'എന്നെ വേദനിപ്പിച്ചു, മാനസികമായി തളർത്തി'; ആ മത്സരാർത്ഥിക്കെതിരെ തുറന്നടിച്ച് ഏയ്ഞ്ചലിൻ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ലെ ഓരോ മത്സരാർത്ഥികളെ കുറിച്ചുമുള്ള തന്റെ വിലയിരുത്തലുമായി ഏയ്ഞ്ചലിൻ. ബിഗ് ബോസ് ഷോയിൽ നിന്നും പുറത്തായതിന് പിന്നാലെ ജാംഗോ സ്പേസിന് നൽകിയ ആദ്യ അഭിമുഖത്തിലാണ് ഏയ്ഞ്ചലിൻ മനസ് തുറന്നത്. ബിഗ് ബോസ് മലയാളം സീസൺ 5 ൽ വിജയിക്കാൻ സാധ്യതയുള്ള മത്സരാർത്ഥികൾ ആരൊക്കെയാണെന്നും തന്നെ ബിഗ് ബോസിൽ ആരൊക്കെയാണ് വേദനിപ്പിച്ചതെന്നും ഏയ്ഞ്ചലിൻ പ്രതികരിച്ചു. വായിക്കാം
'റെനീഷ റഹ്മാനും സെറീനയുമൊക്കെ വിജയിക്കാനുള്ള സാധ്യത 40 ശതമാനമാണ്. റിനോഷ് ജോർജ് 98 ശതമാനം അവിടെ നിൽക്കും. നല്ലൊരു ഗെയിമർ എന്നതിനേക്കാൾ നല്ലൊരു മനുഷ്യൻ കൂടിയാണ് അദ്ദേഹം. ശോഭ വിശ്വനാഥിന് 95 ദിവസം വരെ അവിടെ നിൽക്കാൻ സാധിക്കും.

60-70 ശതമാനം വരെ സാഗർ സൂര്യക്ക് അവിടെ നിൽക്കാനാകും. വിഷ്ണു ജോഷി-60, ശ്രീദേവി-30-40, ജുനൈസ് വിപി-40, അഖിൽ മാരാർ 20 ഒക്കെ. ആള് നല്ലയാളായിരിക്കും പക്ഷെ മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയിലൊക്കെയാണ് സംസാരിക്കാറുള്ളത്.മോശം വാക്ക് ഉപയോഗിക്കുക എന്നതൊക്കെയാണ് പുള്ളിയുടെ രീതി. അതൊന്നും എനിക്ക് ഇഷ്ടപ്പെട്ടില്ല.
മനീഷ 10 ശതമാനം. എനിക്ക് അവിടെ ഏറ്റവും കൂടുതൽ പ്രശ്നം ഉണ്ടായിരുന്നത് ആളുമായിട്ടാണ്. എന്നെ മാനസികമായി പരമാവധി വിഷമിപ്പിച്ചിരുന്നു. ഞാൻ അങ്ങനെ വിചാരിക്കുന്ന ആളല്ല എന്ന് പറയും. തൊട്ടടുത്ത നിമിഷം നമ്മൾ എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ പറയും എന്നെ അവർ വ്യക്തിപരമായി ടാർഗറ്റ് ചെയ്യുന്നുവെന്ന്.

