Get Updates
Get notified of breaking news, exclusive insights, and must-see stories!

റോബിനെ ചതിച്ചിട്ട് എനിക്കെന്ത് കിട്ടും, ഞാന്‍ മിണ്ടരുതെന്ന് പറയാന്‍ നിങ്ങളാര്: വിമർശകരോട് ലേഖ

ബിഗ് ബോസ് മലയാളം ഫെയിം റോബിന്‍ രാധാകൃഷ്ണന്‍ കണ്ണൂർ ജില്ലയില്‍ ആദ്യമായി ഒരു പരിപാടിക്ക് വേണ്ടി എത്തുന്നത് ഇരിട്ടിയിലായിരുന്നു. ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് വേണ്ടി താരത്തെ ജില്ലയിലെത്തിച്ചതിന് പിന്നില്‍ പ്രവർത്തിച്ചതാവട്ടെ തിരക്കഥാകൃത്തും സംഗീത സംവിധായകയുമായ ലേഖ അംബുജാക്ഷനും. റോബിനെ വെച്ച് ആദ്യമായി ഒരു പരസ്യചിത്രം ലേഖയുടെ ഭർത്താവ് അംബുജാക്ഷന്‍ ഇതോട് അനുബന്ധിച്ച് ഷൂട്ട് ചെയ്യുകയും ചെയ്തു.

പിന്നീട് ഇരുവരും റോബിനേയും ആരതിയേയും സന്ദശിക്കുകയും വിശേഷങ്ങള്‍ യൂട്യൂബിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതോടെ ചില റോബിന്‍ അരാധാകർ തന്നെ തനിക്കെതിരെ രംഗത്തെത്തിയെന്നാണ് ലേഖ ഇപ്പോള്‍ സ്വന്തം യൂട്യൂബ് ചാനലിലൂടെ അഭിപ്രായപ്പെടുന്നത്. അവരുടെ വാക്കുകളിലേക്ക്.

'ഡോക്ടർ റോബിന്റെ കാര്യം നിങ്ങള്‍ പറയേണ്ടതില്ല

'ഡോക്ടർ റോബിന്റെ കാര്യം നിങ്ങള്‍ പറയേണ്ടതില്ല, അത് ഡോക്ടർ തന്നെ ഇന്‍സ്റ്റാ സ്റ്റോറിയിലൂടെ അറിയിക്കും. ഡോക്ടറിനെക്കുറിച്ച് അധികം വീഡിയോ ചെയ്യണ്ട, വല്ലപ്പോഴും ചെയ്താല്‍ മതി. തള്ളുമ്പോള്‍ ഒരു മയത്തിലൊക്കെ തള്ളൂ'- എന്നൊക്കെയാണ് എന്റെ വീഡിയോയ്ക്ക് വന്ന ചില കമന്റുകള്‍. വളരെ കുറിച്ച് മാത്രമാണ് ഉള്ളതെങ്കിലും അതുകൊണ്ട് തറക്കുന്നത് എന്റെ ചങ്കിലാണ്.

ഇത്തരം കമന്റുകള്‍ക്ക് മറുപടി പറയേണ്ടതില്ലെന്ന്

ഇത്തരം കമന്റുകള്‍ക്ക് മറുപടി പറയേണ്ടതില്ലെന്ന് പലരും പറഞ്ഞെങ്കിലും മറുപടി പറയണമെന്നാണ് എന്റെ തോന്നല്‍. ചിലതൊക്കെ എനിക്ക് ബോധിപ്പിക്കേണ്ടതുണ്ട്. റോബിന്റെ കാര്യം മാത്രമായി ഞാന്‍ എപ്പോഴാണ് സംസാരിച്ചത്. ഞാനുമായി ബന്ധപ്പെട്ട ഒരു കാര്യം എന്റെ ചാനലിലൂടെ ഷെയർ ചെയ്തപ്പോള്‍ റോബിനും അതിന്റെ ഭാഗമായി എന്നതല്ലേ സത്യം. അതൊരു നിമിത്തവും സന്തോഷവുമുള്ള കാര്യമല്ലേയെന്നും ലേഖ പറയുന്നു.

എന്റെ സന്തോഷങ്ങള്‍ ഞാന്‍ പങ്കുവെക്കുമ്പോള്‍

എന്റെ സന്തോഷങ്ങള്‍ ഞാന്‍ പങ്കുവെക്കുമ്പോള്‍ അതൊരു തള്ളി മറിക്കലായി നിങ്ങള്‍ക്ക് തോന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ ചിന്താഗതിയുടെ പ്രശ്നമാണ്. ഒരു തരം തരംതാണ മനോഭാവാണ്. അത് സ്വയം തിരുത്തേണ്ടത് നിങ്ങളാണ്. നിങ്ങള്‍ കരുതുന്ന ആളേയല്ല ഞാന്‍. റോബിന്റെ കട്ടഫാനായ എനിക്ക് റോബിനെ കണ്ണൂരില്‍ എത്തിക്കുന്നതിന്റെ പ്രധാന ഭാഗം ആവാന്‍ കഴിഞ്ഞതില്‍ കണ്ണൂർക്കാരിയായ ഞാന്‍ അഭിമാനം കൊള്ളുന്നത് വലിയ തെറ്റാണോ. എന്നെ സംബന്ധിച്ച് അതെനിക്കൊരു ഉത്സവം പോലെയായിരുന്നു.

