മധു പരാമര്‍ശം തമാശക്കെന്ന് മാരാര്‍.. 'അങ്ങനെ ഉദ്ദേശിച്ചിട്ടേയില്ല'; ഇതാണോ തമാശയെന്ന് മോഹന്‍ലാല്‍, 'മാപ്പ്'
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഇത്തവണ ഏറെ വിവാദമായത് സംവിധായകന്‍ അഖില്‍ മാരാര്‍ അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിനെ കുറിച്ച് നടത്തിയ പരാമര്‍ശമായിരുന്നു. ഭക്ഷണ സാധനങ്ങള്‍ മോഷ്ടിക്കാന്‍ നീയാരാടാ, നിനക്ക് മധുവിന്റെ അവസ്ഥ വരും എന്നൊക്കെയായിരുന്നു അഖില്‍ മാരാര്‍ നടത്തിയ പരാമര്‍ശം. ഇത് വലിയ വിവാദമായിരുന്നു.
അഖില്‍ മാരാറിനെ പുറത്താക്കണം എന്നും അഖില്‍ മാരാര്‍ മാപ്പ് പറയണം എന്നുമൊക്കെയുള്ള ആവശ്യങ്ങള്‍ വിവിധ കോണില്‍ നിന്നും ഉയര്‍ന്നിരുന്നു. അഖില്‍ മാരാര്‍ക്ക് എതിരെ സാമൂഹ്യസംഘടനയായ ദിശ പരാതിയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ മാപ്പ് പറഞ്ഞിരിക്കുകയാണ് അഖില്‍ മാരാര്‍. ശനിയാഴ്ചത്തെ ബിഗ് ബോസ് എപ്പിസോഡിലാണ് അഖില്‍ മാരാര്‍ മാപ്പ് പറഞ്ഞത്. സംഭവം ഇങ്ങനെ...

സമൂഹം മാനിക്കുന്ന പൊതുമര്യാദകളെ അനാവശ്യമായി ലംഘിക്കുന്ന തരത്തില്‍ നിലപാടുകളും അഭിപ്രായങ്ങളും തടയേണ്ടതും തിരുത്തേണ്ടതും സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ഷോയുടെ സംഘാടകര്‍ എന്ന നിലയില്‍ ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ചില വിഷയങ്ങളില്‍ ഒരു തീരുമാനം എടുക്കേണ്ടതുണ്ട്. സവിശേഷമായ ചില കഴിവുകള്‍ കൊണ്ടും സമൂഹമധ്യേ ഉണ്ടാക്കിയ ചില ചലനങ്ങള്‍ കൊണ്ടും വലിയ പ്രതീക്ഷകളോടെയാണ് ഓരോ മത്സരാര്‍ത്ഥിയേയും ബിഗ് ബോസിലേക്ക് കൊണ്ടുവന്നത്.
പുറത്തിറങ്ങും വരെ പുറംലോകവുമായി നേരില്‍ യാതൊരു ബന്ധവും പുലര്‍ത്താത്ത മത്സരാര്‍ത്ഥികള്‍. ബിഗ് ബോസ് ജീവിതത്തിനിടെ നിരവധി വ്യത്യസ്തമായ അഭിപ്രായങ്ങളും നിലപാടുകളും പറയുന്നത് നമ്മള്‍ പലതവണ കേട്ടിട്ടുമുണ്ട്, കണ്ടിട്ടുമുണ്ട്. കഴിഞ്ഞ ദിവസം മത്സരാര്‍ത്ഥികളില്‍ ഒരാള്‍ ഒരു ടാസ്‌കിനിടെ രക്തസാക്ഷിയായ സഹോദരന്‍ മധുവിന്റെ പേര് പരാമര്‍ശിച്ച് പരിഹസിച്ചത് അങ്ങേയറ്റം ഖേദകരവും സംഭവിക്കാന്‍ പാടില്ലാത്തതുമാണ്.