ഞാൻ പുറത്തിറങ്ങിയപ്പോൾ മനീഷയാണ് കൂടുതൽ കരഞ്ഞതെങ്കിൽ ആൾ ഒരുപക്ഷേ പശ്ചാത്തപിക്കുന്നുണ്ടാകും. എന്നെ ഏറ്റവും കൂടുതൽ അവിടെ വേദനിപ്പിച്ചത് മനീഷ ചേച്ചിയായിരുന്നു. എന്നെ മാനസികമായി തളർത്തിതും അവരായിരുന്നു. വളരെ ഹാർഷ് ആയിട്ടുള്ള വാക്കുകൾ ഒക്കെ ഉപയോഗിച്ചിരുന്നു.
എന്റെ ജീവിതത്തിൽ ആദ്യമായാണ് ഇത്തരത്തിലുള്ള മോശം വാക്കുകളൊക്കെ കേൾക്കുന്നത്. മനീഷയെ മനസിലാക്കാൻ പറ്റിയിട്ടില്ല, ഒട്ടും സ്റ്റബിളിറ്റി ഇല്ലാത്ത, പെട്ടെന്ന് പെട്ടെന്ന് കാര്യങ്ങൾ മാറ്റി പറഞ്ഞ് കൊണ്ടേയിരിക്കുന്നൊരാളായിട്ടാണ് തോന്നിയത്.
അമിയൻ മിഥുൻ നല്ലൊരു ഗെയിമറയാണ്. അദ്ദേഹത്തിന് 60 ശതമാനം ഒക്കെ സാധ്യത പറയാം.നാദിറയ്ക്ക് 90 ശതമാനം കൊടുക്കാം. കാരണം നല്ലൊരു ഗെയിമറും ജനുവിനും ആയിട്ടുള്ള വ്യക്തിയാണ്. എന്നെ വളരെ അധികം പിന്തുണച്ച വ്യക്തിയാണ്. എന്റെ ഭാഗത്താണ് ശരിയെന്ന് തോന്നിയാൽ അപ്പോൾ തന്നെ സപ്പോർട്ട് ചെയ്യും.
ലച്ചു 50, ശ്രുതി ലക്ഷ്മി 50, ഷിജു 40, ഗോപിക 30. ഗോപികയുമായി എനിക്ക് ബിഗ് ബോസ് ഹൗസിൽ വളരെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഗെയിമിനേക്കാൾ മാനുഷിക മൂല്യങ്ങൾക്ക് വില കൊടുക്കുന്നൊരാളാണ് ഞാൻ. തുടക്കത്തലൊക്കെ നല്ല സുഹൃത്തുക്കളായിരുന്നു ഞങ്ങൾ. എന്നിട്ട് ഇവൾ ആദ്യം അടിച്ച് മാറ്റിയത് എന്റെ സ്നേഹ ലോക്കറ്റാണ്. കാരണം അവളെന്നെ മനസിലാക്കിയിരുന്നു. എനിക്ക് സംശയം തോന്നില്ലെന്ന് അവൾക്ക് അറിയാമായിരുന്നു.
ഞാൻ കിച്ചണിലൊക്കെ പലരോടും അന്വേഷിച്ച് നടക്കുകയായിരുന്നു. പക്ഷേ ഇവൾ ഒന്നും പറഞ്ഞില്ല. ഞാൻ അവളെ സംശയിക്കാത്തത് കൊണ്ട് തന്നെ ഒന്നും ചോദിച്ചിരുന്നില്ല. ഞാൻ ലോക്കറ്റ് മോഷണം പോയതിന്റെ സങ്കടം മുഴുവൻ അവളോട് പങ്കിട്ടിട്ടുണ്ട്. ഒരിക്കൽ സങ്കടം പറയുന്നതിനിടെ തമാശയ്ക്ക് ചോദിച്ചതാണ് ഇനി നീ എങ്ങാനും ലോക്കറ്റ് എടുത്തോന്ന്. അപ്പോൾ മാത്രമാണ് ഉണ്ടെന്ന് അവൾ പറഞ്ഞത്. ഞാൻ ഒരാഴ്ച സങ്കടപ്പെട്ട് നടന്നപ്പോഴൊന്നും പറഞ്ഞിരുന്നില്ല.
ഞാൻ അവൾ പറഞ്ഞപ്പോൾ ഞെട്ടിപ്പോയി. ഗെയിമിൽ ഞാൻ ഇങ്ങനെ തന്നെയാണ്. എടുത്ത ലോക്കറ്റ് ഞാൻ തരില്ല വേണമെങ്കിൽ മറ്റൊരു ലോക്കറ്റ് എടുക്കാൻ നിന്നെ സഹായിക്കാമെന്ന് പറഞ്ഞു. കുരുട്ട് ബുദ്ധിയുള്ള അയാളാണ്. ഗോപിക നല്ലൊരു ഗെയിമറാണ്. പക്ഷേ വിശ്വാസിക്കാനാകില്ലെന്ന പ്രശ്നം ഉള്ളത് കൊണ്ടാണ്. അല്ലെങ്കിൽ അവൾക്ക് 90 മാർക്ക് കൊടുത്തേനെ.
രത്നങ്ങൾ എടുക്കുന്ന സമയത്ത് അവൾ പറഞ്ഞിരുന്നു എന്റെ രത്നം കൊടുക്കാൻ . തിരിച്ച് തരാമെന്ന് പറഞ്ഞെങ്കിലും ഞാൻ കൊടുത്തില്ല. കാരണം ആ വിശ്വാസമാണ് അവൾ നശിപ്പിച്ചത്.












Click it and Unblock the Notifications