Get Updates
Get notified of breaking news, exclusive insights, and must-see stories!

പുറത്തിറങ്ങിയപ്പോൾ ആദ്യം വിളിച്ചത് ശുപ്പൂട്ടനെ, മറുപടി ഇങ്ങനെ; പ്രണയം, ലിവ് ഇൻ റിലേഷൻ, മനസ് തുറന്ന് ഏയ്ഞ്ചലിൻ

ബിഗ് ബോസ് മലയാളം സീസൺ 5 ൽ നിന്നും ആദ്യം പുറത്തായ മത്സരാർത്ഥിയാണ് ഏയ്ഞ്ചലിൻ. തുടക്കത്തിൽ ബിഗ് ബോസ് ആരാധകരുടെ വലിയ പിന്തുണ നേടാൻ ഏയ്ഞ്ചലിന് സാധിച്ചിരുന്നില്ലെങ്കിൽ ഷോയിൽ നിന്നും ഇറങ്ങുമ്പോഴേക്കും ഒരു വിഭാഗ ആരാധകരുടെ ഇഷ്ടം ഏയ്ഞ്ചലിൻ പിടിച്ച് പറ്റിയിരുന്നു. ബിഗ് ബോസിലെ 'റിയൽ' മത്സരാർത്ഥികളിൽ ഒരാളാണ് ഏയ്ഞ്ചലിൻ എന്നായിരുന്നു പ്രേക്ഷകർ അഭിപ്രായപ്പെട്ടത്.

ഇപ്പോഴിതാ പുറത്തിറങ്ങിയ ഏയ്ഞ്ചലിന്റെ ആദ്യ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. അഭിമുഖത്തിൽ തന്റെ കാമുകനായ ശുപ്പൂട്ടനെ കുറിച്ച് വാചാലയാവുകയാണ് ഏയ്ഞ്ചലിൻ. വായിക്കാം.

angeline mariya

'ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഫോൺ കിട്ടിയ ഉടനെ വിളിച്ചത് ശുപ്പൂട്ടനെയാണ്. കാരണ എനിക്ക് കുടുംബത്തെക്കാൾ മിസ് ചെയ്തത് ശുപ്പൂട്ടനെയാണ്. ഞാൻ സന്തോഷം കൊണ്ട് കരയുകയായിരുന്നു. വിഷുവിന്റെ സമയത്ത് ഞാൻ കരഞ്ഞ് പറയുന്നുണ്ടായിരുന്നു.

ഞങ്ങളുടെ റിലേഷൻ ഇടക്ക് ബ്രേക്ക് അപ്പായിരുന്നു. അപ്പോഴും ഫോണിലൂടെ സംസാരിച്ചിരുന്നു. ഒരു വർഷമായി ബന്ധം. ഞങ്ങൾ തമ്മിൽ അത്രയും ബന്ധമുണ്ടെന്നത് ഞാൻ ബിഗ് ബോസിലെത്തിയപ്പോൾ മനസിലായി. 21 ദിവസമാണ് അവനോട് മിണ്ടാതിരുന്നത്. ആ വേദനയിലൂടെ ഞാൻ അത് മനസിലാക്കി.അവനും വളരെ അധികം കരയുകയായിരുന്നു.

ബിഗ് ബോസിൽ വെച്ച് ഞാൻ പറഞ്ഞിരുന്നു സോറി എന്ന വാക്കൊക്കെ മൂല്യമുള്ളതാണെന്ന്. വെറുതെ പറയാൻ വേണ്ടി പറയരുതെന്ന്. അതുപൊലെ തന്നെയാണ് മിസ് യു, ലവ് യു എന്ന വാക്കുകളൊക്കെ. വളരെ ഇമോഷ്ണൽ അറ്റാച്ച്മെന്റുള്ള വാക്കുകളാണ് അതൊക്കെ.

ബിഗ് ബോസിൽ ക്രഷ് തോന്നുന്നുണ്ടെന്ന് ഒക്കെ പറഞ്ഞത് വെറുതെയാണ്. ഷോയിൽ ഏറ്റവും കൂടുതൽ അടുപ്പം തോന്നിയ ആൾ റിനോഷ് ബ്രോ ആണ്.ഞാൻ പല തവണ പറഞ്ഞിട്ടുണ്ട്. ഞാൻ ബിഗ് ബോസിൽ എത്തിയപ്പോൾ എനിക്ക് ഒസിഡി പ്രശ്നമൊക്കെ ഉണ്ടായിരുന്നു. തുടർന്ന് ഡോക്ടറെയൊക്കെ കണ്ട് മെഡിസിനൊക്കെ കഴിച്ചു.

angeline mariya

ഞാൻ ആ ബുദ്ധിമുട്ടുകൾ അനുഭവിക്കുമ്പോൾ ബിഗ് ബോസിലെ സംശയം ഇത് ഗെയിം സ്ട്രാറ്റജിയാണെന്ന്.എന്നാൽ ആ സമയത്തൊക്കെ എന്നെ മനസിലാക്കാൻ ശ്രമിച്ചത് റിനോഷ് ബ്രോ ആയിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷമായിരുന്നു ഞാൻ ആക്ടീവായത്.

