ബിഗ് ബോസിനെ കുറ്റപ്പെടുത്തി സംസാരിച്ചയാളാണ് ഞാന്‍; അത് മാറി, കാരണം പറഞ്ഞ് അഖില്‍ മാരാര്‍
ബിഗ് ബോസിന്റെ ഫൈനലിലേക്ക് ഇനി ഒരാഴ്ച്ച മാത്രം ശേഷിക്കെ അത് എത്രത്തോളം തന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയെന്ന് വെളിപ്പെടുത്തി അഖില്‍ മാരാര്‍. ഞായറാഴ്ച്ച സംപ്രേഷണം ചെയ്ത എപ്പിസോഡിലാണ് അഖില്‍ തന്റെ മുന്‍ നിലപാട് അടക്കം എന്തുകൊണ്ട് മാറിയെന്ന് മോഹന്‍ലാലിനോട് പറഞ്ഞത്. മാരാര്‍ക്ക് വന്ന മാറ്റത്തെ കുറിച്ചായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം.
മാറ്റത്തേക്കാള്‍, തനിക്ക് ജീവിതത്തില്‍ ഇതുവരെ ലഭിച്ചിട്ടില്ലാത്ത, ഇനി ഒരിക്കലും ലഭിക്കാന്‍ സാധ്യതയില്ലാത്ത അസുലഭ നിമിഷങ്ങളാണ് ബിഗ് സമ്മാനിച്ചതെന്ന് അഖില്‍ പറഞ്ഞു. ലക്ഷകണക്കിന് ചെറുപ്പക്കാര്‍ വരാന്‍ ആഗ്രഹിക്കുന്നൊരു പ്ലാറ്റ്‌ഫോമിലേക്ക് വരാന്‍ കഴിയുന്നു എന്നതാണ് ഭാഗ്യമെന്നും മാരാര്‍ പറഞ്ഞു.ദൈവത്തെ മുന്‍നിര്‍ത്തിയാണ് ഞാന്‍ എപ്പോഴും സംസാരിക്കാറുള്ളത്. അത് ഞാന്‍ അഹങ്കാരിയായി മാറാതിരിക്കാനാണ്. പലരും ഞാന്‍ അഹങ്കാരിയാണെന്ന് പറയുന്നുണ്ടെന്നും അഖില്‍ മോഹന്‍ലാലിനോട് പറഞ്ഞു.

ബിഗ് ബോസിലേക്ക് വരാനുള്ള താല്‍പര്യത്തെ കുറിച്ചും മോഹന്‍ലാല്‍ മാരാരോട് ചോദിച്ചു. താന്‍ ബിഗ് ബോസിന് എടുത്ത് പ്രമോട്ട് ചെയ്യാന്‍ പറ്റുന്ന ഏറ്റവും ബെസ്റ്റ് മെറ്റീരിയലാണ്. മോഹന്‍ലാല്‍ എന്ന ഘടകം മാത്രമാണ് ഈ ഷോയിലേക്ക് എന്നെ ആകര്‍ഷിച്ചിരുന്നത്. എന്നാപല്‍ മുമ്പ് ഞാനും ഈ ഗെയിമിനെ കുറിച്ച് വലരെ മോശമായി സംസാരിക്കുകയും, ഇത് മോശമാണെന്ന് വിശ്വസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അതെല്ലാം മാറി.
എന്നെ ഇത് അത്ഭുതപ്പെടുത്തുന്ന ലാലേട്ടാ എന്നും മാരാര്‍ പറഞ്ഞു.ഒരു സമൂഹത്തിന്റെ തന്നെ പ്രതിധ്വനിയാണ് ബിഗ് ബോസ്. നാദിറ വലിയൊരു മാറ്റമാണ്. ഒരു സിനിമയ്ക്കും സംവിധായകനും, സൃഷ്ടിച്ചെടുക്കാന്‍ സാധിക്കാത്ത വൈകാരിക നിമിഷങ്ങള്‍ ഒരാളുടെ മനസ്സില്‍ നിന്ന് യഥാര്‍ത്ഥമായി സംഭവിക്കുന്ന ഷോയാണിത്. ഇവിടെ പിടിച്ച് നിന്നാല്‍ ലോകത്തെവിടെയും പിടിച്ച് നില്‍ക്കാന്‍ ഏതൊരാള്‍ക്കും സാധിക്കും. ബിഗ് ബോസിനെ അതിനെ നിസ്സാരമായി കാണരുത്. മാറ്റത്തിന്റെ വിപ്ലവം തന്നെ ഇതിലൂടെ സംഭവിക്കും. എന്റെ അനുഭവത്തില്‍ നിന്ന് അക്കാര്യം പറയാന്‍ സാധിക്കുമെന്നും അഖില്‍ മറുപടി നല്‍കി.
അതേസമയം ഞായറാഴ്ച്ചത്തെ എപ്പിസോഡില്‍ നിന്ന് ഒരാളുടെ എവിക്ഷന്‍ കൂടി ഉണ്ടായി. അനിയന്‍ മിഥുന്‍ ആണ് പുറത്തായത്. ഞാന്‍ പോവുകയാണ്, എല്ലാവരോടും സ്‌നേഹം എന്ന് പറഞ്ഞാണ് മിഥുന്‍ പോകാന്‍ തയ്യാറെടുത്തത്. ഏറെ സന്തോഷത്തോടെയായിരുന്നു മിഥുന്‍ ബിഗ് ബോസ് ഹൗസിനോട് വിടപറഞ്ഞത്. ജുനൈസേട്ടാ നീ എന്റെ ബാലേട്ടന്‍ തന്നെയാണ്, എന്തെങ്കില്‍ നിങ്ങളെ ഞാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം എന്നായിരുന്നു മിഥുന്റെ പ്രതികരണം.
ആഴ്ച്ചയില്‍ വന്ന് മോനേ അനിയാ എന്നൊക്കെ ലാലേട്ടന്‍ വിളിക്കുന്നത് മിസ് ചെയ്യും. ലാലേട്ടന്റെ സിനിമകള്‍ എല്ലാം ഫാന്‍സ് അസോസിയേഷനൊപ്പം ഇരുന്ന് കാണാന്‍ പോയിരുന്നു. അത്രത്തോളം ഹരമായിരുന്നു ലാലേട്ടന്‍ റിനോഷ് എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. ആ സൗഹൃദം എന്നും അങ്ങനെ ഉണ്ടാവുമെന്നും അനിയന്‍ പോകുന്നതിന് മുമ്പായി പറഞ്ഞു.












Click it and Unblock the Notifications