• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇങ്ങനെത്തന്നെ തീരണം ബിഗ് ബോസ്, അതാണ് രീതി, അതാണ് ചരിത്രം; പക്ഷെ, റിയാസ് മുത്താണ്, അഭിനന്ദനം

Google Oneindia Malayalam News

ആവേശകരമായ 100 ദിവസങ്ങള്‍ പൂർത്തിയാക്കി ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിച്ച് കഴിഞ്ഞു. ആദ്യ വനിതാ വിജയി എന്ന് ഖ്യാതിയുമായി ദില്‍സ പ്രസന്നന്‍ കപ്പടിച്ചപ്പോള്‍ ബ്ലെസ്ലീ രണ്ടാമതും റിയാസ് സലീം മൂന്നാമതും എത്തി. അതേസമയം ദില്‍ഷ വിജയ കിരീടം ചൂടിയെങ്കിലും റിയാസ് സലീമിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തുന്നത്. 'ഇങ്ങനെത്തന്നെ തീരണം ബിഗ് ബോസ്. അതാണ് രീതി, അതാണ് ചരിത്രം.
റിയാസ് സലിം, നിന്റെ കൂടെയുണ്ടായിരുന്നവരുടെ ലോകം ഒരു മാറ്റവുമില്ലാതെ 100 ദിവസം കഴിഞ്ഞും തുടരുന്നുണ്ട്.

വിജയ് ബാബുവിന് മാസ്സ് എന്‍ട്രി എങ്ങനെ; ദിലീപിനോട് സ്വീകരിച്ച സമീപനമുണ്ടാകുമോ: മോഹന്‍ലാലിനോട് ഗണേഷ്വിജയ് ബാബുവിന് മാസ്സ് എന്‍ട്രി എങ്ങനെ; ദിലീപിനോട് സ്വീകരിച്ച സമീപനമുണ്ടാകുമോ: മോഹന്‍ലാലിനോട് ഗണേഷ്

പക്ഷേ നീ അകത്ത് കിടന്ന കേവലം 60 ദിവസം കൊണ്ട് നിന്റെ പുറത്തുള്ള ലോകം അടിമുടി മാറിയിട്ടുണ്ട്. നിന്റെ മനുഷ്യർ ജീവിച്ച ലോകത്തെ നവീകരിച്ചാണ് നീ പുറത്തിറങ്ങുന്നത്.'- എന്നാണ് എഴുത്തുകാരന്‍ ലിജീഷ് കുമാർ ഫേസ്ബുക്കില്‍ കുറിച്ചത് അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

നീ ഒരു തോൽവിയാണ് എന്ന് സർട്ടിഫൈ ചെയ്തല്ലാതെ ഈ

നീ ഒരു തോൽവിയാണ് എന്ന് സർട്ടിഫൈ ചെയ്തല്ലാതെ ഈ പ്രോഗ്രാം എങ്ങനെയവസാനിക്കാനാണ് റിയാസ് !!

ആരും മരിക്കാത്ത സ്ഥലം തേടിപ്പോയ ഒരു ചെറുപ്പക്കാരന്റെ കഥയുണ്ട്. ഒരു ദിവസം അച്ഛനമ്മമാരോടു യാത്രപറഞ്ഞ് അയാൾ നടന്നു തുടങ്ങി. കുറേ ദൂരം പിന്നിട്ടപ്പോള്‍, താടിരോമങ്ങൾ നെഞ്ചുവരെ വളര്‍ത്തിയ ഒരു വയസ്സനെ അയാള്‍ കണ്ടു. മലയില്‍ നിന്നു പാറക്കഷണങ്ങള്‍ അടര്‍ത്തിയെടുത്ത് വണ്ടിയില്‍ കയറ്റി ഉന്തിക്കൊണ്ടുപോകുന്ന ഒരു വയസ്സൻ. യുവാവ് ചോദിച്ചു, "ആര്‍ക്കും മരണമില്ലാത്ത സ്ഥലം എവിടെയാണെന്ന് നിങ്ങള്‍ക്കറിയാമോ?" അയാൾ ചിരിച്ചു, "എന്നോടൊരുമിച്ചു താമസിക്കൂ. ഈ മല മുഴുവന്‍ അടര്‍ത്തിയെടുത്ത് അങ്ങുദൂരെ കൊണ്ടിടുന്നതുവരെ നിങ്ങള്‍ മരിക്കില്ല"

