കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പൊളി ഫിറോസിനേക്കാളും കേമന്‍ റിയാസ് തന്നെ; കണക്കുകള്‍ പറയുന്നത്, സീസണ്‍ ഫെവ് മാർച്ചില്‍

Google Oneindia Malayalam News

ഏറെ വിജയകരമായ ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിന്റ അലയൊലികള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയ രംഗത്ത് അവസാനിച്ചിട്ടില്ല. പുതിയ വിശേഷങ്ങളും തർക്കങ്ങളുമൊക്കെയായി താരങ്ങള്‍ ഇപ്പോഴും സജീവമാണ്. ആരാധകരാവട്ടെ തങ്ങളുടെ ആരാധകരെ അനൂലിച്ചും മറ്റുള്ളവരെ ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ വിമർശിച്ചും നിറഞ്ഞ് നില്‍ക്കുന്നു.

ഈ സാഹചര്യത്തിലാണ് ബിഗ് ബോസിന്റെ പുതിയ വിശേഷങ്ങളുമായി പ്രമുഖ ബിഗ് ബോസ് നിരൂപക രേവതി രംഗത്ത് വരുന്നത്. ബിഗ് ബോസ് സീസണ്‍ ഫൈഫ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളോടൊപ്പം തന്നെ മികച്ച വൈല്‍ഡ് കാർഡിനെക്കുറിച്ചും അവർ അഭിപ്രായപ്പെടുന്നു. രേവതിയുടെ വാക്കുകളിലേക്ക്.

ബിഗ് ബോസ് സീസണ്‍ ഫൈവ് നടക്കാന്‍

ബിഗ് ബോസ് സീസണ്‍ ഫൈവ് നടക്കാന്‍ പോവുന്നത് മാർച്ച് അവസാനമോ ഏപ്രില്‍ പകുതിയോടെയോ ആയിരിക്കുമെന്ന് നേരത്തെ ഞാന്‍ പറഞ്ഞിരുന്നു. അക്കാര്യത്തില്‍ നൂറ് ശതമാനം ഉറപ്പ് പറയാന്‍ സാധിക്കില്ലെങ്കിലും 90 ശതമാനം തീരുമാനമായിരിക്കുകയാണ്. എന്തെങ്കിലും മാറ്റം വരാനുള്ള സാധ്യത 10 ശതമാനം മാത്രമാണെന്നും രേവതി പറയുന്നു.

'ഡിംപല്‍ ഭാലിന് ഷൂട്ടിനിടെ അപകടം, വെള്ളത്തില്‍ വീണു': കേട്ടതൊന്നുമല്ല സത്യം, പുതിയ വീഡിയോ പുറത്ത്'ഡിംപല്‍ ഭാലിന് ഷൂട്ടിനിടെ അപകടം, വെള്ളത്തില്‍ വീണു': കേട്ടതൊന്നുമല്ല സത്യം, പുതിയ വീഡിയോ പുറത്ത്

മാർച്ചില്‍ തന്നെ ബിഗ് ബോസ് ആരംഭിച്ചേക്കുമെന്നാണ്

മാർച്ചില്‍ തന്നെ ബിഗ് ബോസ് ആരംഭിച്ചേക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. മാർച്ച് 12, 19, 26 എന്നീ ഏതെങ്കിലും തിയതികളിലായിരിക്കും ഗ്രാന്‍റ് ലോഞ്ച് നടക്കുക. പ്രമോയും മറ്റ് കാര്യങ്ങളുമൊക്കെ ഫെബ്രുവരിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കാം. തമിഴില്‍ ഗ്രാന്‍ഡ് ഫിനാലെ വീക്ക് നടന്നുകൊണ്ടിരിക്കുകയാണ്. ടിക്കറ്റ് ഫിനാലെ ടാസ്ക് കഴിഞ്ഞു.

