Get Updates
Get notified of breaking news, exclusive insights, and must-see stories!

ശോഭ വിശ്വനാഥ്: ഒരു നോ പറഞ്ഞതിന് 'കഞ്ചാവ് കേസിലെ പ്രതി': ആദ്യവിവാഹവും ആത്മഹത്യ ശ്രമവും

ബിഗ് ബോസ് മലയാളം സീസണ്‍ 5 ന് ഇന്നലെ രാത്രിയോടെ തുടക്കമായി കഴിഞ്ഞു. ബിഗ് ബോസ് അധികൃതർ നല്‍കിയ സൂചനകളില്‍ നിന്നും മറ്റുമായി പ്രേക്ഷകർ കണ്ടെത്തിയ താരങ്ങള്‍ തന്നെയാണ് ഷോയിലേക്ക് എത്തിയിരിക്കുന്നത്. ഷോയിലേക്ക് എത്തുമെന്ന് പ്രേക്ഷകർ നേരത്തെ തന്നെ ഉറപ്പിച്ച് ഒരു പേരായിരുന്ന സംരഭകയായ ശോഭ വിശ്വനാഥിന്റേത്. ബിഗ് ബോസ് സീസണ്‍ 5ല്‍ ഹൗസില്‍ നാലാമതായിട്ടായിരുന്നു ശോഭയുടെ കടന്ന് വരവ്.

തനിക്ക് ഏറ്റവും വലിയ പ്ലാറ്റ് ഫോം ആണ് ബിഗ് ബോസ് ഒരു പ്ലാനോടു കൂടെയും അല്ല ഞാന്‍ ബിഗ്ഗ് ബോസിലേക്ക് വന്നത്. വെള്ളം പോലെ ഒഴിക്കിനൊത്ത് പോകുക. എന്നാല്‍ ഞാന്‍ തീയും ആണെന്നുമാണ് ആദ്യ ദിവസം തന്നെ ശോഭ മോഹന്‍ലാലിനോടായി വ്യക്തമാക്കിയത്. വളരെ ശക്തമായ ഒരു ജീവിത അനുഭവങ്ങളുമായി വരുന്ന ശോഭയ്ക്ക് ബിഗ് ബോസില്‍ മികച്ച രീതിയില്‍ മുന്നേറാന്‍ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

sobhaviswanath

ആരാണ് ശോഭ വിശ്വനാഥ്

ശോഭി വിശ്വനാഥന്റെ ആത്മവിശ്വാസത്തിന്റേയും അധ്യാനത്തിന്റെയും മാത്രം ഫലമായിട്ടാണ് വീവേഴ്സ് വില്ലേജ് എന്ന കൈത്തറി വസ്ത്ര നിർമാണസ്ഥാപനം ഇന്നത്തെ നിലയില്‍ എത്തി നില്‍ക്കുന്നത്. കഠിനാധ്വാനത്തിന്റെ ഫലമായി നേടിയെടുത്ത പേരും പെരുമയും ഒരു നിമിഷം കൊണ്ട് തകർക്കപ്പെട്ടാക്കെമെന്ന് സാഹചര്യവും ശോഭ വിശ്വനാഥന് ജീവിതത്തില്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

ഇത്തരമൊരു ഘട്ടത്തില്‍ ആത്മഹത്യെക്കുറിച്ചുപോലും ശോഭ ചിന്തിച്ചിരുന്നു. വലിയൊരു ചതിയില്‍ അകപ്പെട്ട് പോവുകയും അതില്‍ നിന്ന് ധൈര്യപൂർവ്വം അതിജീവിച്ച് മുന്നോട്ട് വരികയായിരുന്നു. കഞ്ചാവ് കേസില്‍ സംരഭ അറസ്റ്റില്‍ എന്ന വാർത്ത വലിയ തോതില്‍ പ്രചരിക്കുകയും ചെയ്തു. എന്നാല്‍ വലിയൊരു ചതിയുടെ കഥയായിരുന്നു ഇതിന് പിന്നിലുണ്ടായിരുന്നത്.