എനിക്ക് ഇഷ്ടപ്പെട്ട സ്ഥലം ജയിലായിരുന്നു. ബിഗ് ബോസിന് പുറത്ത് പലരും വന്ന് സംസാരിക്കുന്നണ്ടെങ്കിലും ജയിലിന് അകത്താണ് സ്പേസ് കിട്ടിയത് സംസാരിക്കാൻ.റിനോഷേട്ടനെ ഞാൻ കെട്ടിപിടിച്ച് ഇരിക്കുമായിരുന്നു. റിനോഷേട്ടൻ അവിടെ നിന്ന് കുറെ കാര്യങ്ങൾ പറഞ്ഞിരുന്നു. എനിക്ക് വലിയ പിന്തുണയാണ് നൽകിയത്.

ജയിലിനകത്ത് പലപ്പോഴും ഞാൻ ശുപ്പൂട്ടനെ കുറിച്ച് പറഞ്ഞിട്ടുണ്ട്.ശുപ്പൂട്ടൻ ഇല്ലെങ്കിൽ ഞാൻ റിനോഷ് ബ്രോയെ പ്രപ്പോസ് ചെയ്തേനെ.ഗെയിമനെക്കാൾ കൂടുതൽ മാനുഷിക പരിഗണന കൊടുക്കുന്ന ആളാണ് റിനോഷ്.

കഴിഞ്ഞ ഏപ്രിലിൽ ഞാൻ ശുപ്പൂട്ടനെ ആദ്യം പ്രൊപ്പോസ് ചെയ്തു. എന്നാൽ പുള്ളി റിജക്ട് ചെയ്യുകയായിരുന്നു. കാരണം കുറെ ബ്രേക്കപ്പൊക്കെ കിട്ടി മെന്റലി ബ്രേക്ക് ഡൗൺ ആയ ആളായിരുന്നു. യോഗയും മെഡിറ്റേഷനുമൊക്കെ ചെയ്താണ് ജീവിതത്തിലേക്ക് തിരിച്ച് വന്നത്. അതുകൊണ്ട് തന്നെ പെൺകുട്ടികളൊക്കെ ചതിക്കുമെന്നൊക്കെയാണ് പറഞ്ഞത്.

angeline mariya

പ്രണയം പറഞ്ഞത് കൊണ്ട് ഇനി സുഹൃത്തായി കാണാൻ കഴിയില്ലെന്നൊക്കെ പറഞ്ഞിരുന്നു. എനിക്ക് വലിയ വിഷയമായിരുന്നു അതൊക്കെ. അതിനിടെ വിഷുവിന് ഞാൻ രണ്ട് പെഗ് ഒക്കെ അടിച്ച് ഇരിക്കുമ്പോഴാണ് ശുപ്പൂട്ടൻ എന്നെ കാണണമെന്ന് പറഞ്ഞ് വിളിച്ചത്. രാത്രിയായിരുന്നു. വീടിന്റെ ഗേറ്റൊക്കെ പൂട്ടിയിരിക്കുകയാണ് പുറത്ത് ഇറങ്ങാൻ പറ്റില്ലെന്ന് പറഞ്ഞു. എന്നാൽ പുള്ളിക്ക് കാണണമെന്ന് തന്നെ. ഉടനെ ഞാൻ വീടിന്റെ മതിൽ ചാടി.

ആൾ ആളുടെ വീട്ടിൽ നിന്നും പുറത്തിറങ്ങി. വണ്ടിയും കൊണ്ട് വന്ന് ഞങ്ങൾ ഒരുമിച്ച് പോയി ആളുടെ വീടിന്റെ മതിൽ ചാടി വീട്ടിൽ കയറി. വീടിന്റെ ബാക്കിൽ ഇവൻ എന്റെടുത്ത് കുറെ കാര്യങ്ങൾ സംസാരിച്ചു. അതിനിടയിലാണ് പ്രണയമാണെന്ന് പറഞ്ഞത്.

കണ്ണിൽ നോക്കി വെറുതെ പറയുന്നതല്ല. ഉളളിൽ നിന്ന് പറഞ്ഞതാണ്. അവിടുന്ന് തുടങ്ങി വലിയ ഇഷ്ടമായിരുന്നു. ഞങ്ങൾ പലയിടത്തും കറങ്ങാനൊക്കെ പോയി. പിന്നെ വീട്ടിൽ പിടിച്ചു. ആളുടെ വീട്ടിൽ ഞങ്ങൾ കാര്യം പറഞ്ഞു. പക്ഷേ എന്റെ വീട്ടിൽ പിടിച്ചു. ഞാൻ വിദേശത്തേക്ക് പോകാൻ നിക്കുന്ന സമയമായിരുന്നു. വീട്ടുകാരുടെ എതിർപ്പൊക്കെ ഉണ്ടായിരുന്നു.

വിവാഹം കഴിക്കാനുള്ള സാഹചര്യം അല്ലായിരുന്നു. പക്ഷേ എനിക്ക് അവനില്ലാതെ ജീവിക്കാൻ പറ്റുമായിരുന്നില്ല. അതുകൊണ്ട് വീട്ടിൽ നിന്ന് മാറി ലിവ് ഇൻ റിലേഷൻഷിപ്പ് തുടങ്ങി. സുഹൃത്തുക്കളുടെ വീട്ടിലൊക്കെയായി കഴിഞ്ഞു. അവനെ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു. ഇപ്പോൾ പുള്ളി വിദേശത്താണ്', ഏയ്ഞ്ചലിൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+