങള്‍ ഒരുമിച്ച് കൂടുമ്പോള്‍ മനോഹരമായ മഴവില്ല് പോലെ പല തരത്തിലുള്ള മനുഷ്യര്‍ ഒന്നിച്ചു നില്‍ക്കുമ്പോള്‍ ഭംഗിയുള്ള മനുഷ്യജാതി ആവുക. എത്ര മനോഹരമായ കോണ്‍സെപ്റ്റ് ആണത്.

ഒരു തരത്തില്‍ ക്യൂര്‍ കമ്മ്യൂണിറ്റിയുടെ ചിഹ്നം ആയ പ്രൈഡ് ഫ്‌ലാഗ് കൊടുക്കുന്ന സന്ദേശവും ഇത് തന്നെയാണ്. അതിലും മഴവില്‍ പോലെ മനോഹര നിറങ്ങളാണ്. ഏഷ്യാനെറ്റ് പ്രോമോയില്‍ അവര്‍ പ്രത്യേകം എടുത്തു കാണിച്ച ക്യൂര്‍ കമ്മ്യൂണിറ്റി ഇന്‍വോള്‍വ്‌മെന്റ് ഇതിന് പ്രാധാന്യം കൊടുക്കുന്നതായിരുന്നു.എന്ത് കൊണ്ട് ഇത്രേം പറഞ്ഞു എന്നുള്ളത് അവസാന ഭാഗത്ത് പറയാം.

ഇനി പറയാന്‍ പോകുന്നത് ബിഗ്ഗ്ബോസ് വീട്ടില്‍ നടന്ന കഴിഞ്ഞ സംഭവങ്ങളുടെ ഇടയില്‍ നടന്ന ചില കാര്യങ്ങളാണ്. റോബിന്‍ റിയാസിനെ ഉപദ്രവിച്ചു കഴിഞ്ഞതിനു ശേഷം വീണ്ടും വാക്ക്‌പോരുകള്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ റോബിന്‍ വിളിച്ചു പറഞ്ഞു കൊണ്ടിരുന്ന ഒരു കാര്യമുണ്ട്, 'ഞാന്‍ ആണാടാ'എന്ന്. റോബിന്‍ ഇതിന് മുന്‍പും ഇതേ മാതിരിയുള്ള 'ആണുങ്ങളെ പോലെ കളിക്കടാ, ആണുങ്ങളോട് സംസാരിക്കടാ,'എന്നുള്ള ഡയലോഗുകള്‍ അഹങ്കാരത്തോടെ, അഭിമാനത്തോടെ പറയാറുണ്ട്.

ഇത് റോബിന്‍ റിയാസിനോട് മാത്രമാണ് ആ വീട്ടില്‍ പറഞ്ഞിട്ടുള്ളത്. റിയാസിന്റെ സെക്ഷ്വല്‍ ഓറിയന്റേഷന്‍ എന്ത് തന്നെ ആയാലും ഈ ജെന്‍ഡര്‍ വെച്ചുള്ള അഹങ്കാരം നിറഞ്ഞ വെല്ലുവിളി കൊണ്ട് റോബിന്‍ ഉദ്ദേശിച്ചത് എന്താണ്? റിയാസ് തെറ്റായ രീതിയിലാണ് റോബിന്റെ ശരീരത്തില്‍ സ്പര്‍ശിച്ചത് എന്ന് വരേ കേട്ടു. ഇതൊക്കെ ഏത് അര്‍ത്ഥത്തിലാണ് പടച്ച് വിടുന്നത്?

റോബിന്‍ പറയുന്നു എന്റെ അനുവാദം ഇല്ലാതെ എന്റെ ശരീരത്തില്‍ തൊട്ടത് കൊണ്ട് പ്രതികരിച്ചു എന്ന്. മുന്നേ ഒരു ജയില്‍ ടാസ്‌കില്‍ ബലമായി ജാസ്മിന്റെ കയ്യില്‍ കേറി പിടിച്ചത് റോബിന്‍ മറന്നു പോയെന്നു തോന്നുന്നു അന്ന് ജാസ്മിന്‍ ഇത് പോലെ പ്രതികരിച്ചിരുന്നു എങ്കില്‍ എന്താകുമായിരുന്നു സ്ഥിതി??

ഒരു കാര്യം അപ്പോഴും എല്ലാവരും മറന്നു പോകുന്നു. അവര്‍ അപ്പോഴും ടാസ്‌കിലാണ്. എല്ലാ അധികാരവും ഉള്ള രാജാവാണ് റിയാസ്. തന്റെ ശരീരത്തില്‍ കിടന്നിരുന്ന മാല പ്രജയായ റോബിന്‍ മോഷ്ടിച്ചത്, ഒരു രാജാവിന്റെ അധികാരത്തിലാണ് റിയാസ് പിടിച്ച് നിര്‍ത്തി പരിശോധിക്കാന്‍ തുനിഞ്ഞത്.അപ്പോഴാണ് റോബിന്‍ ആക്രമിക്കുന്നത്.ഇതിനെയാണ് സെല്‍ഫ് ഡിഫന്‍സ് ചെയ്തു എന്ന് പറഞ്ഞു ഫാന്‍സ് ന്യായീകരിക്കുന്നത്.

പക്ഷെ ഇപ്പോള്‍ കിട്ടുന്ന വിവരങ്ങള്‍ വെച്ചാണെങ്കില്‍ ഒരു നീതിയും റിയാസിനു ലഭിക്കാന്‍ പോകുന്നില്ല.റോബിന്‍ അങ്ങേ അറ്റം സന്തോഷവാനാണ്. കാരണം അയാള്‍ക്ക് തിരിച്ചു വരാനാകും.ഇന്നലത്തെ പ്രശ്‌നത്തില്‍ ഒരു തെറ്റും റിയാസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ആ ടാസ്‌ക് ഏറ്റവും ഭംഗിയായിട്ടാണ് റിയാസ് കൊണ്ട് പോയത്. പക്ഷെ അവന് കേള്‍ക്കേണ്ടി വന്നതും അനുഭവിക്കേണ്ടി വന്നതും അങ്ങേ അറ്റം അപമാനമാണ്.

അവന്‍ അത് പിന്നീട് പറയുന്നുണ്ട്... എനിക്ക് ശരീരത്തിലെ വേദനയെക്കാള്‍ ഞാന്‍ നേരിട്ട അപമാനം ആണ് സഹിക്കാന്‍ പറ്റാത്തത് എന്ന്. ആ നിലയില്‍ ചെന്ന് എത്തിച്ചത് ആണഹങ്കാരത്തില്‍ പുളയുന്ന റോബിനും ഇപ്പോഴും അയാള്‍ക്ക് സ്തുതി പാടുന്ന അയാളെ പോലെയുള്ള അയാളുടെ ടോക്‌സിക്, മിസിയോജെനിസ്റ്റിക്ക് , പാട്രിയാര്‍ക്കല്‍ ഫാന്‍സും കൂടെയാണ്.

സീസണ്‍ ഓഫ് കളര്‍സ് എന്ന് പറയുന്നതില്‍ അല്പം എങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍,എല്ലാ തരത്തിലും പെട്ട മനുഷ്യര്‍ക്കും ഒറ്റ നീതി എന്ന് വരാന്‍ പോകുന്ന സീസണുകളിലും തെളിയിക്കണം എങ്കില്‍ നിങ്ങള്‍ നീതി പുലര്‍ത്തിയെ പറ്റൂ... ഇല്ലെങ്കില്‍ ഇവിടെ പി ആര്‍ പറയും. നിങ്ങള്‍ അനുസരിക്കും..












Click it and Unblock the Notifications