ശോഭ വിശ്വനാഥും കഞ്ചാവ് കേസും

2021 ജനുവരി 21 നാണ് ശോഭ വിശ്വനാഥിന്റെ സ്ഥാപനത്തില്‍ നിന്നും പൊലീസ് കഞ്ചാവ് കണ്ടെടുക്കുന്നത്. തുടർന്ന് പൊലീസ് മ്യൂസിയം സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയും ജാമ്യം ലഭിക്കാവുന്ന കുറ്റകൃത്യം(ബെയ്ലബിള്‍ ഒഫന്‍സ്)എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വിട്ടയക്കുകയുമായിരുന്നു. കുറച്ച് നിമിഷങ്ങള്‍ തനിച്ച് ചുറ്റും എന്താണ് നടക്കുന്നതെന്നത് അറിയാതെ അമ്പരപ്പെട്ടുപോയെങ്കിലും പിന്നീട് തന്നെ ചതിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് നിശ്ചയിച്ച് ഉറപ്പിച്ചു.

 sobha

400 ഗ്രാം കഞ്ചാവ് ആയിരുന്നു ശോഭയുടെ കടയില്‍ നിന്നും പിടിച്ചെടുത്തത്. രണ്ട് മാസത്തോളമാണ് ഇതിന്റെ പുറകെ നടക്കേണ്ടി വന്നത്. പൊലീസ് കൂടി സഹായിച്ചതോടെ ആറുമാസത്തിനുള്ളില്‍ യഥാർത്ഥ പ്രതികരളെ കണ്ടെത്താന്‍ സാധിച്ചു. ഒരു വ്യക്തിയോട് നോ പറഞ്ഞതാണ് ഇത്രയും വലിയ പ്രശ്നത്തിലേക്ക് നയിച്ചത്. എന്നോട് അയാള്‍ പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. എന്നാല്‍ ശരിയല്ലാത്തതുകൊണ്ട് നോ പറഞ്ഞു.

ഡി ജി പിയെ നേരിട്ട് കണ്ട് പരാതി നല്‍കിയതിനെ തുടർന്ന് കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് നല്‍കി. പിന്നീട് അസിസ്റ്റന്റ് കമ്മീഷണര്‍ അമ്മിണിക്കുട്ടന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. സ്ഥാപനത്തിലെ മുന്‍ജീവനക്കാരനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതോടെ പ്രതിയായ ഹരീഷ് ഹരിദാസുമായുള്ള ബന്ധം പുറത്ത് വന്നു. ഹരീഷ് പറഞ്ഞത് പ്രകാരം കഞ്ചാവ് മാത്രമല്ല, സ്ഥാപനത്തിലെ ഒരു ടോയ്ലറ്റ് ഫ്ളഷില്‍ അയാള്‍ തന്നെ ഒളിപ്പിച്ച ഗര്‍ഭനിരോധനഉറകളും ഐപില്ലുകളും ക്രൈംബ്രാഞ്ചിന് അയാള്‍ എടുത്തു നല്‍കിയതോടെ യഥാർത്ഥ പ്രതി പിടിയിലാകുകയും ചെയ്തു.

വിവാഹ കേസും ആത്മഹത്യ ശ്രമവും

'ഞാൻ വിവാഹിതയാണ്. പക്ഷെ ഇനി ഒരു വിവാഹ പേടിയാണ്. നാല് വർഷം ഞാൻ അനുഭവിച്ചു. അറേഞ്ചഡ് വിവാഹം ആയിരുന്നു. വീട്ടിൽ ജാതകം ഒക്കെ നോക്കിയാണ് നടത്തിയത്. ബാംഗ്ലൂർ ഡെയ്‌സിൽ നസ്രിയുടെ അവസ്ഥ ആയിരുന്നു വിവാഹത്തിന്റെ സമയത്ത് തോന്നിയത്.അദ്ദേഹം നല്ല അൽക്കോഹോളിക് ആയിരുന്നു. നല്ല മർദ്ദനവും. ആ സമയത്താണ് ആത്മഹത്യാ ശ്രമം ഉണ്ടാവുന്നത് വിവാഹ മോചനത്തിനായി അപേക്ഷ കൊടുത്തെങ്കിലും ഇപ്പോഴും കേസ് നടന്നുകൊണ്ടിരിക്കുകയാണെന്നും ശോഭ തന്നെ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+