• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്കാര്യത്തില്‍ ഞാന്‍ ദില്‍ഷയോട് ഇപ്പോഴും നന്ദിയുള്ളവനാണെന്ന് റോബിന്‍: ആ സ്വഭാവമുള്ളവളല്ല അവള്‍

Google Oneindia Malayalam News

സിനിമ രംഗത്തേക്കാളും വലിയ ഫാന്‍ ഫൈറ്റ് നടക്കുന്ന മേഖലയായി ബിഗ് ബോസ് മേഖല ഇന്ന് മാറിയിരിക്കുകയാണ്. വിമർശനങ്ങളും പരിഹാസങ്ങളും സ്വാഭാവികമാണെങ്കിലും ഇവിടെ അതിന്റെയാല്ലം പരിധിവിട്ട് വ്യക്തി അധിക്ഷേപങ്ങളിലേക്കും തെറി വിളിയിലേക്കുമെല്ലാമാണ് കാര്യങ്ങള്‍ എത്തിച്ചേർന്ന് നില്‍ക്കുന്നത്. പിആർ വർക്ക് ഏറ്റെടുത്ത് അടക്കം ഇത്തരം ഫാന്‍ ഫൈറ്റുകളില്‍ ഏർപ്പെടുന്നവരുണ്ട്.

ബിഗ് ബോസ് ഷോയ്ക്ക് പിന്നാലെ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന സൈബർ അധിക്ഷേപത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് പല താരങ്ങളും നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ റോബിനും ഇതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ തുറന്ന് പറയുകയാണ്. കൂടാതെ ദില്‍ഷക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. ഷോ റീല്‍സ് എന്‍റ്ർടെയിമെന്റ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്റെ ആരാധകരെ ഞാന്‍ ഫാമിലി എന്നാണ്

എന്റെ ആരാധകരെ ഞാന്‍ ഫാമിലി എന്നാണ് പറയറുള്ളത്. അവർ ടോക്സിക്കാണെന്ന് ഞാന്‍ ഒരിക്കലും പറയാറില്ല. ഒരാളിനെ അമിതമായി ഇഷ്ടമാണ് എന്നുള്ളതിനാല്‍ അവരെ ടോക്സിക്ക് എന്ന് പറയാന്‍ സാധിക്കില്ല. ഒരു കുടുംബത്തില്‍ അഞ്ച് മക്കളുണ്ടെങ്കില്‍ അഞ്ചുപേരും അഞ്ച് രീതിയിലായിരിക്കും. ഒന്ന് സൈലന്റാണെങ്കില്‍ മറ്റേത് ഭയങ്കര വെറളിയായിരിക്കും മറ്റൊന്ന് ഭയങ്കര ദേഷ്യക്കാരനവും. ചിലത് ടാലന്റഡ് ആണെങ്കില്‍ ചിലർ പഠിക്കാന്‍ മിടുക്കരാവില്ല.

ദിലീപിന് മാത്രമല്ല മാലയിട്ടതെന്ന് മേല്‍ശാന്തി: താരങ്ങള്‍ക്ക് വിഐപി പരിഗണന എന്തിനെന്ന് നെറ്റിസണ്‍സ്ദിലീപിന് മാത്രമല്ല മാലയിട്ടതെന്ന് മേല്‍ശാന്തി: താരങ്ങള്‍ക്ക് വിഐപി പരിഗണന എന്തിനെന്ന് നെറ്റിസണ്‍സ്

ആളുകള്‍ ഇത്തരത്തില്‍ വ്യത്യസ്തരായിരിക്കും

ആളുകള്‍ ഇത്തരത്തില്‍ വ്യത്യസ്തരായിരിക്കും.എന്നാല്‍ ഇവരെ നമുക്ക് തള്ളിക്കളയാന്‍ സാധിക്കില്ല. അവരെ ചേർത്ത് നിർത്തുകയാണ് വേണ്ടി. അവരോട് നമുക്ക് പറയാന്‍ പറ്റുന്നതിന്റെ പരമാവധി പറയുക. നമ്മള്‍ ഇഷ്ടപ്പെടുന്ന ഓരോരുത്തരും പല സ്ഥലത്തായിരിക്കും. അവരൊക്കെ എവിടെയാണെന്ന് പോലും നമുക്ക് അറിയാന്‍ സാധിക്കില്ലെന്നും റോബിന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കുന്നു.

ബംമ്പറടിച്ചത് അമ്പത് കോടി, അപ്രതീക്ഷിതം: ജീവിതം മാറ്റി മറിച്ചത് കാഷ്യറുടെ ആ ഒരു ചോദ്യംബംമ്പറടിച്ചത് അമ്പത് കോടി, അപ്രതീക്ഷിതം: ജീവിതം മാറ്റി മറിച്ചത് കാഷ്യറുടെ ആ ഒരു ചോദ്യം

പെയ്ഡ് ആയി പ്രവർത്തിക്കുന്ന ആളുകളുണ്ട്

പെയ്ഡ് ആയി പ്രവർത്തിക്കുന്ന ആളുകളുണ്ട്. പെയിഡ് പിആർ എടുത്ത് കമന്റ്സ് ഇടുന്ന ആളുകള്‍ ഇപ്പോഴും ഉണ്ടെന്ന് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ആളുകള്‍ക്ക് അറിയാം. അഞ്ചുപേർ ഇരുന്ന അഞ്ഞൂർ അക്കൌണ്ടുകള്‍ വഴിയായിരിക്കും ഇത് ചെയ്യുന്നത്. ഒരാളെ ഉന്നം വെച്ചുകൊണ്ട്, അവരെ ഡീഗ്രേഡ് ചെയ്യാനുള്ള ശ്രമമാണ്. അത് മോശം കാര്യമാണ്.