തേങ്ങാ വെള്ളവും വിദ്യയുടെ സൗന്ദര്യവും തമ്മിലുള്ള ബന്ധമെന്ത്: അറിയാം താരത്തിന്റെ സൗന്ദര്യ രഹസ്യം

ഒരിക്കലും നടക്കാന്‍ പോവുന്നില്ലെന്ന് തോന്നിയ

ഒരിക്കലും നടക്കാന്‍ പോവുന്നില്ലെന്ന് തോന്നിയ കാര്യം എന്റെ ഒരു ശ്രമത്തിന്റെ ഭാഗമായി നടന്നപ്പോള്‍ ഞാന്‍ സന്തോഷിക്കുകയല്ലാതെ എന്താണ് വേണ്ട്. ഇപ്പോള്‍ റോബിനെ കൂടുതല്‍ അടുത്ത് അറിയുന്നത് കൊണ്ട് ആ ഒരു ക്യൂരിയോസിറ്റി കുറഞ്ഞ് കാണും. ബിഗ് ബോസിലെ റോബിന്‍ എന്ന് പറയുന്ന ആ ആവേശത്തെ കണ്ണൂരിലെത്തിച്ചതിന്റെ സന്തോഷമാണ് ഞാന്‍ അറിയിച്ചത്. അത് നിങ്ങള്‍ പറയുന്നത് പോലെ തള്ളല്ല.

റോബിന്റെ കാര്യം മാത്രമല്ല, എല്ലാ കാര്യവും

റോബിന്റെ കാര്യം മാത്രമല്ല, എല്ലാ കാര്യവും ഞാന്‍ പറഞ്ഞിട്ടുണ്ട്. പിന്നെ ഞാനെന്ത് പറയണം, എന്ത് പറയണ്ട എന്ന് നിങ്ങളില്‍ ചിലരാണോ തീരുമാനിക്കേണ്ടത്. റോബിന്‍ എന്ന് പറയുന്നത് ഒരു പബ്ലിക് ഫിഗറാണ്. ലോകം മുഴുവനുള്ള മലയാളികള്‍ക്ക് റോബിനെ അറിയാം. അവനെകുറിച്ച് നല്ലതും ചീത്തയും ആളുകള്‍ പറയും. അതൊന്നും ചെയ്യാന്‍ പാടില്ലെന്ന പറയാന്‍ നിങ്ങളാരാണെന്നും തിരക്കഥാകൃത്ത് ചോദിക്കുന്നു.

നിങ്ങളെപ്പോലെ തന്നെ, നിങ്ങളില്‍ ഒരുവളായി

നിങ്ങളെപ്പോലെ തന്നെ, നിങ്ങളില്‍ ഒരുവളായി റോബിന് വേണ്ടി നാല് ഫോണില്‍ നിന്ന് വോട്ടും കൊടുത്ത്, ഏഷ്യാനെറ്റിന്റേയും ലാലേട്ടന്റേയും പേജില്‍ പോയി റോബിന് വേണ്ടി സംസാരിക്കുകയും സഭ്യമായ രീതിയില്‍ വഴക്കിടുകയും യാചിക്കുകയുമൊക്കെ ചെയ്ത ആളാണ് ഞാന്‍. ആ എന്നോടാണ് പറയുന്നത് റോബിനെക്കുറിച്ച് മിണ്ടരുതെന്നാണ്. ആ സമയത്തൊക്കെ എന്നെ പലരും പരിഹസിച്ചെങ്കിലും അതിലൊന്നും എനിക്ക് അഭിമാനക്ഷതം തോന്നില്ല. അന്ന് അതായിരുന്നു എൻ്റെ ശരി.

ബിഗ് ബോസ് ഒരു സിനിമ പോലെയാണ്

ബിഗ് ബോസ് ഒരു സിനിമ പോലെയാണ്. അതില്‍ നന്നായി പെർഫോം ചെയ്ത റോബിനെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. അങ്ങനെയൊക്കെയുള്ള എന്നോടാണ് ഇപ്പോള്‍ പറയുന്നത് റോബിനെ കൂടെ നിന്ന് ചതിക്കരുതേയെന്ന്. എനിക്കിതൊന്നും മനസ്സിലാവുന്നില്ല. റോബിനെ ചതിച്ചിട്ട് എനിക്കെന്താണ് കിട്ടാനുള്ളത്. വീണ്ടും ആ ജ്വല്ലറിയുടെ പരസ്യത്തില്‍ റോബിന്‍ അഭിനയിക്കുന്നുണ്ടെങ്കില്‍ ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടുകുയും അതൊക്കെ ഇവിടെ പങ്കുവെക്കുകയും ചെയ്യുമെന്നും ലേഖ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+