കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അന്ന് രണ്ട് ദിവസം പട്ടിണി കിടന്നു, വിശപ്പിന്റെ വില എന്താണെന്ന് അറിഞ്ഞു'; തുറന്നുപറഞ്ഞ് റോബിന്‍

Google Oneindia Malayalam News

എറണാകുളം എം എല്‍ എ ടി ജെ വിനോദിന്റെ മണ്ഡലത്തിലെ എല്ലാ പ്രൈമറി സ്‌കൂളിലും ആരംഭിച്ചിരിക്കുന്ന പ്രഭാത ഭക്ഷണം പദ്ധതിയുടെ ഉദഘാടനത്തിന് അതിഥിയായി എത്തിയപ്പോള്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തനിക്ക് പ്രസംഗിക്കാനൊന്നും അറിയില്ലെന്ന് പറഞ്ഞാണ് റോബില്‍ വേദിയിലെത്തി സംസാരിക്കാന്‍ തുടങ്ങിയത്. റോബിന്റെ വാക്കുകളിലേക്ക്..

1

എറണാകുളം എം എല്‍ എ ടി ജെ വിനോദിന്റെ മണ്ഡലത്തിലെ എല്ലാ പ്രൈമറി സ്‌കൂളിലും ആരംഭിച്ചിരിക്കുന്ന പ്രഭാത ഭക്ഷണം പദ്ധതിയുടെ ഉദഘാടനത്തിന് അതിഥിയായി എത്തിയപ്പോള്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തനിക്ക് പ്രസംഗിക്കാനൊന്നും അറിയില്ലെന്ന് പറഞ്ഞാണ് റോബില്‍ വേദിയിലെത്തി സംസാരിക്കാന്‍ തുടങ്ങിയത്. റോബിന്റെ വാക്കുകളിലേക്ക്..

2

ഈ പദ്ധതിയുടെ ഉദ്ഘാടനത്തിന് വരാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ മറ്റൊന്നും നോക്കാതെ വരാം എന്ന് സമ്മതിക്കുകയായിരുന്നു. പ്രഭാത ഭക്ഷണം എന്ന് പറയുന്നത്, ഒരു കുട്ടിക്ക് മാത്രമല്ല, ഏതൊരു മനുഷ്യന്റെയും പ്രധാനപ്പെട്ട ഘടകമാണ്. ഒരു ദിവസം തുടങ്ങുന്നതിനുള്ള ഇന്ധനമാണ് പ്രഭാത ഭക്ഷണം.

3

'ഞെട്ടലോടെയാണ് അക്കാര്യം കണ്ടത്, പ്രേക്ഷകര്‍ ഇനിയെങ്കിലും വിശ്വസിക്കണം'; ബിബി ഹൗസിനെ കുറിച്ച് ശാലിനി'ഞെട്ടലോടെയാണ് അക്കാര്യം കണ്ടത്, പ്രേക്ഷകര്‍ ഇനിയെങ്കിലും വിശ്വസിക്കണം'; ബിബി ഹൗസിനെ കുറിച്ച് ശാലിനി

നമുക്ക് ഒരു ദിവസത്തെ എനര്‍ജി നല്‍കുന്നത് രാവിലെ കഴിക്കുന്ന പ്രഭാത ഭക്ഷണത്തില്‍ നിന്നാണ്. ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് പ്രഭാത ഭക്ഷണം കഴിക്കാറില്ലായിരുന്നു. അങ്ങനെ നമ്മള്‍ കഴിക്കാതിരിക്കുമ്പോള്‍ നമ്മുടെ രക്തത്തിലെ ഗ്ലൂക്കോസ് ലെവല്‍ കുറഞ്ഞ് നമ്മുടെ എനര്‍ജി ലെവല്‍ കുറയും. നമുക്ക് ഏറ്റവും കൂടുതല്‍ എനര്‍ജി വേണ്ടത് പഠിക്കുന്നതിന് വേണ്ടിയാണ്.

4

കുട്ടികളില്‍ പലരും വീട്ടില്‍ നിന്ന് കഴിക്കുന്നവരായിരിക്കും, എന്നാല്‍ പലരും വീട്ടില്‍ നിന്ന് കഴിക്കാത്തവരാണ്. അതുകൊണ്ട് സ്‌കൂളില്‍ വന്ന് കഴിക്കാന്‍ സാധിക്കുന്ന ഈ പദ്ധതി വലിയൊരു കാര്യമാണ്. ഇതിന് വേണ്ട പ്രവര്‍ത്തിച്ച ടി ജെ വിനോദ് സാറിനാണെങ്കിലും ബി പി സി എല്ലിനാണെങ്കിലും എല്ലാവര്‍ക്കും വലിയൊരു അഭിനന്ദനം അറിയിക്കുന്നു.

