Get Updates
Get notified of breaking news, exclusive insights, and must-see stories!

'നിങ്ങൾ ചവിട്ടി അരച്ചത് ഞങ്ങളുടെ ജീവിതമാണ് , മകന്റെ അവസ്ഥ എന്താകുമെന്ന് ചിന്തിച്ചിട്ടുണ്ടോ?'; ശാലിനി നായർ

കൊച്ചി: താൻ ഗുരുവായൂരിൽ പോയി രഹസ്യ വിവാഹം കഴിച്ചുവെന്നുള്ള വ്യാജ പ്രചരണങ്ങൾക്കെതിരെ കടുത്ത ഭാഷയിലാണ് ബിഗ് ബോസ് താരം പ്രതികരിച്ചത്. കഴിഞ്ഞ ദിവസം തന്റെ പിതാവിന്റെ വീഡിയോ പങ്കിട്ട് കൊണ്ടും ഇതിനെതിരെ താരം രംഗത്തെത്തിയിരുന്നു. അനാവശ്യ വിവാദങ്ങൾക്ക് ചെവി കൊടുക്കേണ്ടതില്ലെന്ന അച്ഛന്റെ വാക്കുകൾ തനിക്ക് കരുത്താണ് എന്നായിരുന്നു ശാലിനി പറഞ്ഞത്. ഇപ്പോൾ ഇതാണ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ശാലിനി. ലാലേട്ടന്റെയും സുരാജേട്ടന്റെയും ചിത്രങ്ങൾ വെച്ച് വരെ അനാവശ്യ വാർത്തകൾ പടച്ചു വിടുകയാണെന്നും ഇത്തരത്തിൽ പ്രചരണം നടത്തുന്നവർ കുടുംബത്തിന്റെ സമാധാനം തന്നെ നശിപ്പിക്കുകയാണ് ബിഗ് ബോസ് താരം പറയുന്നു. കുറിപ്പ് വായിക്കാം

 വാർത്തകൾ പടച്ചു വിടുന്നത്

'മലയാള സിനിമയുടെ അഭിമാനമായ പ്രിയപ്പെട്ട ലാലേട്ടന്റെയും സുരാജേട്ടന്റെയും ചിത്രങ്ങൾ വെച്ചാണ് അനാവശ്യ വാർത്തകൾ പടച്ചു വിടുന്നത്!!ഇതുവരെ വന്നിട്ടുള്ള മിസ്ലീഡ് ചെയ്യപ്പെട്ട തമ്പ്നെയിൽ ഉളള കുറച്ച് യൂട്യൂബ് ചാനലുകളുടെ പ്രവർത്തിയെ കുറിച്ചാണ് ഇവിടെ ഇദ്ദേഹം സംസാരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ഒരു സ്കൂൾ വിദ്യാർത്ഥി എനിക്കിന്നലെ ഒരു മെസേജ് അയച്ചു. "ചേച്ചി ബിച്ചു എന്ന ഒരു ചേട്ടൻ പല വിഷയങ്ങൾക്കും റിയാക്ട് ചെയ്ത് വീഡിയോ ചെയ്യാറുണ്ട്. ഞാൻ ചേച്ചിക്കുണ്ടായ വിഷമം ആ ചേട്ടനോട് പറഞ്ഞു ചേച്ചി ഒന്ന് മെസേജ് അയക്കാമോ "അങ്ങിനെയാണ് ഞാൻ ഇൻസ്റ്റാഗ്രാമിൽ ഈ പ്രൊഫൈൽ കാണുന്നത്. ഉണ്ണികുട്ടന്റെ പ്രായം മാത്രമുള്ള ആ കുട്ടിക്ക് ഈ പ്രശ്നങ്ങളിലെ കാര്യഗൗരവം മനസ്സിലായി. അതായത് മലയാളത്തിലെ പ്രഗത്ഭരായ പലരുടെയും ചിത്രങ്ങൾ വെച്ച് കൊണ്ട് യാതൊരു മാന്യതയുമില്ലാതെ വാർത്തകൾ പ്രസിദ്ധീകരിച്ചിരിക്കുന്നു.