നിരുത്തരവാദിത്തപരമായ ഈ പരാമര്‍ശത്തിന്റെ പേരില്‍ മധുവിന്റെ കുടുംബത്തോടും ലോകമെമ്പാടുമുള്ള പ്രേക്ഷകരോടും സംഘാടകരെന്ന നിലയില്‍ ഖേദം പ്രകടിപ്പിക്കുന്നു. തീര്‍ച്ചയായും ഞങ്ങളീ വിഷയം ബന്ധപ്പെട്ട മത്സരാര്‍ത്ഥിയുമായി സംസാരിക്കുകയും അദ്ദേഹം നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതുമാണ് എന്ന് പറഞ്ഞായിരുന്നു മോഹന്‍ലാല്‍ ഷോ ആരംഭിച്ചത്. എന്നിട്ട് വിഷയത്തെ കുറിച്ച് അഖില്‍ മാരാരോട് ചോദിക്കുകയും ചെയ്തു.
അഖില്‍ മാരാര്‍: അതൊരു തമാശരൂപേണ ഭക്ഷണം മോഷ്ടിച്ച് കഴിഞ്ഞാല്‍ ഭക്ഷണം മോഷ്ടിച്ചതിന്റെ പേരില്‍ മരണപ്പെട്ട മധുവിന്റെ അവസ്ഥ വരും എന്ന് പറഞ്ഞതാണ്.
മോഹന്‍ലാല്‍: അതൊരു തമാശയാണോ
അഖില്‍ മാരാര്‍: അങ്ങനെയല്ല ലാലേട്ടാ
മോഹന്‍ലാല്‍: ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ കേട്ട് കൊണ്ടിരിക്കുന്ന ഒരു കാര്യമല്ലേ. വളരെ മേജര്‍ ആയിട്ടുള്ള, ഏറ്റവും സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു വിഷയമല്ലേ അത്. അതിലൊരു കമന്റ് പറയുക എന്നുള്ളത് വളരെ സൂക്ഷിച്ച് ചെയ്യേണ്ട കാര്യമല്ലേ.
അഖില്‍ മാരാര്‍: അതെ. പക്ഷെ ഞാന്‍ അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതല്ല. അവനോടൊരു തമാശരൂപേണ പറഞ്ഞതാണ്. അവനും അത്ര ശ്രദ്ധിച്ചിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്.
മോഹന്‍ലാല്‍: അങ്ങനെ തമാശ പറയുമ്പോള്‍ ഇതുപോലൊരു ഷോയില്‍ വളരെ അധികം അത് നിങ്ങളെ ബാധിക്കും.
അഖില്‍ മാരാര്‍: ശ്രദ്ധിക്കാം ലാലേട്ടാ.
മോഹന്‍ലാല്‍: തമാശകള്‍ ഒന്ന് ആലോചിച്ച് പറയേണ്ട ഒരു ഷോയാണിത്. അങ്ങനെ പറഞ്ഞത് തെറ്റാണെന്ന് തോന്നുന്നുണ്ടോ

അഖില്‍ മാരാര്‍: തീര്‍ച്ചയായിട്ടും. മറ്റര്‍ത്ഥത്തില്‍ അല്ല പറഞ്ഞത്. അവന്റെ ആ നിമിഷത്തെ ഫുഡ് വളരെ കുറവാണല്ലോ നമുക്ക് ലഭിക്കുന്നത്. ആ ഒരു രീതിയില്‍ ഒരാഴ്ച നമ്മള്‍ തള്ളി നീക്കാന്‍ വേണ്ടി കിച്ചണ്‍ ടീമിന്റെ സ്ട്രഗിള്‍ കാണുന്നത്.
മോഹന്‍ലാല്‍: അതാണ് പറഞ്ഞത്. അത് കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച ഒരു ന്യൂസ് ആയിരുന്നു അത്.
അഖില്‍ മാരാര്‍: അല്ല, ഞാന്‍ ആ സമയത്ത് മധുവിനെ സപ്പോര്‍ട്ട് ചെയ്ത് കവിതയൊക്കെ എഴുതിയിട്ടുള്ള ആളാണ്
മോഹന്‍ലാല്‍: സമ്മതിച്ചു. എന്നിട്ടാണോ ഇങ്ങനെ പറയുന്നത്.
