സാഗറിന്റേത് തന്ത്രം: റനീഷ-സെറീന ഫ്രണ്ട്ഷിപ്പും സത്യമല്ല, നിലപാടില്ലാത്ത താരങ്ങള്‍ ഇവരെന്നും ഗോപിക
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ ഏറ്റവും നിലപാട് ഇല്ലാത്ത ആളുകളായി തോന്നിയത് അളിയന്‍, ലച്ചു, ശ്രുതി എന്നിവരൊയാണ്. മിഥുന്റെ പേരും ഞാന്‍ പറയും. അവനും ഇപ്പോഴും ഒന്നും തുറന്ന് പറയുന്നില്ല. ഏഷ്യാനെറ്റിനെ തള്ളിപ്പറയുന്നത് അല്ല, പക്ഷെ ഇപ്പോഴത്തേത് പോലെത്തെ ഒരു നോമിനേഷന്‍ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. മലയാളത്തിലേത് മാത്രമല്ല, മറ്റ് ഭാഷകളിലേയും ബിഗ് ബോസ് കാണുന്ന വ്യക്തിയാണ് ഞാനെന്നും ഗോപിക പറയുന്നു. ബിഹൈന്‍ഡ് വുഡ്സ് മലയാളത്തിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
ഒരു നോമിനേഷന്‍ ഇത്രയും നാള്‍ നീട്ടുമ്പോള്‍ അതിന്റെ ഗുണം ലഭിക്കുക അവിടെയുള്ള സേഫ് ഗെയിം കളിക്കുന്ന ആളുകള്‍ക്കാണ്. വേണമെങ്കില്‍ അവർക്കൊരു മിഡില്‍ എവിക്ഷന്‍ കൂടി നടത്താമായിരുന്നു. അങ്ങനെ ഒരു എവിക്ഷന്‍ നടക്കുകയാണെങ്കില്‍ ഞാന്‍ സേഫ് ഗെയിം കളിക്കുന്ന ശ്രുതിയുടേയും മിഥുന്റേയും അളിയന്റേയും പേര് പറയും. ഇവരൊക്കെ നല്ല സേഫ് ഗെയിം കളിക്കുന്ന ആളുകളാണ്.

ശരിയാണെങ്കില്‍ തെറ്റാണെങ്കിലും അവരവരുടെ അഭിപ്രായങ്ങള്‍ പറയണം. ഈ ഒരു ഷോ അങ്ങനെയാണ് നീങ്ങുന്നത്. അത് പറയാതെ മുഖം മൂടി ഇട്ട് ഇരുന്നിട്ട് കാര്യമില്ല. എന്റെ എവിക്ഷന്‍ അണ്‍ഫെയർ ആണെന്നതില്‍ ഞാന്‍ ഉറച്ച് നില്‍ക്കുന്നു. ചാനലിനേയല്ല, ആ ഒരു രീതിയെയാണ് ഞാന്‍ വിമർശിക്കുന്നത്. എനിക്ക് കഴിയുന്നതിന്റെ പരമാവധി ഞാന്‍ ചെയ്തിട്ടുണ്ട്.
അവിടെ ഏറ്റവും അത്മാർത്ഥമായി കളിക്കുന്ന ഒരു മത്സരാർത്ഥിയായി എനിക്ക് തോന്നിയത് റനീഷയെയാണ്. അവള്‍ക്ക് തുടക്കത്തില്‍ തന്നെ ഇഷ്ടമായിരുന്നു. പലരും എന്നെ മാറ്റി നിർത്തിയിട്ടുണ്ട്. എന്നാല്‍ ആരും അത് പറഞ്ഞില്ല. റനീഷ വന്ന് മുഖത്ത് നോക്കി തന്നെ എന്നെ ഇഷ്ടമില്ല എന്ന് പറഞ്ഞു. എന്തെങ്കിലും ഉണ്ടെങ്കില്‍ റെനീഷ് വന്ന് മുഖത്ത് നോക്കി പറയും. ഗെയിമൊലൊക്കെ നല്ല രീതിയില്‍ മത്സരിക്കുന്നു. ഒരു പക്ഷെ വിന്നർ ആവുമെന്നും ഞാന്‍ കരുതുന്ന വ്യക്തിയാണ് റനീഷ.

