പീഡനം നേരിട്ടു, അമ്മയും തള്ളിപ്പറഞ്ഞെന്ന് ഏയ്ഞ്ചലിന്‍.. രാത്രിയായപ്പോള്‍ കഥമാറി; 'ടെലികാസ്റ്റ് ചെയ്യരുത്'
ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ആദ്യ ദിവസങ്ങളിലെ വഴക്കും ബഹളവും കഴിഞ്ഞതിന് ശേഷം ഇന്നലെ എന്റെ കഥ എന്ന സെഗ്മെന്റ് ആയിരുന്നു. മത്സരാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ജീവിതാനുഭവങ്ങള്‍ സഹമത്സരാര്‍ത്ഥികളുമായി പങ്ക് വെക്കാനുള്ള അവസരമാണ് എന്റെ കഥ എന്ന ബിഗ് ബോസിലെ ഈ സെഗ്മെന്റ്.
ഇതോടൊപ്പം പ്രേക്ഷകരുടെ മനസിലും തങ്ങള്‍ ആരാണ് എന്ന് അറിയിക്കുക എന്നതും ഈ സെഗ്മെന്റ് വഴി മത്സരാര്‍ത്ഥികള്‍ക്ക് സാധിക്കും. അത്തരത്തില്‍ ഇന്നലെ ജുനൈസും ഏയ്ഞ്ചലിന്‍ മരിയയും ആയിരുന്നു തങ്ങളുടെ കഥ പറഞ്ഞത്. ഇതില്‍ താന്‍ ചെറുപ്പത്തില്‍ അനുഭവിച്ച കാര്യങ്ങളെല്ലാം ഏയ്ഞ്ചലിന്‍ മരിയ പറഞ്ഞിരുന്നു. ചെറുപ്പത്തില്‍ തന്നെ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും താന്‍ നിരവധി ചൂഷണങ്ങള്‍ നേരിട്ടിട്ടുണ്ട് എന്ന് ഏയ്ഞ്ചലിന്‍ പറയുന്നു.

ഓര്‍മ വെച്ച നാള്‍ മുതല്‍ അപ്പനും അമ്മയും തമ്മില്‍ വഴക്കായിരുന്നു എന്നും അത് കണ്ടാണ് താന്‍ വളര്‍ന്നത് എന്നും ഏയ്ഞ്ചലിന്‍ മരിയ പറയുന്നു. അപ്പന്‍ ഖത്തറിലായിരുന്നെന്നും വീട്ടിലേക്ക് ചെലവിനൊന്നും തരാതെ മദ്യപിച്ച് നടക്കുകയായിരുന്നു എന്നും ഏയ്ഞ്ചലിന്‍ മരിയ പറയുന്നു. അപ്പന്റെ ശല്യം സഹിക്കവയ്യാതെയാണ് താനും അമ്മയും ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മയുടെ വീട്ടിലേക്ക് വന്നത്.
എന്നാല്‍ അവിടെ വന്നും അപ്പന്‍ പ്രശ്നമുണ്ടാക്കുമായിരുന്നു. അതിനിടെ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ പള്ളിയില്‍ കണ്ട ഒരു ചേട്ടനുമായി താന്‍ ഇഷ്ടത്തിലായി എന്നും ഏയ്ഞ്ചലിന്‍ മരിയ പറഞ്ഞു. അയാള്‍ക്ക് കുറേ കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു എന്നും അതിനാല്‍ തന്നെ അക്കാരണം പറഞ്ഞ് എല്ലാവരും തന്നെ കുറ്റം പറഞ്ഞു എന്നും ഏയ്ഞ്ചലിന്‍ വ്യക്തമാക്കി. അന്നത്തെ തന്റെ മാനസിക പ്രശ്നങ്ങള്‍ തരണം ചെയ്യാന്‍ ഡോക്ടറെ കാണാന്‍ പോകുന്നത് പോലും മോശമായാണ് സമൂഹം കണ്ടത് എന്നും ഏയ്ഞ്ചലിന്‍ കൂട്ടിച്ചേര്‍ത്തു.
എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് താനും അമ്മയും തൃശ്ശൂരിലേക്ക് താമസം മാറുന്നത്. ജീവിതത്തില്‍ താന്‍ ഒരുുപാട് പീഡനങ്ങള്‍ നേരിട്ടിട്ടുണ്ട് എന്നും അതെല്ലാം തുറന്നു പറഞ്ഞാല്‍ ഇത് കഴിയുമ്പോ പലരും ജയിലില്‍ ആകും എന്നും ഏയ്ഞ്ചലിന്‍ മരിയ പറഞ്ഞു. അത് സംഭവിക്കാന്‍ പാടില്ല എന്നും അവര്‍ ജയിലില്‍ പോയി ഉണ്ട തിന്ന് ജീവിക്കേണ്ട എന്നും പുറത്ത് നിന്ന തന്നെ അനുഭവിക്കണം എന്നും ഏയ്ഞ്ചലിന്‍ പറഞ്ഞു.
ഒരിക്കല്‍ താന്‍ പ്രതീക്ഷിക്കാത്ത ആളില്‍ നിന്നും തനിക്ക് അബ്യൂസ് ഉണ്ടായി എന്നും അത് തുറന്ന് പറഞ്ഞതിന് സമൂഹം തന്നെയാണ് കുറ്റപ്പെടുത്തിയത് എന്നും ഏയ്ഞ്ചലിന്‍ മരിയ പറഞ്ഞു. സ്വന്തം അമ്മ പോലും അതില്‍ എന്നെ തള്ളിപ്പറഞ്ഞു. എന്നും എന്റെ കൂടെയുണ്ടാകും എന്ന് കരുതിയ അമ്മ പോലും അങ്ങനെ പറഞ്ഞതു കൊണ്ടാണ് സൊസൈറ്റി വെറും ഡാഷ് ആണ് എന്ന താന്‍ പറയുന്നത് എന്നും ഏയ്ഞ്ചലിന്‍ പറഞ്ഞു.