ഇന്ന ആളെ പോയി ഡീഗ്രേഡ് ചെയ്യൂ എന്നും

ഇന്ന ആളെ പോയി ഡീഗ്രേഡ് ചെയ്യൂ എന്നും പറഞ്ഞ് ഞാന്‍ ഇന്നുവരെ ഒരു പിആർനേയും കാശുകൊടുത്ത് എല്‍പ്പിച്ചിട്ടില്ല. ഈ പെയ്ഡ് ആക്രമണം എന്നുള്ളത് നമ്മളെ തകർക്കുകയെന്ന ലക്ഷ്യം മാത്രം വെച്ചുള്ളതാണ്. ഇത്തരം കാര്യങ്ങള്‍ ഞങ്ങള്‍ മൈന്‍ഡ് ചെയ്യാറില്ല. ഇതില്‍ തളരുകയുമില്ല. അപ്പോഴാണ് നമ്മുടെ കൂട്ടത്തിലുള്ളവരെ തകർക്കാനുള്ള ശ്രമം ഉണ്ടാവുന്നത്. അപ്പോള്‍ നമ്മള്‍ പ്രകോപിതരാവുമെന്നും റോബിന്‍ പറയുന്നു.

ഈ സാഹചര്യങ്ങളെയെല്ലാം നമ്മള്‍ നേരിടുകയും

ഈ സാഹചര്യങ്ങളെയെല്ലാം നമ്മള്‍ നേരിടുകയും നല്ല രീതിയില്‍ കൈകാര്യം ചെയ്യുകയും വേണം. നമ്മള്‍ ഇതിലേക്ക് വന്നു, ഇനിയും ഒരുപാട് ലക്ഷ്യങ്ങളുണ്ടെങ്കില്‍ അതെല്ലാം നേരിട്ടുകൊണ്ട് മുന്നോട്ട് പോവുക എന്നുള്ളതാണ്. ആകാശം ഇടിഞ്ഞ് വീഴും എന്ന് പറഞ്ഞാലും ഞാന്‍ ഇങ്ങനെ തന്നെ നില്‍ക്കുകയുള്ളു. അതുകൊണ്ട് തന്നെ ഇത്തരം കമന്റ് ഇടുന്ന ആരുടേയും അച്ഛനേയും അമ്മയേയും ഞാന്‍ വിളിക്കില്ല. കാരണം നിങ്ങള്‍ എല്ലാവരും നല്ല അച്ഛന്റേയും അമ്മയുടേയും മക്കളാണ്. എല്ലാവരും നന്നായി ഇരിക്കുകയെന്നും താരം വ്യക്തമാക്കുന്നു.

 ബിഗ് ബോസ് വിജയി ദില്‍ഷയെക്കുറിച്ച്

അതേസമയം, ബിഗ് ബോസ് വിജയി ദില്‍ഷയെക്കുറിച്ച് റോബിന്‍ അഭിമുഖത്തില്‍ തുറന്ന് പറയുന്നു. നല്ലൊരു ഫ്രണ്ടായിരുന്നു ദില്‍ഷ. എല്ലാ കാര്യങ്ങളും തുറന്ന് പറയാന്‍ എനിക്ക് സാധിക്കുമായിരുന്നു. ഇവിടെ നടക്കുന്ന കാര്യം അവിടെ പോയി പറയുന്ന സ്വഭാവമുള്ള ആളല്ല ദില്‍ഷയെന്ന് എനിക്ക് മനസ്സിലായതുകൊണ്ടാണ് ഞാന്‍ അവളോട് സംസാരിച്ചത്.

ഫ്രസ്ട്രേഷനും സമ്മർദ്ദവുമൊക്കെ വരുമ്പോള്‍ എനിക്ക്

ഫ്രസ്ട്രേഷനും സമ്മർദ്ദവുമൊക്കെ വരുമ്പോള്‍ എനിക്ക് ആരേടെങ്കിലും ഷെയർ ചെയ്യണമായിരുന്നു. ആ സമയത്തൊക്കെ ദില്‍ഷ എന്നെ നല്ല രീതിയില്‍ പിന്തുണച്ചിട്ടുണ്ട്. ഉള്ളത് ഉള്ളത് പോലെ പറയണമല്ലോ, ഞാന്‍ പറയുന്ന കാര്യങ്ങളെല്ലാം അവർ കേട്ടിട്ടുണ്ട്. അതിനെല്ലാം എപ്പോഴും ഞാന്‍ ദില്‍ഷയോട് നന്ദിയുള്ളവനായിരിക്കുമെന്നും റോബിന്‍ കൂട്ടിച്ചേർക്കുന്നു.

English summary
Bigg Boss Malayalam season 4 fame Robin Radhakrishnan says that I am still grateful to Dilsha for tha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X