ഇങ്ങനെയൊരു മഞ്ജു വാര്യറെ കണ്ടിട്ട് കാലമെത്രയായി: വൈറലായി പുതിയ സാരീ ചിത്രങ്ങള്‍

അതിനെത്ര കാലമെടുക്കും ?” “ഒരു നൂറുകൊല്ലം” കിഴവൻ

"അതിനെത്ര കാലമെടുക്കും ?" "ഒരു നൂറുകൊല്ലം" കിഴവൻ വീണ്ടും ചിരിച്ചു. നൂറ് കൊല്ലം പോരാഞ്ഞത് കൊണ്ട് ചെറുപ്പക്കാരന്‍ പിന്നെയും നടന്നു. കുറേക്കഴിഞ്ഞപ്പോൾ അരവരെ താടിമുടികൾ വളര്‍ത്തിയ മറ്റൊരു വൃദ്ധനെ ഒരു കാട്ടിൽ അയാൾ കണ്ടു. മരക്കൊമ്പുകള്‍ വെട്ടിയെടുക്കുന്ന ഒരാൾ. അയാളും പറഞ്ഞു, "എന്നോടൊരുമിച്ചു താമസിക്കൂ. ഈ കാട്ടിലെ മരങ്ങൾ മുറിച്ച് തീരും വരെ നിങ്ങള്‍ മരിക്കില്ല" "എത്ര കാലം കിട്ടുമായിരിക്കും?" ഇരുന്നൂറുകൊല്ലം." അതു പോര !! യുവാവ് വീണ്ടും നടന്നു.

ഒരുപാട് ദൂരം പിന്നിട്ടപ്പോൾ മറ്റൊരു വൃദ്ധനെ കണ്ടു

ഒരുപാട് ദൂരം പിന്നിട്ടപ്പോൾ മറ്റൊരു വൃദ്ധനെ കണ്ടു. മുട്ടുവരെ താടിരോമം വളര്‍ത്തിയ കിഴവൻ, അയാളൊരു താറാവിനെ നോക്കി നിൽക്കുകയായിരുന്നു. "എന്നോടൊരുമിച്ചു താമസിക്കൂ. ഈ കടല്‍വെള്ളം താറാവ് കുടിച്ചു തീരുന്നതുവരെ നിങ്ങള്‍ മരിക്കില്ല."
"എത്ര കാലം?" "മൂന്നൂറുകൊല്ലം." ചെറുപ്പക്കാരന് മതിയായില്ല. അയാൾ നടന്നു കൊണ്ടേയിരുന്നു. ഒടുവിൽ അയാൾ കണ്ടെത്തി, കാല്‍വിരലോളം താടിരോമം വളര്‍ത്തിയ ഒരു വൃദ്ധനെ. അയാൾ ക്ഷണിച്ചു, "വരൂ, ഇതാണ് ആര്‍ക്കും മരണമില്ലാത്ത സ്ഥലം."

ചെറുപ്പക്കാരന്‍ അകത്തുകയറി, താമസം തുടങ്ങി.

ചെറുപ്പക്കാരന്‍ അകത്തുകയറി, താമസം തുടങ്ങി. കാലങ്ങൾ കഴിഞ്ഞു പോയി. ഒരുദിവസം അയാള്‍ കിഴവനോടു പറഞ്ഞു, "ഞാനൊന്ന് വീട്ടില്‍ച്ചെന്ന് അച്ഛനമ്മമാരോട് യാത്ര പറഞ്ഞ് വരാം." കിഴവൻ മറുപടി പറഞ്ഞു, "ശതാബ്ദങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അവരൊക്കെ എപ്പഴോ മരിച്ചു പോയി !!" ഇറ്റാലോ കാല്‍വിനോ സമാഹരിച്ച ഇറ്റാലിയിൻ ഫോക്ക് ടെയ്ൽസിലാണ് ഈ കഥയുള്ളത്. പുറത്ത് നടക്കുന്നത് അറിയാതെ അകത്തായിപ്പോകുന്ന മനുഷ്യരെ കുറിച്ചാലോചിച്ചപ്പോഴാണ് ഈ കഥ ഓർമ്മ വന്നത്. വെറും 100 ദിവസം അകത്ത് കിടന്നാൽ പുറത്തെന്ത് മാറ്റമുണ്ടാകാനാണ് എന്നല്ലേ, ശരിയാണ്.

ദിൽഷയും ബ്ലസ്ലിയും ധന്യാ മേരിയും ലക്ഷ്മിപ്രിയയും

ദിൽഷയും ബ്ലസ്ലിയും ധന്യാ മേരിയും ലക്ഷ്മിപ്രിയയും സൂരജും ജീവിച്ച ലോകം നൂറ് നാൾക്കിപ്പുറവും അതേ പോലെയുണ്ട്. ചുറ്റുമുള്ള ലോകത്തെ മാറ്റാനല്ല അവരകത്ത് പോയത്. ആ ലോകത്തിന് ഒരു കുഴപ്പവും കണ്ടവരല്ല അവരാരും. ആ ലോകം തങ്ങളെ ആഘോഷിക്കുന്നത് കാണാനും, ആ ലോകത്തിന്റെ രാജാവും രാജ്ഞിയുമാകാനും പുറപ്പെട്ടവരാണവർ. അതിൽ വിജയിച്ചാണ് അവർ മടങ്ങുന്നത്. തോറ്റത് ഒരാളാണ്. പ്രോഗ്രസ്സീവായ ഒരേയൊരാൾ.

'ഇങ്ങനെത്തന്നെ തീരണം സന്യാൽ.

'ഇങ്ങനെത്തന്നെ തീരണം സന്യാൽ. ലോകദുഃഖപ്പെരുമരത്തിന്റെ
ഏകമായൊരുണങ്ങാത്ത കൊമ്പിൽ
തൂങ്ങിനിൽക്കുമൊടുക്കത്തെയേതൊ
രാക്കിനാവിന്റെ തീക്കനി പോലെ'
എന്ന് റഫീക്ക് അഹമ്മദിന്റെ ഒരു കവിതയുണ്ട്, കനു സന്യാലിന്റെ അവസാനത്തെക്കുറിച്ച്. ഇങ്ങനെത്തന്നെ തീരണം സന്യാൽ എന്ന വരിയാണ് ബിഗ് ബോസ് സീസൺ ഫോർ അവസാനിക്കുമ്പോൾ തികട്ടി വന്നത്. സീസൺ ഓഫ് കളേഴ്സ് എന്ന തലക്കെട്ട് അവസാനിക്കേണ്ടത് ഇങ്ങനെയാണ്.

ബോഡി ഷെയിമിങ്ങിന്റെ, ട്രാൻസ് - ഹോമോ - ക്വിയർ

ബോഡി ഷെയിമിങ്ങിന്റെ, ട്രാൻസ് - ഹോമോ - ക്വിയർ ഫോബിയകളുടെ ലോകത്ത് നീ ഒരു തോൽവിയാണ് എന്ന് സർട്ടിഫൈ ചെയ്തല്ലാതെ ഈ പ്രോഗ്രാം എങ്ങനെയവസാനിക്കാനാണ് റിയാസ്. ഇങ്ങനെത്തന്നെ തീരണം ബിഗ് ബോസ്. അതാണ് രീതി, അതാണ് ചരിത്രം.
റിയാസ് സലിം, നിന്റെ കൂടെയുണ്ടായിരുന്നവരുടെ ലോകം ഒരു മാറ്റവുമില്ലാതെ 100 ദിവസം കഴിഞ്ഞും തുടരുന്നുണ്ട്. പക്ഷേ നീ അകത്ത് കിടന്ന കേവലം 60 ദിവസം കൊണ്ട് നിന്റെ പുറത്തുള്ള ലോകം അടിമുടി മാറിയിട്ടുണ്ട്. നിന്റെ മനുഷ്യർ ജീവിച്ച ലോകത്തെ നവീകരിച്ചാണ് നീ പുറത്തിറങ്ങുന്നത്.

ലൈംഗികാഭിരുചികളുടെ പേരിൽ, അളവഴകുകളുടെ പേരിൽ

ലൈംഗികാഭിരുചികളുടെ പേരിൽ, അളവഴകുകളുടെ പേരിൽ, നിരന്തരമായി വേട്ടയാടപ്പെട്ട നിരവധിയായ മനുഷ്യരുടെ ലോകത്തേക്ക് പോസിറ്റീവായി നോക്കാൻ ഒരാൾക്കൂട്ടത്തെ ഉണ്ടാക്കിയാണ് നീ പുറത്ത് വരുന്നത്. ആണഹന്തകൾക്ക് മാത്രം ആർപ്പു വിളിച്ചവരുടെ ജാഥയിൽ നിന്ന് അടർന്ന് വരുന്നുണ്ട് ഒരു സമാന്തര റാലി. അതുപോലൊന്നുണ്ടാക്കാൻ നാളിന്നോളം നടന്ന ക്യാമ്പയിനുകളുടെ മുകളിൽ ഇപ്പോൾ നിനക്കൊരിരിപ്പിടമുണ്ട്. നിന്നെ കേൾക്കാൻ താഴെ മനുഷ്യർ വന്ന് നിറയും. ഇതുവരെ പറഞ്ഞത് പോലെ പറഞ്ഞു കൊണ്ടേയിരിക്കൂ

Recommended Video

cmsvideo
  'കത്തി ജ്വലിച്ച് വൈകാതെ അണഞ്ഞ് പോവുന്ന ഒരു സാധാരണ ടെലിവിഷൻ പ്രതിഭാസമല്ല റിയാസ്' |*BiggBoss
  English summary
  Bigg Boss Malayalam Season 4: Riyas salim is real winner, congratulation note
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X