തന്റെ അമ്മയ്ക്ക് പൂര്‍ണ്ണമായും ഒരു അമ്മയാകാന്‍ കഴിഞ്ഞിട്ടില്ല എന്നും അവര്‍ ഇപ്പോഴും ആ നിലപാട് ന്യായീകരിക്കുകയാണ് എന്നും ഏയ്ഞ്ചലിന്‍ പറയുന്നു. ഇതോടെ അബ്യൂസ് ചെയ്തയാള്‍ക്ക് എതിരെ നടപടിയെടുക്കണം എന്നും തങ്ങള്‍ കൂടെയുണ്ടാകണം എന്നും ചില മത്സരാര്‍ത്ഥികള്‍ പറഞ്ഞു. എന്നാല്‍ ഇതെല്ലാം കഴിഞ്ഞതിന് ശേഷമാണ് വലിയ ഒരു ട്വിസ്റ്റ് സംഭവിക്കുന്നത്.
രാത്രി ലൈറ്റുകള്‍ എല്ലാം ഓഫാക്കിയപ്പോള്‍ തന്നെ പീഡിപ്പിച്ചെന്ന് പറഞ്ഞത് ശാരീരികമായിട്ടല്ല എന്നും മാനസികമായിട്ടാണ് എന്നം തീര്‍ത്ത് കളയും എന്ന് പറഞ്ഞത് കൊല്ലാന്‍ പറഞ്ഞതല്ലെന്നും ഒരു ക്യാമറയ്ക്ക് മുന്നില്‍ വന്ന് ഏയ്ഞ്ചലിന്‍ പറഞ്ഞു. ബിഗ് ബോസ് ഹൗസിലെ മറ്റ് അംഗങ്ങള്‍ കേള്‍ക്കാതെയായിരുന്നു ഏയ്ഞ്ചലിന്‍ ഇക്കാര്യം പറഞ്ഞത്. പറയുമ്പോള്‍ തനിക്ക് ഗ്രാമര്‍ മിസ്റ്റേക്ക് പറ്റിയതാണെന്നും ഇത് ടെലികാസ്റ്റ് ചെയ്യരുത് എന്നും ഏയ്ഞ്ചലിന്‍ പറഞ്ഞു.












Click it and Unblock the Notifications