5

ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ എന്റെ അഭിപ്രായം, രാഷ്ട്രീയക്കാര്‍ ഇതുപോലുള്ള കാര്യങ്ങള്‍ ചെയ്യാന്‍ മത്സരിക്കണമെന്നാണ്. അങ്ങനെയെങ്കിലും ഞങ്ങളുടെ എല്ലാ പിന്തുണയുമുണ്ടാകും. രാഷ്ട്രീയം എന്ന് ഞാന്‍ വിശ്വസിക്കുന്നത്, രാഷ്ട്രത്തിന്റെ നന്മ എന്നാണ്. അതിന് വേണ്ടി ഏതൊരു മനുഷ്യനും നല്ല കാര്യം ചെയ്യുന്നുണ്ടെങ്കില്‍ നമ്മുടെ രാഷ്ട്രവും നന്നാകുമെന്ന് റോബിന്‍ പറഞ്ഞു.

6

ഇപ്പോള്‍ പ്രൈമറി ലെവലിലുള്ള 7000ഓളം കുട്ടികള്‍ക്കാണ് പ്രഭാത ഭക്ഷണം നല്‍കുന്നത്. നമ്മളോട് ഭക്ഷണത്തിന് വേണ്ടി പലരും ചോദിക്കാറുണ്ട്. അവരുടെ വിശപ്പ് മാറ്റുന്നതിന് വേണ്ട പദ്ധതികളും നടപ്പിലാക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. കാരണം നമുക്ക് ഏറ്റവും കൂടുതല്‍ കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റാത്ത ഒരു സാധനമാണ് വിശപ്പ് എന്ന് പറയുന്നത്.

7

നടി കനകയുടെ വീട്ടില്‍ തീയും പുകയും; പൊലീസ് എത്തിയപ്പോള്‍ കണ്ടത് കത്തിയ വസ്ത്രങ്ങള്‍, സംഭവിച്ചത്നടി കനകയുടെ വീട്ടില്‍ തീയും പുകയും; പൊലീസ് എത്തിയപ്പോള്‍ കണ്ടത് കത്തിയ വസ്ത്രങ്ങള്‍, സംഭവിച്ചത്

ദൈവം സഹായിച്ചും അച്ഛനും അമ്മയും കാരണം എനിക്ക് വിശപ്പ് അറിയേണ്ടിവന്നിട്ടില്ല. എന്നാലും ഹൗസ് സര്‍ജന്‍സി ചെയ്ത സമയത്ത് വിശപ്പ് എന്താണെന്ന് അറിയാന്‍ ഭക്ഷണം കഴിക്കാതെ രണ്ട്് ദിവസം ഇരിക്കാന്‍ ശ്രമിക്കും. എന്നാല്‍ ഒന്നര ദിവസം എന്നെക്കൊണ്ട് ഇരിക്കാന്‍ പറ്റി. അന്ന് വിശപ്പിന്റെ വില എന്താണെന്ന് അറിയാന്‍ പറ്റി,

8

അതുകൊണ്ട് ആ സമയത്തൊക്കെ എന്നെക്കൊണ്ട് പറ്റുന്ന രീതിയിലൊക്കെ ആളുകള്‍ക്ക് ഭക്ഷണം വാങ്ങിച്ചു നല്‍കിയിട്ടുണ്ട്. കാരണം ആ ഒരു വേദന അറിയുന്നവര്‍ മാത്രമേ, ചോദിക്കുന്ന ആളുടെ ഇമോഷന്‍ എന്താണെന്ന് മനസിലാക്കാന്‍ പറ്റും. അതുകൊണ്ട് എല്ലാവര്‍ക്കും സന്തോഷം നല്‍കുന്ന എന്തൊക്കെ പദ്ധതികള്‍ തുടങ്ങാന്‍ പറ്റുമോ, അതൊക്കെ നമുക്ക് തുടങ്ങണം. എല്ലാ സാധാരണക്കാരും കൂടെയുണ്ടാകുമെന്ന് റോബിന്‍ പറഞ്ഞു.

English summary
Bigg Boss Malayalam Season 4 Fame Robin Radhakrishnan shared his experience of starving, Viral Video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X