കുഞ്ഞിന്റെ അവസ്ഥ എന്താകുമെന്ന്


ഒരു കലാകാരി എന്ന നിലയിൽ നാളെ ഇതേ വ്യക്തികളോട് അവസരം ചോദിക്കാൻ ചെല്ലുന്ന ഇതുപോലുള്ള വിഷയങ്ങളിൽ ഇരയാക്കപ്പെട്ട എന്നെപോലുള്ളവരുടെ അവസ്ഥ എന്തായിരിക്കും? നാളെ എന്റെ മകൻ സ്കൂളിൽ ചെന്ന് ഈ വ്യാജവാർത്തയുടെ തലക്കെട്ട് വന്ന വഴിയിൽ ഏതെങ്കിലും ഒരു കുട്ടി നിന്റെ അമ്മ ആരോടും പറയാതെ വിവാഹം കഴിച്ചോ എന്ന് ചോദിച്ചാൽ ആ കുഞ്ഞിന്റെ അവസ്ഥ എന്താകുമെന്ന് നിങ്ങൾ ഈ വാർത്തകൾ വളച്ചൊടിച്ച് തമ്പ്നെയിൽ കൊടുത്തവർ ചിന്തിക്കുന്നുണ്ടോ?

ബാധിച്ചത് എന്റെ ജീവിതമാണ്


ഇല്ലാത്ത വിവാഹം ഉണ്ടാക്കി പലരും കഴിച്ചപ്പോൾ ബാധിച്ചത് എന്റെ ജീവിതമാണ്.ഒരു കുടുംബമായി സുരക്ഷിതയായി കഴിയുക എന്നത് ഏതൊരു സ്ത്രീയുടെയും സ്വപ്നമാണ്. നിങ്ങൾ ചവിട്ടി അരച്ചത് ഞങ്ങളുടെ ജീവിതമാണ് ഞങ്ങളുടെ സ്വപ്നങ്ങളാണ്‌. ഒരാൾ ചോദിച്ചപോലെ ഡെയിലി ഡെയ്‌റ്റിങ്ങിന് അപരിച്ചതരോട് കൂടി ദിവസങ്ങൾ ചിലവഴിച്ച് ആഘോഷിച്ചു ജീവിച്ചു തീർക്കേണ്ട അവസ്ഥയല്ല എനിക്കുള്ളത്.

താങ്ങി നിർത്താനും തട്ടി ആശ്വസിപ്പിക്കാനും


തളർന്നുപോവുമ്പോൾ താങ്ങി നിർത്താനും തട്ടി ആശ്വസിപ്പിക്കാനും ചേർത്ത് നിർത്താനും ആകെയുള്ളത് മകനാണ്,, ആ കുഞ്ഞിന് സ്വന്തമായി ജോലി ചെയ്ത് വരുമാനം കണ്ടെത്താനുള്ള വഴി ഉണ്ടാകും വരെ പോറ്റി വളർത്തേണ്ടത് എന്റെ മാത്രം ബാധ്യതയാണ്. അതും കഴിഞ്ഞുള്ള അൽപ സ്വപ്നങ്ങളിലേക്ക് എന്നെങ്കിലും ഒരു കടത്ത് എനിക്ക് വേണ്ടിയുണ്ടാകും എന്ന പ്രതീക്ഷയുടെ വെളിച്ചമാണ് പലരും ഊതികെടുത്താൻ ഒരുങ്ങിയത്.

അട്ടഹസിച്ച് ചിരിക്കുമ്പോൾ


മറ്റുള്ളവരെ ഇരുട്ടിലാക്കി അട്ടഹസിച്ച് ചിരിക്കുമ്പോൾ ഒന്നോർക്കുക നാളെ നിങ്ങൾക്കും ഈ ഗതി വന്നേക്കാം!! എന്തായാലും കുഞ്ഞു പ്രായത്തിലെ ഇത്രയേറെ പക്വതയോടെ സഹജീവിയുടെ വിഷമം മനസ്സിലാക്കിയ മകനും കയത്തിൽ ഒരു കൈ സഹായം ചെയ്ത സഹോദരനും നന്ദി ', ശാലിനി കുറിപ്പിൽ പറയുന്നു.

ശക്തമായ ഭാഷയിൽ തന്നെ


ബിഗ് ബോസ് നാലാം സീസണിലെ മത്സരാർത്ഥിയായിരുന്ന ശാലിനി അവതാരക കൂടിയാണ്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള നിരന്തരം ആരാധകരുമായി സംവദിക്കാറുള്ള ശാലിനി തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായ ഭാഷയിൽ തന്നെ പലപ്പോഴും പ്രതികരിക്കാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+