Astro Tips for Nail Cutting: ഈ ദിവസം നഖം വെട്ടല്ലേ... മുടിഞ്ഞ് പോകും..!!
അഖില്‍ മാരാര്‍: അതാ പറഞ്ഞത് ഞാന്‍ ആ അര്‍ത്ഥത്തില്‍ അല്ല ഉദ്ദേശിച്ചത്.
മോഹന്‍ലാല്‍: അപ്പോള്‍ തീര്‍ച്ചയായിട്ടും നിങ്ങള്‍ക്ക് പ്രേക്ഷകരോട് അല്ലെങ്കില്‍ മധുവിന്റെ കുടുംബത്തോട് എന്താ പറയാനുള്ളത്.
അഖില്‍ മാരാര്‍: ഞാന്‍ പറഞ്ഞത് മറ്റേതെങ്കിലും രീതിയില്‍ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും മാപ്പ് ചോദിക്കാന്‍ തയ്യാറാണ്. ഞാന്‍ അങ്ങനെ ഉദ്ദേശിച്ച് ഒരിക്കലും പറഞ്ഞതല്ല.
മോഹന്‍ലാല്‍: അപ്പോള്‍ അത് പ്രേക്ഷകരോട് പറഞ്ഞോളൂ. കാരണം ഞങ്ങള്‍ക്ക് അത് പറയാതിരിക്കാന്‍ പറ്റില്ല
അഖില്‍ മാരാര്‍: ഞാന്‍ മനസില്‍ മറ്റൊന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല. ആ നിമിഷം നമ്മുടെ ഹൗസിന് അകത്ത് ഒരു ഗെയിം നടക്കുകയും അതിന്റെ സ്ട്രാറ്റജിയുടെ ഭാഗമായി ഭക്ഷണം മോഷ്ടിക്കാന്‍ ശ്രമിച്ച ഇവന് കാരണം, നമ്മുടെ നാട്ടില്‍ ഭക്ഷണത്തിന്റെ പേരില്‍ ആദ്യമായി തല്ലിക്കൊല്ലപ്പെട്ട ഒരു മനുഷ്യനാണ് മധു എന്ന് പറയുന്നത്. അത്രയും നിസാരമായ ഒരു കാര്യത്തിന് വളരെ ഗൗരവമായി കണ്ട മലയാളികളെ പരിഹസിച്ച് കൊണ്ട് ഒരു സര്‍ക്കാസ്റ്റിക് മൂഡിലാണ് ഞാന്‍ ആക്ച്വലി അത് പറഞ്ഞത്.
അത് മറ്റര്‍ത്ഥത്തില്‍ ഒന്നും പറഞ്ഞതല്ല.
മോഹന്‍ലാല്‍: സര്‍ക്കാസം എന്ന് പറയുന്നത് നമുക്കൊരു സദസിലിരുന്ന് പറയുന്ന പോലെ അല്ല. നിങ്ങള്‍ ആ വീട്ടിനുള്ളില്‍ ഒരു 60-70 ക്യാമറകള്‍ നിങ്ങളെ ഫോളോ ചെയ്ത് കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ പറയുന്നത് എന്താണെന്ന് കേള്‍ക്കാനായിട്ട് ലോകം മുഴുവന്‍ കാത്തിരിക്കുകയാണ്. ഞങ്ങള്‍ ഖേദം പ്രകടിപ്പിച്ചു. കൂടെയുള്ളവര്‍ അതിനെ പ്രതികരിച്ചില്ല എന്ന് പറയുന്നത് ഖേദകരമാണ്.
അഖില്‍ മാരാര്‍: ഞാനും മനസ് തുറന്ന് ഖേദം പ്രകടിപ്പിക്കുന്നു.












Click it and Unblock the Notifications