പാലായിലെ കേമന്‍ ജോസ് തന്നെ, സിപിഎം വഴങ്ങി; ബിനുവിന് പകരം ജോസിന്‍ ബിനോ അധ്യക്ഷയാവുംപാലായിലെ കേമന്‍ ജോസ് തന്നെ, സിപിഎം വഴങ്ങി; ബിനുവിന് പകരം ജോസിന്‍ ബിനോ അധ്യക്ഷയാവും

മണി ബാഗ് ടാസ്കാണ് ഇപ്പോള്‍ നടക്കുന്നത്

മണി ബാഗ് ടാസ്കാണ് ഇപ്പോള്‍ നടക്കുന്നത്. എല്ലാ ബിഗ് ബോസിലും പൈസയാണ് ജേതാക്കള്‍ക്ക് കൊടുക്കുന്നത്. മലയാളത്തില്‍ മാത്രായിരുന്നു സീസണ്‍ 3 വരെ ഫ്ലാറ്റ് കൊടുത്തത്. ഇനി എല്ലാ സീസണിലും പൈസയാവും കൊടുക്കുക. 3 ലക്ഷം രൂപയെടുത്ത് കതിരവന്‍ പുറത്ത് പോയി. അഞ്ച് പേരാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. പണപ്പെട്ടി ടാസ്ക് ഇപ്പോഴും തുടരുന്നുണ്ട്. തമിഴ് സെറ്റിലോ ഹിന്ദി സെറ്റിലോ ആയിരിക്കും മലയാളം സീസണ്‍ നടക്കുകയെന്നും രേവതി അഭിപ്രായപ്പെടുന്നു.

മുടിയുടെ ശക്തിമരുന്ന് നെല്ലിക്ക തന്നെ; മുഖത്തിനും മോശമല്ല, അറിയാം ഗുണങ്ങള്‍

ഇതുവരേയുള്ള നാല് സീസണുകളിലെ ഏറ്റവും മികച്ച

അതേസമയം, ഇതുവരേയുള്ള നാല് സീസണുകളിലെ ഏറ്റവും മികച്ച വൈല്‍ഡ് കാർഡ് ആരെന്ന് കണ്ടെത്താനുള്ള ഒരു പോളും ഞാന്‍ നടത്തിയിരുന്നു. 24000 പേർ അതില്‍ അഭിപ്രായ പ്രകടനം നടത്തി. അതോടൊപ്പം എന്റെ അനാലിസിസും പറയാം. പ്രേക്ഷകരുടെ അഭിപ്രായത്തില്‍ 45 ശതമാനം പേരുടെ പിന്തുണയോടെ റിയാസ് സലീമാണ് ഒന്നാമത് നില്‍കുന്നത്.

രണ്ടാമത് നില്‍ക്കുന്ന പൊളി ഫിറോസിന്

രണ്ടാമത് നില്‍ക്കുന്ന പൊളി ഫിറോസിന് 21 ശതമാനത്തിന്റെ പിന്തുണയാണുള്ളത്. മൂന്നാമത് നില്‍ക്കുന്ന പവന് 18 ശതമാനം പേരും ഷിയാസിന് 16 ശതമാനവും പിന്തുണ നല്‍കുന്നു. സീസണ്‍ വണ്ണിലായിരുന്നു ഷിയാസും അഞ്ജലി അമീറും വൈല്‍ഡ് കാർഡ് എന്‍ട്രിയിലൂടെ വന്നത്. മികച്ച മത്സരാർത്ഥിയായ ഷിയാസ് ടോപ്പ് 3 യില്‍ വരികയും ചെയ്തു.

രണ്ടാം സീസണിലേക്ക് വരികയാണെങ്കില്‍

രണ്ടാം സീസണിലേക്ക് വരികയാണെങ്കില്‍ പവന്‍, സൂരജ്, ജസ്ല, ദയ അച്ചു, അമൃത അഭിരാമി എന്നിവരായിരുന്നു വൈല്‍ഡ് കാർഡ് എന്‍ട്രിയായി വന്നത്. ആ സീസണില്‍ ഏറ്റവും അധികം പിന്തുണ ഉണ്ടായിരുന്നത് രജിത് കുമാറിനായിരുന്നു. ഇത് മനസ്സിലാക്കി വന്ന പവന്‍ അദ്ദേഹത്തെ പിന്തുണച്ചു. അതുകൊണ്ട് തന്നെ അതിന്റേതായ സപ്പോർട്ട് പവന് ലഭിച്ചു. എന്നാല്‍ അദ്ദേഹം ക്വിറ്റ് ചെയ്ത് പോയത് ഒരു നല്ല മത്സരാർത്ഥിക്ക് ചേർന്നതല്ല.