റനീഷയുടേയും സെറീനയുടേയും ഫ്രണ്ട്ഷിപ്പ് ആത്മാർത്ഥമല്ല. എനിക്ക് ചില കാര്യങ്ങളൊക്കെ പെട്ടെന്ന് മനസ്സിലാവും. സാഗർ ഒരു ലൌ സ്ട്രാറ്റജി ആലോചിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. അപ്പോള്‍ തന്നെയാണ് അവനോട് പോയി അത് പൊട്ടിച്ച് തരുമെന്ന് പറയുന്നത്. അതിന് ശേഷമാണ് ഞാന്‍ കാര്യം മനസ്സിലാക്കിയെന്ന് അവന് മനസ്സിലായത്. സാഗർ റെനീഷയെ അല്ലെങ്കില്‍ സെറീനയെ ചൂസ് ചെയ്യുമെന്ന് എനിക്ക് അറിയാമായിരുന്നു.
ആളുകളെ ചൊറിഞ്ഞാലേ അവരുടെ യഥാർത്ഥ മുഖം പുറത്ത് വരികയുള്ളു. അല്ലെങ്കില്‍ തന്റെ മുഖം മാത്രമേ കാണുകയുള്ളു. കളിക്കുകയും കളിപ്പിക്കുകയും ചെയ്യുമെന്ന സ്ട്രാറ്റജിയുമായിട്ടാണ് മുന്നോട്ട് പോയത്. ജുനൈസും സാഗറും ഗെയിമിന് വേണ്ടി എന്നെ യൂസ് ചെയ്തു എന്ന് പറയാന്‍ സാധിക്കില്ല, അങ്ങനെയെങ്കില്‍ അവരെ ഞാനും യൂസ് ചെയ്തിട്ടുണ്ട്. നോമിനേഷനില്‍ ഒഴികെ ഞങ്ങള്‍ തമ്മില്‍ ഒരു ധാരണയുണ്ടായിരുന്നു.

കരച്ചില്‍ ആരുടേതായിരുന്നു ബെറ്റർ എന്ന് ജനം തീരുമാനിക്കട്ടെ. ഇമോഷന്‍സിന് വാല്യൂ കൊടുക്കുന്ന ആളാണ് ഞാന്‍. എനിക്കും കരച്ചില്‍ വരാറുണ്ട്. അതുകൊണ്ട് തന്നെ അവരുടെ ഇമോഷന്‍സ് തെറ്റാണെന്ന് എനിക്ക് പറയാനുള്ളത്. മറ്റുള്ളവർ വന്ന് പറയുകയാണെങ്കിലോ ചൊറിയുകയാണെങ്കിലോ എനിക്ക് വിഷയമില്ല, പക്ഷെ കൂട്ടുകാർ എന്ന് പറയുന്നത് എനിക്ക് ജീവനാണ്. ഫാമിലിയേക്കാള്‍ അറ്റാച്ച്ഡ് ഫ്രണ്ട്സ് ആണ്. അതുകൊണ്ട് തന്നെ അവരില്‍ നിന്നും എന്തെങ്കിലും നേരിട്ടാല്‍ അത് വലിയ രീതിയില്‍ വിഷമം ഉണ്ടാക്കുമെന്നും ഗോപിക കൂട്ടിച്ചേർക്കുന്നു.
ഞാന്‍ ഫ്രണ്ട്ഷിപ്പ് ആയി കണ്ടത് സാഗറിനേയും ജുനൈസിനേയുമാണ്. അവസാനം അവരുമായി വഴക്കിട്ടതൊന്നും അല്ല, അത് എന്റെ ഇമോഷനാണ്. അതിലൊന്നും എനിക്ക് വിഷമമില്ല. എത്ര മൂടിവെച്ചാലും അത് പുറത്ത് വരും. ബിഗ് ബോസിലേക്ക് വരുമ്പോള്‍ ഒരിക്കലും കരയില്ലെന്നായിരുന്നു വിചാരിച്ചത്. പക്ഷെ അവസാനം എനിക്ക് കരയേണ്ടി വന്നുവെന്നും ഗോപിക കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications