ബിഗ്‌ബോസ് 5ലെ ആദ്യ വൈൽഡ് കാർഡ്; വാതിൽക്കൽ സ്വീകരിക്കാൻ മത്സരാർത്ഥികൾ.. വീഡിയോ പുറത്തുവിട്ടു
ബിഗ്‌ബോസ് മലയാളം സീസൺ 5നെക്കുറിച്ച് വ്യാപകമായി ഉയർന്നുവരുന്ന വിമർശനമാണ് മത്സരാർത്ഥികൾക്ക് അത്ര ഊർജം പോരാ എന്നത്. എന്നാൽ രണ്ട് ആഴ്ച പൂർത്തിയാക്കിയതിന് പിന്നാലെ ആ അഭിപ്രായം മാറിവന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം മോഹൻലാലിന് മുന്നിൽവെച്ചാണ് അഖിൽ മാരാറും സാഗറും തമ്മിൽ വഴക്ക് നടന്നത്. മോഹൻലാൽ ഇറങ്ങിപ്പോകുന്ന സ്ഥിതിയിലേക്ക് കാര്യം എത്തുകയും ചെയ്തിരുന്നു. എന്തായാലും സീസൺ 5 ഉം ഒട്ടും പിന്നില്ല എന്ന് തെളിയിക്കുന്ന സംഭവമാണ് ബിഗ്‌ബോസിനകത്ത് നടക്കുന്നത്.
ഇപ്പോൾ ഒരു വൈൽഡ് കാർഡ് എൻട്രി കൂടി നടന്നിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പാർട്ട്.വൈൽഡ് കാർഡ് ഉണ്ടാവുമെന്ന സൂചന നേരത്തെ തന്നെ ഉണ്ടായിരുന്നു. എന്നാൽ അത് ഇന്നുണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്. മത്സരാർത്ഥികൾ ബിഗ്‌ബോസ് വീടിന്റെ വാതിൽക്കൽ ആകാംഷയോടെ കാത്തുനിൽക്കുന്ന പ്രൊമോ ഇന്ന് പുറത്തുവന്നിരുന്നു. ഇനി ആരാണ് ആ മത്സരാർത്ഥി എന്ന് അറിയുകയേ വേണ്ടു. പല പേരുകളും ചർച്ചകളിൾ ഉയർന്നുവന്നിരുന്നു. ഹനാനാണ് പേരുകളിൽ ഒന്ന്.

അതേസമയം കഴിഞ്ഞ ദിവസം ബിഗ്‌ബോസ് ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് നടന്നത്. അഖിലും സാഗറും തമ്മിലുള്ള വഴക്ക് കാരണം ലാലേട്ടൻ ഷോയിൽ നിന്ന് ഇറങ്ങിപ്പോകേണ്ട നിലവന്നു. പ്പിസോഡ് മുന്നോട്ടുപോകാത്ത വിധം തടസ്സപ്പെട്ടപ്പോൾ ഷോ ഇവിടെവെച്ച് നിർത്തുകയാണെന്ന് അറിയിച്ച് മോഹൻലാൽ ഇറങ്ങിപ്പോയി.
ഇസ്റ്റർ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഒരു മത്സരത്തിന്റെ നിയമാവലി തെറ്റിച്ചെന്ന് പറഞ്ഞപ്പോഴാണ് അഖിൽ മാരാർ എന്തൊക്കയോ പറഞ്ഞ് മോശം വാക്ക് ഉപയോഗിക്കുന്നത്. പിന്നാലെ അഖിൽ മാരാർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മറ്റുള്ളവർ രംഗത്ത് വന്നു. മോഹൻലാൽ ഇടപെട്ടപ്പോൾ അഖിൽ എല്ലാവരോടും മാപ്പ് പറയാൻ തയ്യാറി. തുടർന്ന് ക്യാപ്റ്റൻ ബാൻഡ് സാഗറിന് കൈമാറാൻ അഖിലിനോട് മോഹൻലാൽ നിർദ്ദേശിച്ചു. പുതിയ ആഴ്‍ചയിൽ സാഗറാണ് ക്യാപ്റ്റൻ. പഴയ ക്യാപ്റ്റൻ എന്ന നിലയിലാണ് അഖിലിനോട് ബാൻഡ് കൈമാറാൻ നിർദ്ദേശിച്ചത്.
എന്നാൽ മോശം വാക്ക് ഉപയോഗിച്ചതിൽ അഖിൽ മാപ്പ് പറയണമെന്നും എന്നാൽ മാത്രമേ ക്യാപ്റ്റൻ ബാൻഡ് സ്വീകരിക്കുകയുള്ളൂവെന്ന് സാഗർ പറഞ്ഞതോടെ വലിയ തർക്കമാണ് ഉണ്ടായത്. സാഗറിനെ ഉദ്ദേശിച്ചല്ല താൻ പറഞ്ഞതെന്ന് അഖിൽ പറഞ്ഞു. സാഗർ പിന്നോട്ടു മാറിയില്ല. ഇതിന് പിന്നാലെ അഖില് ക്യാപ്റ്റൻ ബാൻഡ് വലിച്ചെറിഞ്ഞു. വ്യക്തിപരമായി മാപ്പ് പറയില്ലെന്ന് അഖിൽ പറഞ്ഞു. മാപ്പ് പറഞ്ഞേ പറ്റൂവെന്ന് സാറും തർക്കം രൂക്ഷമായപ്പോൾ മോഗൻലാൽ ഇറങ്ങിപ്പോവുകയായിരുന്നു.
ഇത്തവണ 18 മത്സരാർത്ഥികളാണ് ഉള്ളത്. സംരംഭകയായ ശോഭ വിശ്വനാഥ്, വുഷു ചാംപ്യനായ അനിയൻ മിഥുൻ, സംവിധായകൻ അഖിൽ മാരാർ, ബോഡി ബിൽഡറും മോഡലുമായ വിഷ്ണു ജോഷി, വൈബർ ഗുഡ് ദേവു എന്നറിയപ്പെടുന്ന ശ്രീദേവി, ജുനൈസ് വിപി, നടി മനീഷ കെ എസ്,
നടൻ സാഗർ സൂര്യ, ട്രാൻസ് വുമൺ നാദിറ മെഹ്റിൻ, നടി ലെച്ചു ഗ്രാം, നടൻ ഷിജു എ ആർ, നടി ഏഞ്ചലീന മരിയ, നടി റനീഷ റഹ്മാൻ, നടൻ റിനോഷ് ജോർജ്, മിസ് ക്വീൻ കേരള 2022 ആയി തിരഞ്ഞെടുക്കപ്പെട്ട സെറീന, നടി ശ്രുതിലക്ഷ്മി, കോമണറായ ഗോപിക ഗോപിയും എന്നിവരാണ് സീസണിൽ മത്സരിക്കുന്നത്.












Click it and Unblock the Notifications