ജസ്ല കളിച്ചത് രജിത് കുമാറിനെതിരെ

ജസ്ല കളിച്ചത് രജിത് കുമാറിനെതിരെ മാത്രമായിരുന്നു. സൂരജിന് ഗെയിമൊന്നും ഉണ്ടായിരുന്നില്ല. ദയ അച്ചു ഗെയിം കളിച്ചിട്ടുണ്ട്. അമൃത അഭിരാമിയും സ്മൂത്തായിട്ടായിരുന്നു കളിച്ചത്. പാതിവഴിയില്‍ നിർത്താത്തെ മുന്നോട്ട് പോയിരുന്നെങ്കില്‍ ഒരു പക്ഷെ അമൃതയായിരിക്കുമായിരുന്നു ജേതാവ്. ആളുകള്‍ക്ക് വലിയ ഇഷ്ടമായിരുന്നു അവരെയെന്നും രേവതി പറയുന്നു.

സീസണ്‍ 3 യില്‍ മിഷേല്‍, രമ്യ, ഫിറോസ്-സജ്ന,

സീസണ്‍ 3 യില്‍ മിഷേല്‍, രമ്യ, ഫിറോസ്-സജ്ന, എന്നിവരായിരുന്നു വൈല്‍ഡ് കാർഡ്. മിഷേല്‍ കേറി വന്ന അന്ന് തന്നെ ഒരും ബോംബിട്ടെങ്കിലും പിന്നീട് നനഞ്ഞ പടക്കമായി. രമ്യ മികച്ച മത്സരാർത്ഥിയായിരുന്നു. ഡിഎഫ്കെയെ പുറത്താക്കിയ ഗെയിം ചേഞ്ചറായി അവർ മാറി. ഫിറോസിന്റെ കാര്യം ഒന്നും പറയാനില്ല. ആ സീസണ് ഒരു ജീവന്‍ കൊടുത്തത് ഫിറോസും സജ്നയുമാണ്. ശ്രദ്ധിച്ച് കളിക്കാത്ത് കൊണ്ട് പുറത്താവേണ്ടി വന്നു.

മണികണ്ഠന്‍, വിനയ്, റിയാസ് എന്നിവരായിരുന്നു

മണികണ്ഠന്‍, വിനയ്, റിയാസ് എന്നിവരായിരുന്നു സീസണ്‍ ഫോറിലെ വൈല്‍ഡ് കാർഡ് എന്‍ട്രി. ആദ്യത്തെ ടാസ്കില്‍ തന്നെ പുള്ളിക്ക് പറ്റാതായി. അങ്ങനെ അദ്ദേഹം പുറത്തേക്ക് പോയി. വിനയ് തുടക്കം സൂപ്പറായിരുന്നെങ്കിലും പിന്നെ തളർന്നു. റിയാസില്‍ നിന്ന് ഒന്നും പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും പിന്നെ കത്തിക്കയറുകയായിരുന്നു. ഏറ്റവും കൂടുതല്‍ പിന്തുണയുള്ള താരം പുറത്താവാനുള്ള ഗെയിം ചേഞ്ചറുമായിരുന്നു റിയാസ്. എൻ്റെ അഭിപ്രായത്തില്‍ റിയാസ്, ഷിയാസ്, ഫിറോസ്-സജ്ന, രമ്യ, ദയ അച്ചു എന്നിവരാണ് എന്റെ അഭിപ്രായത്തിലെ മികച്ച താരങ്ങളെന്നും രേവതി കൂട്ടിച്ചേർക്കുന്നു.

English summary
Bigg Boss Malayalam Season 4 Fame Riyas Is The Best wild card entry; The Second Is Poli Firoz
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X